Kerala
-
വീണയ്ക്കും സിഎംആര്‍എല്ലിനും ഇന്നു നിര്‍ണായകം; എസ്എഫ്‌ഐഒ, ഇഡി അന്വേഷണങ്ങള്‍ വിലക്കണമെന്ന ഹര്‍ജി പരിഗണിക്കും; കമ്പനിക്കുവേണ്ടി ഹാജരാകുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍; കോടതി നിര്‍ദേശം എസ്എഫ്‌ഐഒ ലംഘിച്ചെന്നും വാദം
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരേ എസ്എഫ്‌ഐഒയുടെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഇന്നു ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനും എസ്എഫ്‌ഐഒയ്ക്കും നോട്ടീസ് അയച്ച് ഹൈക്കോടതി, ഇന്നുച്ചയക്കു രണ്ടരയ്ക്കാണു വാദം കേള്‍ക്കുക. വീണയെയും സിഎംആര്‍എല്ലിനെയും സംബന്ധിച്ച നിര്‍ണായക ദിവസമാണ് ഇന്ന്. ഇതുമായി ബന്ധപ്പട്ടു പ്രധാന ഹര്‍ജി പരിഗണിക്കുമ്പോള്‍ എസ്എഫ്‌ഐഒ അന്വേഷണം തടയാതിരുന്ന അന്നത്തെ ജഡ്ജി സുബ്രഹ്‌മണ്യം പ്രസാദ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്നു വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും എസ്എഫ്‌ഐഒ കോടതി ഉത്തരവ് ലംഘിച്ചെന്നുമാണു പ്രധാന വാദം. ഇഡി, എസ്എഫ്‌ഐഒ എന്നിവയുടെ അന്വേഷണം തടയണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജിയിലും ഇന്നു വാദം കേള്‍ക്കും. മുതിര്‍ന്ന അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബലാണു സിഎംആര്‍എല്ലിനു വേണ്ടി ഹാജരാകുക. അതുകൊണ്ടുതന്നെ കോടതിയില്‍നിന്നു വരുന്ന പരാമര്‍ശങ്ങള്‍ കേസിനെ സംബന്ധിച്ചിടത്തോളം അതി നിര്‍ണായകമാകും. സിബലിനു പുറമേ, സിദ്ധര്‍ഥ് ലൂത്രയും സിഎംആര്‍എല്ലിനെ പ്രതിനിധീകരിക്കും. മാസപ്പടിയെന്നു മാധ്യമങ്ങള്‍ പേരിട്ട കേസില്‍ എസ്എഫ്‌ഐഒയുടെ അന്വേഷണം…
Read More » -
പാലിയേക്കര ടോള്‍ പിരിവിനെ ന്യായീകരിച്ച് ദേശീയപാത അതോറിട്ടി; കരാര്‍ കമ്പനിയുടെ കഷ്ടപ്പാടുകള്‍ നിരത്തി ഹൈക്കോടതിയില്‍ മറുപടി; പിരിവു നിര്‍ത്തലാക്കുന്നത് ഭാവിയിലെ പദ്ധതികളെ ബാധിക്കും; ടോള്‍ പിരിവ് ന്യായമെന്നും വിശീദീകരണം
തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി റോഡ് നിര്‍മാണത്തി കരാര്‍ കമ്പനിയുടെ കഷ്ടപ്പാടുകള്‍ നിരത്തി ദേശീയപാത അതോറിട്ടി. നിര്‍മാണത്തുകയും ന്യായമായ ലാഭവും കിട്ടിയതിനാല്‍ 2028 വരെ ടോള്‍ പിരിക്കാന്‍ കരാര്‍ നീട്ടിയ നടപടിക്കെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു വിശദീകരണം. കരാറും ടോള്‍ നിരക്കു വര്‍ധിപ്പിച്ച സര്‍ക്കുലറും റദ്ദാക്കണമെന്നും അറ്റകുറ്റപ്പണിയടക്കം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട കോടതി, കരാര്‍ കമ്പനിയോടും ദേശീയപാത അതോറിട്ടിയോടും ചെലവായ സംഖ്യയും പിരിച്ചെടുത്ത തുകയും ന്യായമായി ലഭിക്കേണ്ട ലാഭവും എത്രയെന്നു വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടുവട്ടം കേസ് പരിഗണിച്ചിട്ടും കരാര്‍ കമ്പനിയും അതോറിട്ടിയും മറുപടി നല്‍കാതിരുന്നതോടെ വാദം കേള്‍ക്കാതെ ഉത്തരവിടുമെന്നു കര്‍ശന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ദേശീയപാത അതോറിട്ടിക്കുവേണ്ടി പ്രോജക്ട് ഡയറക്ടര്‍ കോടതിയില്‍ മറുപടി നല്‍കിയത്. 307 കോടിയാണു നിര്‍മാണച്ചെലവു പ്രതീക്ഷിച്ചത്. ടെന്‍ഡര്‍ വിളിക്കുന്ന സമയത്ത് ഇത് 312.54 ആയി ഉയര്‍ന്നു. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റമടക്കം റോഡ് നിര്‍മാണം അവസാനിച്ചപ്പോള്‍ 723.15 കോടിയുടെ കണക്കാണു കരാര്‍…
Read More » -
മകളെ പീഡിപ്പിച്ചു കൊന്ന പ്രതിയെ കൊന്ന കേസിലെ പ്രതി; ശങ്കരനാരായണന്‍ ഓര്‍മയായി
മലപ്പുറം: മഞ്ചേരിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛന്‍ മരിച്ചു. ചാരങ്കാവ് തെക്കെ വീട്ടില്‍ ശങ്കരനാരായണനാണ് മരിച്ചത്. 77 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളെ കൊലപ്പെടുത്തി കേസിലെ പ്രതിയെ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ ശങ്കരനാരായണനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 2001 ഫിബ്രവരി ഒന്‍പതിന് സ്‌കൂള്‍ വിട്ടുവരുന്ന വഴി കൃഷ്ണപ്രിയയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ (24) പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പിടിയിലായ പ്രതിയെ കോടതി ശിക്ഷിച്ചു. പക്ഷേ, ജാമ്യത്തിലിറങ്ങിയ പ്രതിയെ 2002 ജൂലായ് 27ന് കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണന്‍ വെടിവച്ചുകൊലപ്പെടുത്തി. മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റി, ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്ന് കാണിച്ചാണ് കോടതി ശങ്കരനാരായണനെ വെറുതെ വിട്ടത്.
Read More » -
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അപൂർവ്വ പുത്രന്മാർ’ കളർഫുൾ പോസ്റ്റർ പുറത്ത്
തിരുവനന്തപുരം: വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവേൻ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ‘അപൂർവ്വ പുത്രന്മാർ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഒരു ഫൺ ഫാമിലി എന്‍റർടെയ്നർ എന്ന സൂചന നൽകുന്ന ഏറെ രസകരമായ കളർഫുൾ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണയാണ്. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്. തെലുങ്കിൽ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായ പായൽ രാധാകൃഷ്ണ, കന്നഡയിലൂടെ അരങ്ങേറിയ അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. മലയാളത്തിൽ ഇവരുടെ ആദ്യ സിനിമ കൂടിയാണ് ‘അപൂർവ്വ പുത്രന്മാർ’. അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്.…
Read More » -
പൊന്നാനിയില്‍ വീട് ജപ്തിയില്‍ മനംനൊന്ത് വയോധിക മരിച്ചു, 15 ദിവസം സാവകാശം ചോദിച്ചിട്ടും അനുവദിച്ചില്ലെന്ന് ബന്ധുക്കള്‍
മലപ്പുറം: പൊന്നാനിയില്‍ വീട് ജപ്തി ചെയ്തതില്‍ മനംനൊന്ത് വയോധിക മരിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന മാമിയാണ് (85) ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പാലപെട്ടി എസ്ബിഐ ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാമിയുടെ മകന്‍ അലിമോന്‍ വീട് ഈട് വച്ച് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതില്‍ തിരിച്ചടവൊന്നും ഇല്ലാതെ വന്നതോടെയാണ് ജപ്തി നടന്നത്. അലിമോനെ കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞെന്നും മാമി ഇതിന്റെ വിഷമത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ഗുരുതര ആരോപണങ്ങളാണ് ബാങ്കിനെതിരെ ഇന്നയിക്കുന്നത്. ‘ജപ്തി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മാമിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. വയോധികയെ ചികിത്സിക്കുന്ന ഡോക്ടര്‍ വരെ ഉദ്യോഗസ്ഥരോട് സംസാരിച്ചിരുന്നു. 15 ദിവസത്തെ സാവകാശം ചോദിച്ചിട്ടും അവര്‍ ജപ്തി ചെയ്യുകയായിരുന്നു. ഇതോടെയാണ് മാമിയെ ബന്ധു വീട്ടിലേക്ക് മാറ്റിയത്’- കുടുംബം പ്രതികരിച്ചു.
Read More » -
അധ്യാപകരെ തിരക്കിട്ട് അറസ്റ്റ് ചെയ്യരുത്; കഴമ്പുണ്ടെന്നു പൂര്‍ണ ബോധ്യമായാല്‍ മാത്രം കേസ്
തിരുവനന്തപുരം: അധ്യാപകര്‍ക്കെതിരായ പരാതികളില്‍ ധൃതിപിടിച്ചുള്ള അറസ്റ്റ് വേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശം. ലഭിക്കുന്ന പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തി, കഴമ്പുണ്ടെന്നു പൂര്‍ണ ബോധ്യമായാല്‍ മാത്രമേ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂവെന്നാണു ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദേശം. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കണം. ഇക്കാലയളവില്‍ അറസ്റ്റ് ചെയ്യരുത്. വ്യാജ പരാതികളുടെ അടിസ്ഥാനത്തില്‍ അധ്യാപകരെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍നിന്നു ലഭിക്കുന്ന പരാതികളില്‍ വിശദപരിശോധന ആവശ്യമാണ്. 3 മുതല്‍ 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അധ്യാപകര്‍ക്കുമേല്‍ ചുമത്തുന്നതെങ്കില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാവണം പ്രാഥമികാന്വേഷണം. നിലവില്‍, സംസ്ഥാനത്തെ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കുമെതിരെ 72 പോക്‌സോ കേസുകളുണ്ട്. ഇവര്‍ക്കെതിരെ സസ്‌പെന്‍ഷനടക്കം വകുപ്പുതല നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണു സ്വീകരിക്കേണ്ടത്.
Read More » -
പെട്രോള്‍ പമ്പിലെ ശൗചാലയം തുറന്നു കൊടുക്കാന്‍ വൈകി; ഉടമയ്ക്ക് 1,65,000 രൂപ പിഴ
കോഴിക്കോട്: അധ്യാപികയ്ക്ക് പെട്രോള്‍പമ്പിലെ ശൗചാലയം തുറന്നുനല്‍കാന്‍ വൈകിയതിന് പമ്പുടമ 1,65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഏഴംകുളം ഊരകത്ത് ഇല്ലം വീട്ടില്‍ സി.എല്‍. ജയകുമാരിയുടെ ഹര്‍ജിയില്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനാണ് വിധി പറഞ്ഞത്. കോഴിക്കോട് പയ്യോളിയിലുള്ള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 1,50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതിച്ചെലവും ചേര്‍ത്താണ് 1,65,000 രൂപ. 2024 മേയ് ഏട്ടിന് രാത്രി 11-ന് കാര്‍ യാത്രക്കിടയില്‍ പയ്യോളിയിലെ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ കയറി. ശൗചാലയം പൂട്ടിക്കിടക്കുകയായിരുന്നു. താക്കോല്‍ ആവശ്യപ്പെട്ടപ്പോള്‍ സ്റ്റാഫ് പരുഷമായി സംസാരിച്ചതായാണ് പരാതി. താന്‍ പയ്യോളി സ്റ്റേഷനില്‍ വിളിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ശൗചാലയം ബലമായി തുറന്നുനല്‍കുകയായിരുന്നെന്ന് ജയകുമാരിയുടെ ഹര്‍ജിയിലുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Read More » -
കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം, മൂന്നുപേര്‍ക്ക് പരിക്ക്
കോട്ടയം: എം.സി. റോഡില്‍ നാട്ടകം പോളിടെക്‌നിക്കിന് സമീപത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പില്‍ പിന്നിലിരുന്ന മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. ജീപ്പ് ഡ്രൈവര്‍ തൊടുപുഴ സ്വദേശി സനോഷ് (55) ആണ് മരിച്ചത്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്‌നാട് സ്വദേശിയെന്നാണ് വിവരം. അപകടത്തില്‍ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന ജീപ്പ് അഗ്‌നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെത്തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പോലീസ് എത്തി നീക്കി.
Read More » -
സിപിഐ സമ്മേളനങ്ങളില്‍ മത്സരത്തിന് വിലക്ക്; നീക്കമുണ്ടായാല്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് സര്‍ക്കുലര്‍
തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരം വിലക്കി സിപിഐ. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്ന നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മത്സര നീക്കമുണ്ടായാല്‍ സമ്മേളനം തന്നെ സസ്പെന്‍ഡ് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ജില്ലാ ഘടകങ്ങള്‍ക്ക് കേന്ദ്ര നേതൃത്വം നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം മധുരയില്‍ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് വോട്ടെടുപ്പ് നടന്നിരുന്നു. യുപിയിലെയും മഹാരാഷ്ട്രയിലെയും പ്രതിനിധികള്‍ ആണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. സിപിഎം കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നടന്ന വോട്ടെടുപ്പ് അസാധാരണ നീക്കമായാണ് വിലയിരുത്തപ്പെട്ടത്. ഡി എല്‍ കരാഡ് ആണ് മഹാരാഷ്ട്രയില്‍ നിന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. താഴേതട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് കരാഡ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് മത്സരിച്ച ഡിഎല്‍ കരാഡ് പരാജയപ്പെട്ടിരുന്നു. 31 വോട്ടുകളാണ് കരാഡിന് ലഭിച്ചത്. സിഐടിയുവിന്റെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും സിഐടിയുവിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ് കരാഡ്. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലില്‍ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മത്സരിച്ചതെന്നുമായിരുന്നു…
Read More » -
അടീം കൊണ്ടു, പുളീം കുടിച്ചു, പണോം അടച്ചു: കണ്ണൂർ സർവകലാശാലക്കെതിരെ കേസ് നടത്തിയതിനു നൽകിയ വക്കീൽ ഫീസ് ഒടുവിൽ മുൻ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ തിരിച്ചടച്ചു
കണ്ണൂർ സർവകലാശാലയ്ക്ക് എതിരായ കേസിൽ ഹാജരായ അഭിഭാഷകന് സർവകലാശാലാ ഫണ്ടിൽ നിന്ന് അനുവദിച്ച 4 ലക്ഷംരൂപ അന്നത്തെ വൈസ് ചാൻസലർ തിരിച്ചടച്ചു. ഓഡിറ്റ് പരിശോധനയിൽ ക്രമക്കേട് ചൂണ്ടിക്കാണിച്ചതോടെയാണ് മുൻ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ പണമടച്ചത്. ഗോപിനാഥ് രവീന്ദ്രൻ വി.സിയായിരുന്നപ്പോൾ കണ്ണൂർ സർവകലാശാലയെത്തന്നെ എതിർകക്ഷിയാക്കി ഫയൽ ചെയ്ത കേസിലാണ് വക്കീൽഫീസ് അനുവദിക്കാൻ തീരുമാനിച്ച സിൻഡിക്കേറ്റിന്റെ അസാധാരണ നടപടിയുണ്ടായത്. തീരുമാനം ക്രമപ്രകാരമല്ലെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം. എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ 2022 ഒക്ടോബർ 21-ന് സുപ്രീംകോടതി വിധി വന്നതിന് പിറകെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വിസി നിയമനത്തിന് പാനൽ നല്കുന്നതിന് പകരം ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള നിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഈ വിധി കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്നതിനാൽ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ഗവർണർ റദ്ദാക്കി. ഈ നടപടിക്കെതിരേയാണ് ചാൻസലറെ ഒന്നാം എതിർകക്ഷിയും സംസ്ഥാന സർക്കാരിനെ രണ്ടാം എതിർകക്ഷിയും കണ്ണൂർ സർവകലാശാലയെ…
Read More »