Breaking NewsKeralaNEWSPravasi

മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7ന്

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തിൽ കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 7 ന് . ദുൽഹിജ്ജ ഒന്നിനും ബലി പെരുന്നാൾ ജൂൺ 7 ശനിയാഴ്ചയും ആയിരിക്കും. ചൊവ്വാഴ്ച മാസപ്പിറവി കാണാത്തതിനാൽ ബുധനാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹിജ്ജ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവിയും വ്യക്തമാക്കി.

അതേസമയം, ബലിപെരുന്നാൾ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. ബലിപെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ ഔദ്യോഗിക അവധിയാണ് ഖത്ത‍ർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിൻറെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അംഗീകാരം നൽകിയിരുന്നു. കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയൻറിഫിക് സെൻറർ നേരത്തെ അറിയിച്ചിരുന്നു.

Back to top button
error: