Kerala
-
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെ; എല്ലാ എംഎൽമാരും തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം; ഹൈക്കമാൻഡ് തീരുമാനിച്ച മുഖ്യന്റെ പേരടങ്ങിയ കവർ ദീപാദാസ് മുൻഷി നിയമസഭാകക്ഷി യോഗത്തിലെത്തിക്കും
ന്യൂഡൽഹി: പത്ത് ദിവസത്തോളം നീണ്ട ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം കേരള മുഖ്യമന്ത്രിയാരെന്ന അന്തിമ തീരുമാനത്തിലെത്തിയതായി കോൺഗ്രസ് ഹൈക്കമാൻഡ്. ബുധനാഴ്ച വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയായ 10 രാജാജി മാർഗിലെത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുക്കാൽ മണിക്കൂറോളം ചർച്ച നടന്നു. അതിനു പിന്നാലെയാണ് പ്രഖ്യാപനം വ്യാഴാഴ്ച(ഇന്ന്) ഉണ്ടാകുമെന്ന് മാധ്യമ വിഭാഗം ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്. കൂടുതലൊന്നും പറയാതെ അദ്ദേഹം ഖാർഗെയുടെ വസതിയിലേക്കുതന്നെ തിരിച്ചുപോയി. തിരുവനന്തപുരത്ത് ഇന്ന് കോൺഗ്രസിന്റെ അടിയന്തര നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വിജയിച്ച സ്ഥാനാർഥികളോട് തിരുവനന്തപുരത്തെത്താൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ പ്രഖ്യാപനമുണ്ടാവും. മുഖ്യമന്ത്രിയെ സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിൽ ദീപാ ദാസ്മുൻഷി യോഗത്തിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരുക. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാ ദാസ്മുൻഷിയും രണ്ട് നിരീക്ഷകരും യോഗത്തിൽ പങ്കെടുത്തേക്കും.അതിനു പിന്നാലെ യു.ഡി.എഫ്. ഘടകകക്ഷികളുടെ പാർലമെന്ററി പാർട്ടി യോഗം ഉച്ചയ്ക്കു രണ്ടിനു നടക്കും.…
Read More » -
മുഖ്യമന്ത്രി ചര്‍ച്ച വഴിമുട്ടിയത് ഘടക കക്ഷികളുടെ സമ്മര്‍ദം കാരണം; ജനാധിപത്യത്തിന് ചേര്‍ന്നതല്ല; നേതാവിനെ തെരഞ്ഞെടുക്കേണ്ടത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യം; വിമര്‍ശിച്ച് സുകുമാരന്‍ നായര്‍
യുഡിഎഫ് ഘടകകക്ഷികള്‍ക്കെതിരെ എന്‍എസ്എസ്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ തീരുമാനം വഴിമുട്ടിയത് ഘടകകക്ഷികളുടെ സമ്മര്‍ദം കാരണമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി ചര്‍ച്ച കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നും ഇടപെട്ട എല്ലാ ഘടകകക്ഷികളും പ്രശ്നം വഷളാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ഭരണസ്തംഭനമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാൻഡ് മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളോട് അഭിപ്രായം ചോദിക്കുന്നതിന് മുൻപേതന്നെ അവർ സമ്മർദം ചെലുത്തിയിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഘടകകക്ഷികളുടെ അഭിപ്രായം തേടിയതെന്നും സുകുമാരന്‍ നായര്‍ ചൂണ്ടാക്കാട്ടി. ഘടകകക്ഷികളുടെ സമ്മർദത്തിന് ഇതുവരെ ഹൈക്കമാൻഡ് വഴങ്ങി എന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ഘടകക്ഷികളുടെ ഇടപെടൽ ജനാധിപത്യത്തിന് ചേർന്നതായിരുന്നില്ലെന്ന് സുകുമാരൻ നായര്‍ പറഞ്ഞു. മുസ്ലിം ലീഗ് അടക്കമുള്ളവരെയാണ് താൻ പറയുന്നതെന്നും അവർക്ക് ഇത് പറയാൻ എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയായി ആരു വന്നാലും സ്വീകരിക്കേണ്ടേയെന്നും, അതാണ് ജനാധിപത്യമെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം ഇന്നുമുണ്ടായില്ല.…
Read More » -
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റു, മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി
കൊല്ലം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് ആണ് മരിച്ചത്. വർക്കല അയിരൂർ എംജിഎം മോഡൽ സ്‌കൂളിലെ വിദ്യാർത്ഥി ആയിരുന്നു പ്രജൂബ് പ്രകാശ്. ഇന്ന് പരീക്ഷാഫലം വന്നതിന് പിന്നാലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വിദ്യാർഥിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read More » -
മുഖ്യമന്ത്രിയ്ക്കായി കണ്ണു നട്ട് കേരളം; പ്രഖ്യാപനം ഉടൻ? അന്തിമതീരുമാനം രാഹുൽ- ഖാർഗെ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷം
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് സൂചന. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനവട്ട ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് വിവരം. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും അനാഥമായി കേരളം. മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ വന്നതോടെ സംസ്ഥാനം അക്ഷരാർത്ഥത്തിൽ സ്തംഭനത്തിലായി. കേരളത്തിനൊപ്പം ഫലം വന്ന എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർക്കാരുകൾ ഭരണം തുടങ്ങി. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം പ്രതീക്ഷിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും എപ്പോൾ എന്നതിൽ കൃത്യമായ വിവരം ആർക്കുമില്ല. പലയിടത്തും ജനങ്ങൾ നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയതോടെ സഖ്യകക്ഷികൾ അടക്കം സഹികെട്ടു. ഇന്ന് വൈകീട്ട് മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയ ശേഷം രാഹുൽ അവസാന തീരുമാനം…
Read More » -
എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക് വീണ്ടും വരുന്നു; മുസ്‌ലിം ലീഗുമായി ചർച്ചചെയ്യാനെന്ന് സൂചന; പ്രഖ്യാപനം ഇന്നും ഇല്ല?
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന നേതാക്കളുടെ വാക്കുകൾക്കിടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്ക്. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ അവർ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങും. ആറരയോടെ ഇവർ തിരുവനന്തപുരത്തെത്തും. ദീപാ ദാസ് മുൻഷിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദവിവരങ്ങൾ പുറത്തെത്തിയിട്ടില്ല. എന്നാൽ മുസ്‌ലിം ലീഗുമായി ദീപ ചർച്ച നടത്തിയേക്കുമെന്ന് ചില സൂചനകൾ പുറത്തെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയിട്ടും ഇതുവരെ ആരാകും മുഖ്യമന്ത്രി എന്ന് പ്രഖ്യാപിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലയെന്നത് സാധാരണക്കാർക്കിടയിൽ പോലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടത്തിയ മറ്റ് സംസ്ഥാനങ്ങളിലൊക്കെയും സർക്കാർ അധികാരത്തിൽ വന്നു. എന്നിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല.
Read More » -
മമ്മൂക്കയോടൊപ്പം വീണ്ടും ഒരുമിക്കാൻ അവസരം ലഭിച്ചു; മഹാഭാഗ്യം‘ -ഷഹീൻ സിദ്ദിഖ്
പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സൂപ്പർ താരങ്ങളുടെ “പേട്രിയറ്റ് ” എന്ന സിനിമ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ അവരോടൊപ്പം അഭിനയിച്ച യുവനടൻ ഷഹീൻ സിദ്ദിഖ് തനിക്ക് ലഭിച്ച മഹാഭാഗ്യത്തെ കുറിച്ച് വാചാലനാവുകയാണ്. ദേശീയ അവാർഡ് ജേതാവ് സലീം അഹമ്മദിൻ്റെ പത്തേമാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി അഭിനയ രംഗത്തേക്ക് വന്ന് തുടർന്ന് നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിച്ച് ശ്രദ്ധേയനായ ഷഹീൻ സിദ്ദിഖ്, വീണ്ടും മമ്മൂക്കയുടെ ചിത്രത്തിൽ അതി ശക്തമായ കഥാപാത്രം അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ മഹാഭാഗ്യമാണ് ഷഹീൻ സിദ്ദിഖ് വിശ്വസിക്കുന്നു. മമ്മൂക്കയുമായുള്ള സീനിനെപറ്റി വളരെ ആവേശത്തോടെയും അത്ഭുതത്തോടെയും ഓർക്കുകയാണ് ഷഹീൻ സിദ്ദിഖ്. മമ്മൂക്കയായിട്ട് ഫൈറ്റ് സീക്വൻസിന്റെ ഒരു ഭാഗം ഉണ്ടായിരുന്നു ഷഹീന്. മമ്മൂക്ക എടുക്കുന്ന റിസ്ക് കണ്ട് അത്ഭുതപെട്ട ഷഹീൻ,സീനിൽ അദ്ദേഹത്തിന്റെ കഴുത്തിൽ പിടിച്ച് ചുറ്റി വലിക്കുന്നുണ്ട്. അത് വളരെ ഭയത്തോടെ ആണ് ചെയ്തത്. പക്ഷേ അതിന് മമ്മൂക്കയാണ് ഫുൾ സപ്പോർട്ട് ഷഹീന് കൊടുത്തത്.മമ്മൂക്ക അത് കൃത്യമായിട്ട്, അതായത് അത്…
Read More » -
അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ച് നടി അൻസിബ ഹസൻ; വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് സ്ഥാനം ഒഴിഞ്ഞതെന്ന് വ്യക്തമാക്കി ശ്വേതാ മേനോൻ
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിൽനിന്ന് രാജിവെച്ച് നടി അൻസിബ ഹസൻ. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അവർ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലും തൊഴിൽപരമായ തിരക്കുകളാലുമാണ് താരം പിന്മാറിയതെന്നും അവർ പ്രതികരിച്ചു. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് അൻസിബയുടെ രാജി സംബന്ധിച്ച് ശ്വേതാ മേനോൻ ഔദ്യോഗിക വിശദീകരണം നൽകിയത്. ഫെബ്രുവരി 21-ഓടെ തന്നെ അൻസിബ രാജിക്കത്ത് നൽകിയിരുന്നതായി അവർ പറഞ്ഞു. തൊഴിൽപരമായ തിരക്കുകൾ ഉള്ളതിനാൽ സംഘടനയുടെ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാലാണ് ഈ തീരുമാനമെന്ന് അൻസിബ അറിയിച്ചതായും ശ്വേത പറഞ്ഞു. “വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത്. ഫെബ്രുവരി 21-ന് തന്നെ അൻസിബ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതൊരു നിസ്വാർത്ഥ സേവനമാണ്. സംഘടനയുടെ മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവർത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന…
Read More » -
സോണിയ ഗാന്ധി ആശുപത്രിയിൽ നിന്നും വീട്ടിലെത്തി; വൈകീട്ട് രാഹുൽ-ഖാർഗെ കൂടിക്കാഴ്ച
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി (79) ആശുപത്രിവിട്ടു. തിമിര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയ്ക്കായാണ് അവർ ആശുപത്രിയിലെത്തിയത് എന്നാണ് വിവരം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ സന്ദർശനത്തിനുശേഷം സോണിയ ഗാന്ധി വീട്ടിൽ തിരിച്ചെത്തി. കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് സോണിയ ഗാന്ധി ആശുപത്രിയിലായി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതോടെ മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീളുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ പതിവ് ചികിത്സകളുടെ ഭാഗമായുള്ള ആശുപത്രി സന്ദർശനമാണ് നടന്നത് എന്ന വിവരം പുറത്തുവന്നതോടെ ഈ ആശങ്കയ്ക്ക് വിരാമമായി. വൈകുന്നേരത്തോടെ രാഹുലും ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകും.
Read More » -
തികഞ്ഞ ആത്മവിശ്വാസത്തിൽ വിഡി പക്ഷം, ഫലം വരുമ്പോഴേക്കും പറവൂരെത്താൻ ആലുവയിൽ നിന്ന് തിരിച്ച് വിഡി സതീശൻ!! സമൂഹമാധ്യമങ്ങളിൽ കെസിക്കെതിരെ പോസ്റ്ററുകൾ, ബെന്നി ബഹനാനെ തടഞ്ഞ് പ്രവർത്തകർ, കെസി മുഖ്യമന്ത്രിയായാൽ കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടുമെന്ന് കോട്ടൂർ ഗ്രാമപഞ്ചായത്ത്
കൊച്ചി/തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം പത്താം ദിവസത്തിലേക്ക് കടന്നതോടെ, കോൺഗ്രസ് അണികളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ ബെന്നി ബഹനാൽ എംപിയെ തടയുന്ന സാഹചര്യത്തിനും കേരളം സാക്ഷ്യം വഹിച്ചു. പെരുമ്പാവൂർ മുടിക്കല്ലിൽ ഒരു പരിപാടിക്കെത്തിയ ബെന്നി ബഹനാൽ എംപിയെ യുവജനങ്ങളായ കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. വിഡി സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എംപിയുടെ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തീരുമാനം വി.ഡി. സതീശന് എതിരാണെങ്കിൽ സംസ്ഥാനത്ത് കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഇതിനിടെ കെസിയെ മുഖ്യമന്ത്രിയാക്കിയാൽ കോഴിക്കോട് കോട്ടൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടുമെന്ന ഭീഷണിയും പ്രാദേശിക നേതാക്കൾ ഇറക്കിയിട്ടുണ്ട്. ആറുമാസത്തേക്ക് യാതൊരുവിധ തീരുമാനവും എടുക്കില്ലെന്നാണ് ഇവർ പറയുന്നത്. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം പത്ത് ദിവസം വൈകുന്നത് വോട്ടർമാർക്കും പ്രവർത്തകർക്കും ഇടയിൽ വലിയ പരിഹാസത്തിന് ഇടയാക്കുന്നുണ്ട്. ‘നേതൃത്വമേ, ഞങ്ങൾ തലതാഴ്ത്തിയാണ് നടക്കുന്നത്’ എന്ന തരത്തിലുള്ള പോസ്റ്റുകൾ…
Read More » -
സ്വർണ്ണ വില മുകളിലോട്ട്; ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി; കേരളത്തിൽ പവന് കൂടിയത് 10,200 രൂപ
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനായി മിതവ്യയം പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് കഴിഞ്ഞ ദിവസമുണ്ടായത് അസാധാരണ തിരക്ക്. തീരുവ ഉയർത്തി വിജ്ഞാപനം വന്നതോടെ രാജ്യത്തൊട്ടാകെ സ്വർണ വിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. കേരളത്തിൽ ബുധനാഴ്ച പവന്റെ വില 10,200 രൂപ കൂടി 1,23,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1,275 രൂപ വർധിച്ച് 15,390 രൂപയുമായി. സ്വർണം, വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയർത്തിയത്. നേരത്തെ 6 ശതമാനമായിരുന്നു തീരുവ. സ്വർണത്തിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് തീരുവ ഉയർത്തിയത്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഉയർത്തുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ. രാജ്യത്ത് സ്വർണ ഉപഭോഗത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ…
Read More »