KeralaNEWS

അമ്മയുമായി അടുപ്പം സ്ഥാപിച്ച് 2 പെൺമക്കളെയും പീഡിപ്പിച്ചു, അത് അവരുടെ അമ്മയെ ഒഴിവാക്കാനെന്നു പ്രതി, കുട്ടികളുടെ കൂട്ടുകാരികളെയും ഇയാൾ ഉന്നം വച്ചു

     എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ ലൈംഗീകമായി പീഡിപ്പിച്ച ടാക്സി ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. അമ്മയുടെ അടുപ്പക്കാരനായ അയ്യമ്പുഴ സ്വദേശി ധനേഷ് ആണ് പ്രായപൂർത്തിയാകാത്ത പെൺ കുട്ടികളെ പീഡിപ്പിച്ചത്. ഇയാൾ പെൺകുട്ടികളുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടു എന്ന വിവരം പുറത്തുവന്നു. കൂട്ടുകാരിയെ കൂട്ടുക്കൊണ്ടുവരാന്‍ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെട്ടു.

ഇയാൾ 2 വർഷമായി കുട്ടികളെ പീഡിപ്പിക്കുന്നുണ്ട്. ഒരുകുട്ടി സഹപാഠിക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തായത്. സഹപാഠി ഈ കത്ത് അധ്യാപികക്ക് കൈമാറി. വിവരം അധ്യാപികയാണ് പൊലീസിനെ അറിയിച്ചത്. അമ്മയുടെ അറിവോടെയാണോ ഇതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Signature-ad

പെണ്‍കുട്ടികളുടെ  അച്ഛന്‍ ചികിത്സയിലായ സമയത്താണ് അമ്മയുമായി ധനേഷ് അടുക്കുന്നത്. അച്ഛനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോയിരുന്നത് ധനേഷിന്റെ ടാക്‌സിയിലാണ്. ഈ ഘട്ടത്തില്‍ ധനേഷുമായി പെണ്‍കുട്ടികളുടെ അമ്മ അടുത്തു. ഇതിനിടെ ചികിത്സയിലായിരുന്ന ഇവരുടെ അച്ഛന്‍ മരിക്കുകയും ചെയ്തു. ഇതോടെ ധനേഷ് ഇവര്‍ക്കൊപ്പം താമസമാക്കി.

കുറുപ്പംപടിയില്‍ ഒരു വാടക വീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. 2023 മുതല്‍ ഇയാള്‍ പെണ്‍കുട്ടികളെ ശാരീരികമായി ഉപയോഗിച്ചു തുടങ്ങിയത്രേ.

ഇതിനിടെ സോഷ്യല്‍മീഡിയയില്‍ കണ്ട പെണ്‍കുട്ടികളുടെ കൂട്ടുകാരികളെ ധനേഷ് ലക്ഷ്യംവെച്ചു. മൂത്ത പെണ്‍കുട്ടിയോട് ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തി തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. രണ്ടാനച്ഛന്‍ എന്ന നിലയിലായിരുന്നു പെണ്‍കുട്ടികള്‍ ധനേഷിനെ കണ്ടിരുന്നത്.

ധനേഷിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പെണ്‍കുട്ടി തന്റെ കൂട്ടുകാരിയോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഒരു കുറിപ്പ് എഴുതുകയും ചെയ്തു. അച്ഛന് നിന്നെ കാണണം എന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് സ്‌കൂളിലെ അധ്യാപിക കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടനെ പൊലീസില്‍ വിവരമറിയിച്ചു  തുടര്‍ന്നാണ് ധനേഷ് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത വിവരങ്ങള്‍ പുറത്തുവരുന്നത്.

അതേസമയം പെണ്‍കുട്ടികളുടെ അമ്മയെ ഒഴിവാക്കാനാണ് താന്‍ ഇവരെ പീഡിപ്പിച്ചതെന്നാണ് ധനേഷ് പോലീസിന് നല്‍കിയ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: