Kerala
-
പത്താംക്ലാസ് ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ, മൂന്ന് വിദ്യാർഥികൾക്കു കുത്തേറ്റു
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ പത്താംക്ലാസ് വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതാനെത്തിയ പത്താംക്ലാസ് മലയാളം- ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു. തലയ്ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർഥികളിലൊരാൾ കത്തി ഉപയോഗിച്ച് മറ്റു വിദ്യാർഥികളെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർഥികളായ ഫർഹാൻ, മുഹമ്മദ് അജ്മൽ, മുഹമ്മദ് റിസ് ലാൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്ന് വിദ്യാർഥികൾ ചേർന്നാണ് ആക്രമിച്ചതെന്നാണ് അറിയുന്നത്. ഇതിൽ ഒരാൾ കത്തി ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. കുത്തിയ വിദ്യാർഥിയെ നേരത്തെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് പരീക്ഷ എഴുതാൻ മാത്രം അധ്യാപകർ അനുവാദം നൽകിയതായിരുന്നു. ഒൻപതാം ക്ലാസ് മുതൽ വിദ്യാർഥികൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read More » -
ജയിലിൽ ഡോക്ടറുടെ വക മാടമ്പിത്തരം, ടോയ്ലറ്റ് വൃത്തിയാക്കിക്കൽ, ജാതിപ്പേരുവിളിച്ച് അധിക്ഷേപം, ഡോക്ടർ കഴിച്ച പാത്രം വൃത്തിയാക്കണം- പരാതിയുമായി ഫാർമസിസ്റ്റ്
കൊച്ചി : കാക്കനാട് ജില്ലാ ജയിലിൽ ഫാർമസിസ്റ്റിനുനേരെ മാടമ്പത്തരവുമായി ഡോക്ടർ. ഫാർമസിസ്റ്റായ യുവതിയെ മെഡിക്കൽ ഓഫീസറായ ഡോക്ടർ ബെൽന മാർഗരറ്റ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയുമായി യുവതി രംഗത്തെത്തി. ഡോക്ടർ തന്നെ മാനസികമായി തളർത്തുന്നുവെന്നും ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഫാർമസിസ്റ്റും ഭർത്താവും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. മന്ത്രി സമയം തേടിയത് അറിഞ്ഞില്ല; വീണയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നഡ്ഡ തന്നെ മറ്റുള്ളവരുടെ മുന്നിൽവച്ച് ഡോക്ടർ ബെൽന ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി ഫാർമസിസ്റ്റ് നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ ഫ്ളഷ് ഇല്ലാത്ത ടോയ്ലറ്റ് ഡോക്ടർ ഉപയോഗിച്ച ശേഷം തന്നെക്കൊണ്ട് വൃത്തിയാക്കിച്ചതായും ഇവർ നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ ഡോക്ടർക്ക് ഭക്ഷണം വാങ്ങാനും ആഹാരം കഴിച്ച ശേഷം പാത്രം കഴുകാനും ടേബിൾ തുടയ്ക്കാനുമെല്ലാം യുവതിയെ നിയോഗിച്ചു. കൊച്ചിയില്‍ വെടിയുണ്ട ചട്ടിയിലിയിട്ട് ചുട്ടു! പൊട്ടിത്തെറി; എസ്‌ഐക്കെതിരേ അന്വേഷണത്തിന് ഉത്തരവ് മാത്രമല്ല ഒരേ ക്യാബിനിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ആരോപിച്ച് ഡോക്ടർ സീലിംഗ് വെച്ച് വേർതിരിച്ച്…
Read More » -
മന്ത്രി സമയം തേടിയത് അറിഞ്ഞില്ല; വീണയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നഡ്ഡ
ന്യൂഡല്‍ഹി: കൂടിക്കാഴ്ചയ്ക്ക് മന്ത്രി വീണാ ജോര്‍ജ് സമയം തേടിയത് അറിഞ്ഞില്ലെന്നും മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ. അടുത്തയാഴ്ച മന്ത്രിയെ കാണുമെന്നും നഡ്ഡ പറഞ്ഞു. ചൊവ്വാഴ്ചയും, ബുധനാഴ്ചയുമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് വേണ്ടി അനുമതി തേടിക്കൊണ്ടുള്ള കത്ത് വീണാ ജോര്‍ജ് നല്‍കിയത്. ആദ്യത്തെ കത്ത് ചൊവ്വാഴ്ച മന്ത്രിയുടെ ഓഫീസ് വഴിയാണ് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ കത്ത് നല്‍കിയത്. എന്നാല്‍, അനുമതി ലഭിക്കുകയുണ്ടായില്ല. അദ്ദേഹത്തിന് എന്തെങ്കിലും തിരക്കായിരിക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കുന്ന ഘട്ടത്തില്‍ വീണ്ടും ഡല്‍ഹിയിലെത്തുമെന്നും വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു. അതേസമയം, ആശമാരുടെ സമരവും മന്ത്രി വീണ ജോര്‍ജും കേന്ദ്ര ആരോഗ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ചുയര്‍ന്ന വിവാദവും കെ.സി വേണുഗോപാല്‍ എംപി ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. സഭക്കുള്ളില്‍ വ്യക്തമായ മറുപടി നല്‍കാതിരുന്ന മന്ത്രി എംപിയെ ചേമ്പറിലേക്ക് ക്ഷണിക്കുകയും വിശദമായി ചര്‍ച്ച നടത്താമെന്നുമായിരുന്നു മറുപടി നല്‍കിയത്.
Read More » -
കൊച്ചിയില്‍ വെടിയുണ്ട ചട്ടിയിലിയിട്ട് ചുട്ടു! പൊട്ടിത്തെറി; എസ്‌ഐക്കെതിരേ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയപ്പോള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ. അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് കൈമാറാണ് നിര്‍ദേശം. എറണാകുളം എആര്‍ ക്യാംപിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ്വ് സബ്ഇന്‍സ്‌പെക്ടര്‍ സി.വി.സജീവിനെതിരേയാണ് അന്വേഷണം. റിപ്പോര്‍ട്ടു ലഭിച്ചശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഈ മാസം 10നാണ് പോലീസിനുതന്നെ നാണക്കോടുണ്ടാക്കിയ സംഭവം എആര്‍ ക്യാംപില്‍ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങള്‍ക്ക് ആകാശത്തേക്കു വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന ബ്ലാങ്ക് അമ്യൂണിഷന്‍ എന്ന വെടിയുണ്ടകളാണ് വൃത്തിയാക്കാനായി ചട്ടിയിലിട്ട് ചൂടാക്കിയത്. ഇടപ്പള്ളി സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി വെടിയുണ്ട എടുത്തപ്പോഴാണ് അവ ക്ലാവ് പിടിച്ചതായി കണ്ടത്. സാധാരണ ഈ സാഹചര്യത്തില്‍ ഇത്തരം ഉണ്ടകള്‍ വെയിലത്തുവെച്ച് ചൂടാക്കിയശേഷമാണ് ഉപയോഗിക്കാറ്. എന്നാല്‍, സംസ്‌കാര ചടങ്ങുകള്‍ക്ക് പെട്ടെന്ന് പോകേണ്ടതിനാല്‍, വെടിയുണ്ടകള്‍ എആര്‍ ക്യാംപിലെ അടുക്കളയില്‍വെച്ച് ചട്ടിയിലിട്ട് ചൂടാക്കുകയായിരുന്നു. ഇതോടെയാണ് ഉണ്ടകള്‍ പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. ഭാഗ്യംകൊണ്ടുമാത്രമാണ് വലിയ ദുരന്തത്തിലേക്ക് കാര്യങ്ങളെത്താഞ്ഞത്.
Read More » -
ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥർ? ചുമ്മാ കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്- കേന്ദ്രത്തെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി
കൊച്ചി: വയനാട് പുനരധിവാസത്തിൽ കേന്ദ്ര വായ്പാ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിന് നിർത്തിപ്പൊരിച്ച് ഹൈക്കോടതി. ചുമ്മാ കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്നു പറഞ്ഞ കോടതി ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെന്നും കോടതി ചോദിച്ചു. അടുത്ത വിമാനത്തിൽ ഉദ്യോഗസ്ഥരെ കോടതിയിൽ എത്തിക്കാൻ കഴിയമെന്ന് പറഞ്ഞ ഹൈക്കോടതി, തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. കാര്യങ്ങൾ നിസ്സാരമായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി. ആശമാർ ചെയ്യുന്നത് കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമരം, വോളണ്ടിയർമാരായല്ല ജീവനക്കാരായി അംഗീകരിക്കണമെന്നാണ് കേരളത്തിന്റെയും ആവശ്യം- എം.ബി രാജേഷ് കേന്ദ്രം സമയം മാറ്റി ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അതേസമയം, പുനരധിവാസത്തിനുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള സമയം കേന്ദ്രം നീട്ടി നൽകി. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കേന്ദ്ര ഫണ്ട് വിനിയോഗിക്കാൻ മാർച്ച് 31 എന്ന തീയതി അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിങ്ങിൽ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. വ്യക്തത വരുത്തി സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശവും നൽകിയിരുന്നു.…
Read More » -
ആശമാർ ചെയ്യുന്നത് കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമരം, വോളണ്ടിയർമാരായല്ല ജീവനക്കാരായി അംഗീകരിക്കണമെന്നാണ് കേരളത്തിന്റെയും ആവശ്യം- എം.ബി രാജേഷ്
തിരുവനന്തപുരം: സമര രംഗത്തുള്ള ആശ പ്രവർത്തകരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് ചർച്ചയിൽ പ്രശ്ന പരിഹാരമുണ്ടാകാത്തതിനു പിന്നിലെന്ന് മന്ത്രി എം.ബി രാജേഷ്. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഏതെങ്കിലും തരത്തിലുള്ള പിടിവാശിയല്ല ഇതിന് പിന്നിലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ആശ പ്രവർത്തകരുടെ പ്രശ്നത്തോട് സർക്കാരിന് എല്ലാകാലത്തും അനുഭാവപൂർവ്വമായ നിലപാടാണുള്ളത്. അതുകൊണ്ടാണ് മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്. എന്നാൽ സമരരംഗത്തുള്ളവരെ നയിക്കുന്ന ചിലർക്ക് ഈ സമരത്തിൽ ആശമാരുടെ ആവശ്യം നിറവേറ്റുകയെന്നതല്ല ലക്ഷ്യം. ഹെൽത്ത് വർക്കർമാരായി അംഗീകരിക്കാതെയിരിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നത്. കാറില്‍നിന്ന് 40 ലക്ഷം കവര്‍ന്നതായി പരാതി; നഷ്ടമായത് ചാക്കില്‍ സൂക്ഷിച്ച പണം! രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു സമരത്തെ ആരു ശ്രമിച്ചാലും പരിഹരിക്കാൻ സാധിക്കുകയില്ല. ചർച്ച ചെയ്തു പരിഹരിക്കാവുന്ന പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞു. സമരക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശി ഉപേക്ഷിച്ചാൽ സമരം പരിഹരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. 7000 രൂപ ഓണറേറിയവും 3000…
Read More » -
കാരണമില്ലാതെ ഭര്‍ത്താവിനെ ഉപേക്ഷിച്ചു; ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി
കൊച്ചി: ന്യായമായ കാരണമില്ലാതെ ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിക്കുന്ന ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി. പരസ്പരം അവകാശം, ആശ്വാസം, സ്നേഹം എന്നിവ വിവാഹത്തിന്റെ ഒരു അടിസ്ഥാന വശമാണ്. ഇണകളില്‍ ഒരാള്‍ ബന്ധത്തില്‍ പിന്‍മാറുന്നത് വൈവാഹിക ബാധ്യതകളില്‍ നിന്നുള്ള പിന്‍മാറ്റമാണെന്നും കോടതി പറഞ്ഞു. വിവാഹം പ്രത്യുല്‍പ്പാദനത്തിനും കുട്ടികളെ വളര്‍ത്തുന്നതിനും പുറമെ സൗഹൃദവും വൈകാരികമായ പിന്തുണയും കൂടി ഉറപ്പു നല്‍കുന്നതാണ്. വിവാഹം ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് പ്രത്യേക അവകാശങ്ങളും ബാധ്യതകളും ഉണ്ടാക്കുന്നുണ്ട്. വിവാഹത്തിലേര്‍പ്പെടുന്ന വ്യക്തികള്‍ക്ക് ഒരുമിച്ച് ജീവിക്കാനും ദാമ്പത്യ ബന്ധത്തില്‍ ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുമുള്ള പ്രതിബദ്ധതയുണ്ടെന്നും കോടതി പറഞ്ഞു. ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ന്യായമായ കാരണങ്ങളില്ലാതെ ഭാര്യ വേര്‍പിരിഞ്ഞു താമസിക്കുന്നതിനാല്‍ ജീവനാംശം ആവശ്യപ്പെടാന്‍ അര്‍ഹതയില്ലെന്ന് ഭര്‍ത്താവ് വാദിച്ചു. 2008ല്‍ കക്ഷികള്‍ വിവാഹിതരായി. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഭര്‍ത്താവ് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും 2017ല്‍ ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുകയും ചെയ്തു. മതിയായ കാരണമില്ലാതെ ഭാര്യ തന്നെയും…
Read More » -
“അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല, പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു!! സസ്പെൻഷൻ എന്നോ പ്രതീക്ഷിച്ചതാണ്- കെഇ ഇസ്മയിൽ
പാലക്കാട്: അന്തരിച്ച മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഐ നേതാവ് കെഇ ഇസ്മയിൽ. സിപിഐ സംസ്ഥാന നേതൃത്വത്തിൻ്റെ സസ്പെൻഷൻ നടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നടപടി വന്നാലും താൻ പാർട്ടിയിൽ ഉറച്ചുനിൽക്കും. താൻ പറഞ്ഞ കാര്യങ്ങളിൽ ഖേദമില്ല. പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞത്. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല. പാർട്ടി നടപടിയിൽ അത്ഭുതമില്ല. ഇത് എന്നോ പ്രതീക്ഷിച്ചതാണ്. നടപടി എന്തു കൊണ്ട് വൈകി എന്നാണ് ചിന്തിക്കുന്നത്. സംസ്ഥാന സെക്രട്ടറി തന്നെ വിളിച്ചിട്ടില്ല. എന്നാൽ നിരവധി പാർട്ടി പ്രവർത്തകരും സംസ്ഥാന നേതാക്കളും പിന്തുണ അറിയിച്ചു വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് അവിവാഹിതൻ!! രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികൾ, സൗഹൃദം തുടരുന്നതിനെ രാധാകൃഷ്ണൻ എതിർത്തു, കൊലപാതകത്തിനു പിന്നിൽ വ്യക്തിവൈരാഗ്യം ഏതാനു നാളുകൾക്കു മുൻപ് അന്തരിച്ച എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി രാജുവിൻറ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബമാണ് ആദ്യം രംഗത്തെത്തിയത്. പാർട്ടിയുടെ അച്ചടക്കനടപടിയിൽ രാജുവിന്…
Read More » -
സന്തോഷ് അവിവാഹിതൻ!! രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികൾ, സൗഹൃദം തുടരുന്നതിനെ രാധാകൃഷ്ണൻ എതിർത്തു, കൊലപാതകത്തിനു പിന്നിൽ വ്യക്തിവൈരാഗ്യം
കണ്ണൂർ: ബിജെപി പ്രാദേശിക നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൈതപ്രം സ്വദേശി കെകെ രാധാകൃഷ്ണനെ (51) കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പെരുമ്പടവ് സ്വദേശി സന്തോഷിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. അതേസമയം വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് എഫ്ഐആറിൽ പറയുന്നു. രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികളായിരുന്നു. ഇവരുമായുള്ള സൗഹൃദം തുടരാനാകാത്തതാണ് സന്തോഷിൽ വൈരാഗ്യമുണ്ടാക്കിയെന്നാണ് എഫ്ഐ ആറിൽ പറയുന്നത്.സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണന് ഭാര്യയും രണ്ട് മക്കളുമുണ്ട്. രാധാകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇന്ന് തന്നെ സംസ്‌കാരവും നടക്കും. പ്രതി മദ്യലഹരിയിലാണ് കൃത്യം ചെയ്‌തത്. ഫേസ്‌ബുക്കിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്‌ത ശേഷമായിരുന്നു കൊല നടത്തിയത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഇന്നലെ വൈകിട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്. വെടിയൊച്ച കേട്ട് അയൽവാസികൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന രാധാകൃഷ്ണനെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം സന്തോഷ് ഫേസ്ബുക്കിൽ അടുത്ത പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.…
Read More » -
‘നിന്റെ കഷ്ടകാലം തുടങ്ങി, പറയുന്നത് റെക്കോർഡ് ചെയ്ത് വെച്ചോ, കൊല്ലാൻ അറിയാം, ഭാര്യ സൗദിയിലല്ലേ അവിടെ നിന്ന് പൊക്കും’, ക്ലബ്ബ് അംഗങ്ങൾക്കു നേരെ ലഹരി സംഘത്തിന്റെ കൊലവിളി
മലപ്പുറം; മലപ്പുറത്ത് ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങൾക്കും കുടുംബത്തിനും നേരെ കൊലവിളി. തുവ്വൂരിലെ ഗ്യാലക്സി ക്ലബ്ബ് അംഗങ്ങൾക്ക് നേരെയാണ് ലഹരി സംഘത്തിന്റെ ഭീഷണ. പഞ്ഞിക്കിടുമെന്നും കൊല്ലനറിയാമെന്നും ഭാര്യയെ സൗദിയിലെത്തി പൊക്കുമെന്നും ലഹരി സംഘം ഭീഷണി മുഴക്കി. അതേസമയം ഫോണിൽ വിളിച്ചുള്ള ഭീഷണിയുടെ ശബ്ദരേഖയും പുറത്തുവന്നു. കഴിഞ്ഞ ദിവസമാണ് മലപ്പുറം തുവ്വൂരിൽ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ക്ലബ്ബ് അംഗങ്ങൾ പിടികൂടിയത്. ഷെഫീഖ്, അജ്മൽ, ഇബ്രാഹിം എന്നിവരായിരുന്നു പിടിയിലായത്. ഇതിന് ശേഷം സംഘത്തെ ക്ലബ്ബ് അംഗങ്ങൾ ഇവരെ പോലീസിൽ ഏൽപിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രതികളിൽ ഒരാൾ ക്ലബ്ബ് അംഗങ്ങളിൽപ്പെട്ടയാളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പ്രതിയുടെ ഭീഷണി ഇങ്ങനെയായിരുന്നു,- ‘നിന്റെ കഷ്ടകാലം തുടങ്ങി, ഈ പറയുന്നത് റെക്കോർഡ് ചെയ്ത് വെച്ചോ’. തുവ്വൂരിൽ നിനക്ക് എന്ത് അവാർഡ് കിട്ടിയാലും പഞ്ഞിക്കിടും. വീട്ടിൽ കയറി തല്ലും. കൊല്ലാൻ അറിയാം. ഭാര്യ സൗദിയിലാണെന്ന് അറിയാം, അവരെ…
Read More »