Kerala
-
‘മക്കൾ രണ്ടുപേരേയും നോക്കിയേക്കണം അമ്മേ…, ഞാൻ പോകുന്നു’!! പൂർണ ഗർഭിണിയായിരുന്ന യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തു
കുറുപ്പന്തറ: എട്ടു മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു പ്രസവ തിയതി അടുത്തിരിക്കെ ജീവനൊടുക്കിയത്. സംഭവത്തിൽ അമിതയുടെ മാതാപിതാക്കളുടെ പരാതിയിൽ വീട് പോലീസ് മുദ്രവച്ച് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെ കണ്ടാറ്റുപാടത്തെ വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സമയം ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല. വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു: ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല അതേസമയം മരിക്കുന്നതിനു മുൻപ് കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എൽസമ്മയെ ഫോണിൽ വിളിച്ച്, താൻ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പോലീസ് പറഞ്ഞു. മകൾ വിളിച്ചയുടനെ എൽസമ്മ അഖിലിനെ ഫോണിൽ വിളിച്ചു. അഖിൽ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ട്രാഫിക്…
Read More » -
അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് കഞ്ചാവ് കേസ് പ്രതി
കാസർകോട് : അറസ്റ്റു ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതി.കുമ്പള ബംബ്രാണിയിലെ അബ്ദുൾ ബാസിത് ആണ് അക്രമിച്ചത്. കാസർകോട് നാർക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥരായ കെ പ്രജിത്, കെ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. ബാസിത് 100 കിലോ കഞ്ചാവ് കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ അബ്ദുൾ ബാസിത് ഇരുമ്പ് വടി കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പിന്നീട് പിടികൂടി കോടതിയിൽ ഹാജരാക്കി.
Read More » -
മദ്യപാനികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ബിയർ ബോട്ടിൽ വലിച്ചെറിഞ്ഞു, ചെന്നുവീണത് റോഡിലൂടെ പോവുകയായിരുന്ന 5 വയസുമാരന്റെ ദേഹത്ത്- അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിയർ ബോട്ടിൽ ദേഹത്തു വീണ് അഞ്ചുവയസുകാരന് പരുക്കേറ്റതിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാട്ടാക്കട എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെയാണ് കാട്ടാക്കടയിലെ ബാറിൽ എത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ പുറത്തേക്ക് എറിഞ്ഞ ബിയർകുപ്പി അഞ്ചുവയസുകാരന്റെ ദേഹത്തു വീണ് പരുക്കേറ്റത്. എമ്പുരാനിട്ട് പണിയാൻ തമിഴരും രംഗത്ത്, സിനിമയിലെ സാങ്കൽപ്പിക അണക്കെട്ട് മുല്ലപ്പെരിയാർ- പ്രതിഷേധവുമായി തമിഴ് കർഷകർ സംഭവത്തിൽ അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരുക്കേറ്റത്. മദ്യപാനികൾ എറിഞ്ഞ ബിയർ കുപ്പി ദേഹത്തു വീഴുകയായിരുന്നു. കുഞ്ഞിൻ്റെ നെഞ്ചിലും കാലിലും ബിയർ കുപ്പിയുടെ ചില്ലുകൾ പതിക്കുകയായിരുന്നു. പുറത്ത് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു അഞ്ച് വയസുകാരനും പിതാവും. കൈക്കും നെഞ്ചിനും പരുക്കേറ്റ കുട്ടി നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കുട്ടിയുടെ പിതാവിനും പരുക്കേറ്റിട്ടുണ്ട്.
Read More » -
എം.എ. ബേബിക്കു പിറന്നാള്‍ സമ്മാനമായി ജനറല്‍ സെക്രട്ടറി പദം? കേരള ഘടകത്തിന്റെ പിന്തുണ നിര്‍ണായകം; വിജൂ കൃഷ്ണനു പോളിറ്റ് ബ്യൂറോ അംഗത്വത്തിനു സാധ്യത; സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം
തിരുവനന്തപുരം: ഇഎംഎസിനുശേഷം കേരളത്തില്‍നിന്ന് സിപിഎമ്മിനു ജനറല്‍ സെക്രട്ടറിയുണ്ടാകുമോ എന്ന് നാളെ അറിയാം. മധുരയില്‍ നടക്കുന്ന സിപിഎം ദേശീയ സമ്മേളനം പലകാര്യങ്ങള്‍ കൊണ്ടും ശ്രദ്ധേയം. കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് എം.എ. ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. 2012 മുതല്‍ പിബിയിലുള്ള എം.എ.ബേബിക്കു സ്ഥാനം ലഭിക്കാന്‍ പിണറായിയും കേരള ഘടകവും മനസ്സു വയ്ക്കണം. ഏപ്രില്‍ 5 നു ബേബിക്ക് 72 വയസു തികയും. പിറന്നാള്‍ സമ്മാനമായി ഇടതുപക്ഷം ഉറ്റുനോക്കുന്ന പദവിയിലേക്ക് എത്തുമോയെന്നാണു കണ്ടറിയേണ്ടത്. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലെ ഏറ്റവും മുതിര്‍ന്ന മലയാളിയാണു ബേബി. മലയാളിയായ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായെങ്കിലും ഡല്‍ഹി ഘടകത്തിന്റെ അക്കൗണ്ടിലായിരുന്നു അത്. ബേബി ജനറല്‍ സെക്രട്ടറിയായാല്‍ കേരളത്തില്‍നിന്നു മറ്റൊരാള്‍ക്കൂടി പിബിയിലേക്കു വന്നേക്കാം. ഇ.പി. ജയരാജനു സാധ്യതയുണ്ടെങ്കിലും 75 വയസ്സിനു തൊട്ടടുത്തെത്തി എന്ന പ്രശ്‌നം നേരിടുന്നുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റിലുള്ള മലയാളിയായ വിജു കൃഷ്ണനും സാധ്യതയുണ്ട്. എ.കെ.ബാലന്‍, പി.കെ.ശ്രീമതി എന്നിവര്‍ 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ കേന്ദ്രകമ്മിറ്റിയില്‍നിന്ന് ഒഴിവാകും.…
Read More » -
നാട്ടുകാരില്‍നിന്ന് പണപ്പിരിവ്; സ്ഥലവും പാര്‍ട്ടി ഓഫീസും സ്വന്തം പേരില്‍; കോട്ടയത്ത് ഐഎന്‍ടിയുസി ഓഫീസ് നേതാവ് വിറ്റു; പാലക്കാട് ഓഫീസ് പൂട്ടി താക്കോലുമായി പോയി; കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതി പലവിധം; കണക്കെടുത്ത് തിരിച്ചു പിടിക്കാന്‍ നേതൃത്വം
തിരുവനന്തപുരം: പാര്‍ട്ടിയുടെ സ്വത്തുവകകള്‍ നേതാക്കള്‍ സ്വന്തം പേരിലാക്കുന്നതു വ്യാപകമായതോടെ കണക്കെടുക്കാന്‍ കോണ്‍ഗ്രസ്. ആസ്തികളുടെ കണക്കെടുക്കാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്കു നിര്‍ദേശം നല്‍കി. ഡിസിസി, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ് കമ്മിറ്റികള്‍ എന്നിങ്ങനെ ഓരോ തട്ടിലും സ്വന്തമായി ഓഫീസുള്ളവ, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നവ എന്നിങ്ങനെ വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ഓഫീസ് നിര്‍മിക്കാന്‍ ജനങ്ങളില്‍നിന്നു പണം പിരിച്ചശേഷം നേതാക്കള്‍ സ്വന്തം പേരിലേക്കു മാറ്റുന്നെന്നാണ് ആരോപണം. ഇത്തരം സംഭവങ്ങള്‍ക്കെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെയാണു കര്‍ശന നടപടിക്കു നേതൃത്വം ഇറങ്ങുന്നത്. സാധാരണ ഗതിയില്‍ പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ പേരിലാണു സ്ഥലവും കെട്ടിടവും വാങ്ങേണ്ടത്. അപ്പപ്പോള്‍ ചുമതലയിലുള്ളവരുടെ പേരിലാകും ആസ്തികള്‍ വാങ്ങുന്നതെങ്കിലും സ്ഥാനം ഒഴിയുന്നതോടെ ബാങ്ക് അക്കൗണ്ട് അടക്കം അടുത്ത ചുമതലക്കാരനു നല്‍കണം. ഇതിനു പകരം വ്യക്തിപരമായി രജിസ്റ്റര്‍ ചെയ്യുന്നെന്നാണു ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പ് പെട്ടെന്നു തിരിച്ചറിയാതിരിക്കാന്‍ ചിലര്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചും സ്ഥലങ്ങള്‍ വാങ്ങി. കരം അടയ്ക്കുന്നതു വ്യക്തിയുടെയോ ട്രസ്റ്റിന്റെയോ പേരിലും. ഇതിനു പകരം പാര്‍ട്ടിയുടെ പേരില്‍ കരമടയ്ക്കാന്‍ കഴിയണമെന്നാണ് എഐസിസി നിര്‍ദേശം. സ്വത്ത്…
Read More » -
സ്കൂട്ടർ നിയന്ത്രണം വിട്ട് വഴിയരികിലെ കിണറ്റിൽ വീണു: അച്ഛനും മകനും ദാരുണാന്ത്യം
കോട്ടക്കൽ: നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ വീണ് പിതാവും മകനും മരിച്ചു. മലപ്പുറം കാടാമ്പുഴയിലാണ സംഭവം. കുന്നത്തുപടിയൻ ഹുസൈൻ (65) മകൻ ഹാരിസ് ബാബു (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. പെരുന്നാൾ നമസ്‌കാരം കഴിഞ്ഞു ബന്ധു വീട്ടിലേക്കു പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഹാരീസ് ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടെ വീടിനു സമീപത്തെ മതിൽ തകർത്ത് കിണറ്റിൽ വീഴുകയായിരുന്നു. അപകട വിവരം അറിഞ്ഞ ഉടനെ മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി രക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കിണറ്റിൽ വീണവരെ ഉടൻ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോട്ടക്കൽ ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ.
Read More » -
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ സി ജി എം എസ്. ആദികേശവൻ്റെ പിതാവ് നിര്യാതനായി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചീഫ് ജനറൽ മാനേജറും ഇപ്പോൾ ബാങ്കിന്റെ അഡ്വൈസറുമായ എസ് ആദികേശവൻ്റെ പിതാവ് റിട്ടയേർഡ് ഡെപ്യൂട്ടി പോസ്റ്റ് മാസ്റ്റർ കരമന ശിവൻ കോവിൽ, സ്ട്രീറ്റ് SRA 146 ൽ ശങ്കരൻ ഗോമതി (93) നിര്യാതനായി. പരേതയായ ലക്ഷ്മി അമ്മാൾ ആണ് ഭാര്യ. എസ് അനന്തകൃഷ്ണൻ (ജനറൽ മാനേജർ, സിഡ്ബി) രണ്ടാമത്തെ പുത്രനാണ്. മരുമക്കൾ പാർവതി (റിട്ടയേർഡ് എസ് ബി ഐ ഉദ്യോഗസ്ഥ), വിദ്യ. സംസ്കാരം നാളെ രാവിലെ 9 മണിക്ക് കരമന കുഞ്ചാലുംമൂട് രുദ്രഭൂമിയിൽ.
Read More » -
തലോരില്‍ മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്ത് വന്‍ കവര്‍ച്ച; 30 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു; കടയുടെ ഷട്ടര്‍ തുറന്നുവച്ചത് ഒന്നര മണിക്കൂര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തലോര്‍: മൊബൈല്‍ ഷോപ്പില്‍ വന്‍ കവര്‍ച്ച.ഏകദേശം 30 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണുകളും ലാപ്പ്ടോപ്പും ടാബുകളും മേശയില്‍ സൂക്ഷിച്ച പണവും കവര്‍ന്നു.തലോര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന അഫാത്ത് മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. വെള്ള നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഷോപ്പിന്റെ മുന്‍വശത്തെ സിസിടിവി ക്യാമറ നശിപ്പിച്ച ശേഷമാണ് മോഷ്ടാക്കള്‍ ഷട്ടര്‍ തകര്‍ത്ത് അകത്ത് കയറിയത്. മുഖം മറച്ച രണ്ടുപേര്‍ അകത്ത് കയറി ഷെല്‍ഫില്‍ വെച്ചിരുന്ന വിലപിടിപ്പുള്ള സ്മാര്‍ട്ട് ഫോണുകളും ലാപ്പ്ടോപ്പും ടേബുകളും രണ്ട് ചാക്കുകളിലാക്കി കൊണ്ടുപോകുന്നത് ഷോപ്പിനുള്ളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. മേശയില്‍ സൂക്ഷിച്ച പണവും ഇവര്‍ കവര്‍ന്നു.സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ മുന്‍പിലേക്ക് ഇവരുടെ കാര്‍ കയറ്റിയിടുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള കടയുടെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. ഏകദേശം ഒന്നര മണിക്കൂറോളം ഷോപ്പിന്റെ ഷട്ടര്‍ ഉയര്‍ത്തി നിര്‍ത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്.ഈ സമയത്ത് മൊബൈല്‍ ഷോപ്പിന്…
Read More »

