Kerala

    • വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്ഐവി; പരിശോധന വ്യാപകമാക്കി ആരോഗ്യവകുപ്പ്

      മലപ്പുറം: വളാഞ്ചേരിയിലെ ഒരു ലഹരിസംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്ഐവി ബാധ. രണ്ടുമാസം മുന്‍പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ സ്‌ക്രീനിങ് നടത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ലൈംഗിക തൊഴിലാളികള്‍, ഡ്രഗ്സ് ഉപയോഗിക്കുന്ന സംഘങ്ങളില്‍പ്പെട്ടവരില്‍ ഉള്‍പ്പെടെ സ്‌ക്രീനിങ് നടത്തിയിരുന്നു വളാഞ്ചേരിയില്‍ ആദ്യം ഒരാള്‍ക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ആരോഗ്യവകുപ്പ് ലഹരിസംഘത്തിലേക്ക് എത്തിയത്. അതിന് ശേഷം എയ്ഡ്സ് പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ഡിഎംഒ സ്ഥിരീകരിച്ചു. എയ്ഡ്സ് സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ മലയാളികളും മൂന്ന് പേര്‍ ഇതരസംസ്ഥാന തൊഴിലാളികളുമാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവരെല്ലാം ലഹരി കുത്തിവച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് ഡിഎംഒ പറയുന്നത്. ഇവരുമായി ബന്ധപ്പെട്ട എല്ലായാളുകളെയും സ്‌ക്രീനിങ് നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

      Read More »
    • മദ്യലഹരിയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാനെത്തി; ബാഗ് പരിശോധിച്ചപ്പോള്‍ കുപ്പിയും പതിനായിരം രൂപയും

      പത്തനംതിട്ട: എസ് എസ് എല്‍ സി പരീക്ഷയെഴുതാന്‍ മദ്യലഹരിയില്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥി. കോഴഞ്ചേരിയിലെ ഒരു സ്‌കൂളിലാണ് സംഭവം. പരീക്ഷാഹാളില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിയുടെ പെരുമാറ്റം കണ്ട് അസ്വാഭാവികത തോന്നിയ അദ്ധ്യാപകന്‍ ബാഗ് പരിശോധിക്കുകയായിരുന്നു. മദ്യക്കുപ്പിയും പതിനായിരം രൂപയും ബാഗിലുണ്ടായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ക്ലാസില്‍ നിന്ന് പുറത്താക്കി. രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ ശേഷം ആഘോഷം നടത്താനായി ശേഖരിച്ച പണമാണ് കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ആഘോഷങ്ങളും അമിത ആഹ്ലാദ പ്രകടനങ്ങളുമില്ലാതെ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് മടങ്ങി. അവസാന ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ പരീക്ഷ കഴിഞ്ഞ് വേഗത്തില്‍ തന്നെ കുട്ടികളെല്ലാം മടങ്ങി. പോകാന്‍ മടിച്ചവരെ അദ്ധ്യാപകര്‍ പറഞ്ഞ് മനസിലാക്കി വീട്ടിലേക്കയക്കുകയായിരുന്നു. രക്ഷിതാക്കളില്‍ കൂടുതല്‍ പേരും സ്‌കൂളിലെത്തിയിരുന്നു. എല്ലാ സ്‌കൂളുകളിലും പൊലീസിന്റെ ശക്തമായ പട്രോളിംഗുമുണ്ടായിരുന്നു. ബസ് സ്റ്റാന്‍ഡുകളിലും സ്റ്റോപ്പുകളിലും പൊലീസ് പ്രത്യേക പരിശോധന നടത്തി. സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകാതെ നിന്ന കുട്ടികളെ പൊലീസ് സ്ഥലം ചോദിച്ചറിഞ്ഞ്…

      Read More »
    • മോഹൻലാലിൻ്റെ എമ്പുരാനിൽ മമ്മൂട്ടിയും ഉണ്ടോ…? സിനിമയെ ത്രസിപ്പിക്കുന്ന ‘കാമിയോ റോളി’ൽ മമ്മുക്കയും പ്രത്യക്ഷപ്പെടുമോ എന്ന ആകാംക്ഷയിൽ സിനിമാ ലോകം

         തീയറ്ററുകളെ കീഴ്‌മേല്‍ മറിക്കുന്ന എംമ്പുരാന്‍ മലയാള സിനിമയില്‍ സമാനതകളില്ലാത്ത ചരിത്രമാകുന്നു. പൃഥ്വിരാജ്  സംവിധാനം ചെയ്ത എമ്പുരാനിൽ’ മമ്മൂട്ടിയും ഉണ്ടെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. നരസിംഹം, ഹരികൃഷ്ണൻസ്, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ 55ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു വേഷമിട്ടിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട്  ഉപയോഗിക്കുന്ന സവിശേഷമായ ഒരു വാക്കാണ് കാമിയോ റോൾ എന്നത്. സംവിധായകൻ ആ സിനിമ വിജയിപ്പിക്കാൻ കാമിയോ റോളിന്  പ്രാധാന്യം കൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും പല സിനിമകളും വിജയിച്ചിട്ടുമുണ്ട്. മമ്മൂട്ടിയും മോഹൽ ലാലും ദുൽഖർ സൽമാനും  ഫഹദ് ഫസിലും, മഞ്ജു വാര്യരുമൊക്കെ കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ട് സിനിമ വിജയിപ്പിച്ചിട്ടുള്ളവരാണ്. ഒരു സിനിമയിൽ, മുൻകൂട്ടി അറിയിക്കാതെ അപ്രതീക്ഷിതമായി ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രശസ്ത വ്യക്തിയെയാണ് ‘കാമിയോ റോൾ’ എന്ന് വിശേഷിപ്പിക്കുന്നത്.  ആ ചുരുങ്ങിയ സമയം കൊണ്ട് പോലും പ്രേക്ഷക മനസ്സിൽ ആഴത്തിലുള്ള ഒരു സ്ഥാനം നേടാൻ ഈ കഥാപാത്രങ്ങൾക്ക് സാധിക്കാറുണ്ട്. കാമിയോ റോളുകൾ പലപ്പോഴും സിനിമ കാണുന്ന…

      Read More »
    • ലൈംഗികാവയവത്തിൽ മെറ്റൽ  നട്ട് കുടുങ്ങി; കാഞ്ഞങ്ങാട്ടെ  യുവാവിന് ആശുപത്രിയിലും രക്ഷ കിട്ടിയില്ല, ഒടുവിൽ അഗ്നിരക്ഷാസേന എത്തി മുറിച്ചുമാറ്റി

          ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശിയായ  യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ്  46 കാരൻ  ചികിത്സ തേടി എത്തിയത്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് ഇയാളുടെ ലൈംഗികാവയവത്തിൽ കുടുങ്ങിയത്. ആശുപത്രി അധികൃതർക്ക് നട്ട് നീക്കം ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് അഗ്നിരക്ഷാ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ ചെറിയ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം പരിശ്രമം നടത്തി നട്ട് മുറിച്ചുനീക്കി. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറയുന്നു. കട്ടർ കൊണ്ട് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാൻ സാധ്യതയുള്ളതിനാൽ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് ബോൾടിന്റെ ഇരുഭാഗവും മുറിച്ചുനീക്കി രഹസ്യഭാഗം സ്വാതന്ത്രമാക്കിയത്. മദ്യപിച്ച് ബോധമില്ലാതിരുന്നപ്പോൾ അജ്ഞാതരായ ചിലരാണ് നട്ട് ലൈംഗികാവയവത്തിൽ കയറ്റിയതെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ ഇത് വിശ്വസനീയമായി ആർക്കും തോന്നിയിട്ടില്ല. രണ്ട് ദിവസത്തോളം…

      Read More »
    • സപ്ലൈകോ തേയില വാങ്ങിയതില്‍ 8.91 കോടിയുടെ ക്രമക്കേട്; കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി

      കൊച്ചി: സപ്ലൈകോയിലേക്ക് തേയില വാങ്ങിയതിലെ ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. സപ്ലൈകോ തേയില വിഭാഗം മുന്‍ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയാണ് കുറ്റപത്രം. തേയില വാങ്ങിയതിലെ ക്രമക്കേടിലൂടെ സപ്ലൈകോക്ക് ഏകദേശം 8.91 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സപ്ലൈകോ തേയില വിഭാഗം മുന്‍ ഡപ്യൂട്ടി മാനേജര്‍ ഷെല്‍ജി ജോര്‍ജ്, ടീ ടേസ്റ്റര്‍ അശോക് ഭണ്ഡാരി, ഹെലിബറിയ ടീ എസ്റ്റേറ്റ് അധികൃതര്‍ അടക്കമുള്ളവര്‍ പ്രതികളായ കേസിലാണ് ഇ.ഡി കുറ്റപത്രം. കൊച്ചി കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തേയില വാങ്ങിയതിലെ ക്രമക്കേട് വഴി സപ്ലൈകോക്ക് ഏകദേശം 8.91 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. ഡമ്മി കമ്പനികളെ ഉപയോഗിച്ചാണ് ഇ-ടെന്‍ഡറില്‍ ക്രമക്കേട് നടത്തിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. സ്വന്തം തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന തേയില മാത്രമേ നല്‍കാന്‍ പാടുള്ളുവെന്നാണ് സപ്ലൈകോ വ്യവസ്ഥ. എന്നാല്‍ സപ്ലൈകോയിലെ ഡപ്യൂട്ടി മാനേജരും എസ്റ്റേറ്റ് ഉടമകളും ചേര്‍ന്ന് മറ്റിടങ്ങളില്‍ ഉല്‍പാദിപ്പിച്ച ഗുണനിലവാരം കുറഞ്ഞ തേയില സപ്ലൈകോയ്ക്ക് വിതരണത്തിനായി എത്തിച്ചു.…

      Read More »
    • കാസർകോട് 16കാരിയെ പീഡിപ്പിച്ചു, ഇടുക്കി സ്വദേശിയായ പ്രതിക്ക് 40 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

           കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി ഷാമിൽ കെ മാത്യുവിനെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 2016 നവംബറിൽ 16 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി എന്നാണ് കേസ്. പോക്സോ നിയമത്തിലെ 5(പി) റെഡ് വിത് 6 വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവുമാണ് വിധിച്ചത്. വിദ്യാനഗർ…

      Read More »
    • രാജീവ് ചന്ദ്രശേഖറിന്റെ പരാജയത്തിന് ഉത്തരവാദി, അനധികൃത സ്വത്ത് സമ്പാദനം; വി.വി. രാജേഷിനെതിരെ പോസ്റ്ററുകള്‍

      തിരുവനന്തപുരം: ബിജെപി നേതാവ് വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്ററുകള്‍. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി വി.വി. രാജേഷ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റര്‍. രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കണം എന്നുമാണ് ആവശ്യം. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിനു സമീപമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി റിയാക്ഷന്‍ പ്ലാറ്റ്‌ഫോം എന്ന പേരില്‍ ഇംഗ്ലിഷിലും മലയാളത്തിലുമായാണ് പോസ്റ്ററുകള്‍. ഇ.ഡി റബ്ബര്‍ സ്റ്റാംപ് അല്ലെങ്കില്‍ രാജേഷിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്. ബിജെപി മുന്‍ ജില്ലാ അധ്യക്ഷനും വക്താവുമായിരുന്ന രാജേഷ് പാര്‍ട്ടിയില്‍ കെ. സുരേന്ദ്രന്റെ വിശ്വസ്തനാണ്. തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലറാണ്. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷപദം ഏറ്റെടുത്തതിനു പിന്നാലെയാണ് രാജേഷിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷനായിരുന്ന സമയത്ത് മെഡിക്കല്‍ കോളജ് കോഴ വിവദാത്തില്‍ രാജേഷിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു.

      Read More »
    • ഷാന്‍ റഹ്‍മാൻ സംഗീത നിശയുടെ മറവിൽ 38 ലക്ഷം രൂപ  കവർന്നു, വഞ്ചനാ കേസിൽ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി; ഇനി എന്ത്?

           സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാക്കേസ്. ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ‘ഉയിരെ’ എന്ന സംഗീത നിശയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ നല്‍കിയ പരാതിയിലാണ് കേസ്. മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന്‍ റഹ്‍മാനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. പക്ഷേ ഇതുവരെ ഹാജരായിട്ടില്ല. ഷാന്‍ റഹ്‍മാന്‍റെ നേതൃത്വത്തില്‍ എറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് എന്ന മ്യൂസിക് ബാന്‍റ് ജനുവരി 23 ന് കൊച്ചിയില്‍ നടത്തിയ ‘ഉയിരെ’ സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തര്‍ക്കവും വ‍ഞ്ചനാ കേസും. ‘ഉയിരെ ‘ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്‍റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്കു കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം…

      Read More »
    • ആശമാരുടെ മിനിമം വേതനം 26,000 രൂപയാക്കണം; തമിഴ്‌നാട്ടില്‍ പ്രക്ഷോഭത്തിനൊരുങ്ങി സിഐടിയു

      ചെന്നൈ: ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴ്‌നാട്ടിലും ആശാ വര്‍ക്കര്‍മാരുടെ പ്രതിഷേധം. തിങ്കളാഴ്ച ഡിണ്ടിഗല്‍ കലക്ടറേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തി. സിഐടിയുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ലാ സെക്രട്ടറി പിച്ചൈമ്മാള്‍, കണ്‍വീനര്‍ പി. സെല്‍വി എന്നിവര്‍ പങ്കെടുത്തു. ആശ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തണമെന്നും 26,000 മിനിമം വേതനം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരെ ഹെല്‍ത്ത് നഴ്സ് കേഡറില്‍ നിയമിക്കണമെന്നും അവര്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാരെ ഓവര്‍ടൈം ജോലിക്ക് നിര്‍ബന്ധിച്ചുവെന്നും ചൂണ്ടിക്കാട്ടി. ഇത് അവസാനിപ്പിച്ച് തൊഴിലാളികളോട് ശരിയായ രീതിയില്‍ പെരുമാറണം. തൊഴിലാളികള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കണം. ഗ്രാറ്റുവിറ്റി, പിഎഫ്, ഇഎസ്‌ഐ എന്നിവ നടപ്പിലാക്കണം. കൂടാതെ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഇരുവരും ആവശ്യപ്പെട്ടു. അതേസമയം കേരളത്തില്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 44-ാം ദിവസവും തുടരുകയാണ്. ആശമാര്‍ക്ക് പിന്തുണയുമായി ഐഎന്‍ടിയുസി ഇന്ന് ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. സമരത്തെ പിന്തുണക്കാത്തതില്‍…

      Read More »
    • പാനമാ കമ്പനിയുടെ ചരക്കുകപ്പല്‍ ആഫ്രിക്കയില്‍ റാഞ്ചി; കപ്പലില്‍ രണ്ടു മലയാളികളും

      കാസര്‍കോട്: ആഫ്രിക്കന്‍ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്തുനിന്നു കാമറൂണിലേക്കു പോകുന്നതിനിടെ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ മലയാളികളും. ഇവര്‍ ഉള്‍പ്പെടെ 18 ജീവനക്കാരുമായി പോകുകയായിരുന്ന ചരക്കുകപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. കാസര്‍കോട് ബേക്കല്‍ പനയാല്‍ അമ്പങ്ങാട് കോട്ടപ്പാറയിലെ രജീന്ദ്രന്‍ ഭാര്‍ഗവനും (35) കൊച്ചി സ്വദേശിയും ഉള്‍പ്പെടെ കപ്പലില്‍ 7 ഇന്ത്യക്കാര്‍ ഉണ്ടെന്നാണു വിവരം. മാര്‍ച്ച് 17നു രാത്രി കപ്പല്‍ റാഞ്ചിയതായാണ് പാനമയിലെ വിറ്റൂ റിവര്‍ കപ്പല്‍ കമ്പനി രജീന്ദ്രന്റെ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായ മേരിടെക് ടാങ്കര്‍ മാനേജ്‌മെന്റിന്റെ ചരക്കുമായി പോകുകയായിരുന്നു ചരക്കുകപ്പല്‍. കടല്‍ക്കൊള്ളക്കാരുമായി കപ്പല്‍ക്കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിയെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ പറയുന്നു. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രജീന്ദ്രന്റെ ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി, എംപിമാര്‍ എന്നിവര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ട്.

      Read More »
    Back to top button
    error: