
കോട്ടക്കൽ: നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. മലപ്പുറം കാടാമ്പുഴയിലാണ സംഭവം. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു.
ഹാരീസ് ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ വീടിനു സമീപത്തെ മതിൽ തകർത്ത് കിണറ്റിൽ വീഴുകയായിരുന്നു.

അപകട വിവരം അറിഞ്ഞ ഉടനെ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
കിണറ്റിൽ വീണവരെ ഉടൻ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ കോട്ടക്കൽ ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ.