Kerala
-
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യ കുറ്റക്കാരി, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണെന്ന് പൊലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ദിവ്യ കുറ്റക്കാരിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തം. ദിവ്യയുടെ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കാന്‍ പ്രേരണയായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡിഐജിയുടെ അനുമതി കിട്ടിയതിന് പിന്നാലെയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ദിവ്യ ആസൂത്രണം നടത്തിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. യാത്രയയപ്പ് യോഗത്തിലേയ്ക്ക് ക്ഷണമില്ലാതെ പോയത് നവീനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. വീഡിയോ ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലിനെ ഏര്‍പ്പാടാക്കിയത് ദിവ്യ ആണ്. സ്വന്തം ഫോണില്‍ നിന്ന് പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ദിവ്യ പ്രചരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. നവീന്റെ കുടുംബാംഗങ്ങള്‍ അടക്കം 82…
Read More » -
നിമിഷപ്രിയയുടെ നാളുകള്‍ എണ്ണപ്പെട്ടു? ഈദിന് ശേഷം ഏതുനിമിഷവും വധശിക്ഷ?
ന്യൂഡല്‍ഹി: നിമിഷപ്രിയയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പ്രതികരണവുമായി നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ മെമ്പര്‍ സാമുവല്‍. വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ യെമനില്‍ ഇപ്പോള്‍ കോടതികള്‍ അവധിയാണെന്നും നിമിഷപ്രിയയുടെ സന്ദേശം ശരിയാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും സാമുവല്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. വിഷയത്തില്‍ അഭിഭാഷകനോട് സംസാരിച്ചു. എന്നാല്‍ വ്യക്തത കിട്ടിയില്ല. ഈദിന് ശേഷം ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കാന്‍ സാദ്ധ്യതയുണ്ടെന്നും അടുത്തയാഴ്ച വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പ്രതികരിച്ചു. നിലവില്‍ നിമിഷപ്രിയയുടെ അമ്മ യെമനില്‍ സാമുവലിന്റെ വീട്ടിലാണ് കഴിയുന്നത്. ‘അരമണിക്കൂര്‍ മുമ്പ് ഒരു കോള്‍ വന്നു. അഡ്വക്കേറ്റായ ഒരു സ്ത്രീ എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. ചര്‍ച്ചയുടെ കാര്യങ്ങള്‍ എന്തായെന്ന് അവര്‍ ചോദിച്ചു. ഒന്നുമായില്ലെന്നും കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു. വധശിക്ഷയുടെ ഓര്‍ഡര്‍ ജയില്‍ വരെ എത്തിയിട്ടുണ്ടെന്നും ഈദ് അവധിയൊക്കെ കഴിയുമ്പോഴേക്ക് എന്താകുമെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. ഇവിടെ എല്ലാവരും വിഷമത്തോടെയാണ് പെരുമാറുന്നത്.’- എന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. 2017ല്‍ യെമന്‍…
Read More » -
സെന്‍സര്‍ ബോര്‍ഡ് പാനലില്‍ നാലു പേര്‍ സംഘ നോമിനികള്‍; ‘എംപുരാന്‍’ വെട്ടാതിരുന്നതില്‍ രൂക്ഷ വിമര്‍ശനം, അതൃപ്തി
തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം എംപുരാനെതിരായ സംഘപരിവാര്‍ വിമര്‍ശനം നീളുന്നത് ഫിലിം സെന്‍സര്‍ ബോര്‍ഡിലെ സംഘ നോമിനികള്‍ക്കെതിരെ. പ്രത്യക്ഷത്തില്‍ തന്നെ സംഘബന്ധമുള്ള നാലു പേരാണ് എംപുരാന്‍ സര്‍ട്ടിഫൈ ചെയ്ത സെന്‍സര്‍ ബോര്‍ഡ് മേഖലാ പാനലില്‍ ഉണ്ടായിരുന്നത്. ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജിഎം മഹേഷ്, ഗവര്‍ണറുടെ പേഴ്സനല്‍ സ്റ്റാഫ് അംഗം ഹരി എസ് കര്‍ത്തയുടെ ഭാര്യ സ്വരൂപാ കര്‍ത്ത, ബിജെപിയുടെ നെടുമങ്ങാട് കൗണ്‍സിലര്‍ മഞ്ജു ഹസന്‍, പാര്‍ട്ടി മുന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി സുനീഷിന്റെ ഭാര്യ റോഷ്നി ദാസ് എന്നിവരാണ് എംപുരാന്‍ സെന്‍സര്‍ ചെയ്ത പാനലില്‍ അംഗമായിരുന്നവര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ഇവര്‍ക്കെതിരെയാണ് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. സംഘപരിവാര്‍ ബന്ധമുള്ള സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാമായിരുന്നു എന്നാണ് യോഗത്തില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. സംഘത്തെ പ്രതിരോധിക്കുന്നതില്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പാടേ പരാജയപ്പെട്ടതായും നേതാക്കള്‍ കുറ്റപ്പെടുത്തി.…
Read More » -
കേരളയില്‍ വന്‍ വീഴ്ച; ഉത്തരക്കടലാസ് അധ്യാപകന്റെ കൈയില്‍നിന്ന് നഷ്ടപ്പെട്ടു; 71 വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതണം
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായി. മൂല്യനിര്‍ണം നടത്താന്‍ ഒരു അധ്യാപകനു നല്‍കിയ ‘പ്രൊജക്ട് ഫിനാന്‍സ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടവയിലുണ്ട്. വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താന്‍ സര്‍വകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാര്‍ഥികള്‍ക്കു ലഭിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാര്‍ഥികള്‍ക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്. എംബിഎ വിദ്യാര്‍ഥികളുടെ അവസാന സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട കോഴ്‌സിന്റഎ ഫല പ്രഖ്യാപനം രണ്ടര വര്‍ഷമായിട്ടും നടത്തിയിരുന്നില്ല. പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സര്‍വകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രില്‍ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പു ലഭിച്ചത്. മൂല്യനിര്‍ണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകന്‍ സര്‍വകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിന്‍ഡിക്കേറ്റില്‍ റിപ്പോര്‍ട്ടു ചെയ്തു. സിന്‍ഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » -
എറണാകുളത്ത് 26കാരി ജീവനൊടുക്കി, മരണത്തിൽ ദുത്രഹത ആരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി
എറണാകുളം ഇരുമ്പനത്ത് 26കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പിൽ സത്യന്റെ മകൾ എം.എസ് സംഗീത (26) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തര പീഢനത്തെ തുടർന്നാണത്രേ യുവതി ആത്മഹത്യ ചെയ്തത്. ഭർത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് നിരന്തരം പണം ആവശ്യപ്പെട്ട് സംഗീതയെ മർദ്ദിച്ചിരുന്നു എന്ന് വീട്ടുകാർ ആരോപിക്കുന്നു. സംഗീത ജോലി ചെയ്യുന്ന സ്ഥലത്തെത്തി അഭിലാഷ് ബഹളമുണ്ടാക്കുമായിരുന്നു എന്നും മരിച്ചതിന്റെ തലേ ദിവസവും വീട്ടിൽ വച്ച് യുവതിയെ മർദ്ദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. എൽകെജിയിലും അങ്കണവാടിയിലും പഠിക്കുന്ന 2 കുട്ടികളാണ് സംഗീതയ്ക്കും അഭിലാഷിനുമുള്ളത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഹിൽപാലസ് പൊലീസിൽ പരാതി നൽകി.
Read More » -
മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണമില്ല, ഹര്‍ജികള്‍ തള്ളി ഹൈക്കോടതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി ഉള്‍പ്പെട്ട മാസപ്പടി ആരോപണ കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ നല്‍കിയ പരാതി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും, പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ പെറ്റീഷനുകളാണ് ജസ്റ്റിസ് കെ.ബാബു തള്ളിയത്. സിഎംആര്‍എല്‍ നല്‍കാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്ന വിഷയത്തില്‍ നല്‍കിയ പരാതി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരെയാണ് ഗിരീഷ് ബാബുവിന്റെ പെറ്റീഷന്‍. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ കമ്പനി 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി. സിഎംആര്‍എല്‍, കെആര്‍ഇഎംഎല്‍ എന്നിവയെ മുഖ്യമന്ത്രി വഴിവിട്ടു സഹായിച്ചു എന്നായിരുന്നു വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലെ ആരോപണം. എന്നാല്‍ പരാതി വിജിലന്‍സ് കോടതി തള്ളി. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹര്‍ജിയിലോ നല്‍കിയ രേഖകളിലോ…
Read More » -
വീട്ടിൽ നിന്നും ഓഫീസിലേയ്ക്ക് പോയ യുവതിയെ കാണാതായി, പഞ്ചായത്ത് യുഡി ക്ലർക്കായ ബിസ്‌മിയുടെ സിടിവി ദൃശ്യങ്ങൾ പുറത്ത്
കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാർക്ക് ബിസ്‌മിയെ കാണാനില്ലെന്ന് പരാതി. പഞ്ചായത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു യുവതി. വൈകിട്ട് ഭർത്താവ് പഞ്ചായത്ത് ഓഫീസിൽ എത്തി അന്വേഷിച്ചപ്പോഴാണ് ഇവർ ഓഫീസിൽ എത്തിയിട്ടില്ലെന്ന് അറിയുന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് ബിസ്‌മി വീട്ടിൽ നിന്നിറങ്ങിയത്. വൈകിട്ട് മടങ്ങിയെത്തേണ്ട സമയമായിട്ടും കാണാത്തതിനെ തുടർന്നാണ് ഭർത്താവ് പഞ്ചായത്തോഫീസിൽ എത്തിയത്. അപ്പോഴാണ് ബിസ്‌മി അന്നേദിവസം ജോലിക്ക് എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്നലെ രാവിലെ 10. 21ന് വീടിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്ന് ബിസ്‌മി ബസിൽ കയറി പോയെന്നാണ് വിവരം. ഇവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിസ്‌മിക്ക് ചില കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേക്ഷണം.
Read More » -
വീടിന് മുന്നില്‍ പോത്തിനെ കെട്ടിയതിനെ ചൊല്ലി തര്‍ക്കം; അയല്‍വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി
തിരുവനന്തപുരം: വീടിന് മുന്നില്‍ പോത്തിനെ കെട്ടിയതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ തല്ല്. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. പുല്ലമ്പാറ പേരുമല മൂഴിയില്‍ സ്വദേശി ഷാജഹാന്‍, അയല്‍വാസി ഷാനിഫ് എന്നിവര്‍ തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഇരുവരും വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ഷാജഹാന്റെ വീടിന് മുന്നില്‍ ഷാനിഫ് പോത്തിനെ കെട്ടിയതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. വീടിന് മുന്നില്‍ ഷാനിഫ് പോത്തിനെ കെട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷാജഹാന്‍ പരാതി നല്‍കി. ഇത് ചോദിക്കാന്‍ ഷാനിഫ് എത്തിയതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. വിഷയത്തില്‍ ഇടപെട്ട ഷാജഹാന്റെ ഭാര്യയ്ക്ക് നേരെയും കയ്യേറ്റം നടന്നതായും ആരോപണമുണ്ട്. ആക്രമണത്തിന് പിന്നില്‍ ഷാനിഫ് ആണെന്ന് ഷാജഹാനും, ഷാജഹാന്‍ ആണ് മര്‍ദിച്ചതെന്ന് ഷാനിഫും പരാതി നല്‍കിയതായി വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. വൈകിയാണ് പരാതി ലഭിച്ചതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
Read More » -
അയ്യപ്പനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; രഹ്ന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടര്‍നടപടി നിര്‍ത്തിവെച്ച് പൊലീസ്
പത്തനംതിട്ട: ‘ആക്ടിവിസ്റ്റ്’ രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടര്‍നടപടി നിര്‍ത്തിവെച്ച് പത്തനംതിട്ട പൊലീസ്. ഫെയ്സ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ എടുത്ത കേസിലെ തുടര്‍ നടപടിയാണ് നിര്‍ത്തിവെച്ചത്. 2018 ലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ നിന്ന് ലഭ്യമായില്ലെന്ന് പൊലീസ് പറയുന്നു. കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. വിവരങ്ങള്‍ കിട്ടിയാല്‍ തുടര്‍നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു. ബിജെപി നേതാവ് രാധാകൃഷ്ണ മേനോനാണ് പരാതിക്കാരന്‍. തുടര്‍നടപടി നിര്‍ത്തിവെക്കുന്നതായി പരാതിക്കാരനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2018 ലാണ് സംഭവം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനെത്തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസിലാണ് രഹ്നയുടെ പേരില്‍ കേസെടുത്തിരുന്നത്.
Read More » -
വീട്ടില്‍ കയറി വെട്ടുമെന്ന് ഏരിയ സെക്രട്ടറിയുടെ ഭീഷണി; ജോലിയില്‍ തുടരാന്‍ പ്രയാസം; പരാതിയുമായി വില്ലേജ് ഓഫീസര്‍
പത്തനംതിട്ട: സിപിഎം ഏരിയ സെക്രട്ടറിയുമായുള്ള ഫോണ്‍വിളിയുടെ ശബ്ദരേഖ പുറത്തു വന്നതിനു ശേഷം അജ്ഞാത ഭീഷണി ഫോണ്‍ കോള്‍ വന്നതായി നാരങ്ങാനം വില്ലേജ് ഓഫീസര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജ് കലക്ടര്‍ക്കു പരാതി നല്‍കി. പരാതി കലക്ടര്‍ ആറന്മുള പൊലീസിനു കൈമാറി. പൊലീസ് ഇന്നു മൊഴിയെടുക്കും. ഇതേ സ്ഥലത്തു ജോലിയില്‍ തുടരാന്‍ പ്രയാസമാണെന്ന് വില്ലേജ് ഓഫിസര്‍ മേലധികാരികളെ അറിയിച്ചെന്നാണു സൂചന. അടുത്ത ദിവസങ്ങളില്‍ വില്ലേജ് ഓഫിസര്‍ അവധിക്ക് അപേക്ഷ നല്‍കി. വീടിന്റെ നികുതി കുടിശിക അടച്ചു തീര്‍ക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നാരങ്ങാനം വില്ലേജ് ഓഫീസര്‍ സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവിനെ ഫോണ്‍ വിളിച്ചത്. സംസാരത്തിനൊടുവില്‍ പ്രകോപിതനായ ഏരിയ സെക്രട്ടറി വില്ലേജ് ഓഫീസറെ വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നത് വിവാദമായിരുന്നു. സഞ്ജുവിനോട് വിരോധം ഇല്ലെന്നും പെട്ടെന്നുള്ള പ്രകോപനത്തില്‍ സംസാരിച്ചതാണെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു. സേവ് ചെയ്യപ്പെടാത്ത നമ്പറുകളില്‍ നിന്നുള്ള സംഭാഷണം റിക്കോര്‍ഡ് ചെയ്യപ്പെടുന്നതാണ് ഫോണിലെ…
Read More »