Kerala
-
ലീഗ് സെമിനാറില്‍ പങ്കെടുക്കാന്‍ ജി. സുധാകരന്; പങ്കാളിത്തം സിപിഎമ്മിന്റെ ലീഗ് വിമര്‍ശനങ്ങള്‍ക്കിടെ
കോഴിക്കോട്: പാര്‍ട്ടിയുമായുള്ള കടുത്ത അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന സി.പി.എം. നേതാവ് ജി. സുധാകരന്. മുസ്ലീംലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി തിങ്കളാഴ്ച വൈകിട്ട് സംഘടിപ്പിക്കുന്ന ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിലാണ് ജി. സുധാകരന് പങ്കെടുക്കുക. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടകനായി എത്തുന്ന പരിപാടിയിലാണ് ജി. സുധാകരന്റെ പങ്കാളിത്തം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഉള്‍പ്പടെയുള്ള സി.പി.എം. നേതാക്കള്‍ ലീഗ് വിമര്‍ശനം ശക്തമാക്കിയിരിക്കുന്ന സമയത്താണ് സെമിനാറില്‍ സുധാകരന് പങ്കെടുക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍നിന്ന് തന്നെ മാറ്റിനിര്‍ത്തുന്നതില്‍ നേരത്തെതന്നെ ജി. സുധാകരന് എതിര്‍പ്പ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലേക്കും സമാപന സമ്മേളനത്തിലേക്കും ജി. സുധാകരനെ ക്ഷണിച്ചത്. എന്നാല്‍, രണ്ട് പരിപാടികളിലും അദ്ദേഹം പങ്കെടുത്തില്ല. ആലപ്പുഴയിലെ വോട്ട് മറിക്കലില്‍ അന്വേഷണം നടത്താത്തതിലും ജില്ലയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ ശ്രമം നടത്താത്തതിലും സുധാകരന് വിയോജിപ്പുണ്ട്. പിണറായി വിജയന് പാര്‍ട്ടിയില്‍ അധികാരം മുറുക്കുന്നതിലുള്ള വിയോജിപ്പിന്റെ ഭാഗമായി…
Read More » -
നിലമ്പൂരില്‍ മത്സരിക്കില്ല, കോൺഗ്രസിന് പിന്തുണ: വി ഡി സതീശനോടു മാപ്പ് പറഞ്ഞ് പി.വി അന്‍വര്‍, 150 കോടിയുടെ അഴിമതി ആരോപിച്ചത് പി ശശി നിർദ്ദേശിച്ചിട്ട്
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍. നിലമ്പൂരില്‍ യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുന്ന അവസാനത്തെ ഉപതെരഞ്ഞടുപ്പ് പിണറായിസത്തിനെതിരെയുളള അവസാനത്തെ ആണിയായി മാറേണ്ടതുണ്ട്. ‘ഇനി 482 ദിവസം മാത്രമാണ് പിണറായിക്ക് ബാക്കിയുള്ളത്. ഇന്നു മുതല്‍ കൗണ്ട് ഡൗണ്‍ ആരംഭിക്കുകയാണ്. മലയോര കര്‍ഷരുടെ മുഴുവന്‍ പിന്തുണയും ആര്‍ജിച്ചുകൊണ്ടായിരിക്കും പിണറായിസത്തിനെതിരായ പോരാട്ടം. പിവി അന്‍വര്‍ പാര്‍ട്ടിയില്‍ നിന്ന് പോയിട്ട് ഒരുരോമം പോലും പോയില്ലെന്ന് പറയുന്നവര്‍ പാര്‍ട്ടിയിലുണ്ട്. അത് നമുക്ക് കാണാം. മലയോരമേഖലയുടെ പ്രശ്നങ്ങള്‍ അറിയുന്ന, നിലവിലെ ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണം.’ അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ക്ക് രാജി നല്കിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നിര്‍ദ്ദേശിച്ചതനുസരിച്ചാണെന്നും താന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.…
Read More » -
തൈപ്പൊങ്കല്‍: ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി
തിരുവനന്തപുരം: തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.
Read More » -
പി.വി അൻവർ എം.എൽ എ സ്ഥാനം രാജിവച്ചു, തൃണമൂൽ നേതാവായി ഇനി ഉപതിരഞ്ഞെടുപ്പ്
നിലമ്പൂർ എംഎൽഎ പി.വി.അൻവർ നിയമസഭാംഗത്വം രാജിവച്ചു. ഇന്ന് (തിങ്കൾ) രാവിലെ സ്പീക്കർ എ.എൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് രാജി. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാനെത്തിയത്. ഒന്നര വർഷത്തോളം ഇനി കാലാവധി ബാക്കിയുള്ളപ്പോഴാണ് അൻവറിന്റെ രാജി. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി ഇതോടെ അരങ്ങൊരുങ്ങുകയാണ്. സിപിഎം സ്വതന്ത്രനായാണ് അൻവർ നിലമ്പൂരിൽ നിന്നും വിജയിച്ചത്. തുടർച്ചയായി 2 തവണ നിലമ്പൂരിൽ വിജയിച്ച അൻവറിലൂടെ ആര്യാടൻ മുഹമ്മദിൻ്റെ കുത്തക മണ്ഡലമായിരുന്ന നിലമ്പൂർ ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ഇന്നലെ കണ്ടിരുന്നു. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അതു മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്റെ…
Read More » -
പള്ളില് പോകാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; സ്വിഫ്റ്റ് ബസിടിച്ച് രണ്ടു മരണം
തൃശൂര്‍: ഒല്ലൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര എല്‍സി (72), മേരി (73) എന്നിവരാണ് മരിച്ചത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് രാവിലെ ആറ് മണിയോടെ ഇരുവരും പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത വേഗത്തിലായിരുന്നോ എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരുകയാണ്.
Read More » -
വൈക്കത്ത് വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം തട്ടി: യുവതിയും കാമുകനും അറസ്റ്റില്‍
കോട്ടയം: വൈക്കത്ത് വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയ യുവതിയും കാമുകനും അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ (25), സുഹൃത്ത് സാരഥി (28) എന്നിവരാണ് പിടിയിലായത്. 2023 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. നഗ്നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. വൈദികന് ഹെഡ്മാസ്റ്ററായ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപിക ഒഴിവില്‍ അപേക്ഷ അയച്ച നേഹാ ഫാത്തിമ പിന്നീട് വൈദികനുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് ഇദ്ദേഹവുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട് അടുപ്പം ബലപ്പെടുത്തി. സ്വന്തം ഫോട്ടോ എന്ന പേരില്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും യുവതി വൈദികന് അയച്ചു കൊടുത്തു. ഇതേ തുടർന്ന് വൈദികനെ വീഡിയോ കോള്‍ വിളിച്ച് നഗ്നചിത്രങ്ങള്‍ പകർത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. ഇതേ തുടർന്നു, പല തവണയായി 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ വൈദികൻ…
Read More » -
കേരള കൗമുദി കോട്ടയംഎഡീഷൻ രജതോത്സവം നാളെ ഗവർണർ ആനന്ദബോസ് ഉദ്ഘാടനം ചെയ്യും, ജാസി ഗിഫ്റ്റ് മൂസിക്കൽ ഷോയും
കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി എന്നും പിന്നാക്കദളിത് വിഭാഗങ്ങളുടെ പടവാളായിരുന്നു, ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു. 114-ാം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരളകൗമുദി കോട്ടയം യൂണിറ്റ് 25-ാം വർഷത്തിലേക്കും പ്രവേശിക്കുകയാണ്. വിപുലമായ പരിപാടികളോടെയാണ് സിൽവർ ജൂബിലി ആഘോഷിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം രാവിലെ 11.30 ന് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും . മന്ത്രി വി.എൻ വാസവൻ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിൻ്റെ ‘ജാസി ഷോ’യും നടക്കും.
Read More » -
കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സംഘര്‍ഷം, പ്രതിഷേധിച്ച വൈദികരെ പുറത്താക്കി
കൊച്ചി: സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സംഘര്‍ഷം. ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ച വൈദികരെ പൊലീസ് നീക്കിയതാണ് സംഘര്‍ഷത്തിന് കാരണം. വൈദികരെ അനുകൂലിക്കുന്ന വിശ്വാസികളും പൊലീസുമായാണ് തര്‍ക്കമുണ്ടായത്. കുര്‍ബാന വിഷയത്തില്‍ നാല് വൈദികര്‍ക്കെതിരെ നടപടിയെടുത്തതിലാണ് 21 വൈദികര്‍ ബിഷപ്പ് ഹൗസിനുള്ളില്‍ പ്രതിഷേധിച്ചത്. മൂന്ന് ദിവസമായി വൈദികര്‍ സത്യഗ്രഹം നടത്തിവരികയാണ്. ശനിയാഴ്ച രാവിലെ പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഇതാണ് സംഘര്‍ഷം ഉടലെടുക്കാന്‍ കാരണം. സര്‍ക്കാര്‍ തീരുമാനമാണ് നടപ്പാക്കുന്നതെന്ന് എസിപി പറഞ്ഞുവെന്നാണ് വിശ്വാസികളുടെ ആരോപണം. അറസ്റ്റിന്റെ രേഖകള്‍ ഒന്നും പൊലീസ് കാണിച്ചില്ലെന്നും വിശ്വാസികള്‍ പറയുന്നു. ഉള്ളില്‍ തന്നെ തുടരുമെന്നും പുറത്തേയ്ക്ക് പോകില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. സംഘര്‍ഷത്തില്‍ ഒരു വൈദികന് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാരുമായി സമവായ ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
Read More » -
മകന് എംബിബിഎസ് പ്രവേശനം; അയ്യന് സ്വര്‍ണ അമ്പും വില്ലും വെള്ളി ആനകളും സമര്‍പ്പിച്ച് കാറ്ററിങ് യൂണിറ്റ് ഉടമ
പത്തനംതിട്ട: അയ്യപ്പന് സ്വര്‍ണത്തില്‍ നിര്‍മിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമര്‍പ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിങ് യൂണിറ്റ് ഉടമ അക്കാറാം രമേശാണ് 120 ഗ്രാം സ്വര്‍ണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നല്‍കിയത്. തന്റെ മകനായ അഖില്‍ രാജിന് എംബിബിഎസിന് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്ന് താനും ഭാര്യ വാണിയും മകനുവേണ്ടി നേര്‍ന്ന കാണിക്കയാണിതെന്ന് രമേശ് പറഞ്ഞു. ഇപ്പോള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് മകന്. ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയര്‍പ്പിച്ചത്. മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയാണ് ശ്രീകോവിലിനു മുന്നില്‍വച്ച് കാണിക്ക ഏറ്റുവാങ്ങിയത്.
Read More » -
40 രൂപയുടെ ഓട്ടം, ആവശ്യപ്പെട്ടത് ഇരട്ടി തുക! ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് പോയി, 4000 രൂപ പിഴയും
കൊച്ചി: യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എന്‍എ മാര്‍ട്ടിനെതിരെയാണ് എറണാകുളം ആര്‍ടിഒ ടിഎം ജേഴ്സന് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ചങ്ങമ്പുഴ മെട്രോ സ്റ്റേഷനില്‍ നിന്നു സമീപത്തെ ട്രാവന്‍കൂര്‍ റെസിഡന്‍സിയിലേക്കു ഒരു യാത്രക്കാരന് ഓട്ടം വിളിച്ചു. 40 രൂപയുടെ ഓട്ടത്തിന് 80 രൂപയാണ് ഡ്രൈവര്‍ ആവശ്യപ്പെട്ടത്. ഇതു നിരസിച്ച യാത്രക്കാരന് മറ്റൊരു ഓട്ടോയില്‍ 40 രൂപ കൊടുത്തു സ്ഥലത്തെത്തി. പിന്നാലെ ഇരട്ടി തുക ആവശ്യപ്പെട്ട ഡ്രൈവര്‍ക്കെതിരെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
Read More »