Kerala
-
കുങ്കി ‘നായകന്‍’ ചെമ്മരപ്പള്ളി മാണിക്യന്‍ ചരിഞ്ഞു
പത്തനംതിട്ട: കുങ്കി എന്ന തമിഴ് സിനിമയിലൂടെ ആനപ്രേമികളുടെ മനസില്‍ ഇടം നേടിയ ചെമ്മരപ്പള്ളി മാണിക്യന്‍ചരിഞ്ഞു. ഏറെ നാളായി പാദരോഗത്തിന്റെ ചികിത്സയിലായിരുന്നു മാണിക്യന്‍. ഇന്നലെ രാവിലെ കുളിപ്പിച്ചശേഷം പതിവുപോലെ നടത്തിക്കാനായി ഇറക്കിയപ്പോള്‍ പെട്ടെന്ന് വിറയല്‍ ഉണ്ടായി നിന്നു. തുടര്‍ന്ന് ഡോക്ടറെ വിളിച്ചുവരുത്തി ഇന്‍ജക്ഷന്‍ എടുത്തെങ്കിലും പിന്നിലേക്ക് ഇരുന്ന് ചരിയുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചിറ്റാറിലെ എസ്റ്റേറ്റില്‍ മാണിക്യനെ സംസ്‌കരിച്ചു. ചുങ്കപ്പാറ കോട്ടാങ്ങല്‍ ചെമ്മരപ്പളി രഘുനാഥന്റെ ഉടമസ്ഥതിയിലുള്ള ആനയാണ് ശാന്ത സ്വഭാവിയായിരുന്ന മാണിക്യന്‍. ബീഹാറില്‍ നിന്നും കോട്ടയം പുതുപ്പള്ളി പാപ്പാല പറമ്പില്‍ പോത്തന്‍ വറുഗീസാണ് മാണിക്യനെ കേരളത്തിലെത്തിച്ചത്. 21 -ാംവയസ്സില്‍ 25 കൊല്ലം മുന്‍പാണ് കൊല്ലം സ്വദേശിയില്‍ നിന്നും രാഘുനാഥ ന്‍ മാണിക്യനെ സ്വന്തമാക്കിയത്. ഒന്‍പതടിയില്‍ കൂടുതല്‍ പൊക്കമുള്ള മാണിക്യന് എടുത്തു വകച്ച കൊമ്പുകളും ഉയര്‍ന്നു പൊങ്ങിയ തലക്കുനിയും ഒടിവില്ലാത്ത വാലും നിലംമുട്ടുന്ന തുമ്പികൈ. എടുത്ത വായുകുംഭം, ഭംഗിയുള്ള ചെവി, 18 നഖങ്ങള്‍ ഉള്‍പ്പടെ അഷ്ടഗജ ലക്ഷണങ്ങളില്‍ ഏറെയുമുണ്ടായിരുന്നു. കാട്ടാനയെ തുരത്തുന്ന താപ്പാനയെ പ്രമേയമാക്കി 2012ല്‍…
Read More » -
മറ്റു ടൂര്‍ണമെന്റുകള്‍ പ്രഖ്യാപിച്ച് അര്‍ജന്റീന; ചൈനയിലും ഖത്തറിലും അംഗോളയിലും മത്സരങ്ങള്‍; ഇതിനിടയില്‍ എങ്ങനെ കേരളത്തില്‍ എത്തും? പ്രതികരിക്കാതെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍; വരുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രിയും
ന്യൂഡല്‍ഹി: അര്‍ജന്റീനന്‍ ടീമും മെസിയും കേരളത്തില്‍ കളിക്കുമെന്നു കായിക മന്ത്രി ആവര്‍ത്തിക്കുമ്പോഴും കേരളത്തിലേക്ക് എത്താനുള്ള സാധ്യതകള്‍ അടയുന്നു. ഒക്ടോബറില്‍ ചൈനയിലും നവംബറില്‍ അംഗോളയിലും ഖത്തറിലുമായിരിക്കും ടീം കളിക്കുകയെന്ന് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയെന്നാണ് വിവരം. അപ്പോഴും മെസിവരുമെന്ന് ആവര്‍ത്തിക്കുകയാണ് കായിക മന്ത്രി. 2024 നവംബര്‍ 20നായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രഖ്യാപനം. ഒന്നര മാസത്തിനകം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധകളുടെ സന്ദര്‍ശനം ഇതുവരെ ഉണ്ടായില്ല. ഇന്ത്യയില്‍ കളിക്കുന്നതിനെ കുറിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല. അപ്പോഴും മന്ത്രി പല തവണ പല സ്ഥലങ്ങളില്‍ ഒക്ടോബറില്‍ മെസിയെത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനിടെ ആദ്യത്തെ സ്‌പോണ്‍സര്‍ മാറി. പുതിയ സ്‌പോണ്‍സറായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് വന്നു. അങ്ങനെയിരിക്കെയാണ് അര്‍ജന്റീനയിലെ പ്രമുഖ സ്‌പോര്‍ട്‌സ് ചാനല്‍ ടിവൈസി സ്‌പോര്‍ട്‌സിലെ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുലിന്റെ എക്‌സ് പോസ്റ്റ് വരുന്നത്. Confirmado: Argentina va a jugar…
Read More » -
വിവാഹ വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്; ഈ മുന്നറിയിപ്പ് അവഗണിച്ചാല്‍ പണി കിട്ടും
തിരുവനന്തപുരം: വിവാഹ ആലോചനകള്‍ക്കായി മാട്രിമോണിയല്‍ സൈറ്റുകളെ ആശ്രയിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടില്‍ ഇന്ന് വര്‍ദ്ധിച്ച് വരികയാണ്. മനസ്സിന് ഇണങ്ങിയ ആലോചനകള്‍ കണ്ടെത്തി നിരവധി പേരാണ് തങ്ങളുടെ ജീവിത പങ്കാളികളെ മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ വഴി കണ്ടെത്തുന്നത്. അറേഞ്ച്ഡ് വിവാഹങ്ങളില്‍ പോലും വധൂ വരന്‍മാര്‍ക്ക് പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാനും ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് പരസ്പരം പങ്കുവയ്ക്കാനും ഇത്തരം വെബ്സൈറ്റുകള്‍ അവസരമൊരുക്കുന്നുവെന്നതാണ് സവിശേഷത. എന്നാല്‍ ഇന്ന് ഏതൊരു മേഖലയും തട്ടിപ്പിനുള്ള സാദ്ധ്യതയാക്കി മാറ്റുന്ന ഒരു കൂട്ടര്‍ ഇപ്പോള്‍ മാട്രിമോണിയല്‍ സൈറ്റുകളേയും തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നുവെന്നാണ് കേരള പൊലീസ് പറയുന്നത്. ഇത്തരക്കാരെ ജാഗ്രതയോടെ സമീപിക്കണമെന്ന മുന്നറിയിപ്പും കേരള പൊലീസ് നല്‍കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പിനുള്ള സാദ്ധ്യതയാണ് ഒരു കൂട്ടര്‍ ഉപയോഗിക്കുന്നതായി കേരള പൊലീസ് പറയുന്നത്. സംശയം തോന്നിയാല്‍ പൊലീസിന്റെ സഹായം തേടണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലേതിന് സമാനമായി സൗഹൃദത്തിന് റിക്വസ്റ്റ് ഇട്ട് ബന്ധം സ്ഥാപിക്കുന്നതാണ് ആദ്യപടി. ഇതിന് ശേഷം വിവാഹ വാഗ്ദാനം, വിവാഹലോചന പോലുള്ളവയിലേക്ക് കടക്കും. ഇതിന്…
Read More » -
കൃഷ്ണകുമാറിന്റെ മക്കളടക്കം ബിക്കിനി ഇട്ട് നടക്കുന്നില്ലേ ? പിന്നെന്തിനാണ് രേണു സുധിയെ മാത്രം ആക്രമിക്കുന്നത്… വിമർശകർക്കെതിരെ ജിപ്‌സ ബീഗം
തിരുവനന്തപുരം: അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രണങ്ങളോട് പ്രതികരിച്ച് നടിയും മോഡലുമായ ജിപ്‌സ ബീഗം. രഹ്ന ഫാത്തിമ തൊട്ട് കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നുണ്ട്, അവര്‍ക്കെതിരെ ഒന്നും ഇല്ലാത്ത ആക്രമണമാണ് രേണു സുധിക്കെതിരെ നടക്കുന്നത്. രേണുവിന് ചോദിക്കാനും പറയാനും ആരുമില്ലാത്തതു കൊണ്ടാണോ ഇങ്ങനെ ആക്രമിക്കുന്നത് എന്നാണ് ജിപ്‌സ ചോദിക്കുന്നത്. രേണു സുധി പാവാട ഇടുകയോ വയറ് കാണിക്കുകയോ ബിക്കിനി ഇടുകയോ ചെയ്യട്ടേ. രഹ്ന ഫാത്തിമ തൊട്ട് കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നില്ലേ? അഹാന തൊട്ട് ഏറ്റവും ഇളയകുട്ടി വരെ ബിക്കിനി ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്യുന്നില്ലേ? എന്തുകൊണ്ട് അവരെയൊന്നും ഇതുപോലെ ആക്രമിക്കുന്നില്ല? രേണുവിന് ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ടാണോ ആക്രമണം? എന്നാണ് ജിപ്‌സ ബീഗം ചോദിക്കുന്നത്. അതേസമയം, അടുത്തിടെയായി ഏറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുള്ള താരമാണ് രേണു സുധി. രേണുവിന്റെ മ്യൂസിക് ആല്‍ബങ്ങള്‍ക്കും റീല്‍സുകള്‍ക്കും താഴെ കടുത്ത രീതിയില്‍ വിമര്‍ശനങ്ങള്‍…
Read More » -
മലയാളികളുടെ വ്യവസായ സൗഹൃദ മനഃസ്ഥിതിയിൽ കാര്യമായ മാറ്റം: മന്ത്രി ജി ആർ അനിൽ…, ഇൻഡോ കോണ്ടിനെന്റൽ ബിസിനസ് ഉച്ചകോടിയും ടസ്‌ക്കർ അവാർഡ് ദാന ചടങ്ങും തിരുവനന്തപുരത്ത് നടന്നു…
തിരുവനന്തപുരം: വ്യവസായ സൗഹൃദ കേരളം എന്ന അംഗീകാരത്തിനൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുടങ്ങിയ സംരംഭങ്ങളുടെ വരവും കേരളത്തെ സംരംഭകരുടെ സുവർണ കാലഘട്ടത്തിലേക്ക് നയിക്കുകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് ആൻഡ് എന്റർപ്രെണർഷിപ്പ് കൗൺസിലിന്റെ ബിസിനസ് ഉച്ചകോടിയും രണ്ടാമത് ടസ്‌ക്കർ അവാർഡ് ദാന ചടങ്ങും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യപുരോഗതിക്ക് വ്യവസായ സംരംഭകരുടെ പങ്ക് വളരെ വലുതാണെന്നും അവരുടെ പ്രയത്നം പ്രശംസനീയമാണെന്നും മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ച ഡോ. ശശി തരൂർ എം പി പറഞ്ഞു.നമ്മുടെ ചെറുപ്പക്കാർ തൊഴിൽ അന്വേഷകരല്ല മറിച്ച് തൊഴിൽ ദാതാക്കൾ ആണ് ആകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ വ്യവസായാക വികസനത്തിന് കേന്ദ്ര സർക്കാരിന്റെ പിന്തുണ തീർച്ചയായും ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുരിയൻ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. കേരളത്തിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച സംരംഭകരെ ചടങ്ങിൽ ആദരിച്ചു. മാലിന്യ സംസ്കരണത്തിലും പരിസ്ഥിതി സുസ്ഥിരത മികവിന്…
Read More » -
പ്രദീപ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയാക്കി ഞെട്ടിച്ചു; ചില മന്ത്രിമാരെ നീക്കി സര്‍ക്കാര്‍ മുഖം മിനുക്കുമെന്ന് അഭ്യൂഹം; ഷംസീറിനെ നീക്കി ശൈലജയെ സ്പീക്കറാക്കും? തുടര്‍ഭരണത്തിന് തന്ത്രങ്ങളൊരുക്കി മന്ത്രിസഭാ പുന:സംഘടനയ്ക്ക് നീക്കം
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഒരുമുഖം മിനുക്കലിന് തയ്യാറെടുക്കുന്നോ? ‘ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരും’ എന്ന പ്രചാരണവാക്യം ഉഷാറാക്കിയിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ചില ചെറിയ മിനുക്ക് പണികള്‍ ആലോചിക്കുന്നതായാണ് അഭ്യൂഹം. മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ എ പ്രദീപ്കുമാറിനെ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതോടെയാണ് മന്ത്രിസഭാ പുന:സംഘടനയെന്ന വാര്‍ത്തകള്‍ സജീവമായത്. ്ക്ലീന്‍ ഇമേജുള്ള ജനപിന്തുണയുള്ള നേതാവായ പ്രദീപ് കുമാറിനെ തന്റെ ഓഫീസില്‍ എത്തിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും ലക്ഷ്യമിടുന്നത് മുഖം മിനുക്കലാണെന്ന് വ്യക്തം. ഇതിന്റെ തുടര്‍ച്ചയായി മന്ത്രിസഭാ പുന: സംഘടന ഉണ്ടാകുമെന്നാണ് സൂചന. ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്നാമതും അധികാരത്തില്‍ വരുമെന്നും പിണറായി വിജയന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പുന: സംഘടനയായിരിക്കും മുഖ്യമന്ത്രിയും, പാര്‍ട്ടിയും…
Read More » -
മാലമോഷ്ടിച്ചെന്ന് കള്ളപ്പരാതി; വീട്ടു ജോലിക്കാരിയായ ദളിത് സ്ത്രീ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; ‘പെണ്‍കുട്ടികളെ കേസില്‍ കുടുക്കുമെന്ന് ഭീഷണി; വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാന്‍ പറഞ്ഞു; മാല കിട്ടിയിട്ടും കവടിയാറില്‍ കണ്ടുപോകരുതെന്ന് എസ്‌ഐ’
തിരുവനന്തപുരം: വീട്ടുജോലിക്കാരി മാല മോഷ്ടിച്ചെന്ന ഉടമയുടെ കള്ളപ്പരാതിയില്‍ അറസ്റ്റു ചെയ്യപ്പെട്ട ദലിത് സ്ത്രീ 20 മണിക്കൂർ തിരുവനന്തപുരം പേരൂർക്കട സ്റ്റേഷനിൽ നേരിട്ടത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത. പെൺമക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് ചുള്ളിമാനൂർ സ്വദേശിയായ ബിന്ദു മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയില്‍ പോയി കുടിക്കാൻ പറഞ്ഞെന്നും കസ്റ്റഡിയിലെടുത്ത വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും യുവതി പറഞ്ഞു. അമ്പലമുക്കിലെ വീട്ടിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേ ബസ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് ബിന്ദുവിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. അവിടെയെത്തുമ്പോഴാണ് വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ച കുറ്റം തന്റെ പേരിൽ ചാർത്തപ്പെട്ട കാര്യം ബിന്ദു അറിയുന്നത്. അപ്പോൾ സമയം ഏപ്രിൽ 23 ന് വൈകിട്ട് 4 മണി. താൻ കള്ളിയല്ലെന്ന് വീട്ടുടമസ്ഥയുടെടേയും പൊലീസുകാരുടേയും കാലു പിടിച്ചു പറഞ്ഞു ബിന്ദു. കസ്റ്റഡി വിവരം കസ്റ്റഡിയിലെടുക്കപ്പെട്ടയാൾ ആവശ്യപ്പെടുന്നവരെ അറിയിക്കണമെന്നാണ് നിയമം. ബിന്ദു കേണപേക്ഷിച്ചിട്ടും വീട്ടിലറിയിച്ചില്ല. രാത്രിയായയോടെ ആട്ടുകാലിലെ വീട്ടിൽ കാത്തിരിക്കുന്ന പെൺ മക്കളെയോർത്ത് ബിന്ദു കുറ്റമേറ്റു.…
Read More » -
‘മശിഹാ’ ചതിച്ചാശാനേ!!! സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല, അര്‍ജന്റീനയും മെസിയും വരാത്തതിന്റെ ഉത്തരവാദിത്തം സ്പോണ്‍സര്‍ക്ക്: കായിക മന്ത്രി
തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്പോണ്‍സറാണെന്നും മന്ത്രി പറഞ്ഞു. മെസിയെ കൊണ്ടുവരുമെന്ന് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് ഏതാണ്ട സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു. 2011 ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന്…
Read More »

