
ലൈംഗികാവയവത്തിൽ മെറ്റൽ നട്ട് കുടുങ്ങിയതിനെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് 46 കാരൻ ചികിത്സ തേടി എത്തിയത്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് ഇയാളുടെ ലൈംഗികാവയവത്തിൽ കുടുങ്ങിയത്.
ആശുപത്രി അധികൃതർക്ക് നട്ട് നീക്കം ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് കാഞ്ഞങ്ങാട് അഗ്നിരക്ഷാ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ ചെറിയ കട്ടർ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം പരിശ്രമം നടത്തി നട്ട് മുറിച്ചുനീക്കി. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറയുന്നു.

കട്ടർ കൊണ്ട് നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നതിനാൽ ലൈംഗികാവയത്തിന് ക്ഷതമേൽക്കാൻ സാധ്യതയുള്ളതിനാൽ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് ബോൾടിന്റെ ഇരുഭാഗവും മുറിച്ചുനീക്കി രഹസ്യഭാഗം സ്വാതന്ത്രമാക്കിയത്.
മദ്യപിച്ച് ബോധമില്ലാതിരുന്നപ്പോൾ അജ്ഞാതരായ ചിലരാണ് നട്ട് ലൈംഗികാവയവത്തിൽ കയറ്റിയതെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ ഇത് വിശ്വസനീയമായി ആർക്കും തോന്നിയിട്ടില്ല. രണ്ട് ദിവസത്തോളം നട്ട് ഊരിയെടുക്കാൻ ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടർന്നാണ് ഇയാൾ ആശുപത്രിയിൽ അഭയം തേടിയത്. മൂത്രമൊഴിക്കാൻ പോലും ഇയാൾ പ്രയാസപ്പെട്ടിരുന്നു.