Breaking NewsKeralaNEWS

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു‌; അപകടത്തിൽപ്പെട്ടത് വയൽ നികത്തി നിർമിച്ച സർവീസ് റോഡ്, കാറുകൾക്കു മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീണു

കോട്ടയ്ക്കൽ: ദേശീയപാത 66ൽ കൂരിയാട് ഭാഗത്ത് റോ‍ഡ് ഇടിഞ്ഞു വീണ് അപകടം. വയൽ നികത്തി നിർമിച്ച സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ ദേശീയപാതയുടെ മതിലും സർവീസ് റോഡിലേക്ക് നിലംപൊത്തി. ഈ സമയം സർവീസ് റോഡിലൂടെ സഞ്ചരിച്ച 2 കാറുകൾ അപകടത്തിൽപ്പെട്ടു. കാറുകൾക്കു മുകളിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീഴുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന 4 പേരെ നിസാര പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. .

കോഴിക്കോട്‌ നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതമാണ് പൂർണമായും തടസപ്പെട്ടത്. വാഹനങ്ങൾ വികെ പടിയിൽനിന്നും മമ്പുറം, കക്കാട് വഴി പോകേണ്ടതാണെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.

Back to top button
error: