Kerala

    • രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ; ഓഫറുമായി കെഎസ്ഇബി

      തിരുവനന്തപുരം:‘ഫിലമെന്റ്‌രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ നല്‍കുന്ന ഓഫറുമായി കെഎസ്ഇബി. ബിപിഎല്‍ കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബള്‍ബുകള്‍ സൗജന്യമായി ലഭിക്കും. പുതുതായി ഗാര്‍ഹിക കണക്ഷനെടുക്കുന്നവര്‍ക്കും രണ്ട് ബള്‍ബ് സൗജന്യമാണ്. ‘ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്. ഈ വര്‍ഷം ഇതുവരെ 6,89,906 ഉപയോക്താക്കള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വാങ്ങിയ 1.17 കോടി ബള്‍ബുകളില്‍ 1.15 കോടി 14.77 ലക്ഷം ഉപയോക്താക്കള്‍ക്കായി വിതരണം ചെയ്തു. 74 കോടിയിലധികം രൂപ ഈയിനത്തില്‍ കെഎസ്ഇബിക്ക് വരുമാനമായി ലഭിച്ചു. സംസ്ഥാനത്തെ വിവിധ ഓഫീസുകളിലായി അവശേഷിക്കുന്ന രണ്ട് ശതമാനം ബള്‍ബുകളുടെ വിതരണം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താന്‍ ഒന്ന് സൗജന്യമായി നല്‍കുമെന്ന ഓഫര്‍ പ്രഖ്യാപിച്ചത്. മൂന്നുവര്‍ഷം ഗ്യാരന്റിയുള്ള എല്‍ഇഡി ബള്‍ബുകള്‍ 65 രൂപയ്ക്കാണ് നല്‍കുന്നത്. കെഎസ്ഇബിയുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബള്‍ബിന്റെ വില വൈദ്യുതി ബില്ലിന്റെ കൂടെ ഒന്നിച്ചോ…

      Read More »
    • തല്ലിയാലും ബിജെപി നന്നാവില്ല, ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി; സന്ദീപ് വാര്യര്‍ പാണക്കാട്ട്

      മലപ്പുറം: മലപ്പുറത്ത് മാനവിക സൗഹാര്‍ദ്ദത്തിന്റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്ന് സന്ദീപ് വാര്യര്‍. രാഷ്ട്രീയത്തിനപ്പുറം എല്ലാവരും അംഗീകരിച്ചിട്ടുള്ള കാര്യമാണിത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സഹായം ചോദിച്ച് കടന്നുവരാന്‍ കഴിയുന്ന തറവാടാണിതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പാണക്കാട് എത്തി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു. ഇന്ന് രാവിലെ പാണക്കാട് എത്തിയ സന്ദീപ് വാര്യരെ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ്. ഒരു രാഷ്ട്രീയ വിദ്യാര്‍ഥി എന്ന നിലയിലും വളര്‍ന്നുവരുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും സാദിഖലി ശിഹാബ് തങ്ങളുടെ അനുഗ്രഹം തേടിയാണ് പാണക്കാട്ടേക്ക് പോയത്. തളി ക്ഷേത്രത്തില്‍ തീപിടുത്തമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് തങ്ങള്‍. ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് താന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ പാണക്കാട്ടെ വരവോട് കൂടി…

      Read More »
    • സംഘര്‍ഷം, വോട്ടര്‍മാരെ തടയല്‍, ഭീഷണി… നോക്കിനിന്ന് പോലീസ്; ഒടുവില്‍ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമതര്‍ക്ക്

      കോഴിക്കോട്: വോട്ടുചെയ്യാനെത്തുന്നവരെ തടയലും ഭിഷണിപ്പെടുത്തി തിരിച്ചയക്കലുമെല്ലാം കോഴിക്കോട്ടുകാര്‍ക്ക് കേട്ടുകേള്‍വി മാത്രമായിരുന്നു. എന്നാല്‍, ശനിയാഴ്ച ചേവായൂര്‍ സഹകരണബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അത് നേരിട്ടുകണ്ടു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ഒട്ടേറെപ്പേര്‍ക്ക് വോട്ടുചെയ്യാനാവാതെ മടങ്ങേണ്ടി വന്നു. ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാല്‍ പോലീസ് സംരക്ഷണത്തിലാണ് പറയഞ്ചേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെടുപ്പ് തുടങ്ങിയത്. പോളിങ് ഏജന്റുമാരെ സ്റ്റേഷനുള്ളിലേക്ക് കടത്തിവിട്ടില്ലെന്നാരോപിച്ചായിരുന്നു വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ തര്‍ക്കം തുടങ്ങിയത്. ഇതേച്ചൊല്ലി സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പിന്നീടാണ് കള്ളവോട്ട് ആരോപണത്തെച്ചൊല്ലി പ്രശ്‌നമുണ്ടായത്. വിമതര്‍ക്കുവേണ്ടി കള്ളവോട്ട് ചെയ്യാനെത്തിയ ഒരാളെ ബൂത്തിനുള്ളില്‍വെച്ചുതന്നെ തങ്ങള്‍ പിടികൂടിയതോടെ വിമത പാനല്‍ നയിക്കുന്ന ബാങ്ക് പ്രസിഡന്റ് ജി.സി. പ്രശാന്ത്കുമാറിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഡി.സി.സി. സെക്രട്ടറി എടക്കുനി അബ്ദുറഹ്‌മാനെ ജി.സി. പ്രശാന്ത് ചവിട്ടിവീഴ്ത്തിയെന്നാരോപിച്ച് കൂടുതല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. എം.കെ. രാഘവന്‍ എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമെത്തി. ബൂത്തിലെ സംഘര്‍ഷം പിന്നെ റോഡിലേക്ക് മാറിയതോടെ പരിധിവിട്ട് കൂട്ടത്തല്ലായി മാറി. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവിഭാഗത്തെയും നിയന്ത്രിക്കാനായില്ല. ഇതോടെ ലാത്തിവീശി ഓടിച്ചു.…

      Read More »
    • അഞ്ചരവര്‍ഷത്തിനിടെ വന്യജീവികള്‍ കവര്‍ന്നത് 692 മനുഷ്യജീവന്‍

      തിരുവനന്തപുരം : കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 692 മനുഷ്യ ജീവനുകള്‍. 4801 പേര്‍ക്ക് പരിക്കേറ്റു. 2019 മുതല്‍ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്. പ്രതിവര്‍ഷം 98 കോടിയുടെ കൃഷിയാണ് വന്യജീവികള്‍ നശിപ്പിക്കുന്നത്. 2017 ജനുവരി ഒന്നു മുതല്‍ കഴിഞ്ഞ സെപ്തബര്‍ 30 വരെ മരിച്ചവര്‍ക്ക് 17.75 കോടിയും, പരിക്കേറ്റവര്‍ക്ക് 44.12 കോടിയും നഷ്ടപരിഹാരം നല്‍കിയതായും വിവരാവകാശ രേഖയില്‍ പറയുന്നു. ആനകള്‍ 115 പേരുടെയും കാട്ടുപോത്ത് 10 പേരുടെയും ജീവനെടുത്തു. പാമ്പു കടിയറ്റു മരച്ചവരാണ് ഏറെയും. ഒക്ടോബര്‍ വരെ 2,518 കാട്ടാന ആക്രമണങ്ങളില്‍ 31 പേര്‍ക്ക് പരിക്കേറ്റു. ഇക്കാലയളവില്‍ 141 പുള്ളിപ്പുലി, 49 കടുവ ആക്രമണവും റിപ്പോര്‍ട്ട് ചെയ്തു. ആറു മാസത്തിനിടെ പുലിയുടെ ആക്രമണത്തില്‍ ആരും മരിച്ചിട്ടില്ല. എന്നാല്‍ 78 കന്നുകാലികളെ നഷ്ടമായി. നഷ്ടപരിഹാരം തേടിയുള്ള അപേക്ഷകളില്‍ ഏറെയും പാമ്പ്, ആന, കടന്നല്‍, കാട്ടുപോത്ത്, പന്നി, പുലി, കടുവ എന്നിവയുടെ ആക്രമണവുമായി ബന്ധപ്പെട്ടാണ്. വന്യജീവി ശല്യം കൂടുതല്‍…

      Read More »
    • പമ്പയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം

      പത്തനംതിട്ട: ശബരിമല പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ് പൂര്‍ണമായും കത്തിനശിച്ചു. ഞയറാഴ്ച പുലര്‍ച്ചെ അഞ്ചിന് അട്ടത്തോടിനു സമീപംവെച്ചാണ് കത്തിനശിച്ചത്. നിലയ്ക്കലില്‍നിന്ന് ഭക്തരെ പമ്പയിലേക്ക് എത്തിക്കാന്‍ പുറപ്പെട്ട ബസ്സായിരുന്നു. മൂന്ന് യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.  

      Read More »
    • അച്ഛനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു

      പാലക്കാട്: അച്ഛനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകന്‍ ആഘോഷ് ആണ് മരിച്ചത്. പാലക്കാട് ആനക്കര സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ സെന്റിലായിരുന്നു ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പിതാവ് സുരേഷിനൊപ്പം ഹൈപ്പര്‍ ആക്റ്റീവ് കുട്ടികള്‍ക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിയതായിരുന്നു കുട്ടി. കിണറ്റില്‍ ചാടിയ കുഞ്ഞിനെ രക്ഷിക്കാന്‍ പിതാവും കൂടെ ചാടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

      Read More »
    • നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും; കോണ്‍ഗ്രസിന്റെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍

      കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞടുപ്പമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച് ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികള്‍. തങ്ങള്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് ഹര്‍ത്താലില്‍ നിന്ന് പിന്മാറണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. നാളെ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ 12 മണിക്കൂറാണ് ഹര്‍ത്താല്‍. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നിഷ്‌ക്രിയത്വത്തിലും സിപിഎം അതിക്രമത്തിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയിരുന്നു. രാവിലെ വോട്ടര്‍മാരുമായി എത്തിയ ഏഴ് വാഹനങ്ങള്‍ക്ക് നേരെ വിവിധ ഇടങ്ങളില്‍ ആക്രമണം ഉണ്ടായി. ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. സഹകരണ വകുപ്പിന്റെയും പൊലീസിന്റെയും പിന്തുണയോടെ വ്യാപകമായി കള്ളവോട്ട് നടക്കുകയാണെന്ന് എം കെ രാഘവന്‍ എംപി ആരോപിച്ചു.തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.…

      Read More »
    • എസ്എഫ്‌ഐയില്‍നിന്ന് ബിജെപി വഴി കോണ്‍ഗ്രസിലേക്ക്; സന്ദീപിനി കൈപ്പത്തി ‘വാരിയര്‍’

      പാലക്കാട്: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ക്ലാസുകളില്‍ സജീവമായി പങ്കെടുത്ത ബാല്യമായിരുന്നു സന്ദീപ് വാരിയരുടേത്. സമര യൗവന കാലത്ത് സന്ദീപ് കറകളഞ്ഞ എസ്എഫ്‌ഐക്കാരന്‍. ഇടതുപക്ഷ ചിന്താഗതിക്കാരനായ അച്ഛന്‍ ഷൊര്‍ണൂരില്‍ റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്നു. ചെത്തല്ലൂര്‍ എന്‍എന്‍എന്‍എം യുപി സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന അമ്മയാകട്ടെ കോണ്‍ഗ്രസുകാരിയും. അടല്‍ ബിഹാരി വാജ്‌പേയിയുടെ കവിത പോലെയുള്ള പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് സന്ദീപ് ബിജെപിയിലേക്ക് എത്തുന്നത്. ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളിച്ചു നടന്ന പയ്യന്‍ ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ തുടങ്ങി. കംപ്യൂട്ടര്‍ ഡിപ്ലോമാധാരിയായ സന്ദീപ് കംപ്യൂട്ടര്‍ വഴി തന്നെയാണ് സംസ്ഥാനമൊട്ടാകെയുള്ള ബിജെപി പ്രവര്‍ത്തകരുടെ ആരാധാനാപാത്രമാകുന്നത്. സമൂഹമാധ്യമത്തിലെ എഴുത്തും ഭാഷാ പ്രയോഗവും സന്ദീപിനെ അതിവേഗം വളര്‍ത്തി. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സന്ദീപിന്റെ എഴുത്തുകള്‍ സമൂഹമാധ്യമങ്ങളിലെ ബിജെപി പ്രവര്‍ത്തകര്‍ ഒന്നാകെ ഏറ്റെടുത്തു. വൈകാതെ ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും ബിജെപിയുടെ മുഖമായി സന്ദീപ് വാരിയര്‍ മാറി. രാഷ്ട്രീയത്തില്‍ സന്ദീപിന്റേത് പെട്ടെന്നുള്ള വളര്‍ച്ചയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ സന്ദീപിന്റെ വളര്‍ച്ചയില്‍ ബിജെപിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.…

      Read More »
    • തമിഴ്‌നാടിന് 276 കോടി, സിക്കിമിന് 221 കോടി; കേരളത്തിന് ‘കാലണ’ അനുവദിക്കാതെ കേന്ദ്രം

      ന്യൂഡല്‍ഹി: അതിതീവ്ര പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ അന്തര്‍ മന്ത്രാലയ സമിതി നല്‍കേണ്ട ദേശീയ ദുരന്ത നിവാരണ ഫണ്ട് (എന്‍ഡിആര്‍എഫ്) ഇത്തവണ നല്‍കിയത് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മാത്രം. പ്രളയം ബാധിച്ച ഹിമാചല്‍ പ്രദേശ് (66.924 കോടി), സിക്കിം (221.122 കോടി), തമിഴ്‌നാട് (276.10 കോടി), ത്രിപുര (25 കോടി), വരള്‍ച്ച ബാധിച്ച കര്‍ണാടകയ്ക്ക് (3454.22 കോടി) മാത്രമാണ് എന്‍ഡിആര്‍എഫ് അനുവദിച്ചത്. ഇതിനുപുറമേ, ദേശീയ ദുരന്ത ലഘൂകരണ ഫണ്ടായി (എന്‍ഡിഎംഎഫ്) അരുണാചല്‍ പ്രദേശിന് 1.833 കോടിയും സിക്കിമിന് 8.35 കോടിയും അനുവദിച്ചു. വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മേഖലയിലെ ദുരിതം കേന്ദ്ര സര്‍ക്കാര്‍ കണ്ട് ബോധിച്ചിട്ടും ഇതുവരെ എന്‍ഡിആര്‍എഫ് അനുവദിച്ചിട്ടില്ല. കേരളത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും ഫിനാന്‍സ് കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള സംസ്ഥാന ദുരന്ത നിവാരണ ഫണ്ടും (എസ്ഡിആര്‍എഫ്) സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടും (എസ്ഡിഎംഎഫ) മാത്രമാണ് ഇതുവരെയായിട്ടും അനുവദിച്ചിട്ടുളളത്. 2026 വരെ ഈ തുക എത്രയാണ് നല്‍കേണ്ടതെന്ന് മുന്‍പ് നിശ്ചയിച്ചതാണ്. കേരള സര്‍ക്കാരിന്റെ പ്രതിനിധി കെ വി…

      Read More »
    • ആന എഴുന്നള്ളിപ്പ്; മാര്‍ഗരേഖയ്‌ക്കെതിരെ പ്രതിഷേധവുമായി പൂരപ്രേമി സംഘം

      തൃശൂര്‍: ഹൈക്കോടതിയുടെ ആന എഴുന്നള്ളിക്കല്‍ മാര്‍ഗരേഖയ്‌ക്കെതിരെ പ്രതിഷേധവുമായി പൂരപ്രേമി സംഘം. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര നടയ്ക്ക് മുന്‍പില്‍ പ്രതീകാത്മക പൂരം സംഘടിപ്പിച്ച് പ്രതിഷേധിച്ചു. സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. ആനയില്ലാതെ ആലവട്ടവും നെറ്റിപ്പട്ടവും പിടിച്ചുനിന്നായിരുന്നു പൂരപ്രേമി സംഘത്തിന്റെ പ്രതിഷേധം. പുതിയ മാര്‍ഗരേഖ പൂരത്തെ ഇല്ലാതാക്കുമെന്നാണ് പൂരപ്രേമി സംഘം മുന്നോട്ടുവെക്കുന്ന ആശങ്ക. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് സിപിഐ നേതാവ് വി.എസ് കുമാര്‍ പറഞ്ഞു. എഴുന്നള്ളത്തിലെ പുതിയ മാര്‍ഗരേഖ പൂരത്തിന്റെ ഭംഗി കളയുമോയെന്ന ആശങ്ക നാട്ടുകാര്‍ക്കുമുണ്ട്. മാര്‍ഗരേഖ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണുണ്ടാകുന്നത്. സംസ്ഥാനത്തെ പൂരങ്ങളെ ആകെ പുതിയ മാര്‍ഗരേഖ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മാര്‍ഗരേഖക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ദേവസ്വങ്ങളും പൂര പ്രേമികളും.

      Read More »
    Back to top button
    error: