Kerala

    • വരുന്നു പെരുമഴ, വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

      തിരുവനന്തപുരം: അറബിക്കടലില്‍ വ്യാഴാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലബാര്‍ മേഖലയിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ഒറ്റപ്പെട്ട അതിശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 19 മുതല്‍ 23 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞ അലര്‍ട്ട്…

      Read More »
    • മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു‌; അപകടത്തിൽപ്പെട്ടത് വയൽ നികത്തി നിർമിച്ച സർവീസ് റോഡ്, കാറുകൾക്കു മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീണു

      കോട്ടയ്ക്കൽ: ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോ‍ഡ് ഇടിഞ്ഞു വീണ് അപകടം. വയൽ നികത്തി നിർമിച്ച സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ ദേശീയപാതയുടെ മതിലും സർവീസ് റോഡിലേക്ക് നിലംപൊത്തി. ഈ സമയം സർവീസ് റോഡിലൂടെ സഞ്ചരിച്ച 2 കാറുകൾ അപകടത്തിൽപ്പെട്ടു. കാറുകൾക്കു മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീഴുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന 4 പേരെ നിസാര പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. . കോഴിക്കോട്‌ നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതമാണ് പൂർണമായും തടസപ്പെട്ടത്. വാഹനങ്ങൾ വികെ പടിയിൽനിന്നും മമ്പുറം, കക്കാട് വഴി പോകേണ്ടതാണെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

      Read More »
    • ദളിത് യുവതിക്കെതിരായ പോലീസ് അതിക്രമം, പേരൂർക്കട എസ്‌ഐ പ്രസാദിന് സസ്‌പെൻഷൻ

      തിരുവനന്തപുരം: ദളിത് യുവതിക്കെതിരായ അതിക്രമത്തിൽ പേരൂർക്കട എസ്‌ഐ പ്രസാദിന് സസ്‌പെൻഷൻ. ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ ആഭ്യന്തരവകുപ്പാണ് എസ്ഐയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പോലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. ഇതിൽ വീട്ടുകാർ നൽകിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്ന് ബിന്ദു പറയുന്നു . തന്നോട് ക്രൂരമായാണ് പോലീസ് ഇടപട്ടതെന്നും ‘മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു. കൂടാതെ മക്കളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോൾ താങ്ങാൻ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. പക്ഷെ ആ മാല എവിടെനിന്നു കിട്ടി എന്ന് തന്നോട് പറയുന്നില്ല. പിന്നീട് തന്റെ ഭർത്താവാണ് മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതെന്നും ബിന്ദു…

      Read More »
    • ചർച്ചകൾ അനാവശ്യം… മെസ്സി കേരളത്തിൽ വന്ന് ഫുട്ബോൾ കളിക്കുമെന്ന് വി.അബ്ദു റഹ്മാൻ, കാര്യവട്ടം സ്റ്റേ‍ഡിയം ഫുട്ബോൾ മത്സരത്തിന് വിട്ടുനൽകില്ലെന്ന് ക്രിക്കറ്റ് അസോസിയേഷൻ

      കോട്ടയം: കേരളത്തിൽ കളിക്കാൻ ലയണൽ മെസി എത്തുമെന്ന് ആവർത്തിച്ച് മന്ത്രി വി.അബ്ദു റഹ്മാൻ. ‘‘സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും അനാവശ്യ ചർച്ചയാണ് നടക്കുന്നത്. മെസിയെ പോലെ ഒരു ഇതിഹാസ താരം എത്തുന്നതു നമുക്ക് അഭിമാനമാണ്. മെസി വരുമ്പോൾ കളിക്കാൻ സ്റ്റേഡിയം അടക്കമുള്ള സൗകര്യങ്ങളുണ്ട്. തിരുവനന്തപുരത്ത് തന്നെ ഇതിനു സൗകര്യമുണ്ട്.’’– മന്ത്രി പറഞ്ഞു. ‘‘എൺപതിനായിരത്തോളം പേർക്ക് ഇരിക്കാവുന്നതാണ് തിരുവനന്തപുരത്തെ സ്റ്റേഡിയം. അത് ക്രിക്കറ്റ് സ്റ്റേഡിയം എന്നതു പരിമിതിയല്ല. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 2 രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ നടന്നിട്ടുണ്ട്. പറഞ്ഞ സമയത്ത് തന്നെ മെസി വരും.’’ ഒക്ടോബർ അല്ലെങ്കിൽ നവംബർ എന്നും മന്ത്രി പറഞ്ഞു. അതേസമയം കാര്യവട്ടം ക്രിക്കറ്റ് സ്റ്റേ‍ഡിയം ഫുട്ബോൾ മത്സരങ്ങൾക്കായി വിട്ടുനൽകാൻ സാധിക്കില്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്. സ്റ്റേഡിയത്തിലെ പിച്ചും ഗ്രൗണ്ടും ഫുട്ബോൾ മത്സരങ്ങൾക്കായി മാറ്റം വരുത്തിയാൽ വന്‍ നഷ്ടമായിരിക്കും കെസിഎയ്ക്ക് ഉണ്ടാകുക. കാര്യവട്ടം സ്റ്റേഡിയത്തിന്റെ നടത്തിപ്പ് കെസിഎയ്ക്കാണ്.

      Read More »
    • ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി കേരളത്തിലെ നിരവധി ജില്ലകൾ സന്ദർശിച്ചു… വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തിയതായും വിവരം

      ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര മൂന്ന് മാസങ്ങൾക്ക് മുമ്പ് കേരളത്തിലും എത്തി. കേരളം സന്ദർശിച്ചശേഷം ഫെബ്രുവരിയിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കണ്ണൂരിൽനിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളിൽ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, മൂന്നാർ, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി അടക്കമുള്ളിയടങ്ങൾ ജ്യോതി സന്ദർശിച്ച് വീഡിയോയും ചിത്രങ്ങളും പകർത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓർമ്മകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം ഓർമ്മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദർശനത്തിന് ശേഷം പങ്കുവെച്ച വീഡിയോയിൽ ജ്യോതി പറയുന്നുണ്ട്. തുടർച്ചയായി പാകിസ്താൻ സന്ദർശിക്കുകയും പാക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നയാളാണ് ജ്യോതി എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമടക്കം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇവരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. എവിടെയൊക്കെ യാത്രചെയ്തു, അവിടെനിന്ന് എന്തൊക്കെ പകർത്തി, ആരെയൊക്കെ കണ്ടു, മറ്റു യൂട്യൂബർമാർ ആരെയൊക്കെ കണ്ടിട്ടുണ്ട്…

      Read More »
    • ഇരയെയോ സാക്ഷികളെയോ ബന്ധപ്പെടാൻ പാടില്ല…അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ ബെയ്‌ലിൻ ദാസിന് ജാമ്യം

      തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 12 ആണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നത് വരെയോ അല്ലെങ്കിൽ രണ്ടു മാസത്തേക്കോ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ല. ഇരയെയോ സാക്ഷികളെയോ ബന്ധപ്പെടാൻ പാടില്ലെന്നും കോടതി ഉപാധി നിർദേശിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. എന്നാൽ ബെയ്‌ലിനും മർദനമേറ്റെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാൽ ഈ വാദങ്ങളെയെല്ലാം പൂർണമായും മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നാണ് കോടതി ഇപ്പോൾ വ്യക്തമാക്കുന്നത്. മൂന്ന് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ബെയ്‌ലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചത്. അഭിഭാഷക ഓഫീസിനുള്ളിൽ രണ്ടു ജൂനിയർമാർ തമ്മിൽ നടന്ന തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചതെന്നും,സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.ബാർ അസോസിയേഷനെ തള്ളി മർദനമേറ്റ വി ശ്യാമിലി രംഗത്തെത്തിയതുൾപ്പടെ വിവാദമായിരുന്നു.

      Read More »
    • കൈക്കൂലി ആവശ്യപ്പെടാനായി ഇഡി സമൻസ് നൽകി വിളിപ്പിച്ചവരുടെ പേരുവിവരങ്ങൾ അക്കമിട്ട് ഡയറിയിൽ, ഇഡി ഓഫിസിൽ സൂക്ഷിക്കേണ്ട രേഖകൾ പോലും വീട്ടിൽ, നിർണായക തെളിവായി രഞ്ജിത്തിന്റെ ഡയറി

      കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ നിർണായക തെളിവായി പ്രതിയായ രഞ്ജിത്തിൻറെ ഡയറി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത് വാര്യരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിർണായക രേഖകൾ വിജിലൻസ് കണ്ടെത്തി. ഇഡി സമൻസ് നൽകി വിളിപ്പിച്ച 30ലേറെ പേരുടെ വിവരങ്ങൾ അടങ്ങിയ രഞ്ജിത്തിൻറെ ഡയറി ഉൾപെടെ കണ്ടെത്തി. കൈക്കൂലി ആവശ്യപ്പെടാനായി തയാറാക്കി വെച്ച പട്ടികയാണിതെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. അതേപോലെ ഇഡി ഓഫിസിൽ സൂക്ഷിക്കേണ്ട നിർണായക രേഖകളും രഞ്ജിത്തിൻറെ വീട്ടിൽ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത്തിന് വമ്പൻ രാഷ്ട്രീയ ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് വിജിലൻസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഉന്നത ബന്ധങ്ങൾ വഴി മനസിലാക്കുന്ന വിവരങ്ങളും രഞ്ജിത്ത് തട്ടിപ്പിന് ഉപയോഗിച്ചു. സാമ്പത്തിക ആരോപണം നേരിടുന്നവരെ കുറിച്ചുളള വിവരങ്ങൾ ഇഡി ഉദ്യോഗസ്ഥർക്ക് കൈമാറുന്നതും രഞ്ജിത്താണ്. ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തിയും പലർക്കും ഇഡി ഉദ്യോഗസ്ഥർ സമൻസ് അയച്ചു. രഞ്ജിത് ഇഡി ഓഫീസിലെ നിത്യസന്ദർശകനാണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും പുറത്തുമുളള ഉന്നത…

      Read More »
    • രാഹുല്‍ഗാന്ധിക്കെതിരെ ആർ.എസ്.പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രന്‍; പരസ്യ സംവാദവും വെളിപ്പെടുത്തലും വിഴുപ്പലക്കലും ഒരു ഭാരതീയനും ഇപ്പോൾ ആഗ്രഹിക്കുന്നില്ല..; രാഹുലിന്റെ പ്രസ്താവന അനുചിതവും അനവസരത്തിലുമുള്ളത്…

      കൊച്ചി: ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ രാഹുൽഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ആർഎസ്പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രൻ രംഗത്ത്. എത്ര യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് നഷ്ടപ്പെട്ടെന്ന രാഹുൽഗാന്ധിയുടെ ചോദ്യം അനവസരത്തിലുള്ളതും അനുചിതവുമാണെന്ന് കൃഷ്ണചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാമർശങ്ങൾ ഒരു രാഷ്ട്രീയ പാർട്ടികൾക്കും ഗുണം ചെയ്യില്ല. ഇന്ത്യയുടെ വിജയത്തിന് ഒപ്പം നിൽക്കേണ്ട അവസരത്തിലാണ് രാഹുൽഗാന്ധി ഇത്തരം പ്രസ്താവന നടത്തിയതെന്നും സി കൃഷ്ണചന്ദ്രൻ കുറ്റപ്പെടുത്തി. നമ്മുടെ രാജ്യത്തിന്റെ മികവ് അന്താരാഷ്ട്ര സമൂഹത്തിൽ തിളങ്ങി നിൽക്കുമ്പോഴുള്ള ഇത്തരത്തിലുള്ള സംശയങ്ങളും പരസ്യ സംവാദവും വെളിപ്പെടുത്തലും വിഴുപ്പലക്കലും ഒരു ഭാരതീയനും ഇപ്പോൾ ആഗ്രഹിക്കുന്നില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളണം. ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാമർശങ്ങൾ ഒരു രാഷ്ട്രീയ കക്ഷികൾക്കും ഗുണം ചെയ്യില്ല. ആര്‍എസ്പി യുഡിഎഫിന്റെ ഘടകകക്ഷിയായിരിക്കുമ്പോഴാണ് സംസ്ഥാന കമ്മറ്റിയംഗം രാഹുല്‍ഗാന്ധിക്കെതിരെ പരസ്യമായി രംഗത്ത് വരുന്നത്. കൃഷ്ണചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം. ഓപ്പറേഷൻ സിന്ദൂർ’ ———– പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടി. ഏതൊരു ഭാരതീയനും രാഷ്ട്രീയത്തിനതീതമായി…

      Read More »
    • കൊടകര കുഴല്‍പ്പണ കേസില്‍ തെളിവു സഹിതം പോലീസ് കണ്ടെത്തിയ കാര്യങ്ങള്‍ മുക്കി; ബിജെപി നേതാക്കളെ സംരക്ഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചു; ധര്‍മരാജന്റെ മൊഴികളും ഫോണ്‍ കോള്‍ പട്ടികയും അട്ടിമറിച്ചു; കൈക്കൂലിക്കേസില്‍ മുഖ്യ പ്രതിയായ ഇഡി ഉദ്യോഗസ്ഥന്റെ കുഴല്‍പ്പണ കേസ് അന്വേഷണവും സംശയത്തില്‍

      കൊച്ചി: വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസിലെ ഒന്നാംപ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ കൊടകര കുഴല്‍പ്പണക്കേസ് ബിജെപിക്കു വേണ്ടി അട്ടിമറിച്ചെന്ന ആരോപണമുള്ളയാള്‍. കേസൊതുക്കാന്‍ കശുവണ്ടി വ്യവസായി അനീഷ് ബാബുവില്‍നിന്ന് രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയ ഇഡി അസി. ഡയറക്ടര്‍ ശേഖര്‍കുമാറാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിച്ചതും ബിജെപി നേതാക്കളെ ഒഴിവാക്കി എറണാകുളം പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. കൈക്കൂലിക്കേസില്‍ ശേഖര്‍കുമാര്‍ പ്രതിയായതോടെ, കുഴല്‍പ്പണക്കേസ് ഒതുക്കാനും കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോ എന്ന സംശയം ഉയരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഇറക്കിയ 3.5 കോടിരൂപയുടെ കുഴല്‍പ്പണം കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നിര്‍ദേശിച്ചതുപ്രകാരം 53.4 കോടി രൂപയുടെ കുഴല്‍പ്പണക്കടത്ത് നടന്നതായി കേരള പൊലീസ് കണ്ടെത്തി. കള്ളപ്പണമിടപാട് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ലാത്തതിനാല്‍ വിശദമായ റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറി. ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന കോള്‍ലിസ്റ്റും കൈമാറി. എന്നാല്‍ പണത്തിന്റെ ഉറവിടം അന്വേഷിച്ചില്ല. ഹൈക്കോടതി പലവട്ടം ഇടപെട്ടതോടെ കവര്‍ച്ചാക്കേസ് മാത്രമാക്കി…

      Read More »
    • കുങ്കി ‘നായകന്‍’ ചെമ്മരപ്പള്ളി മാണിക്യന്‍ ചരിഞ്ഞു

      പത്തനംതിട്ട: കുങ്കി എന്ന തമിഴ് സിനിമയിലൂടെ ആനപ്രേമികളുടെ മനസില്‍ ഇടം നേടിയ ചെമ്മരപ്പള്ളി മാണിക്യന്‍ചരിഞ്ഞു. ഏറെ നാളായി പാദരോഗത്തിന്റെ ചികിത്സയിലായിരുന്നു മാണിക്യന്‍. ഇന്നലെ രാവിലെ കുളിപ്പിച്ചശേഷം പതിവുപോലെ നടത്തിക്കാനായി ഇറക്കിയപ്പോള്‍ പെട്ടെന്ന് വിറയല്‍ ഉണ്ടായി നിന്നു. തുടര്‍ന്ന് ഡോക്ടറെ വിളിച്ചുവരുത്തി ഇന്‍ജക്ഷന്‍ എടുത്തെങ്കിലും പിന്നിലേക്ക് ഇരുന്ന് ചരിയുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചിറ്റാറിലെ എസ്റ്റേറ്റില്‍ മാണിക്യനെ സംസ്‌കരിച്ചു. ചുങ്കപ്പാറ കോട്ടാങ്ങല്‍ ചെമ്മരപ്പളി രഘുനാഥന്റെ ഉടമസ്ഥതിയിലുള്ള ആനയാണ് ശാന്ത സ്വഭാവിയായിരുന്ന മാണിക്യന്‍. ബീഹാറില്‍ നിന്നും കോട്ടയം പുതുപ്പള്ളി പാപ്പാല പറമ്പില്‍ പോത്തന്‍ വറുഗീസാണ് മാണിക്യനെ കേരളത്തിലെത്തിച്ചത്. 21 -ാംവയസ്സില്‍ 25 കൊല്ലം മുന്‍പാണ് കൊല്ലം സ്വദേശിയില്‍ നിന്നും രാഘുനാഥ ന്‍ മാണിക്യനെ സ്വന്തമാക്കിയത്. ഒന്‍പതടിയില്‍ കൂടുതല്‍ പൊക്കമുള്ള മാണിക്യന് എടുത്തു വകച്ച കൊമ്പുകളും ഉയര്‍ന്നു പൊങ്ങിയ തലക്കുനിയും ഒടിവില്ലാത്ത വാലും നിലംമുട്ടുന്ന തുമ്പികൈ. എടുത്ത വായുകുംഭം, ഭംഗിയുള്ള ചെവി, 18 നഖങ്ങള്‍ ഉള്‍പ്പടെ അഷ്ടഗജ ലക്ഷണങ്ങളില്‍ ഏറെയുമുണ്ടായിരുന്നു. കാട്ടാനയെ തുരത്തുന്ന താപ്പാനയെ പ്രമേയമാക്കി 2012ല്‍…

      Read More »
    Back to top button
    error: