മൂക്കുമുട്ടെ തിന്നിട്ട് കാശ് ചോദിച്ചപ്പോൾ കമ്പിവടിക്ക് അടി, ഭക്ഷണം കഴിച്ച കാശ് ചോദിച്ച യുവാവിനെ അക്രമികൾ കമ്പി വടിച്ച് അടിച്ചു, ഹോട്ടൽ അടിച്ചുതകർത്തു, മുങ്ങാൻ നോക്കിയ പ്രതികളിലൊരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു, രണ്ടുപേർക്കായി തെരച്ചിൽ!! ണ്ടാഴ്ച മുൻപ് തുടങ്ങിയ ഹോട്ടലിൽ ഉണ്ടായത് ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം

കോഴിക്കോട്: ഹോട്ടലിൽ കയറി മൂക്കുമുട്ടെ തിന്നതിന്റെ ചോദിച്ചതിന് യുവാക്കൾ ഹോട്ടൽ തല്ലിത്തകർത്തു. കോഴിക്കോട് മിംസ് ആശുപത്രിയ്ക്ക് മുൻവശത്തെ അളിയൻസ് എന്ന ഹോട്ടലിലാണ് യുവാക്കളുടെ വിളയാട്ടം നടന്നത്. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയായിരുന്നു സംഭവം. മൂന്നുപേരടങ്ങുന്ന സംഘമാണ് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയത്. ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിപ്പോകാൻ നോക്കിയ യുവാക്കളോട് ക്യാഷ് കൗണ്ടറിലിരുന്നയാൾ പണം ചോദിച്ചപ്പോഴാണ് ഇവർ അക്രമാസക്തരായത്.
500 രൂപയിലേറെ വില വരുന്ന ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിപ്പോകാൻ ശ്രമിക്കുകയായിരുന്നു ഇവർ. ഈ സമയത്ത് കൗണ്ടറിൽ ഉണ്ടായിരുന്നയാൾ പണം നൽകാതെ ഇറങ്ങിപ്പോകാൻ പറ്റില്ലെന്ന് പറഞ്ഞു. ഇതോടെയാണ് യുവാക്കൾ പ്രകോപിതരായി. പിന്നീട് പുറത്തേക്ക് പോയി വടി അടക്കം എടുത്തുകൊണ്ട് വന്ന് ആക്രമിക്കുകയായിരുന്നു.
അതേസമയം രണ്ടാഴ്ച മുമ്പാണ് ഹോട്ടൽ ആരംഭിക്കുന്നത്. അക്രമികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഒരു ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തുന്നത്.






