Kerala
-
അവസാന മൂന്നുമാസം ധനേഷ് സഹോദരിമാരെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ!! പ്രതി ലൈംഗിക വൈകൃതത്തിനുടമ
കൊച്ചി : എറണാകുളം കുറുപ്പംപടിയിൽ സഹോദരിമാരെ രണ്ടു വർഷത്തോളം പീഡിപ്പിച്ച കേസിൽ അമ്മയേയും പ്രതിചേർക്കും. പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന് പ്രതി ധനേഷ് പോലീസിനു മൊഴി നൽകി. അവസാന മൂന്ന് മാസത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാൾ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാരണം അജ്ഞാതം: കണ്ണൂരിൽ 49കാരനെ വെടിവെച്ചു കൊന്നു, കൊലപ്പെടുത്തും മുമ്പ് ഭീഷണി സന്ദേശവും തോക്കേന്തിയ ചിത്രവും അതേസമയം പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. മൊഴിയുടെ പകർപ്പ് ലഭ്യമായ ശേഷമായിരിക്കും അമ്മയെ പ്രതി ചേർക്കുക. കുട്ടികളുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. കുട്ടികളുടെ അച്ഛൻ ആശുപത്രിയിലായിരുന്ന സമയത്താണ് അമ്മ ധനേഷുമായി അടുത്തത്. ടാക്സി ഡ്രൈവറായിരുന്ന ഇയാളുടെ കാറിലായിരുന്നു ഇവർ ആശുപത്രിയിൽ പോയിരുന്നത്. കുട്ടികളുടെ അച്ഛൻ മരിച്ചതോടെ പെൺകുട്ടികളുടെ അമ്മയോടൊപ്പം ധനേഷ് താമസമാക്കി. പെൺകുട്ടികളെ രണ്ട് വർഷത്തോളം ഇയാൾ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.…
Read More » -
അമ്മയുമായി അടുപ്പം സ്ഥാപിച്ച് 2 പെൺമക്കളെയും പീഡിപ്പിച്ചു, അത് അവരുടെ അമ്മയെ ഒഴിവാക്കാനെന്നു പ്രതി, കുട്ടികളുടെ കൂട്ടുകാരികളെയും ഇയാൾ ഉന്നം വച്ചു
എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ ലൈംഗീകമായി പീഡിപ്പിച്ച ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. അമ്മയുടെ അടുപ്പക്കാരനായ അയ്യമ്പുഴ സ്വദേശി ധനേഷ് ആണ് പ്രായപൂർത്തിയാകാത്ത പെൺ കുട്ടികളെ പീഡിപ്പിച്ചത്. ഇയാൾ പെൺകുട്ടികളുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടു എന്ന വിവരം പുറത്തുവന്നു. കൂട്ടുകാരിയെ കൂട്ടുക്കൊണ്ടുവരാന്‍ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെട്ടു. ഇയാൾ 2 വർഷമായി കുട്ടികളെ പീഡിപ്പിക്കുന്നുണ്ട്. ഒരുകുട്ടി സഹപാഠിക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തായത്. സഹപാഠി ഈ കത്ത് അധ്യാപികക്ക് കൈമാറി. വിവരം അധ്യാപികയാണ് പൊലീസിനെ അറിയിച്ചത്. അമ്മയുടെ അറിവോടെയാണോ ഇതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ അച്ഛന്‍ ചികിത്സയിലായ സമയത്താണ് അമ്മയുമായി ധനേഷ് അടുക്കുന്നത്. അച്ഛനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോയിരുന്നത് ധനേഷിന്റെ ടാക്‌സിയിലാണ്. ഈ ഘട്ടത്തില്‍ ധനേഷുമായി പെണ്‍കുട്ടികളുടെ അമ്മ അടുത്തു. ഇതിനിടെ ചികിത്സയിലായിരുന്ന ഇവരുടെ അച്ഛന്‍ മരിക്കുകയും ചെയ്തു. ഇതോടെ ധനേഷ് ഇവര്‍ക്കൊപ്പം താമസമാക്കി. കുറുപ്പംപടിയില്‍ ഒരു വാടക വീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. 2023…
Read More » -
അനുമതിയില്ലാതെ എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു; ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്ര ഉത്സവം വിവാദത്തില്‍
കോഴിക്കോട്: അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയായ ഗജേന്ദ്രനെയാണ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 26 ന് ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിന് ആനയെ അനുമതിയില്ലാതെ എത്തിച്ചതിനാണ് വനം വകുപ്പിന്റെ നടപടി. കസ്റ്റഡിയിലെടുത്ത ആനയെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. ആനയുടെ പരിപാലനത്തിനായി ഉടമയ്ക്ക് തന്നെ ആനയെ പിന്നീട് വിട്ടു നല്‍കുകയും ചെയ്തു. കോടതി ആവശ്യപ്പെടുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് ആനയെ എത്തിക്കണമെന്ന നിബന്ധനയോടെയാണ് ആനയെ ഉടമയ്ക്ക് വിട്ടു നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും വനം വകുപ്പ് അധികൃതര്‍ കേസെടുത്തിരുന്നു. സംഭവത്തില്‍ കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതിയും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കാന്‍ പൊലീസിനും വനം വകുപ്പിനും കലക്ടര്‍ നിര്‍ദേശം നല്‍കിയത്.
Read More » -
ലഹരിയും മൊബൈൽ ഫോണും: യുവതലമുറയെ കാർന്നുതിന്നുന്ന ഈ 2 മഹാവിപത്തുകളും അക്രമവാസന സൃഷ്ടിക്കുന്നു
മൊബൈൽ ഫോൺ ഉപയോഗം വിലക്കിയ കട്ടപ്പനക്കാരനായ 14 കാരൻ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ച വാർത്തയും കേട്ടുകൊണ്ടാണ് ഇന്നത്തെ പ്രഭാതം മിഴി തുറന്നത്. ഇന്ന് യുവതലമുറ നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളിൽ ഒന്നാണ് മൊബൈൽ ഫോൺ അടിമത്തം. മറ്റൊന്ന് ലഹരി അടിമത്തം. ലഹരിയിൽ യുവത്വം പുണ്ടു വിളയാടുന്ന കഥകളാണ് ദിവസവും കേൾക്കുന്നത്. ഇവ രണ്ടും വ്യക്തികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. എങ്കിലും, ഇവ തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്. ലഹരി അടിമത്തം: ലഹരി അടിമത്തം വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. ലഹരി ഉപയോഗം തലച്ചോറിൻ്റെ പ്രവർത്തനത്തെ മാറ്റിമറിക്കുകയും, വ്യക്തിക്ക് ലഹരിയില്ലാതെ സാധാരണ ജീവിതം നയിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ❖ ശാരീരിക പ്രത്യാഘാതങ്ങൾ: ലഹരി ഉപയോഗം ഹൃദയം, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. ഇത് മാരകമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം. ❖ മാനസിക പ്രത്യാഘാതങ്ങൾ: ലഹരി ഉപയോഗം വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ…
Read More » -
ബാലരാമപുരത്തു നിന്ന് വിഴിഞ്ഞത്തേയ്ക്ക് ഭൂഗർഭ റെയിൽപാത: ദൂരം 10.7 കിലോമീറ്റർ, 9.43 ടണലിലൂടെ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം ഭൂഗർഭ റെയിൽപാത ഡിപിആറിന് മന്ത്രിസഭായോഗം അനുമതി നൽകി. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറക്കിയ ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ടി(ഡപിആർ) നാണ് അനുമതി നൽകിയത്. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് വിഴിഞ്ഞം ഭൂഗർഭ റെയിൽപാത. 5.526 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ 198 കോടി രൂപ ഉൾപ്പെടെ പദ്ധതിക്കായി1482.92 കോടിയാണ് ചെലവ് കണക്കാക്കുന്നത്. റെയില്‍ പാത 2028 ഡിസംബറിന് മുമ്പ് ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ നടപടി വേഗത്തിലാക്കിയെന്ന് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. വിഴിഞ്ഞം ഭൂഗർഭ റെയിൽ പാതയ്ക്കായി ബാലരാമപുരം, അതിയന്നൂർ, പള്ളിച്ചൽ വില്ലേജുകളിൽപ്പെട്ട 4.697 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ വിഴിഞ്ഞം വില്ലേജിൽപ്പെട്ട 0.829 ഹെക്ടർ സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുന്നു. കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആറിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരം 2022 മാർച്ചിൽ തന്നെ ലഭിച്ചിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പാരിസ്ഥിതികാനുമതിയും ലഭ്യമായിട്ടുണ്ട്.…
Read More » -
കളഞ്ഞുകിട്ടിയ ATM കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; വനിതാ നേതാവിനെ ബിജെപി സസ്പെന്‍ഡ് ചെയ്തു
ആലപ്പുഴ: കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവിനെ സസ്പെന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാല്‍ വീട്ടില്‍ സുജന്യ ഗോപി (42) യെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പഞ്ചായത്ത് സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തത്. സുകന്യയെ ബിജെപിയുടെ പ്രാഥമിക അംഗത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ അധ്യക്ഷന്‍ സന്ദീപ് വചസ്പതി അറിയിച്ചു . കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മുകളില്‍ നിന്നായിരുന്നു ബിജെപി ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗവും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ സലിഷ് മോനും (46) പണം പിന്‍വലിച്ചിരുന്നത്. ഇരുവരെയും ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 14 ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടു വിട്ട ശേഷം തിരിച്ചു വീട്ടിലേക്ക് വരുമ്പോഴാണ്…
Read More » -
ബോംബ് ഭീഷണിയില്‍ കലക്ടറേറ്റില്‍ പരിശോധന; പൊട്ടിയത് ‘തേനീച്ച ബോംബ്’! സബ് കലക്ടര്‍ക്കും കുത്ത്
തിരുവനന്തപുരം: കലക്ട്രേറ്റില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് പരിശോധനയ്ക്കിടെ തേനീച്ചകളുടെ ആക്രമണം. സബ് കലക്ടര്‍ ആല്‍ഫ്രഡ് ഒവിയ്ക്കും ഉദ്യോഗസ്ഥര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. ഇന്നലെ ഉച്ചയോടെയാണ് ഇ മെയില്‍ വഴി കലക്ട്രേറ്റില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് ഭീഷണിയെ തുടര്‍ന്ന് കലക്ടറേറ്റ് കെട്ടിടത്തില്‍ പരിശോധന നടത്തുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം. പരിക്കേറ്റ കലക്ടര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഭീഷണി സന്ദേശം ലഭിച്ചതോടെ ജീവനക്കാര്‍ വിവരം പൊലീസിനെയും ബോംബ് സ്‌ക്വാഡിനെയും അറിയിച്ചു. ഇവര്‍ പരിശോധിക്കുന്നതിനിടെ കെട്ടിടത്തില്‍ ഉണ്ടായിരുന്ന തേനീച്ച കൂട് ഇളകുകയായിരുന്നു. ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാര്‍ക്കും തേനീച്ചയുടെ കുത്തേറ്റു. പരിശോധന ആരംഭിച്ചതോടെ ജീവനക്കാര്‍ മുഴുവന്‍ പുറത്തായിരുന്നു. ഇവര്‍ക്കിടയിലേക്ക് ആണ് തേനീച്ച കൂട് ഇളകി വീണത്. ഇതോടെ ജീവനക്കാക്കും തേനിച്ചയുടെ കുത്തേറ്റു. അവശനിലയില്‍ ആയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ തിരുവനന്തപുരം കളക്ടറേറ്റിലും ഭീഷണി സന്ദേശം എത്തിയത്.
Read More » -
പാലുകാച്ചല്‍ കഴിഞ്ഞ് വര്‍ഷം ഒന്നായി; പ്രവര്‍ത്തനം തുടങ്ങാതെ ബിജെപി സംസ്ഥാന കാര്യാലയം
തിരുവനന്തപുരം: പാലുകാച്ചി ഒരു വര്‍ഷം കഴിഞ്ഞിട്ടും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കു പ്രവര്‍ത്തനം പൂര്‍ണമായി മാറ്റിയില്ല. കോര്‍പറേഷന്റെ അന്തിമാനുമതി കെട്ടിട നിര്‍മാണത്തിനു ലഭിച്ചില്ലെന്നതാണു പ്രശ്‌നം. നിലവില്‍ തൈക്കാട്ടുള്ള മുന്‍ ഓഫീസിലാണ് സംസ്ഥാന നേതാക്കള്‍ എത്തുന്നത്. പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം വരുന്നതോടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങാനും ദേശീയ നേതാവിനെ ഉദ്ഘാടനത്തില്‍ പങ്കെടുപ്പിച്ച് ആഘോഷമാക്കാനുമാണ് ആലോചന. തമ്പാനൂര്‍ അരിസ്റ്റോ ജംക്ഷനു സമീപം കേരളീയ വാസ്തുശില്‍പ മാതൃകയിലുള്ള കെട്ടിടത്തിന് 5 നിലകളും 2 ഭൂഗര്‍ഭ നിലകളും ഉള്‍പ്പെടെ 60,000 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. ആദ്യത്തെ നിലയിലെ തുറസ്സായ നടുമുറ്റത്ത് നേരിട്ടു മഴവെള്ളം സംഭരിക്കാന്‍ ആഴം കുറഞ്ഞ കുളം. അതിനു നടുവില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി.മാരാരുടെ അര്‍ധകായ വെങ്കല പ്രതിമ. ഹരിതചട്ടം പാലിച്ചു നിര്‍മിച്ച കെട്ടിടത്തില്‍ 22 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പാനലുകളുണ്ട്.
Read More » -
മൂന്ന് മാസത്തിനിടെ കൈക്കൂലി കേസുകളില്‍ കുതിച്ചുകയറ്റം; വിജിലന്‍സ് കൈയോടെ പൊക്കിയത് 23 ‘സാറന്‍മാരെ’
തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 18 വരെ 23 സര്‍ക്കാര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വിജിലന്‍സ്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടുന്നതിനുള്ള ‘ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പ്’ന്റെ ഭാഗമായാണ് അറസ്റ്റ്. കൈക്കൂലി വാങ്ങാനായി ഉദ്യോഗസ്ഥര്‍ നാല് ഏജന്റുമാരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. 2024ല്‍ ഇത്തരത്തില്‍ 34 ട്രാപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ ട്രാപ്പ് കേസുകളുടെ എണ്ണം 21 ആയി. ഇങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ ഇത്തവണ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത് റവന്യൂ വകുപ്പിലാണ്. പന്ത്രണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. പിന്നീട് കുടുതല്‍ പേര്‍ പിടിയിലയത് പൊലീസില്‍ നിന്നും മോട്ടോര്‍ വാഹനവകുപ്പില്‍നിന്നുമാണ്. വാട്ടര്‍ അതോറിറ്റി, ആരോഗ്യം, സര്‍വേ, തദ്ദേശ സ്വയംഭരണം, രജിസ്ട്രേഷന്‍ വകുപ്പുകള്‍, പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഉദ്യോഗസ്ഥനും അറസ്റ്റിലായി. എറണാകുളം ജില്ലയില്‍ നിന്നുള്ള ആറ് ഉദ്യോഗസ്ഥരും,…
Read More » -
കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി ‘സ്‌കൂട്ടര്‍ദീദി’; ലൈസന്‍സ് റദ്ദാക്കി, 5000 രൂപ പിഴയും
കൊച്ചി: കലൂരില്‍ ഗുരുതരമായി പരിക്കേറ്റ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കിയ സ്‌കൂട്ടര്‍ യാത്രികയ്ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കലൂര്‍ മെട്രോ സ്റ്റേഷനുസമീപം ശനിയാഴ്ചയായിരുന്നു സംഭവം. സൈറണ്‍ മുഴക്കിവന്ന ആംബുലന്‍സ് നിരന്തരമായി ഹോണ്‍ മുഴക്കിയിട്ടും യാത്രിക സ്‌കൂട്ടര്‍ ഒതുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എം.വി.ഡി. സ്വമേധയാ കേസെത്ത് നടപടി കൈക്കൊള്ളുകയായിരുന്നു. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കൈ അറ്റുപോയ അതിഥി തൊഴിലാളിയായ രോഗിയുമായി കൊച്ചിയിലെതന്നെ മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. രോഗിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം സംഭവത്തിന്റെ ദൃശ്യങ്ങളടക്കം ആംബുലന്‍സ് ഡ്രൈവറായ ജിനീഷ് ആണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ആംബുലന്‍സിന്റെ മുന്നിലിരുന്ന വ്യക്തിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് മഹാരാഷ്ട്രാ സ്വദേശിയായ യുവതിയെ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള വാഹനമാണ് കസ്തൂരി എന്ന ഈ യുവതി ഓടിച്ചിരുന്നത്. ജിനീഷ് പോലീസില്‍ പരാതി…
Read More »