Kerala

    • ‘ തൊപ്പി ഉണ്ടായിരുന്നെന്ന് സമ്മതിച്ചല്ലോ, തൊപ്പി മാത്രമല്ല ഒരിക്കെ പോലീസ് വേഷത്തിലും ഒരു പരിപാടിക്ക് പോയിരുന്നു’- കെബി ​ഗണേഷ് കുമാർ

      തിരുവനന്തപുരം: എംപി സുരേഷ് ​ഗോപിക്കെതിരെ പരിഹാസവുമായി വീണ്ടും മന്ത്രി കെബി ​ഗണേഷ് കുമാർ. അപ്പോൾ തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് ഞാൻ പറഞ്ഞതെന്നും ​ഗണേഷ് വ്യക്തമാക്കി. സുരേഷ് ​ഗോപിയെ അപമാനിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ ​ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. തൊപ്പി മാത്രമല്ല പോലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി. തമാശ പറഞ്ഞാൽ ചിലർ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു. കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ​ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിപരമായ ആക്രമണം എഴുതുന്നവൻ ജനിക്കുന്നതിനു മുമ്പേ ഞാൻ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്. രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ ഇതുപോലെയുള്ള രോഗികളുടെ ആക്രമത്തിന് ഇരയാകുമെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി. അതേസമയം വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനും ​ഗണേഷ് മറുപടി നൽകി. കേരളത്തിൻ്റെ ഐശ്വര്യമാണ് മതേതരത്വമെന്നും മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ല. ഒരു നാട്…

      Read More »
    • അൻവറിനിഷ്ടവും വിഎസ് ജോയിയെ, നിലമ്പൂരിൽ വിഎസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും, നേതാക്കൾക്കിടയിൽ ധാരണ

      മലപ്പുറം: ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിലമ്പൂരിൽ വിഎസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ധാരണയായെന്നാണ് സൂചന. മാത്രമല്ല കേന്ദ്ര സർവേയിൽ വിഎസ് ജോയിക്കാണ് മുൻതൂക്കമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ പിവി അൻവറുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക. സർവ്വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാർത്ഥി നിർണയം നടത്തുന്നത്. രണ്ട് സർവേകളാണ് കോൺഗ്രസ് മണ്ഡലത്തിൽ നടത്തിയത്. വിജയസാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡമായി സ്വീകരിച്ചത്. ഈ സർവേകളിൽ വിഎസ് ജോയിക്ക് മുൻതൂക്കം ലഭിച്ചു. മണ്ഡലത്തിലെ നേതാക്കളും ജോയുടെ പേരാണ് മുന്നോട്ടുവെക്കുന്നത്. മാത്രമല്ല വിഎസ് ജോയ് ഡിസിസി അദ്ധ്യക്ഷനായതിന് ശേഷം ജില്ലയിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടായെന്നാണ് വിലയിരുത്തുന്നത്. മുസ്‌ലിം ലീഗുമായും നല്ല ബന്ധമാണ് ജോയ് പുലർത്തുന്നത്. അതിനാൽ ജോയുടെ സ്ഥാനാർത്ഥിത്വത്തോട് ലീഗിനും എതിർപ്പുണ്ടാവില്ല. ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെ ആ വിഭാഗത്തിൽ നിന്ന് തന്നെ ഒരു സ്ഥാനാർത്ഥി ഉണ്ടാവണമെന്ന അഭിപ്രായം പല നേതാക്കൾക്കും ഉണ്ട്. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ഒരു ജില്ലാ പഞ്ചായത്ത് അംഗത്തെ സ്ഥാനാർത്ഥിയാക്കാൻ…

      Read More »
    • ‘വിറയാര്‍ന്ന കൈകളില്‍ മകളുടെ ഫോട്ടോ മുറുകെ പിടിച്ച്… ശങ്കരനാരായണന്‍ ജീവിച്ചു തീര്‍ത്തു’

      മലപ്പുറം: മകളോടുള്ള ഒരു പിതാവിന്റെ അനന്തമായ സ്നേഹത്തിന്റെ പ്രതീകമായിരുന്ന ശങ്കരനാരായണന്‍ വിട പറഞ്ഞെങ്കിലും നാട്ടുകാരുടെ മനസില്‍ ഇനിയും ഒരു ഓര്‍മ്മയായി അദ്ദേഹം ജീവിക്കും. മഞ്ചേരിയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനായ ചാരങ്കാവ് തെക്കെ വീട്ടില്‍ ശങ്കരനാരായണന്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് ഇന്നലെ മരിച്ചത്. മകളെ കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചുകൊന്ന് പ്രതികാരം തീര്‍ത്ത അച്ഛന്‍ എന്ന നിലയിലാണ് ശങ്കരനാരായണനെ എല്ലാവരും ഓര്‍ക്കുന്നത്. കേസില്‍ കീഴ്ക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ശങ്കരനാരായണനെ വെറുതെ വിടുകയായിരുന്നു. 2001 ഫെബ്രുവരിയിലാണ് ശങ്കരനാരായണന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത്. അന്ന് ഉച്ചയ്ക്ക് ശേഷം ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍, അയല്‍വാസിയായ ചാരങ്കാവ് കുന്നുമ്മലിലെ മുഹമ്മദ് കോയ ആണ് (24) കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ മനസ്സാക്ഷിയെയും പിടിച്ചുലച്ച സംഭവത്തില്‍ പ്രതിയെ ഉടന്‍ പിടികൂടി. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടു. 2002 ജൂലൈ 27 ന് ഒരു…

      Read More »
    • മൂന്നു പതിറ്റാണ്ടായി കോയമ്പത്തൂരില്‍ ഒന്നിച്ച് കച്ചോടം, താമസം; അവിവാഹിതരായ സുഹൃത്തുക്കളുടെ മരണത്തില്‍ നടുങ്ങി നാട്

      കോഴിക്കോട്: മൂന്നുപതിറ്റാണ്ട് മുന്‍പ് നാടുവിട്ട് കോയമ്പത്തൂരില്‍ ബേക്കറി വ്യവസായത്തിലേര്‍പ്പെട്ട മഹേഷിന്റെയും ജയരാജന്റെയും ദുരൂഹമരണവാര്‍ത്ത കരുവിശ്ശേരിക്കാരെ നടുക്കി. അയല്‍വാസികളായി തുടങ്ങിയ ബന്ധം സുഹൃത്തുക്കളെക്കാള്‍ ശക്തമായി വളര്‍ന്നാണ് കച്ചവട പങ്കാളിത്തത്തിലേക്കെത്തിയത്. എല്ലാം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഇരുവരുടെയും മരണം. കോഴിക്കോട് കരുവിശ്ശേരി പാല്‍സൊസൈറ്റിക്ക് സമീപമുള്ള കോട്ടപ്പറമ്പത്ത് വീട്ടില്‍ ലക്ഷ്മണന്റെ മകന്‍ ജയരാജനും (51കുട്ടന്‍) സമീപവാസിയായ പൂളക്കോട്ടുമ്മല്‍ ചന്ദ്രശേഖരന്റെ മകന്‍ മഹേഷും (45) വിശ്വനാഥപുരത്തെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചവിവരം ചൊവ്വാഴ്ച പകലാണ് ബന്ധുക്കളറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കോയമ്പത്തൂര്‍ പോലീസും കോഴിക്കോട്ടെത്തി. നാട്ടില്‍നിന്ന് ആദ്യം ഇരുവരുംപോയത് മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു. അവിടെ നിന്ന് മുംബൈയിലും പിന്നീട് ബെംഗളൂരുവിലും പോയി വരുമാനമാര്‍ഗങ്ങള്‍ നോക്കി. 28 വര്‍ഷം മുന്‍പാണ് കോയമ്പത്തൂര്‍- മേട്ടുപ്പാളയം റോഡിലെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തുടിയല്ലൂരില്‍ ബേക്കറി തുറന്നത്. അവിവാഹിതരായ ഇവര്‍ ഒന്നിച്ചായിരുന്നു ഇക്കാലമത്രയും താമസം. കോയമ്പത്തൂരില്‍നിന്ന് കഴിഞ്ഞമാസം നാട്ടിലേക്ക് വരുന്നതിനിടെ മണ്ണാര്‍ക്കാടുവെച്ച് ഇവര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ജയരാജനാണ് കൂടുതല്‍ പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും പിന്നീട്…

      Read More »
    • മക്കളോടൊപ്പം ഭർത്താവിന്റെ വീട്ടിലേക്കു പോയ യുവതിയേയും മക്കളേയും കാണാനില്ലെന്നു പരാതി

      പാലക്കാട്: ഒറ്റപ്പാലത്തുനിന്ന് യുവതിയെയും രണ്ടുമക്കളെയും കാണാതായതായി പരാതി. സ്വന്തം വീട്ടിൽ നിന്ന് ഭർതൃ വീട്ടിലേക്കു പോയ ഒറ്റപ്പാലം സ്വദേശി ബാസിലയെയും രണ്ട് കുട്ടികളെയുമാണ് കാണാതായത്. യുവതിയെയും കുട്ടികളെയും കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ടു മുതലാണ് ബാസിലയെയും മക്കളെയും കാണാതായത്. ഒറ്റപ്പാലം സ്വദേശിയായ ബാസില പരീക്ഷ എഴുതാനായാണ് സ്വന്തം ഇവിടേക്ക് വന്നത്. തുടർന്ന് വൈകീട്ട് നാലുമണിയോടെ പട്ടാമ്പിയിലെ ഭർത്താവിന്റെ വീട്ടിലേക്ക് ഇറങ്ങി. ഏറെനേരം കഴിഞ്ഞിട്ടും ഭാര്യയേയും മക്കളേയും കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് ഭർത്താവ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഒറ്റപ്പാലം നഗരത്തിലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. എല്ലാം അമ്മയുടെ ഇഷ്ടത്തിന്, മകളുടെ ഭർത്താവിനെ കണ്ടെത്തിയത് അമ്മ, വിവാഹത്തിനു വേണ്ട കാര്യങ്ങൾ അടുപ്പിച്ചതും അമ്മ!! ഒടുവിൽ മകളുടെ വിവാഹത്തിനായി കരുതിയ സ്വർണവും പണവുമായി അമ്മ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടി

      Read More »
    • മാസപ്പടി കേസിൽ അന്വേഷണത്തിനൊരുങ്ങി ഇഡി, വീണയ്‌ക്കെതിരെ കേസെടുക്കും

      കൊച്ചി: ടി.വീണയ്‌ക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങൾ അന്വേഷിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി). കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ചെയ്യാത്ത സേവനത്തിന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് 2.70 കോടി രൂപയോളം നൽകിയെന്നാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) കുറ്റപത്രം.കേസിൽ വിചാരണയ്ക്ക് അധികാരമുള്ള എറണാകുളത്തെ അഡിഷനൽ സെഷൻസ് കോടതി എസ്എഫ്ഐഒ കുറ്റപത്രം സൂക്ഷ്മപരിശോധന നടത്തി കൈമാറിയ ശേഷമാകും ഇ.ഡി. അന്വേഷണം. സിഎംആർഎലിൽനിന്ന് അതിന്റെ ഉപകമ്പനിയായ എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഈടും പലിശയുമില്ലാതെ 77 ലക്ഷം രൂപ എക്സാലോജിക്കിനു വായ്പ നൽകിയതിലും അന്വേഷണമുണ്ടാകും. സിഎംആർഎലുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടത്തിയിട്ടുള്ള കമ്പനികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഇ.ഡി 2024 മാർച്ചിൽ തന്നെ പ്രാഥമികാന്വേഷണം തുടങ്ങിയിരുന്നു. സിഎംആർഎലിൽനിന്നു വിവിധ സ്ഥാപനങ്ങളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്ക് 133 കോടി രൂപയോളം കൈമാറിയതായി കണ്ടെത്തിയിരുന്നു. ഈ വിഭാഗത്തിലാണ് എക്സാലോജിക്കും ഉൾപ്പെടുന്നത്. ഇത് റജിസ്റ്റർ ചെയ്തിരിക്കുന്നത് കൊച്ചിയിൽ ആയതിനാൽ…

      Read More »
    • തീയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ബസൂക്ക നാളെ എത്തും, ചിത്രത്തിന്റെ സ്റ്റൈലിഷ് പ്രീ റിലീസ് ടീസർ പുറത്ത്

      മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്റ്റൈലിഷ് ടീസർ ആണ് റിലീസിന് തൊട്ടു മുൻപായി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. നാളെയാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് രണ്ടു ദിവസം മുൻപ് തന്നെ ആരംഭിച്ചിരുന്നു. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യം റിലീസ് ചെയ്ത ടീസറിനും,പിന്നീടെത്തിയ ട്രെയിലറിനും, ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. വമ്പൻ ആഗോള റിലീസായി എത്തുന്ന ബസൂക്ക കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക…

      Read More »
    • പൂച്ചയെ വാഹനമിടിക്കാതിരിക്കാൻ ബൈക്ക് നിർത്തിയിറങ്ങിയോടി, എതിരെവന്ന കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

      തൃശൂർ: മണ്ണുത്തിയിൽ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് വാഹനമിടിച്ചു മരിച്ചു. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടം. ബൈക്കിൽ വരികയായിരുന്ന സിജോ, നടുറോഡിൽ പൂച്ച കിടക്കുന്നത് കണ്ടപ്പോൾ ഒരു വശത്ത് ബൈക്ക് നിർത്തി പൂച്ചയ്ക്കടുത്തേക്ക് ഓടി. എന്നാൽ എതിരെ വന്ന കാർ സിജോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജോയുടെ ജീവൻ രക്ഷിക്കാനായില്ല. പൂച്ചക്കുട്ടിയെ രക്ഷിക്കാനോടിയപ്പോൾ ‘ഓടല്ലേടാ’ എന്നു റോഡിന് വശത്തുനിന്നവർ വിളിച്ചുപറഞ്ഞെങ്കിലും സിജോ റോഡ് മുറിച്ചുകടക്കുകയായിരുന്നു. സിജോ ചെന്നപ്പോഴേക്കും പൂച്ച റോഡിൽനിന്നു മാറിയിരുന്നുവെങ്കിലും അതിവേഗത്തിൽ വന്ന വാഹനം സിജോയെ ഇടിച്ചുതെറിപ്പിച്ചു.

      Read More »
    • എൻ. പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കണം- നിർദ്ദേശം നൽകി മുഖ്യമന്ത്രി- 16ന് ഹാജരാകാൻ നോട്ടീസ്, ഓഡിയോ, വിഷ്വൽ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങ്ങിനും അം​ഗീകാരം

      തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരിൽ സസ്‌പെൻഷനിലുള്ള കൃഷിവകുപ്പ് മുൻ സെക്രട്ടറി എൻ. പ്രശാന്തിന്റെ പരാതികൾ ചീഫ് സെക്രട്ടറി നേരിട്ടു കേൾക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണിത്. ഇതനുസരിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ നേരിട്ട് ഹിയറിങ് നടത്തും. 16ന് വൈകിട്ട് 4.30ന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഹിയറിങ്ങിന്റെ ഓഡിയോ, വിഷ്വൽ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങും വേണമെന്ന ആവശ്യം ചീഫ് സെക്രട്ടറി അംഗീകരിച്ചു. സംഭവം രാജ്യത്തു തന്നെ ആദ്യമായാണെന്ന് പ്രശാന്ത് അറിയിച്ചു. സംഭവത്തിനു തുടക്കം അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക്, വൈറ്റില മൊബിലിറ്റി ഹബ് എംഡി കെ. ഗോപാലകൃഷ്ണൻ എന്നിവരെ ലക്ഷ്യമിട്ടു സമൂഹമാധ്യമത്തിൽ പ്രശാന്തിട്ട കുറിപ്പാണ്. ഇതു പിന്നീട് ചെന്നുനിന്നത് സസ്‌പെൻഷനിലും. നവംബറിൽ സസ്‌പെൻഷനിലായ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ജനുവരിയിൽ നാലു മാസത്തേക്കു കൂടി സർക്കാർ നീട്ടിയിരുന്നു. സസ്‌പെൻഡ് ചെയ്യുകയും മെമ്മോ നൽകുകയും ചെയ്ത ഘട്ടത്തിൽ ചീഫ് സെക്രട്ടറിയോടു ചോദ്യങ്ങളുമായി പ്രശാന്ത് രംഗത്തെത്തിയിരുന്നു. പ്രശാന്തിനെതിരെ വകുപ്പുതല നടപടി എടുക്കുന്നതിനു മുന്നോടിയായി…

      Read More »
    • പമ്പയിൽ കുളിക്കണ്ട, കരിമല കയറണ്ട, ശരംകുത്തി കാണണ്ട: അയ്യപ്പനെ ദർശിക്കാൻ ഇനി ആകാശപ്പാത, ശബരിമല റോപ് വേ പദ്ധതി ഉടൻ

          ശബരിമല തീർത്ഥാടനം വൃതശുദ്ധിയുടെയും നീണ്ട യാത്രയുടെയും അപൂർവ്വ അനുഭവങ്ങളുടെയും സംയോജനമാണ്.വൃതമെടുത്ത് കെട്ടുമുറുക്കി കല്ലും മുള്ളും താണ്ടി കഠിനയാത്ര ചെയ്ത് അയ്യപ്പനെ ദർശിക്കാൻ എത്തുന്ന ആ കാലം അസ്തമിക്കാൻ പോകുന്നു. ട്രെയിനും വിമാനവും റോപ് വേയുമൊക്കെ ശബരിമലയിൽ എത്താൻ ഇനി അധികകാലം വേ.ണ്ട. ആദ്യ പദ്ധതി റോപ് വേയാണ്. അതിനായി ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല. റോപ് വേ പദ്ധതിയ്ക്ക് മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന വന്യജീവി ബോർഡിൻ്റെ അനുമതി ഉടൻ ലഭിക്കുമെന്നാണ് റിപ്പോർട്ട്. 2.7 കിലോമീറ്റർ നീളത്തിലാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നത്. റോപ് വേയ്ക്കായി 80 മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരും. ഇതിൻ്റെ നടപടികൾ വൈകാതെ ആരംഭിക്കും. പമ്പ ഹിൽ ടോപിൽ നിന്ന് സന്നിധാനത്തെ പോലീസ് ബാരകിന് സമീപത്തേക്കാണ് റോപ് വേ നിർമിക്കുക. 60 മീറ്റർ വരെ ഉയരമുള്ള അഞ്ച് തൂണുകളാണ് ഇതിനായി വേണ്ടിവരിക. വനം വകുപ്പിൻ്റെ സ്ഥലത്തുള്ള നിർമാണ പ്രവർത്തനങ്ങൾക്കുള്ള അനുമതിയാണ് പ്രധനമായും ലഭിക്കേണ്ടത്. റോപ് വേയുടെ…

      Read More »
    Back to top button
    error: