വീണയ്ക്കും സിഎംആര്‍എല്ലിനും ഇന്നു നിര്‍ണായകം; എസ്എഫ്‌ഐഒ, ഇഡി അന്വേഷണങ്ങള്‍ വിലക്കണമെന്ന ഹര്‍ജി പരിഗണിക്കും; കമ്പനിക്കുവേണ്ടി ഹാജരാകുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍; കോടതി നിര്‍ദേശം എസ്എഫ്‌ഐഒ ലംഘിച്ചെന്നും വാദം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരേ എസ്എഫ്‌ഐഒയുടെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഇന്നു ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനും എസ്എഫ്‌ഐഒയ്ക്കും നോട്ടീസ് അയച്ച് ഹൈക്കോടതി, ഇന്നുച്ചയക്കു രണ്ടരയ്ക്കാണു വാദം കേള്‍ക്കുക.
വീണയെയും സിഎംആര്‍എല്ലിനെയും സംബന്ധിച്ച നിര്‍ണായക ദിവസമാണ് ഇന്ന്. ഇതുമായി ബന്ധപ്പട്ടു പ്രധാന ഹര്‍ജി പരിഗണിക്കുമ്പോള്‍ എസ്എഫ്‌ഐഒ അന്വേഷണം തടയാതിരുന്ന അന്നത്തെ ജഡ്ജി സുബ്രഹ്‌മണ്യം പ്രസാദ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്നു വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും എസ്എഫ്‌ഐഒ കോടതി ഉത്തരവ് ലംഘിച്ചെന്നുമാണു പ്രധാന വാദം.

ഇഡി, എസ്എഫ്‌ഐഒ എന്നിവയുടെ അന്വേഷണം തടയണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജിയിലും ഇന്നു വാദം കേള്‍ക്കും. മുതിര്‍ന്ന അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബലാണു സിഎംആര്‍എല്ലിനു വേണ്ടി ഹാജരാകുക. അതുകൊണ്ടുതന്നെ കോടതിയില്‍നിന്നു വരുന്ന പരാമര്‍ശങ്ങള്‍ കേസിനെ സംബന്ധിച്ചിടത്തോളം അതി നിര്‍ണായകമാകും. സിബലിനു പുറമേ, സിദ്ധര്‍ഥ് ലൂത്രയും സിഎംആര്‍എല്ലിനെ പ്രതിനിധീകരിക്കും. മാസപ്പടിയെന്നു മാധ്യമങ്ങള്‍ പേരിട്ട കേസില്‍ എസ്എഫ്‌ഐഒയുടെ അന്വേഷണം ചട്ടവിരുദ്ധമാണെന്നാണു വാദം. ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ വിഷയത്തില്‍ അന്വേഷണത്തിനു കഴിയില്ലെന്നും വ്യക്തമാക്കി.
നേരത്തേ, ഓണ്‍ലൈനില്‍ ഹാജരായാണ് നേരിട്ടു ഹാജരാകാന്‍ അനുവദിക്കണമെന്നു കബില്‍ സിബല്‍ ആവശ്യപ്പെട്ടത്. കോടതിയില്‍ അന്വേഷണ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്കു പ്രധാന വിവരങ്ങള്‍ എസ്എഫ്‌ഐഒ ചോര്‍ത്തി നല്‍കിയതടക്കം കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. കേസിലെ രാഷ്ട്രീയ താത്പര്യങ്ങളിലേക്കു കോടതിയെ നയിക്കാന്‍ തക്ക ബലം ഈ വാദങ്ങള്‍ക്കുണ്ടെന്നാണു കരുതുന്നത്.
കമ്പനികള്‍ക്കുള്ളിലെ തട്ടിപ്പുകള്‍ അന്വേഷിക്കു കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തിന് നിയമപരമായി കൈമാറിയ തുകയുടെ പേരില്‍ എന്തു നടപടികളാണ് എടുക്കാന്‍ കഴിയുകയെതാണ് ഉറ്റുനോക്കുന്നത്. ഒരു സ്വകാര്യ കമ്പനിയും മറ്റൊരു സ്വകാര്യ കമ്പനിയും തമ്മില്‍ നടത്തിയ പണമിടപാടില്‍ കുറ്റകൃത്യമുണ്ടൊണു എസ്എഫ്‌ഐഒയുടെ കേസിന്റെ ചുരുക്കം. രാഷ്ട്രീയക്കാര്‍ക്കടക്കം 73.38 കോടിയുടെ ഇടപാടുകള്‍ സിഎംആര്‍എല്‍ നടത്തിയിട്ടുണ്ടെന്നു പറയുമ്പോഴും ആരെയും പ്രതിയാക്കിയിട്ടില്ല.
സിഎംആര്‍എല്‍ രാഷ്ട്രീയ നേതാക്കളുമായി ചേര്‍ന്നു കള്ളപ്പണ ഇടപാടുകള്‍ നടത്തിയെന്ന കേസാണ് ഇഡി അന്വേഷിക്കുന്നത്. കമ്പനിയുടെ എംഡി എസ്.എന്‍. ശശിധരന്‍ കര്‍ത്ത, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരെ ഇഡി ചോദ്യം ചെയ്തതും വന്‍ വിവാദമായിരുന്നു. കമ്പനിയുടെ ഇ-മെയില്‍ അക്കൗണ്ടുകളടക്കം ആവശ്യപ്പെട്ടെന്നും ഫോണ്‍ രേഖകള്‍ ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയെന്നതടക്കമുള്ള പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കേരള ഹൈക്കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം കേസില്‍ മെല്ലെപ്പോക്കിലായിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
അനാവശ്യമായ ചെലവിലൂടെ പബ്ലിക് ലിമിറ്റഡ് സമ്പനി 133.8 കോടി ചെലവാക്കിയെന്നും രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയെന്നുമാണ് ഇഡിയുടെ ആരോപണം. 1.72 കോടി എക്‌സാലോജിക് കമ്പനിക്കു നല്‍കിയതു സംശയാസ്പദമായ ഇടപാടാണെന്നും ഇഡിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞിരുന്നു.