Kerala

    • സിനിമയുടെ കാര്യത്തില്‍ മോഹന്‍ലാല്‍ പോലും ഹാപ്പിയല്ല, പിന്നെ ഞാനെന്തിനു കാണണം? എമ്പുരാന്‍ വിവാദമാക്കിയത് പിണറായി വിജയന്‍; റീ സെന്‍സറിംഗിനു പിന്നില്‍ നിര്‍മാതാക്കള്‍: രാജീവ് ചന്ദ്രശേഖര്‍

      കൊച്ചി: എമ്പുരാന്‍ സിനിമയുടെ കാര്യത്തില്‍ മോഹന്‍ലാല്‍ പോലും ഹാപ്പിയല്ലെന്നും സിനിമ വിവാദമാക്കിയത് പിണറായി വിജയനും കോണ്‍ഗ്രസുമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മോഹന്‍ലാല്‍ പോലും ഹാപ്പിയല്ലാത്ത സാഹചര്യത്തില്‍ താന്‍ എന്തിനു സിനിമ കാണണമെന്നു ചോദിച്ച രാജീവ്, എല്ലാവര്‍ക്കും സന്തോഷകരമായ സാഹചര്യത്തില്‍ സിനിമ വരുമ്പോള്‍ കാണുമെന്നും പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എമ്പുരാനുമായി ബന്ധപ്പെട്ടു പിണറായി വിജയന്‍ കൊണ്ടുവന്ന നരേഷനാണ് ഇപ്പോഴുള്ളത്. അത് താനെന്തിന് ഏറ്റുപിടിക്കണം? മോഹന്‍ ലാലിന്റെ ആരാധകനെന്ന നിലയില്‍ ലൂസിഫറിന്റെ രണ്ടാംഭാഗം കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, എമ്പുരാന്‍ നിരവധിപ്പേര്‍ക്ക് ഇഷ്ടമായിട്ടില്ല. ഇഷ്ടമായ ഒരാളാണു പിണറായി. സിനിമയെ സിനിമയായി കാണണമെന്നാണ് ബിജെപി കേരള ഘടകത്തിന്റെ അഭിപ്രായം. പ്രേക്ഷകര്‍ക്കു വിമര്‍ശിക്കാനും അഭിപ്രായ പ്രകടനത്തിനും അവകാശമുണ്ട്. ഇക്കാര്യത്തില്‍ എന്റെയും പാര്‍ട്ടി ഘടകത്തിന്റെയും അഭിപ്രായവും ഇതാണ്. ചിത്രത്തിന്റെ റീ സെന്‍സറിംഗിനു പിന്നില്‍ നിര്‍മാതാക്കളാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് സെന്‍സറിംഗ് വിവരമറിഞ്ഞത്. മോഹന്‍ലാലും ഇക്കാര്യം പങ്കുവച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങളെക്കുറിച്ചു തനിക്കറിയില്ലെന്നും സിനിമയ്ക്കു…

      Read More »
    • എം.എ. ബേബിക്കു പിറന്നാള്‍ സമ്മാനമായി ജനറല്‍ സെക്രട്ടറി പദം? കേരള ഘടകത്തിന്റെ പിന്തുണ നിര്‍ണായകം; വിജൂ കൃഷ്ണനു പോളിറ്റ് ബ്യൂറോ അംഗത്വത്തിനു സാധ്യത; സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

        തിരുവനന്തപുരം: ഇഎംഎസിനുശേഷം കേരളത്തില്‍നിന്ന് സിപിഎമ്മിനു ജനറല്‍ സെക്രട്ടറിയുണ്ടാകുമോ എന്ന് നാളെ അറിയാം. മധുരയില്‍ നടക്കുന്ന സിപിഎം ദേശീയ സമ്മേളനം പലകാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയം. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് എം.എ. ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 2012 മുതല്‍ പിബിയിലുള്ള എം.എ.ബേബിക്കു സ്ഥാനം ലഭിക്കാന്‍ പിണറായിയും കേരള ഘടകവും മനസ്സു വയ്ക്കണം. ഏപ്രില്‍ 5 നു ബേബിക്ക് 72 വയസു തികയും. പിറന്നാള്‍ സമ്മാനമായി ഇടതുപക്ഷം ഉറ്റുനോക്കുന്ന പദവിയിലേക്ക് എത്തുമോയെന്നാണു കണ്ടറിയേണ്ടത്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ ഏറ്റവും മുതിര്‍ന്ന മലയാളിയാണു ബേബി. മലയാളിയായ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായെങ്കിലും ഡല്‍ഹി ഘടകത്തിന്റെ അക്കൗണ്ടിലായിരുന്നു അത്. ബേബി ജനറല്‍ സെക്രട്ടറിയായാല്‍ കേരളത്തില്‍നിന്നു മറ്റൊരാള്‍ക്കൂടി പിബിയിലേക്കു വന്നേക്കാം. ഇ.പി. ജയരാജനു സാധ്യതയുണ്ടെങ്കിലും 75 വയസ്സിനു തൊട്ടടുത്തെത്തി എന്ന പ്രശ്‌നം നേരിടുന്നുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റിലുള്ള മലയാളിയായ വിജു കൃഷ്ണനും സാധ്യതയുണ്ട്. എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവര്‍ 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവാകും.…

      Read More »
    • നാട്ടുകാരില്‍നിന്ന് പണപ്പിരിവ്; സ്ഥലവും പാര്‍ട്ടി ഓഫീസും സ്വന്തം പേരില്‍; കോട്ടയത്ത് ഐഎന്‍ടിയുസി ഓഫീസ് നേതാവ് വിറ്റു; പാലക്കാട് ഓഫീസ് പൂട്ടി താക്കോലുമായി പോയി; കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതി പലവിധം; കണക്കെടുത്ത് തിരിച്ചു പിടിക്കാന്‍ നേതൃത്വം

      തിരുവനന്തപുരം: പാര്‍ട്ടിയുടെ സ്വത്തുവകകള്‍ നേതാക്കള്‍ സ്വന്തം പേരിലാക്കുന്നതു വ്യാപകമായതോടെ കണക്കെടുക്കാന്‍ കോണ്‍ഗ്രസ്. ആസ്തികളുടെ കണക്കെടുക്കാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ഡിസിസി, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് കമ്മിറ്റികള്‍ എന്നിങ്ങനെ ഓരോ തട്ടിലും സ്വന്തമായി ഓഫീസുള്ളവ, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവ എന്നിങ്ങനെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ഓഫീസ് നിര്‍മിക്കാന്‍ ജനങ്ങളില്‍നിന്നു പണം പിരിച്ചശേഷം നേതാക്കള്‍ സ്വന്തം പേരിലേക്കു മാറ്റുന്നെന്നാണ് ആരോപണം. ഇത്തരം സംഭവങ്ങള്‍ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെയാണു കര്‍ശന നടപടിക്കു നേതൃത്വം ഇറങ്ങുന്നത്. സാധാരണ ഗതിയില്‍ പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ പേരിലാണു സ്ഥലവും കെട്ടിടവും വാങ്ങേണ്ടത്. അപ്പപ്പോള്‍ ചുമതലയിലുള്ളവരുടെ പേരിലാകും ആസ്തികള്‍ വാങ്ങുന്നതെങ്കിലും സ്ഥാനം ഒഴിയുന്നതോടെ ബാങ്ക് അക്കൗണ്ട് അടക്കം അടുത്ത ചുമതലക്കാരനു നല്‍കണം. ഇതിനു പകരം വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്യുന്നെന്നാണു ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പ് പെട്ടെന്നു തിരിച്ചറിയാതിരിക്കാന്‍ ചിലര്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചും സ്ഥലങ്ങള്‍ വാങ്ങി. കരം അടയ്ക്കുന്നതു വ്യക്തിയുടെയോ ട്രസ്റ്റിന്റെയോ പേരിലും. ഇതിനു പകരം പാര്‍ട്ടിയുടെ പേരില്‍ കരമടയ്ക്കാന്‍ കഴിയണമെന്നാണ് എഐസിസി നിര്‍ദേശം. സ്വത്ത്…

      Read More »
    • മമ്മൂട്ടിയുടെ സന്ദേശം വായിച്ചു കണ്ണു നിറഞ്ഞു; ലാല്‍ അത്ര പേടിത്തൊണ്ടന്‍ ആണെന്നാണോ മേജര്‍ രവി കരുതുന്നത്? എന്റെ കുടുംബത്തിലും ഉണ്ട് അയാളെക്കാള്‍ വലിയ പട്ടാളക്കാര്‍; ആര്‍എസ്എസ് ആകാന്‍വേണ്ടി എന്റെ മക്കളെ ശാഖയില്‍ വിട്ടിട്ടില്ല; തുറന്നടിച്ച് മല്ലിക സുകുമാരന്‍

        തന്റെ ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടു സന്ദേശം അയച്ച മമ്മൂട്ടിയുടെ വാക്കുകള്‍ കണ്ടു കണ്ണുനിറഞ്ഞെന്നു നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. മകനു സിനിമയില്‍ ശത്രുക്കളുണ്ട്. മകനെതിരേ മേജര്‍ രവി പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചു. അതുകൊണ്ടാണു മറുപടി പറഞ്ഞതെന്നും മല്ലിക പറഞ്ഞു. ‘എനിക്ക് 70 വയസ്സ് കഴിഞ്ഞു. സിനിമയില്‍ ശത്രുക്കള്‍ ഉണ്ട്. മേജര്‍ രവിയുടെ പോസ്റ്റ് കണ്ട് വേദനിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ അങ്ങനെയൊരു കുറിപ്പ് എഴുതിയത്. പൃഥ്വിരാജ് മോഹന്‍ലാലിനെ ചതിച്ചു എന്നും, മോഹന്‍ലാല്‍ കരയുകയാണ് എന്നുമൊക്കെ മേജര്‍ രവി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? എനിക്ക് അതില്‍ നല്ല ദേഷ്യമുണ്ട്. അത് ഞാന്‍ തുറന്നു പറയുകയാണ്. ഇത് മോഹന്‍ലാലും ആന്റണിയും പറയില്ല. ഓരോ സീനും വാചകവും വായിച്ച് കാണാപാഠമായിരുന്നു അതില്‍ എല്ലാവര്‍ക്കും. ഇവര്‍ എല്ലാം ഒരുമിച്ചിരുന്നാണ് ‘എമ്പുരാന്‍’ സിനിമയുടെ സ്‌ക്രിപ്റ്റ് വായിച്ചതും. മോഹന്‍ലാല്‍ പേടിത്തൊണ്ടനാണോ? അങ്ങനെയാണോ ഇവരൊക്കെ കരുതിയത്. ഒരു മാപ്പ് എഴുതി ഒരാള്‍ക്ക് നല്‍കാനും പിന്നീട് അത് പ്രസിദ്ധപ്പെടുത്തും എന്നെല്ലാം പറഞ്ഞ്…

      Read More »
    • സ്കൂട്ടർ നിയന്ത്രണം വിട്ട് വഴിയരികിലെ കിണറ്റിൽ വീണു: അച്ഛനും മകനും  ദാരുണാന്ത്യം

         കോട്ടക്കൽ: നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. മലപ്പുറം കാടാമ്പുഴയിലാണ സംഭവം. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഹാരീസ് ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ വീടിനു സമീപത്തെ മതിൽ തകർത്ത് കിണറ്റിൽ വീഴുകയായിരുന്നു. അപകട വിവരം അറിഞ്ഞ ഉടനെ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കിണറ്റിൽ വീണവരെ ഉടൻ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോട്ടക്കൽ ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ.

      Read More »
    • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ സി ജി എം എസ്. ആദികേശവൻ്റെ പിതാവ് നിര്യാതനായി

         സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് ജനറൽ മാനേജറും ഇപ്പോൾ ബാങ്കിന്റെ അഡ്വൈസറുമായ എസ്‌ ആദികേശവൻ്റെ പിതാവ് റിട്ടയേർഡ് ഡെപ്യൂട്ടി പോസ്റ്റ്‌ മാസ്റ്റർ കരമന ശിവൻ കോവിൽ, സ്ട്രീറ്റ് SRA 146 ൽ ശങ്കരൻ ഗോമതി (93) നിര്യാതനായി. പരേതയായ ലക്ഷ്മി അമ്മാൾ ആണ് ഭാര്യ. എസ്‌ അനന്തകൃഷ്ണൻ (ജനറൽ മാനേജർ, സിഡ്ബി)  രണ്ടാമത്തെ പുത്രനാണ്. മരുമക്കൾ പാർവതി (റിട്ടയേർഡ് എസ്‌ ബി ഐ ഉദ്യോഗസ്ഥ), വിദ്യ. സംസ്കാരം നാളെ രാവിലെ 9 മണിക്ക് കരമന കുഞ്ചാലുംമൂട് രുദ്രഭൂമിയിൽ.

      Read More »
    • തലോരില്‍ മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്ത് വന്‍ കവര്‍ച്ച; 30 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു; കടയുടെ ഷട്ടര്‍ തുറന്നുവച്ചത് ഒന്നര മണിക്കൂര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

      തലോര്‍: മൊബൈല്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച.ഏകദേശം 30 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണുകളും ലാപ്പ്ടോപ്പും ടാബുകളും മേശയില്‍ സൂക്ഷിച്ച പണവും കവര്‍ന്നു.തലോര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന അഫാത്ത് മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. വെള്ള നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഷോപ്പിന്റെ മുന്‍വശത്തെ സിസിടിവി ക്യാമറ നശിപ്പിച്ച ശേഷമാണ് മോഷ്ടാക്കള്‍ ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയത്. മുഖം മറച്ച രണ്ടുപേര്‍ അകത്ത് കയറി ഷെല്‍ഫില്‍ വെച്ചിരുന്ന വിലപിടിപ്പുള്ള സ്മാര്‍ട്ട് ഫോണുകളും ലാപ്പ്ടോപ്പും ടേബുകളും രണ്ട് ചാക്കുകളിലാക്കി കൊണ്ടുപോകുന്നത് ഷോപ്പിനുള്ളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. മേശയില്‍ സൂക്ഷിച്ച പണവും ഇവര്‍ കവര്‍ന്നു.സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ മുന്‍പിലേക്ക് ഇവരുടെ കാര്‍ കയറ്റിയിടുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള കടയുടെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. ഏകദേശം ഒന്നര മണിക്കൂറോളം ഷോപ്പിന്റെ ഷട്ടര്‍ ഉയര്‍ത്തി നിര്‍ത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്.ഈ സമയത്ത് മൊബൈല്‍ ഷോപ്പിന്…

      Read More »
    • അഴിമതിയില്ലാതെ ഭരിച്ചപ്പോള്‍ പണം മിച്ചം; വൈദ്യുതി, പാചകവാതക ബില്ലുകളുടെ 25 ശതമാനം ജനങ്ങളുടെ അക്കൗണ്ടില്‍ എത്തിക്കാന്‍ ട്വന്റി 20; പദ്ധതി പ്രഖ്യാപിച്ച് സാബു ജേക്കബ്; സര്‍ക്കാര്‍ തടഞ്ഞാല്‍ കോടതിയില്‍ നേരിടും

      കൊച്ചി: കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളില്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ട്വന്റി ട്വന്റി. ഓരോ വീട്ടിലെയും വൈദ്യുതി ചാര്‍ജിന്റെയും പാചക വാതകത്തിന്റെയും 25 ശതമാനം പഞ്ചായത്ത് വഹിക്കും. തനതു വരുമാനത്തിന്റെ മിച്ച ഫണ്ടില്‍ നിന്നാകും ഇതിനായുള്ള പണം വിനിയോഗിക്കുക. വൈദ്യുതി പാചകവാതക ബില്ലുകളുടെ 25 ശതമാനം ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കു നേരിട്ട് നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. കിഴക്കമ്പലം പഞ്ചായത്തില്‍ 25 കോടി രൂപയും ഐക്കരനാട്ടില്‍ 12 കോടി രൂപയുമാണ് നീക്കിയിരുപ്പ്. അഴിമതിയില്ലാതെ ഭരണം നടത്തിയാല്‍ ഇപ്പോള്‍ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന തുകതന്നെ അധികമാണെന്നും ഇത്തരത്തില്‍ എല്ലാ പഞ്ചായത്തുകള്‍ക്കും നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും ട്വന്റി-20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു. പദ്ധതിയുടെ തുടക്കം എന്ന നിലയിലാണ് വൈദ്യുതി ബില്ലും പാചക വാതക വിലയും 25 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ഘട്ടം ഘട്ടമായി ഇത് 50 ശതമാനമാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വെള്ള റേഷന്‍ കാര്‍ഡ് ഒഴികെയുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ആനുകൂല്യം ലഭിക്കും.…

      Read More »
    • ചുമ മരുന്ന് കഴിച്ചു, ബ്രെത്തലൈസര്‍ പണികൊടുത്തു; ‘പണി’ കിട്ടിയത് പാവം ഡൈവര്‍ക്ക്!

      കോഴിക്കോട്: ചുമയുടെ മരുന്ന് കുടിച്ച് ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറിന് മേലുദ്യോഗസ്ഥര്‍ ചാര്‍ത്തി നല്‍കിയത് മദ്യപാനിയുടെ പരിവേഷം! ഇന്നലെ രാവിലെ 7ന് കോഴിക്കോട് മാനന്തവാടി റൂട്ടില്‍ ഡ്യൂട്ടിക്കെത്തിയ കോഴിക്കോട് ഡിപ്പോ ഡ്രൈവര്‍ ആര്‍ഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിനെയെയാണു ബ്രെത്തലൈസര്‍ ചതിച്ചത്. രാവിലെ 6.15ന് പാവങ്ങാട് ഡിപ്പോയില്‍ എത്തിയ ഷിദീഷ് ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിച്ചു. തുടര്‍ന്നു മാനന്തവാടിയിലേക്കു യാത്ര പുറപ്പെടും മുന്‍പ് ഷിദീഷിനെ ഊതിച്ചപ്പോള്‍ 9 പോയിന്റ് റീഡിങ് കണ്ടു. ഇതോടെ വാഹനം ഓടിക്കാന്‍ പാടില്ലെന്ന് മേലധികാരികള്‍ നിലപാടെടുത്തു. ജീവിതത്തില്‍ മദ്യം കഴിക്കാത്ത ആളാണെന്നും ആശുപത്രിയില്‍ പോയി പരിശോധിക്കാമെന്നും ഷിദീഷ് പറഞ്ഞു. സംഭവം വഷളായതോടെ പൊലീസുമെത്തി. ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത ആളാണ് താനെന്ന് ഷിദീഷ് പറഞ്ഞു. ”കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചുമയുണ്ടായിരുന്നു. ഹോമിയോ മരുന്നാണ് കഴിക്കുന്നത്. അലോപ്പതി മരുന്ന് കഴിക്കാറില്ല. സുഖമില്ലാതിരുന്നിട്ടും അവധി ദിവസങ്ങളില്‍ ആളു കുറവായതിനാലാണ് ജോലിക്കെത്തിയത്. പാവങ്ങാടു നിന്ന് ബസ് എടുത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിച്ച ശേഷം ഹോമിയോ മരുന്നു…

      Read More »
    • ആര്‍എസ്എസ് നേതൃത്വവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍; ഖേദപ്രകടനത്തിനു പിന്നാലെ ‘ഓര്‍ഗനൈസറി’ല്‍ രണ്ടാമത്തെ ലേഖനവും

      തിരുവനന്തപുരം: ‘എമ്പുരാന്‍’ ഹിന്ദുവിരുദ്ധ സിനിമയെന്ന് അടിവരയിട്ടു പറഞ്ഞ് ആര്‍എസ്എസ് മുഖപത്രം ‘ഓര്‍ഗനൈസര്‍’ നടത്തിയ വിമര്‍ശനം ദേശീയതലത്തില്‍ ചര്‍ച്ചയായതോടെയാണ് പരസ്യ ഖേദപ്രകടനവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയത്. സിനിമ റിലീസ് ചെയ്ത് 4ാം ദിവസമാണ് അടുത്ത സുഹൃത്തുക്കളുമായി ആലോചിച്ചു നടത്തിയ ഖേദപ്രകടനം. ആര്‍എസ്എസിന്റെ ഉയര്‍ന്ന നേതാക്കളുമായും താരം ബന്ധപ്പെട്ടു. സിനിമയില്‍ 17 തിരുത്തലുകള്‍ വരുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും സംഘപരിവാറിന്റെ രൂക്ഷവിമര്‍ശനം നിലച്ചില്ല. ഇന്നലെ ലാല്‍ നടത്തിയ ഖേദപ്രകടനത്തിനു പിന്നാലെ എമ്പുരാനെതിരെ ‘ഓര്‍ഗനൈസറി’ല്‍ രണ്ടാമത്തെ ലേഖനവും പ്രത്യക്ഷപ്പെടുകയും ചെയ്തു. എം.ടി.രമേശ് അടക്കമുള്ള ഒരു വിഭാഗം ബിജെപി നേതാക്കള്‍ എമ്പുരാനെ കലാസൃഷ്ടിയായി കാണണമെന്ന അഭിപ്രായം പങ്കുവച്ചെങ്കിലും അണികള്‍ അനുകൂലിച്ചില്ല. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സിനിമയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. ആദ്യം എമ്പുരാന്‍ കാണുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പിന്നീട് നിലപാട് മാറ്റി. മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കും നിര്‍മാതാവ് ഗോകുലം ഗോപാലനും എതിരെയുള്ള വിമര്‍ശനങ്ങളും വിദ്വേഷ ക്യാംപെയ്ന്‍ സമാന്തരമായി…

      Read More »
    Back to top button
    error: