Kerala

    • കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം, മൂന്നുപേര്‍ക്ക് പരിക്ക്

      കോട്ടയം: എം.സി. റോഡില്‍ നാട്ടകം പോളിടെക്‌നിക്കിന് സമീപത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പില്‍ പിന്നിലിരുന്ന മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. ജീപ്പ് ഡ്രൈവര്‍ തൊടുപുഴ സ്വദേശി സനോഷ് (55) ആണ് മരിച്ചത്. മരിച്ച രണ്ടാമത്തെ വ്യക്തി തമിഴ്‌നാട് സ്വദേശിയെന്നാണ് വിവരം. അപകടത്തില്‍ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന ജീപ്പ് അഗ്‌നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത്. അപകടത്തെത്തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം ചിങ്ങവനം പോലീസ് എത്തി നീക്കി.

      Read More »
    • സിപിഐ സമ്മേളനങ്ങളില്‍ മത്സരത്തിന് വിലക്ക്; നീക്കമുണ്ടായാല്‍ സസ്പെന്‍ഡ് ചെയ്യുമെന്ന് സര്‍ക്കുലര്‍

      തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരം വിലക്കി സിപിഐ. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്ന നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മത്സര നീക്കമുണ്ടായാല്‍ സമ്മേളനം തന്നെ സസ്പെന്‍ഡ് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ജില്ലാ ഘടകങ്ങള്‍ക്ക് കേന്ദ്ര നേതൃത്വം നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം മധുരയില്‍ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് വോട്ടെടുപ്പ് നടന്നിരുന്നു. യുപിയിലെയും മഹാരാഷ്ട്രയിലെയും പ്രതിനിധികള്‍ ആണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. സിപിഎം കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നടന്ന വോട്ടെടുപ്പ് അസാധാരണ നീക്കമായാണ് വിലയിരുത്തപ്പെട്ടത്. ഡി എല്‍ കരാഡ് ആണ് മഹാരാഷ്ട്രയില്‍ നിന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. താഴേതട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് കരാഡ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് മത്സരിച്ച ഡിഎല്‍ കരാഡ് പരാജയപ്പെട്ടിരുന്നു. 31 വോട്ടുകളാണ് കരാഡിന് ലഭിച്ചത്. സിഐടിയുവിന്റെ മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റും സിഐടിയുവിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ് കരാഡ്. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലില്‍ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മത്സരിച്ചതെന്നുമായിരുന്നു…

      Read More »
    • അടീം കൊണ്ടു, പുളീം കുടിച്ചു, പണോം അടച്ചു: കണ്ണൂർ സർവകലാശാലക്കെതിരെ കേസ് നടത്തിയതിനു നൽകിയ വക്കീൽ ഫീസ് ഒടുവിൽ മുൻ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ തിരിച്ചടച്ചു

      കണ്ണൂർ സർവകലാശാലയ്ക്ക് എതിരായ കേസിൽ ഹാജരായ അഭിഭാഷകന് സർവകലാശാലാ ഫണ്ടിൽ നിന്ന് അനുവദിച്ച 4 ലക്ഷംരൂപ അന്നത്തെ വൈസ് ചാൻസലർ തിരിച്ചടച്ചു. ഓഡിറ്റ് പരിശോധനയിൽ ക്രമക്കേട് ചൂണ്ടിക്കാണിച്ചതോടെയാണ് മുൻ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ പണമടച്ചത്. ഗോപിനാഥ് രവീന്ദ്രൻ വി.സിയായിരുന്നപ്പോൾ കണ്ണൂർ സർവകലാശാലയെത്തന്നെ എതിർകക്ഷിയാക്കി ഫയൽ ചെയ്ത കേസിലാണ് വക്കീൽഫീസ് അനുവദിക്കാൻ തീരുമാനിച്ച സിൻഡിക്കേറ്റിന്റെ അസാധാരണ നടപടിയുണ്ടായത്. തീരുമാനം ക്രമപ്രകാരമല്ലെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം. എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ 2022 ഒക്ടോബർ 21-ന് സുപ്രീംകോടതി വിധി വന്നതിന് പിറകെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വിസി നിയമനത്തിന് പാനൽ നല്കുന്നതിന് പകരം ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള നിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഈ വിധി കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്നതിനാൽ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം  ഗവർണർ റദ്ദാക്കി. ഈ നടപടിക്കെതിരേയാണ് ചാൻസലറെ ഒന്നാം എതിർകക്ഷിയും സംസ്ഥാന സർക്കാരിനെ രണ്ടാം എതിർകക്ഷിയും കണ്ണൂർ സർവകലാശാലയെ…

      Read More »
    • കാര്‍ മുതല്‍ വാട്ടര്‍ മെട്രോയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വരെ ബുക്ക് ചെയ്യാം; കിടിലനായി ‘കേരള സവാരി’ തിരിച്ചെത്തുന്നു; ഊബറിനേക്കാള്‍ നിരക്ക് കുറവ്; തുക മുഴുവന്‍ ഡ്രൈവര്‍മാര്‍ക്ക്; നടപ്പാകുക ചെന്നൈ മുതല്‍ ഡല്‍ഹിവരെയുള്ള എല്ലാ നഗരങ്ങളിലും

      തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആപ്പായ കേരള സവാരി സൂപ്പര്‍ സ്മാര്‍ട്ടായി പുറത്തിറക്കുന്നു. ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം. കാര്‍, കെഎസ്ആര്‍ടിസി, വാട്ടര്‍ മെട്രോ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്ക് ബുക്ക് ചെയ്യാനും ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ഇതിലുണ്ടാകും. മെയ് ഒന്നിന് പുതിയ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഓണ്‍ലൈന്‍ ടാക്സി ബുക്ക് ചെയ്യാനാകും. ഓട്ടോ, കാര്‍ ഡ്രൈവര്‍മാര്‍ക്ക് ഓരോ ട്രിപ്പിനും കമീഷന്‍ നല്‍കേണ്ട. പകരം സബ്സ്‌ക്രിപ്ഷനായിരിക്കും. ദിവസം, മാസം എന്ന രീതിയിലാണിത്. രാത്രി 12 മുതല്‍ പിറ്റേ ദിവസം രാത്രി 12 വരെയാണ് ഒരുദിവസമായി കണക്കാക്കുക. ഊബറിനേക്കാള്‍ നിരക്ക് കുറവായിരിക്കും. എത്ര റൈഡ് പോയാലും ആ തുക മുഴുവനും ഡ്രൈവര്‍മാര്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാണ് വാടകയായി യാത്രക്കാര്‍ നല്‍കേണ്ടത്. ഓരോ റൈഡുകളും നിരീക്ഷണത്തിലായിരിക്കും. പരാതികള്‍ ആപ്പുവഴി രജിസ്റ്റര്‍ ചെയ്യാം. സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം…

      Read More »
    • സുരേഷ് ഗോപിയുടെ കമ്മീഷണര്‍ തൊപ്പി എവിടെ? ഗണേഷ് കുമാറിന്റെ പരിഹാസത്തിന് മറ്റൊരു ട്വിസ്റ്റ്; ഇടുക്കിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദനത്തിന് ഇരയായ ഷെഫീഖിന്റെ പക്കല്‍; മന്ത്രി നല്‍കിയത് അപ്രതീക്ഷിത പിറന്നാള്‍ സമ്മാനം

      ഇടുക്കി: കമ്മീഷണര്‍ സിനിമ റിലീസ് ചെയ്തതിനു പിന്നാലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതുപോലെ കാറിന്റെ പിന്നില്‍ തൊപ്പിയൂരി വച്ചയാളാണു സുരേഷ് ഗോപിയെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പരിഹാസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെ സുരേഷ് ഗോപിക്ക് അല്‍പം ക്ഷീണമായി. എന്നാല്‍, തൊപ്പിയുടെ അവസ്ഥയെന്തെന്നു ചികഞ്ഞുനോക്കിയവര്‍ക്കു ലഭിച്ചത് മറ്റൊരു കഥ. അതും സുരേഷ് ഗോപി പറഞ്ഞതുതന്നെ. ‘കമ്മിഷണര്‍ തൊപ്പി’ സുരേഷ് ഗോപി നല്‍കിയത് ഇടുക്കിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിന് ഇരയായ ഷെഫീഖ് എന്ന കുട്ടിക്ക്. 2014 സെപ്റ്റംബറിലാണ് ഷെഫീഖിന്റെ പിറന്നാളിന് സുരേഷ് ഗോപി കാണാനെത്തിയതും തൊപ്പി നല്‍കിയതും. പിറന്നാളിനു സുരേഷ് ഗോപി വരണം എന്നായിരുന്നു ഷെഫീഖിന്റെ ആഗ്രഹം. ഇതറിഞ്ഞതോടെയാണ് തിരക്കുകള്‍ മാറ്റിവച്ച് സുരേഷ് ഗോപി തൊടുപുഴയില്‍ എത്തിയത്. ഗണേഷ് കുമാറിന്റെ തൊപ്പി പരാമര്‍ശത്തിനു പിന്നാലെ സൈബറിടത്ത് സുരേഷ് ഗോപി ഷെഫീഖിന് തൊപ്പി കൊടുത്ത കാര്യം പറയുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. ”എന്റെ കയ്യില്‍ ഇപ്പോള്‍ ആ തൊപ്പിയില്ല. തൊടുപുഴയില്‍ രണ്ടാനമ്മയും അച്ഛനും ക്രൂരമര്‍ദനത്തിന്…

      Read More »
    • വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം; കേസെടുക്കാനാകില്ലെന്ന് പോലീസ്; ചുങ്കത്തറയില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തതയില്ലെന്ന് നിയമോപദേശം

      മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ ആകില്ലെന്ന് പൊലീസിന് നിയമോപദേശം. മലപ്പുറം ചുങ്കത്തറയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. എടക്കര പൊലീസിനാണ് കേസെടുക്കാന്‍ ആകില്ലെന്ന് നിയമോപദേശം ലഭിച്ചത്. വെള്ളാപ്പള്ളി നടേശന്‍ ഏതു വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിരുന്നു. എസ്എന്‍ഡിപി നിലമ്പൂര്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച യോഗത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും നിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേക ചിലയാളുകളുടെ സംസ്ഥാനമാണ്. അവര്‍ക്കിടയില്‍ ഭയന്ന് ജീവിക്കുന്നവരാണ് ഈഴവരെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.  

      Read More »
    • വിഷു- ഈസ്റ്റർ ആഘോഷമാക്കാൻ മരണമാസ്, ചിത്രത്തിന് ക്ലീൻ യുഎ സർട്ടിഫിക്കറ്റ്- ഏപ്രിൽ പത്തിന് തീയറ്ററുകളിലേക്ക്

      കഥയുടെ പുതുമയിലും, അവതരണത്തിലും, കഥാപാത്രങ്ങളുടെ രൂപത്തിലുമെല്ലാം തികച്ചും വ്യത്യസ്തമായ മരണമാസ് ചിത്രം വിഷു- ഈസ്റ്റർ ആഘോഷമാക്കാൻ ഏപ്രിൽ പത്തിന് തീയറ്റുകളിലേക്ക്. നവാഗതനായ ശിവ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ക്ലീൻ യുഎ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ട ഈ ചിത്രം ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലും പ്രൊഡക്ഷൻസ്, വേൾഡ് വൈൾഡ് ഫിലിംസ് എന്നീ ബാനറുകളിൽ ടൊവിനോ തോമസ്, ടിങ്സ്റ്റൺ തോമസ്, റാഫേൽ പൊഴാലിപ്പറമ്പിൽ, തൻസീർ സലാം എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. കേരളത്തെ നടുക്കിയ സീരിയൽ കില്ലറിൻ്റെ കൊലപാതക പരമ്പരയെന്ന് അവകാശപ്പെട്ടു കൊണ്ട് അരങ്ങേറുന്ന ചില സംഭവങ്ങൾ ഡാർക്ക് ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുകയാണ് ശിവപ്രസാദ് ഈ ചിത്രത്തിലൂടെ. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസിൽ ജോസഫിൻ്റെ രൂപം തന്നെ ഏറെ കൗതുകം പകരുന്നതാണ്. കൊച്ചിയിലും പരിസരങ്ങളിലും ധനുഷ്ക്കോടിയിലുമായിട്ടാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഇ ഗോകുൽനാഥാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. യൂത്തിൻ്റെ കാഴ്ചപ്പാടുകൾ ക്കൊപ്പം സഞ്ചരിക്കുന്ന ചിത്രം ചിരിയും ചിന്തയും നൽകുന്ന ഒരു…

      Read More »
    • ഗോകുലം ഗോപാലനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ഇ.ഡി; വീണ്ടും ചോദ്യം ചെയ്യുന്നു

      കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളില്‍ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയില്‍ സോണല്‍ ഓഫിസില്‍ വിളിച്ചു വരുത്തിയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ല എന്നും ഇ.ഡി ഓഫിസിലേക്ക് കയറുന്നതിനു മുന്‍പ് ഗോകുലം ഗോപാലന്‍ പ്രതികരിച്ചു. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്നും ചട്ടങ്ങള്‍ ലംഘിച്ച് പ്രവാസികളില്‍ നിന്നടക്കം പണം സ്വീകരിച്ചെന്നുമാണ് ഇ.ഡി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ‘എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നടന്ന റെയ്ഡിന് രാജ്യവ്യാപകമായ ശ്രദ്ധയും ലഭിച്ചിരുന്നു. കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസിലും ഗോകുലം മാളിലുമാണ് വെള്ളിയാഴ്ച ഇ.ഡി പരിശോധന നടത്തിയത്. ചെന്നൈയിലെ പരിശോധന ശനിയാഴ്ചയും തുടര്‍ന്നിരുന്നു. റെയ്ഡില്‍ ഒന്നര കോടി രൂപയും ഫെമ നിയമം ലംഘിച്ചതിന്റെ രേഖകളും പിടിച്ചെടുത്തിരുന്നു. മാത്രമല്ല, ശ്രീ ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് പ്രവാസികളില്‍നിന്നും…

      Read More »
    • റെയില്‍വേ ഗേറ്റില്‍ നേര്‍ക്കുനേര്‍ നിര്‍ത്തി തര്‍ക്കിച്ച് ബസ് ഡ്രൈവര്‍മാര്‍, പോകാനാകാതെ ട്രെയിന്‍ പിടിച്ചിട്ടു

      കാസര്‍കോട്: റെയില്‍വേ ഗേറ്റില്‍ മുഖാമുഖം വന്ന ബസുകള്‍ മാറ്റാതെ ഡ്രൈവര്‍മാര്‍ പരസ്പരം തര്‍ക്കിച്ചതോടെ ട്രെയിന്‍ പിടിച്ചിട്ടു. കാസര്‍കോട് തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ ബീരിച്ചേരി റെയില്‍വെ ഗേറ്റിലാണ് അസാധാരണ സംഭവം. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്സ്പ്രസാണ് നിര്‍ത്തിയിടേണ്ടി വന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ചെറുവത്തൂര്‍ ഭാഗത്ത് നിന്നും വന്ന സ്വകാര്യബസ് റെയില്‍വേ ഗേറ്റ് കടക്കുന്നതിനിടെ മറുഭാഗത്ത് പയ്യന്നൂരില്‍ നിന്ന് തൃക്കരിപ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിരേ വന്നു. ഒരു ബസിന്റെ പിന്‍ഭാഗം ട്രെയിന്‍വരുന്ന ട്രാക്കിലേക്ക് തള്ളിനിന്നു. മുന്നറിയിപ്പ് ലഭിച്ചിട്ടും ഇരു ബസ് ഡ്രൈവര്‍മാരും തര്‍ക്കം തുടര്‍ന്നതോടെ ഗേറ്റ് അടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് റെയില്‍വേ ഗേറ്റിന് 500 മീറ്ററകലെ ട്രെയിന്‍ നിര്‍ത്തി. ഈ സമയം നാട്ടുകാരും റെയില്‍വേ ഗേറ്റ് കീപ്പറും ഇടപെട്ടതോടെ പയ്യന്നൂരില്‍ നിന്നെത്തിയ ബസ് പിന്നോട്ട് നീക്കി. അഞ്ച് മിനിട്ടോളം ട്രെയിന്‍ ഇവിടെ തുടരേണ്ടി വന്നു. ഇതോടെ പിന്നാലെ വന്ന ട്രെയിനുകളും വൈകി.

      Read More »
    • കിടങ്ങൂര്‍ പഞ്ചായത്ത് തിരിച്ചുപിടിച്ച് സിപിഎം; ഭരണം ബിജെപി അംഗത്തിന്റെ പിന്തുണയോടെ

      കോട്ടയം: ബിജെപി അംഗത്തിന്റെ പിന്തുണയോടെ കിടങ്ങൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചു. അഞ്ചാം വാര്‍ഡ് അംഗം സിപിഎമ്മിലെ ഇ.എം.ബിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുന്‍ പഞ്ചായത്ത് പ്രസിഡന്റടക്കം കേരള കോണ്‍ഗ്രസിലെ 3 പേരും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് കഴിഞ്ഞ തവണ ബിജെപി ഭരണം പിടിച്ചതോടെ ബിജെപി മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. ബിജെപി ചിഹ്നത്തില്‍ മല്‍സരിച്ചു വിജയിച്ച ഒന്‍പതാം വാര്‍ഡ് അംഗം കെ.ജി.വിജയനാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. എതിര്‍ സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ വോട്ടെടുപ്പ് ഇല്ലായിരുന്നു. വിജയനെതിരെ പ്രതിഷേധവുമായി ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ എത്തി. ബിജെപിയുടെ വിജയന്‍ ഉള്‍പ്പെടെ 5 അംഗങ്ങള്‍ക്കും വിപ്പ് നല്‍കിയിരുന്നു. അടുത്തിടെ മണ്ഡലം കമ്മിറ്റി പുന:സ്ഥാപിക്കുകയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കുകയും ചെയ്തിരുന്നു. വിജയന്‍ വിപ്പ് കൈപ്പറ്റാത്തതിനെ തുടര്‍ന്ന് രജിസ്റ്റേഡ് തപാലില്‍ അയയ്ക്കുകയായിരുന്നു.  

      Read More »
    Back to top button
    error: