KeralaNEWS

പാലുകാച്ചല്‍ കഴിഞ്ഞ് വര്‍ഷം ഒന്നായി; പ്രവര്‍ത്തനം തുടങ്ങാതെ ബിജെപി സംസ്ഥാന കാര്യാലയം

തിരുവനന്തപുരം: പാലുകാച്ചി ഒരു വര്‍ഷം കഴിഞ്ഞിട്ടും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കു പ്രവര്‍ത്തനം പൂര്‍ണമായി മാറ്റിയില്ല. കോര്‍പറേഷന്റെ അന്തിമാനുമതി കെട്ടിട നിര്‍മാണത്തിനു ലഭിച്ചില്ലെന്നതാണു പ്രശ്‌നം. നിലവില്‍ തൈക്കാട്ടുള്ള മുന്‍ ഓഫീസിലാണ് സംസ്ഥാന നേതാക്കള്‍ എത്തുന്നത്.

പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം വരുന്നതോടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങാനും ദേശീയ നേതാവിനെ ഉദ്ഘാടനത്തില്‍ പങ്കെടുപ്പിച്ച് ആഘോഷമാക്കാനുമാണ് ആലോചന. തമ്പാനൂര്‍ അരിസ്റ്റോ ജംക്ഷനു സമീപം കേരളീയ വാസ്തുശില്‍പ മാതൃകയിലുള്ള കെട്ടിടത്തിന് 5 നിലകളും 2 ഭൂഗര്‍ഭ നിലകളും ഉള്‍പ്പെടെ 60,000 ചതുരശ്ര അടിയാണ് വിസ്തീര്‍ണം.

Signature-ad

ആദ്യത്തെ നിലയിലെ തുറസ്സായ നടുമുറ്റത്ത് നേരിട്ടു മഴവെള്ളം സംഭരിക്കാന്‍ ആഴം കുറഞ്ഞ കുളം. അതിനു നടുവില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി.മാരാരുടെ അര്‍ധകായ വെങ്കല പ്രതിമ. ഹരിതചട്ടം പാലിച്ചു നിര്‍മിച്ച കെട്ടിടത്തില്‍ 22 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പാനലുകളുണ്ട്.

 

Back to top button
error: