Kerala

    • ചുമ മരുന്ന് കഴിച്ചു, ബ്രെത്തലൈസര്‍ പണികൊടുത്തു; ‘പണി’ കിട്ടിയത് പാവം ഡൈവര്‍ക്ക്!

      കോഴിക്കോട്: ചുമയുടെ മരുന്ന് കുടിച്ച് ജോലിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറിന് മേലുദ്യോഗസ്ഥര്‍ ചാര്‍ത്തി നല്‍കിയത് മദ്യപാനിയുടെ പരിവേഷം! ഇന്നലെ രാവിലെ 7ന് കോഴിക്കോട് മാനന്തവാടി റൂട്ടില്‍ ഡ്യൂട്ടിക്കെത്തിയ കോഴിക്കോട് ഡിപ്പോ ഡ്രൈവര്‍ ആര്‍ഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിനെയെയാണു ബ്രെത്തലൈസര്‍ ചതിച്ചത്. രാവിലെ 6.15ന് പാവങ്ങാട് ഡിപ്പോയില്‍ എത്തിയ ഷിദീഷ് ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിച്ചു. തുടര്‍ന്നു മാനന്തവാടിയിലേക്കു യാത്ര പുറപ്പെടും മുന്‍പ് ഷിദീഷിനെ ഊതിച്ചപ്പോള്‍ 9 പോയിന്റ് റീഡിങ് കണ്ടു. ഇതോടെ വാഹനം ഓടിക്കാന്‍ പാടില്ലെന്ന് മേലധികാരികള്‍ നിലപാടെടുത്തു. ജീവിതത്തില്‍ മദ്യം കഴിക്കാത്ത ആളാണെന്നും ആശുപത്രിയില്‍ പോയി പരിശോധിക്കാമെന്നും ഷിദീഷ് പറഞ്ഞു. സംഭവം വഷളായതോടെ പൊലീസുമെത്തി. ഒരിക്കലും മദ്യപിച്ചിട്ടില്ലാത്ത ആളാണ് താനെന്ന് ഷിദീഷ് പറഞ്ഞു. ”കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചുമയുണ്ടായിരുന്നു. ഹോമിയോ മരുന്നാണ് കഴിക്കുന്നത്. അലോപ്പതി മരുന്ന് കഴിക്കാറില്ല. സുഖമില്ലാതിരുന്നിട്ടും അവധി ദിവസങ്ങളില്‍ ആളു കുറവായതിനാലാണ് ജോലിക്കെത്തിയത്. പാവങ്ങാടു നിന്ന് ബസ് എടുത്ത് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിച്ച ശേഷം ഹോമിയോ മരുന്നു…

      Read More »
    • ആര്‍എസ്എസ് നേതൃത്വവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍; ഖേദപ്രകടനത്തിനു പിന്നാലെ ‘ഓര്‍ഗനൈസറി’ല്‍ രണ്ടാമത്തെ ലേഖനവും

      തിരുവനന്തപുരം: ‘എമ്പുരാന്‍’ ഹിന്ദുവിരുദ്ധ സിനിമയെന്ന് അടിവരയിട്ടു പറഞ്ഞ് ആര്‍എസ്എസ് മുഖപത്രം ‘ഓര്‍ഗനൈസര്‍’ നടത്തിയ വിമര്‍ശനം ദേശീയതലത്തില്‍ ചര്‍ച്ചയായതോടെയാണ് പരസ്യ ഖേദപ്രകടനവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയത്. സിനിമ റിലീസ് ചെയ്ത് 4ാം ദിവസമാണ് അടുത്ത സുഹൃത്തുക്കളുമായി ആലോചിച്ചു നടത്തിയ ഖേദപ്രകടനം. ആര്‍എസ്എസിന്റെ ഉയര്‍ന്ന നേതാക്കളുമായും താരം ബന്ധപ്പെട്ടു. സിനിമയില്‍ 17 തിരുത്തലുകള്‍ വരുത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും സംഘപരിവാറിന്റെ രൂക്ഷവിമര്‍ശനം നിലച്ചില്ല. ഇന്നലെ ലാല്‍ നടത്തിയ ഖേദപ്രകടനത്തിനു പിന്നാലെ എമ്പുരാനെതിരെ ‘ഓര്‍ഗനൈസറി’ല്‍ രണ്ടാമത്തെ ലേഖനവും പ്രത്യക്ഷപ്പെടുകയും ചെയ്തു. എം.ടി.രമേശ് അടക്കമുള്ള ഒരു വിഭാഗം ബിജെപി നേതാക്കള്‍ എമ്പുരാനെ കലാസൃഷ്ടിയായി കാണണമെന്ന അഭിപ്രായം പങ്കുവച്ചെങ്കിലും അണികള്‍ അനുകൂലിച്ചില്ല. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ സിനിമയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. ആദ്യം എമ്പുരാന്‍ കാണുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പിന്നീട് നിലപാട് മാറ്റി. മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കും നിര്‍മാതാവ് ഗോകുലം ഗോപാലനും എതിരെയുള്ള വിമര്‍ശനങ്ങളും വിദ്വേഷ ക്യാംപെയ്ന്‍ സമാന്തരമായി…

      Read More »
    • എഡിറ്റിംഗിന് ശേഷവും എമ്പുരാന്‍ പറയും: ‘കമ്യൂണലിസം ഈസ് എ ഡേര്‍ട്ടി ബിസിനസ്!’ ആദ്യാവസാനം എംപുരാന്‍ തിയേറ്ററില്‍ അവശേഷിപ്പിക്കുക ഈ ഡയലോഗ്; അതാണ് മുരളി ഗോപിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്, ആന്റണി പെരുമ്പാവൂരിന്റെ നിലപാട്

      ലിജേഷ് കുമാര്‍ ‘പി.കെ.രാംദാസ് എന്ന വന്മരം വീണു, പകരം ആര്?’ ഈ ചോദ്യത്തിന് ഗോവര്‍ധന്‍ തേടിയ ഉത്തരമായിരുന്നു ലൂസിഫറിന്റെ കഥ. ഒടുവില്‍ ജതിന്‍ രാംദാസ് പി.കെ.ആറിന്റെ കസേരയിലിരുന്നു. ഗോവര്‍ധന്റെ ചോദ്യത്തിന് ഉത്തരം കിട്ടി. ഗോവര്‍ധന്‍, നിങ്ങളെപ്പോലുള്ള സത്യാന്വേഷികളെ ഈ നാടിന് ആവശ്യമുണ്ട് എന്നു പറഞ്ഞു കൊണ്ട് ലൂസിഫര്‍ അവസാനിച്ചു. അഞ്ചാറു കൊല്ലങ്ങള്‍ക്ക് ശേഷം ഗോവര്‍ധന്‍ വീണ്ടും വന്നു. ഇക്കുറിയും അയാള്‍ക്കൊരു ചോദ്യമുണ്ടായിരുന്നു. സെന്‍ട്രല്‍ ഐ.ബിയിലെ ഓഫീസര്‍ കാര്‍ത്തിക്കിനോട് അയാളത് ചോദിച്ചു. ‘ബജ്‌റംഗിക്കെന്താണ് കേരളത്തിലിത്ര ഇന്‍ട്രസ്റ്റ്?’ ഈ ചോദ്യത്തിന്റെ ഉത്തരമാണ് എമ്പുരാന്‍. ലൂസിഫറിന്റെയും എമ്പുരാന്റെയും ക്രാഫ്റ്റ് ആ അര്‍ത്ഥത്തില്‍ ഏകരൂപിയാണ്. നമുക്ക് ഗോവര്‍ധന്റെ ചോദ്യത്തിലേക്ക് മടങ്ങി വരാം. ‘ബജ്‌റംഗിക്കെന്താണ് കേരളത്തിലിത്ര ഇന്‍ട്രസ്റ്റ്?’ ഈ ചോദ്യത്തിന് ഉത്തരം കിട്ടണമെങ്കില്‍, ആരാണ് ബജ്‌റംഗി എന്നറിയണം. അയാളെങ്ങനെ കേരളത്തിലേക്ക് വരും എന്നറിയണം, വന്നാല്‍ അയാള്‍ക്കെന്തു സംഭവിക്കും എന്നറിയണം. ബ്ലാക് ഹോക്ക് ഹെലികോപ്റ്ററുകള്‍ക്കും, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും, കണ്ടെയ്‌നറുകള്‍ക്കും, ആഡംബര കാറുകള്‍ക്കും പിന്നാലെ ഇന്ത്യയുടെ ആകാശം വിട്ട് എത്ര ഉയരത്തില്‍…

      Read More »
    • മോഹന്‍ലാലിന്റെ ഖേദ പ്രകടനം; ആലപ്പുഴ ഫാന്‍സ് അസോസിയേഷനില്‍ പൊട്ടിത്തെറി, രാജിവെച്ച് ഭാരവാഹികള്‍

      ആലപ്പുഴ: എമ്പുരാന്‍ സിനിമാ വിവാദത്തിന് പിന്നാലെ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ഫാന്‍സ് അസോസിയേഷനില്‍ പൊട്ടിത്തെറി. ആലപ്പുഴ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അടക്കമുള്ള ഭാരവാഹികള്‍ രാജിവെച്ചു. AKMFCWA ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനു രാജ് ആണ് രാജിവെച്ചത്. സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി ബിനു രാജ് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അറിയിച്ചത്. രാജിയുടെ കാരണം ബിനുരാജ് വിശദീകരിക്കുന്നില്ല. രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവര്‍ക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.…

      Read More »
    • ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവര്‍, ‘ഊത്ത് പരിശോധന’യില്‍ കുടുങ്ങി; ഡ്യൂട്ടി നിഷേധിച്ചതോടെ കോഴിക്കോട് സ്റ്റാന്‍ഡില്‍ ബഹളം

      കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ ബ്രെത്തലൈസര്‍ ടെസ്റ്റില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവര്‍ മദ്യപനായി. ഇതോടെ, ഡ്യൂട്ടി നല്‍കാനാകില്ലെന്നു കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ അറിയിച്ചതോടെ ബഹളമായി. ജീവിതത്തില്‍ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവറാണ് കെഎസ്ആര്‍ടിസിയുടെ ബ്രെത്തലൈസറില്‍ മദ്യപാനിയായത്. കോഴിക്കോട് ഡിപ്പോ ഡ്രൈവര്‍ ആര്‍ഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിയെയാണു ബ്രെത്തലൈസര്‍ ചതിച്ചത്. ഇന്നലെ രാവിലെ ഏഴിന് കോഴിക്കോട് മാനന്തവാടി റൂട്ടില്‍ സര്‍വീസിനു ഡ്യൂട്ടിക്കെത്തിയപ്പോഴാണ് ഷിദീഷ് ബ്രെത്തലൈസറില്‍ കുടുങ്ങിയത്. രാവിലെ 6.15 ന് പാവങ്ങാട് ഡിപ്പോയില്‍ എത്തിയ ഷിദീഷ് ബസ് കോഴിക്കോട് സ്റ്റാന്‍ഡില്‍ എത്തിച്ചു. തുടര്‍ന്നു മാനന്തവാടിയിലേക്കു യാത്ര പുറപ്പെടും മുന്‍പ് ഷിദീഷിനെ ഊതിച്ചപ്പോള്‍ 9 പോയിന്റ് റീഡിങ് കണ്ടു. എന്നാല്‍ താന്‍ ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം ഹോമിയോ മരുന്നു കഴിച്ചതായും ഷിദീഷ് പറഞ്ഞെങ്കിലും ഡ്യൂട്ടി നിഷേധിച്ചു. മദ്യപിച്ചില്ലെന്നു തെളിയിക്കാന്‍ ശ്രമിച്ചിട്ടും ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതായും പരാതിയുണ്ട്. ഇതോടെ സ്റ്റാന്‍ഡില്‍ ബഹളമായി. ഒടുവില്‍ ഇന്നു ഡ്യൂട്ടിക്കെത്താനും അടുത്ത ദിവസം എംഡിയുമായി നേരില്‍ കാണാനും ഡ്രൈവര്‍ക്കു നിര്‍ദേശം നല്‍കി. എന്നാല്‍…

      Read More »
    • സമരം കടുപ്പിച്ച് ആശമാര്‍; അന്‍പതാം ദിനത്തില്‍ മുടി മുറിച്ച് പ്രതിഷേധം

      തിരുവനന്തപുരം: വേതന വര്‍ധനവുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശമാര്‍ നടത്തുന്ന രാപകല്‍ സമരം അന്‍പതാം ദിനത്തില്‍. സമരത്തിന്റെ അടുത്തഘട്ടത്തില്‍ ഇന്ന് ആശമാര്‍ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും. നിരാഹാരവും വിവാദങ്ങളും അധിക്ഷേപ പരാമര്‍ശവും ഒക്കെയായി സമരത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. 50 ദിവസം അടിപതറാതെ ഒരു സമരവുമായി മുന്നോട്ട് പോവുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഇവിടെ തിരുവനന്തപുരത്ത് രാവെന്നോ പകലെന്നോ ഇല്ലാതെ സെക്രട്ടേറിയറ്റിന് മുന്നില്‍ അന്‍പത് ദിവസമായി അവരുണ്ട്.. ആശാ വര്‍ക്കര്‍മാര്‍. ഓണറേറിയം 21,000 രൂപയാക്കുക, പിരിഞ്ഞുപോകുമ്പോള്‍ 5 ലക്ഷം രൂപ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി 10 മുതല്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ആശമാര്‍ സമരമിരിക്കുന്നത്. പിന്നാലെ മന്ത്രി വീണ ജോര്‍ജ് ചര്‍ച്ചക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടു. മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പ്പോളിന്‍ ഷീറ്റ് പൊലീസ് അഴിപ്പിച്ചതോടെ സമരം കൂടുതല്‍ ശ്രദ്ധ നേടി. പിന്നാലെ പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ബിജെപി…

      Read More »
    • ജാതി തിരിച്ചുള്ള എതിരേല്‍പ്പ് ഒഴിവാക്കി; വൈക്കം ക്ഷേത്രത്തില്‍ എല്ലാ ഭക്തര്‍ക്കും വിളക്കെടുക്കാം

      കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന്റെ ഭാഗമായ എതിരേല്‍പ്പിന്, വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തര്‍ക്കും വിളക്കെടുക്കാനുള്ള സൗകര്യം ഒരുക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. വൈക്കം സത്യാഗ്രഹം നടന്നിട്ട് നൂറുവര്‍ഷം പിന്നിടുന്ന വേളയില്‍, ക്ഷേത്രത്തിലെ ചടങ്ങുകളില്‍ ജാതി തിരിച്ചുള്ള പങ്കാളിത്തം പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന വടക്കുപുറത്ത് പാട്ടിന്റെ എതിരേല്‍പ്പ് ചടങ്ങിന്, കോടി അര്‍ച്ചന വടക്കുപുറത്തുപാട്ട് കമ്മിറ്റി തയ്യാറാക്കിയ പട്ടികയിലുള്ളവര്‍ക്കൊപ്പം, വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തര്‍ക്കും വിളക്കെടുക്കാം. വടക്കുപുറത്തു പാട്ട് തുടങ്ങുന്ന ഏപ്രില്‍ രണ്ടുമുതല്‍ വടക്കേനടയിലെ കൊച്ചാലുംചുവട് സന്നിധിയില്‍നിന്നും കൊടുങ്ങല്ലൂരമ്മയെ, കുത്തുവിളക്കുമായി സ്ത്രീകള്‍ ക്ഷേത്രത്തിലേക്കാനയിക്കും. കഴിഞ്ഞ തവണവരെ ഈ എതിരേല്‍പ്പ് വിവിധ സമുദായ സംഘടനകള്‍ വെവ്വേറെയാണ് നടത്തിയിരുന്നത്. ഇതിനായി എത്തുന്ന ഭക്തര്‍ കുത്തുവിളക്കുകൂടി ഒപ്പം കരുതണം. സ്ഥലപരിമിതിയുള്ളതിനാല്‍ ദേവസ്വം ഉദ്യോഗസ്ഥരുടെയും പോലീസിന്റേയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു. ജാതിതിരിച്ചുള്ള എതിരേല്‍പ്പുകള്‍ ഒഴിവാക്കി എല്ലാവരും ചേര്‍ന്ന് ദേശ എതിരേല്‍പ്പ് നടത്താന്‍ വടക്കുപുറത്തുപാട്ട് കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി…

      Read More »
    • പൃഥ്വിരാജിന് ദേശവിരുദ്ധരുടെ ശബ്ദം; സേവ് ലക്ഷദ്വീപ് കാമ്പെയ്‌നില്‍ പ്രവര്‍ത്തിച്ചു; ഇന്ദ്രജിത്തും സഹായിച്ചു; മുനമ്പം വഖഫ് വിഷയത്തില്‍ ഇവര്‍ക്കു മൗനം: വീണ്ടും രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് പത്രം ഓര്‍ഗനൈസര്‍

      ഡൽഹി: നടനും സംവിധായകനുമായ പൃഥ്വിരാജിനെതിരെ കടുത്ത വിമർശനവുമായി വീണ്ടും ആര്‍എസ്എസ് മുഖപത്രം ഓർഗനൈസർ. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന്. ‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചു. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ സഹോദരൻ ഇന്ദ്രജിത്തും പിന്തുണച്ചു. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ സഹോദരൻ ഇന്ദ്രജിത്തും പിന്തുണച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പൃഥ്വിരാജ് പ്രതികരിച്ചില്ല. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർക്ക് മൗനമാണെന്നും ഓർഗനൈസർ വിമർശിച്ചു. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തിന് ഹനുമാന്‍റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നൽകിയെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. നടൻ മോഹൻലാലിന്‍റെ ഖേദപ്രകടനം റിപ്പോർട്ട് ചെയ്തുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ വിമർശിക്കുന്നത്. കഴിഞ്ഞ ദിവസവും എമ്പുരാൻ സിനിമക്കും പൃഥ്വിരാജിനുമെതിരെ ഓര്‍ഗനൈസര്‍ രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. പൃഥ്വിരാജ് സിനിമകളിൽ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവർത്തിക്കുകയാണ്. സിനിമ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നും ഓർഗനൈസർ ആരോപിച്ചിരുന്നു. രാജ്യത്തിന്‍റെ ഐക്യത്തെയും ജനാധിപത്യത്തെയും ദുർബലപ്പെടുത്താനാണ് പൃഥ്വിരാജ്…

      Read More »
    • നവീൻബാബുവിൻ്റെ കുടുംബം സുപ്രിം കോടതിയെ സമീപിക്കും: അന്വേഷണത്തിൽ അതൃപ്തി, ദുരൂഹതകൾ ഇപ്പോഴും ബാക്കി

            മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട ദൂരുഹത തെളിയിക്കാനാതെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കുറ്റപത്രം. കുടുംബാംഗങ്ങളും ബന്ധുക്കളും ഉയർത്തിയ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെയുള്ള കുറ്റപത്രമാണ് കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കപ്പെട്ടത്. നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പിനായി എൻ.ഒ.സി നൽകുന്നതിനായി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച ടി.വി പ്രശാന്തനെ കേസിൽ പ്രതിയാക്കിയിട്ടില്ല. ആത്മഹത്യ കുറിപ്പ് മൃതദേഹത്തിൽ നിന്നും കണ്ടെത്തിയില്ലെന്നു ഉറപ്പിച്ചുപറയുന്ന പ്രത്യേക അന്വേഷണ സംഘം കൊലപാതക സാധ്യത പൂർണമായും തള്ളിക്കളയുകയാണ്. യാത്രയയപ്പ് യോഗം നടന്ന ഒക്ടോബർ 14 ന് രാത്രി പത്തുമണിയോടെ നവീൻ ബാബു നാട്ടിലേക്ക് പോകുന്നതിനായി ഔദ്യോഗിക വാഹനത്തിൽ എത്തുകയും റെയിൽവേ സ്റ്റേഷനു സമീപമുള്ള മുനീശ്വരൻ കോവിലിന് സമീപം ഇറങ്ങി വീണ്ടും പള്ളിക്കുന്നിലെ താമസ സ്ഥലത്ത് ഓട്ടോറിക്ഷയിൽ വന്ന് പിറ്റേ ദിവസം പുലർച്ചെ അഞ്ചിന് ജീവനൊടുക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. എന്നാലിത് തെളിയിക്കാനുള്ള സി.സി.ടി.വി ദൃശ്യങ്ങളൊന്നും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. വ്രണിത ഹൃദയനായ…

      Read More »
    • ട്രെയിന്‍ ഇടിച്ച് മരിച്ചയാളുടെ പേഴ്സില്‍ നിന്നും പണം മോഷ്ടിച്ചു; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

      എറണാകുളം: ആലുവയില്‍ ട്രെയിന്‍ ഇടിച്ച മരിച്ചയാളുടെ പേഴ്സില്‍ നിന്നും പണം മോഷ്ടിച്ച സംഭവത്തില്‍ എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് സസ്പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്പിയാണ് സസ്പെന്‍ഡ് ചെയ്തത്. ട്രെയിന്‍ ഇടിച്ച് മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പേഴ്സില്‍ നിന്നാണ് എസ്ഐ പണം എടുത്തത്. 3000 രൂപ ആയിരുന്നു എടുത്തത്. ആകെ പേഴ്സില്‍ 8000 രൂപയാണ് ഉണ്ടായിരുന്നത്. പേഴ്‌സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്ഐ പണം മോഷ്ടിച്ചത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്നാണ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തത്.    

      Read More »
    Back to top button
    error: