KeralaNEWS

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം; മന്ത്രിക്ക് അനുമോദനവുമായി സംഘടന

തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം അടക്കമുള്ള സൗകര്യങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയ്ക്ക് അനുമോദനവുമായി സെക്യൂരിറ്റി ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് ഫെഡറേഷന്‍.

സംഘടനയെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് മടവൂര്‍ അനില്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ് സുകുമാര്‍, ഫെഡറേഷന്‍ നേതാവ് അജീഷ് എന്നിവര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ എത്തി പൊന്നാട അണിയിച്ച് പൂച്ചെണ്ടു നല്‍കിയാണ് അനുമോദിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത് എന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മനുഷ്യരെ ചേര്‍ത്ത് പിടിക്കുന്ന തീരുമാനമെടുത്തതിന് ഭാരവാഹികള്‍ മന്ത്രിയെ നന്ദി അറിയിച്ചു.

Signature-ad

 

Back to top button
error: