Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

പുറത്തിറങ്ങിയ ഉടന്‍ തന്ത്രിക്ക് സമന്‍സ് അയച്ച് ഇഡി; മാര്‍ച്ച് ആദ്യവാരം ഹാജരാകണം; ജാമ്യം റദ്ദാക്കാന്‍ നീക്കവുമായി എസ്‌ഐടി; തന്ത്രിയും പോറ്റിയും തമ്മില്‍ പരിചയമില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ വിചിത്രമെന്നും അന്വേഷണ സംഘം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇ.ഡിക്ക് മുന്നിലേക്ക് തന്ത്രിയും. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇ.ഡി സമന്‍സ് അയച്ചു. മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകണം. ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍.വാസുവിനും സമന്‍സ് അയച്ചു. സ്വര്‍ണക്കൊള്ളയില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണു നടപടി. രണ്ട് കോടിയുടെ നിക്ഷേപങ്ങളിലും തന്ത്രിക്ക് ക്ലീന്‍ചിറ്റ്. തന്ത്രി കണ്ഠര് രാജീവരുടെ നിക്ഷേപങ്ങളിലെ ദുരൂഹത കോടതി തള്ളി. സാമ്പത്തിക ഇടപാടില്‍ ദുരൂഹതയെന്ന എസ്‌ഐടി വാദം അംഗീകരിച്ചില്ല. ദക്ഷിണ ഇനത്തിലെ വരുമാനം സ്വാഭാവികം എന്ന് കോടതി. തന്ത്രിയും പോറ്റിയും തമ്മില്‍ പരിചയമെന്ന വാദവും തള്ളി

അതേസമയം, ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരെ വിടാതെ എസ്. ഐ .ടി. തന്ത്രിക്ക് ജാമ്യം നല്‍കിയ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് ആലോചന. ഹൈക്കോടതിയിലാകും എസ്‌ഐടി അപ്പീല്‍ നല്‍കുക. തന്ത്രിക്കെതിരായി തെളിവിന്റെ തരി പോലും കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ആയിട്ടില്ല എന്നായിരുന്നു കോടതി വിലയിരുത്തല്‍.

Signature-ad

എന്നാല്‍ തെളിവുകള്‍ വിലയിരുത്തിയതില്‍ കോടതിക്ക് പാളിച്ച സംഭവിച്ചുവെന്നും ശബരിമലയിലെ നിര്‍ണായക തീരുമാനങ്ങളില്‍ തന്ത്രിക്ക് അധികാരമില്ലെന്ന കോടതി വിലയിരുത്തല്‍ തെറ്റെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുന്നത്.

നേരത്തെ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠര് രാജീവര്‍, ഉണ്ണികൃഷ്ണന്‍ പോറ്റിയെ താനല്ല ശബരിമലയില്‍ പ്രവേശിപ്പിച്ചതെന്ന് വാദിച്ചിരുന്നു. ഇതിന് തെളിവായി ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെ വിവരങ്ങള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കി. 1997 മുതല്‍ 2003 വരെയാണ് പോറ്റി ഈ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നത്. അക്കാലത്ത് താഴമണ്‍ മഠത്തിലെ തന്ത്രി കണ്ഠര് നീലകണ്ഠരായിരുന്നു. രാജീവര്‍ 2007-ലാണ് ബെംഗളൂരുവിലെ ക്ഷേത്രത്തിന്റെ തന്ത്രിയായി ചുമതലയേറ്റത്. താന്‍ തന്ത്രിയാകുന്നതിന് മുന്‍പ് തന്നെ പോറ്റി അവിടെനിന്ന് മാറിയിരുന്നുവെന്ന് രാജീവര്‍ സ്ഥാപിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ച് വിജിലന്‍സ് കോടതി രാജീവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.

ഫെയ്സ്ബുക്ക് പേജ്

യൂട്യൂബ് ചാനല്

നിലവില്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയും രാജീവരും തമ്മിലുള്ള ബന്ധം ആദ്യമായി ആരോപിച്ചത്. 2018-ലെ ശബരിമല യുവതീപ്രവേശത്തെ എതിര്‍ത്തതിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരായ അറസ്റ്റ് എന്നും തന്ത്രി രാജീവര്‍ വാദിച്ചിരുന്നു. ശബരിമല സ്വര്‍ണക്കടത്ത് കേസിന്റെ സാമ്പത്തിക ഇടപാടുകളിലേക്കുള്ള ഇഡിയുടെ അന്വേഷണം കൂടുതല്‍ ശക്തമാവുകയാണ് ഈ നടപടിയിലൂടെ.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ തന്നെ ഇ.ഡിയുടെ നിരീക്ഷണത്തിലായിരുന്നു. സ്വര്‍ണ്ണക്കടത്തിലൂടെ സമാഹരിച്ച പണം എങ്ങോട്ട് പോയി, ഇതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ സ്വാധീനമുള്ള വ്യക്തികള്‍ക്കോ പങ്കുണ്ടോ എന്നതാണ് ഇ.ഡി. പ്രധാനമായും പരിശോധിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരുന്ന വ്യക്തിയെയും ക്ഷേത്രത്തിലെ പ്രധാന കാര്‍മ്മികനെയും ഒരേസമയം ചോദ്യം ചെയ്യുന്നത് കേസിലെ നിര്‍ണ്ണായക വഴിത്തിരിവാകും.

#Sabarimala, #GoldSmuggling, #KandararuRajeevaru, #ED, #EnforcementDirectorate, #KeralaNews, #SabarimalaScam, #TravancoreDevaswomBoard, #VigilanceCourt, #KeralaPolitics, #LegalNews, #SabarimalaIssue, #BreakingNewsKerala, #UnnikrishnanPotti, #GoldTheftCase

 

Sabarimala gold smuggling case, Kandararu Rajeevaru ED summons, ED probe on Sabarimala gold theft, Travancore Devaswom Board scam, Sabarimala Thantri legal news, Kerala SIT appeal against Thantri, Unnikrishnan Potti gold case updates, N Vasu ED summons, Sabarimala gold smuggling investigation 2026, Kerala Vigilance Court Sabarimala verdict

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: