Breaking NewsKeralaNEWS

ഇരയെയോ സാക്ഷികളെയോ ബന്ധപ്പെടാൻ പാടില്ല…അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ ബെയ്‌ലിൻ ദാസിന് ജാമ്യം

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 12 ആണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നത് വരെയോ അല്ലെങ്കിൽ രണ്ടു മാസത്തേക്കോ വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ല. ഇരയെയോ സാക്ഷികളെയോ ബന്ധപ്പെടാൻ പാടില്ലെന്നും കോടതി ഉപാധി നിർദേശിച്ചു.

പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സ്വന്തം ഓഫീസിലെ ജീവനക്കാരായ സാക്ഷികളെ പ്രതി സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. എന്നാൽ ബെയ്‌ലിനും മർദനമേറ്റെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാൽ ഈ വാദങ്ങളെയെല്ലാം പൂർണമായും മുഖവിലയ്‌ക്കെടുക്കാൻ കഴിയില്ലെന്നാണ് കോടതി ഇപ്പോൾ വ്യക്തമാക്കുന്നത്. മൂന്ന് ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ബെയ്‌ലിൻ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

Signature-ad

അഭിഭാഷക ഓഫീസിനുള്ളിൽ രണ്ടു ജൂനിയർമാർ തമ്മിൽ നടന്ന തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചതെന്നും,സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.ബാർ അസോസിയേഷനെ തള്ളി മർദനമേറ്റ വി ശ്യാമിലി രംഗത്തെത്തിയതുൾപ്പടെ വിവാദമായിരുന്നു.

Back to top button
error: