ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ വളഞ്ഞിട്ടു തല്ലി ആര്‍എസ്എസ് പ്രവര്‍ത്തകര്‍; തലയ്ക്കു സാരമായ പരിക്ക്; 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; ഒത്തു തീര്‍പ്പാക്കാനുള്ള നീക്കത്തില്‍ അടുക്കാതെ പ്രസിഡന്റ്

കൊല്ലം: ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ മകന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം ഏറ്റത്. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് അക്രമം. ഫെബ്രുവരി 17നാണ് സംഭവം നടന്നത്.
പൃഥ്വിരാജിന് മര്‍ദ്ദനം ഏറ്റതിനെത്തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉള്‍പ്പടെ 15 ഓളം പേര്‍ക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. തലയ്ക്ക് സാരമായി പരുക്കേറ്റ യുവാവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ഒളിവിലാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടിട്ടും രാജി പ്രസാദ് വഴങ്ങിയില്ല.
ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ ചൊവ്വ രാത്രി 10:30നാണ് സംഭവം. പൃഥിരാജിനൊപ്പം ഉണ്ടായിരുന്ന ബന്ധുവും ഭിന്നശേഷിക്കാരനുമായ യുവാവിനെ മര്‍ദിച്ചത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
#KollamNews, #KeralaPolitics, #BJP, #RSS, #Shasthamkotta, #KumaramchiraTemple, #Clash, #AttackNews, #SooranadPolice, #KeralaNews, #LocalNews, #BreakingNews, #PoliticalConflict, #DistrictPresidentSonAttacked, #RSSvsBJP
BJP Kollam East District President Raji Prasad son attacked, RSS workers attack BJP leader’s son, Shasthamkotta Kumaramchira temple festival clash, Prithviraj Raji Prasad injury news, Sooranad Police case against RSS workers, Kollam BJP RSS internal conflict, Kumaramchira temple festival violence February 17, BJP RSS news Kerala 2026.






