Kerala

    • ‘നല്ല ജോലി കിട്ടാനുള്ള സാധ്യത 10% പോലും ഇല്ല, വായ്പയെടുത്ത് വിദേശ പഠനത്തിനു പോവും മുമ്പ് നാലു പ്രാവശ്യം ആലോചിക്കണം’

      കൊച്ചി: വീണ്ടു വിചാരമില്ലാതെ വിദ്യാര്‍ഥികള്‍ വിദേശ പഠനത്തിനായി ഇറങ്ങിത്തിരിക്കുന്നതിനെതിരെ അന്താരാഷ്ട്രാ പോളിസി വിദഗ്ധനും യുഎന്‍ മുന്‍ ഉദ്യോഗസ്ഥനുമായ ജെഎസ് അടൂര്‍ (js adoor). യു കെ, ജര്‍മനി, കാനഡ അടക്കം മിക്കവാറും രാജ്യങ്ങളില്‍ ഇപ്പോള്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്നും ബാങ്ക് കടം എടുത്തും വസ്തുവും വീടും പണയം വച്ചിട്ട് കുട്ടികളെ വിടുന്നവര്‍ കുറഞ്ഞത് നാലു പ്രാവശ്യം ആലോചിക്കണമെന്നും ജെഎസ് അടൂര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. യു കെയിലും യൂറോപ്പിലും കാനഡയിലും എല്ലാം പഠനം കഴിഞ്ഞു നല്ല ജോലി കിട്ടും, പെട്ടന്ന് പി ആര്‍ കിട്ടും, ഉടനെ സിറ്റിസണ്‍ ഷിപ്പ് കിട്ടും എന്നൊക്ക ഇപ്പോള്‍ കൊട്ടേജ് ഇന്റ്സ്സ്ടറിയായ വിദേശത്തു മൂന്നാം കിട ‘യൂണിവേഴ്സിറ്റി’ കളുടെ കമീഷന്‍ ഏജന്റുമാര്‍ പറയുന്നത് കേട്ട് ബാങ്ക് കടം എടുത്തും വസ്തുവും വീടും പണയം വച്ചിട്ട് കുട്ടികളെ വിടുന്നവര്‍ കുറഞ്ഞത് നാലു പ്രാവശ്യം ആലോചിക്കുക. കാരണം ഇപ്പോള്‍ യു കെ,ജര്‍മനി, കാനഡ അടക്കം മിക്കവാറും രാജ്യങ്ങളില്‍ റിക്രൂറ്റ്മെന്റ് ഫ്രീസ് ആണ്.…

      Read More »
    • അൻവർ നിലമ്പൂരിൽ നിർണായക ശക്തി, അയാൾക്കൊപ്പം ആളുകളുണ്ട്, ഒപ്പം നിർത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും, സതീശന് അൻവറിനോട് അതൃപ്തിയുണ്ടോ എന്ന ചോദ്യം അദ്ദേഹത്തോട് ചോദിക്കണം- കെ സുധാകരൻ

      തിരുവനന്തപുരം: പിവി അൻവറിന്റെ കോൺ​ഗ്രസ് പ്രവേശന വിഷയത്തിൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. അൻവറിനെ യൂഡിഎഫിലേക്ക് കൊണ്ടുവരണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. അൻവർ നിലമ്പൂരിൽ നിർണായക ശക്തിയാണ്. അയാൾക്കൊപ്പം ആളുകളുണ്ട്, അൻവറിന്റെ വോട്ട് കിട്ടിയില്ലെങ്കിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്നും കെ സുധാകരൻ പറഞ്ഞു. അതുപോലെ അൻവർ ഭാവിയിൽ യുഡിഎഫിന് ബാധ്യതയാകുമെന്ന് തോന്നുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. കൂടാതെ അൻവറിൻ്റെ യുഡിഎഫ് പ്രവേശനം സതീശൻ ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനമല്ലെന്നും കെ സുധാകരൻ പറഞ്ഞു. വിഷയം യുഡിഎഫിൽ ചർച്ച ചെയ്ത് കൂട്ടായി തീരുമാനിക്കണമെന്നും സുധാകരൻ പറഞ്ഞു. അതേപോലെ സതീശന് അൻവറിനോട് അതൃപ്തിയുണ്ടോ എന്ന ചോദ്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിനതെിരെ രൂക്ഷ വിമ‍ർശനവുമായാണ് പിവി അൻവർ രംഗത്തെത്തിയത്. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും തന്റെ മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം…

      Read More »
    • അന്‍വറിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് സുധാകരന്‍, പറഞ്ഞത് പാര്‍ട്ടിയുടെ തീരുമാനമാനമെന്ന് മറുപടി

      മലപ്പുറം: പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസം പൊട്ടിത്തെറിയിലേക്ക്. അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ലെന്ന് മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ വ്യക്തമാക്കിയതായാണ് സൂചന. അത് പാര്‍ട്ടി നേതാക്കന്‍മാര്‍ കൂട്ടായിരുന്ന് ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. അത്തരത്തില്‍ കൂട്ടായിരുന്ന് തീരുമാനമെടുക്കും. പി വി അന്‍വര്‍ വരുന്നതിന് വിഡി സതീശന് എന്തെങ്കിലും എതിര്‍പ്പുണ്ടോയെന്ന് സതീശനോട് ചോദിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍ വിഷയത്തില്‍ ഉയര്‍ന്ന നേതാക്കള്‍ കൂട്ടായിരുന്ന് ഒരു ചര്‍ച്ച ഇതേവരെ നടത്തിയിട്ടില്ല. അത് സത്യമാണ്. പുതിയ കെപിസിസി പ്രസിഡന്റ് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുമെന്നാണ് വിശ്വാസം. ഇക്കാര്യം സണ്ണി ജോസഫിനെ വിളിച്ച് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ താല്‍പ്പര്യങ്ങളും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഒരു പാര്‍ട്ടിയ്ക്കകത്ത് പല നേതാക്കന്മാര്‍ക്കും പല തരത്തിലും ഉണ്ടാകാം. അത് അദ്ദേഹം പറയുന്നത് പാര്‍ട്ടിയുടേയോ മുന്നണിയുടേയോ അഭിപ്രായമല്ല. അത് വ്യക്തിപമായ അഭിപ്രായം മാത്രമാണ്. ആ അഭിപ്രായം മാത്രമാണ് വരാന്‍ പോകുന്ന…

      Read More »
    • ചെറുമീനുകൾക്കായി വലവീശി ബിജെപി, നിലമ്പൂരിൽ മത്സരിക്കാനാ​ഗ്രഹിച്ചിരുന്നു, സ്ഥാനാർഥി വിഷയത്തിൽ ബിജെപിയുമായി ചർച്ചക്കില്ല, അവർ വീണ്ടും സമീപിക്കുമോ എന്ന് അറിയില്ല- ബീന ജോസഫ്, തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാൻ ആവശ്യപ്പെട്ട് വിഡി സതീശൻ

      മലപ്പുറം: നിലമ്പൂരിൽ പാർട്ടിക്ക് സ്ഥാനാർഥിയുണ്ടാകില്ലെന്ന് ഏകദേശം വ്യക്തമായതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വതന്ത്രർക്കായി വലവീശിയെറിഞ്ഞ് ബിജെപി. സഖ്യകക്ഷികളായ ബിഡിജെഎസും മത്സരിക്കാൻ വിമുഖത കാണിച്ചതോടെ മറ്റു പാർട്ടികളിലെ മത്സരിക്കാൻ ആ​ഗ്രഹിക്കുന്ന, നേതൃത്വവുമായി അൽപം അകൽച്ചയുള്ള നേതാക്കളെ ബിജെപി കണ്ണുവെച്ചിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞദിവസം ബിജെപി നേതാവ് എംടി രമേശ് ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസഫിനെ കാണുകയുണ്ടായി. അവർക്കു സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തതായും അവരത് നിരസിക്കുകയും ചെയ്തുവെന്നാണ് സൂചന. മാത്രമല്ല നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എംടി രമേശ് ചർച്ച നടത്തിയിരുന്നുവെന്ന് അഡ്വ. ബീന ജോസഫ് ഇന്ന് മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മറ്റൊരാൾക്കൊപ്പമാണ് എംടി രമേശ് വന്നത്. സ്ഥാനാർഥി ചർച്ച നടന്നില്ലെന്ന് പറയാൻ ആവില്ലെന്നും ബീന ജോസഫ് പ്രതികരിച്ചു. ഇതിവു പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ബീന ജോസഫ് കൂടിക്കാഴ്ച നടത്തി. സതീശൻ വിളിപ്പിച്ചതനുസരിച്ചാണ് ബീന എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെന്ന് ബീന…

      Read More »
    • ആലപ്പുഴയിൽ 17 കാരിയും 38 കാരനും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

      ആലപ്പുഴ: കരുവാറ്റയിൽ ട്രെയിനിനു മുന്നിൽ ചാടി യുവാവും വിദ്യാർഥിനിയും ആത്മഹത്യ ചെയ്തു. ചെറുതന കാനകേയിൽ ശ്രീജിത്ത് (38), പള്ളിപ്പാട് സ്വദേശി ദേവു (17) എന്നിവരാണ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കരുവാറ്റ റെയിൽവേ ക്രോസിനു സമീപമാണ് സംഭവം. ഇരുവരും തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോയ നേത്രാവതി എക്സ്പ്രസിനു മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു. സംഭവത്തെ തുടർന്ന് ട്രെയിൻ ഹരിപ്പാട് 20 മിനിറ്റോളം പിടിച്ചിട്ടു. വിവാഹിതനായ ശ്രീജിത്ത്, രണ്ടു മക്കളുടെ പിതാവാണ്.  

      Read More »
    • വിഷു ബംപർ കോഴിക്കോട് വിറ്റ ടിക്കറ്റിന്, ടിക്കറ്റ് നമ്പർ VD204266, ആ ഭാ​ഗ്യശാലി ആരായാലും കടന്നു വരൂ, കടന്നു വരൂ…

      തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വിഷു ബംപർ നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനമായ 12 കോടി VD204266 നമ്പർ ടിക്കറ്റ് നേടി. കോഴിക്കോട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയ വിജയ നമ്പരുകൾ VA 699731 VB 207068 VC 263289 VD 277650 VE 758876 VG 203046 മൂന്നാം സമ്മാനം നേടിയ വിജയ നമ്പരുകൾ VA 223942 VB 207548 VC 518987 VD 682300 VE 825451 VG 273186 ആറു പരമ്പരകളിലായുള്ള ടിക്കറ്റിന് 300 രൂപയാണ് വില. പതിവുപോലെ ഇത്തവണയും പാലക്കാടുതന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. 9,21,020 ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് തൃശ്ശൂർ ജില്ലയുമാണ് മുന്നിലുള്ളത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാനഘടനയാണുള്ളത്. തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെയുള്ള…

      Read More »
    • മുങ്ങിയ കപ്പലിലെ 13 കാര്‍ഗോകളില്‍ എന്ത്? ദുരൂഹത തുടരുന്നു; വ്യക്തത വരുത്താതെ അധികൃതര്‍

      കൊച്ചി: അറബിക്കടലില്‍ ലൈബീരിയന്‍ കണ്ടെയ്‌നര്‍ കപ്പലായ ‘എംഎസ്സി എല്‍സ- 3’ മുങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും കപ്പലിനൊപ്പം മുങ്ങിയ അപകടകരമായ ചരക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയാതെ അധികൃതര്‍. കപ്പലിലെ 643 കണ്ടെയ്‌നറുകളില്‍ 13 എണ്ണം അപകടകരമായ കാര്‍ഗോകളും 12 എണ്ണം കാല്‍സ്യം കാര്‍ബൈഡും ആണെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. എന്നാല്‍ അപകടകരമായ ചരക്കിനെക്കുറിച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയില്‍ നിന്നോ എംഎസ്സി എല്‍സ മൂന്നിന്റെ ഉടമകളില്‍ നിന്നോ, തുറമുഖ അധികൃതരില്‍ നിന്നോ, കസ്റ്റംസ് വകുപ്പില്‍ നിന്നോ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. ‘കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള നടപടി എണ്ണ ചോര്‍ച്ച നിയന്ത്രിക്കാന്‍ സഹായിച്ചു. കാല്‍സ്യം കാര്‍ബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കല്‍ മൈലുകളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ അത് അലിഞ്ഞുപോകുമെന്നും വിദഗ്ദ്ധര്‍ പറഞ്ഞു. എന്നാലും അപകടകരമായ ചരക്കുകള്‍ വഹിക്കുന്ന 13 കണ്ടെയ്‌നറുകളെക്കുറിച്ച് ഒരു വിവരവുമില്ല. സംശയങ്ങള്‍ ദൂരീകരിക്കുകയും ഉപജീവനമാര്‍ഗ്ഗത്തെക്കുറിച്ച് ആശങ്കാകുലരായ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഷിപ്പിംഗ് ഡയറക്ടര്‍…

      Read More »
    • വിഡി സതീശൻ അൻവറിന്റെ സ്ഥിരം നോട്ടപ്പുള്ളി , കോൺഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒരു ഒത്തുതീർപ്പിനുമില്ലെന്ന് നേതാക്കൾ!! അൻവർ യുഡിഎഫുമായി സഹകരിക്കും എന്നാണ് പ്രതീക്ഷ, അസോസിയേറ്റ് അംഗം ആക്കുന്നതിൽ കൂട്ടായ ചർച്ച നടത്തണം- അടൂർ പ്രകാശ്

      തിരുവനന്തപുരം: കോൺഗ്രസിനെതിരെ പിവി അൻവറിന്റെ പരസ്യ വിമർശനം തുടരുന്നതിൽ നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി. പാർട്ടിയുമായി സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർത്ഥിയെ അൻവർ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. അതുപോലെ കോൺഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒത്തുതീർപ്പും വേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. സതീശനെ മാത്രം ലക്ഷ്യമിടുന്നത് അൻവറിന്റെ തന്ത്രമാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അതേസമയം അവസാന നിമിഷവും മത്സരിക്കുമെന്ന തുറുപ്പുചീട്ട് പുറത്തിറക്കി യുഡിഎഫിലെത്താൻ പരിശ്രമിക്കുകയാണ് പിവി അൻവ‍ർ. അൻവറിൻ്റെ പരാമർശങ്ങൾ സതീശനെ കൂടി ഉന്നമിട്ടാണ്. സ്വന്തം നിലയിൽ മത്സരിക്കുന്ന കാര്യത്തിൽ കെ സി വേണുഗോപാലിനെ കണ്ട ശേഷം അന്തിമ തീരുമാനം എന്നാണ് പി വി അൻവ‍റിൻറെ പുതിയ പ്രഖ്യാപനം. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവർ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോൾ ചെളിവാരി എറിയുകയാണ്. യുഡിഎഫിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ…

      Read More »
    • കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്; സിപിഎമ്മിനെ പ്രതിയാക്കിയത് അത്യപൂര്‍വ നടപടി

      കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ നേതാക്കള്‍ക്ക് പുറമേ പാര്‍ട്ടിയെ പ്രതിയാക്കിയത് അത്യപൂര്‍വ നടപടി. കോടതി നടപടികള്‍ നേരിടേണ്ടി വരിക ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളാണ്. പാര്‍ട്ടിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം .കേസില്‍ 68ാം പ്രതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്. രാജ്യത്ത് രണ്ടാം തവണയാണ് ഇഡി ഒരു കേസില്‍ രാഷ്ട്രീയ പാര്‍ട്ടിയെ പ്രതി ചേര്‍ക്കുന്നത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം പ്രതിഢചേര്‍ത്തിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അടക്കം നേതാക്കന്മാരെ പ്രതി ചേര്‍ത്തതല്ലാതെ പാര്‍ട്ടിയെ പ്രതിചേര്‍ത്തിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറി പദവി വഹിക്കുന്ന ആളാണ് കരുവന്നൂര്‍ കള്ളപ്പണം ഇടപാട് കേസില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കോടതി നടപടികള്‍ നേരിടേണ്ടിവരിക. ബാങ്കിലെ നിക്ഷേപകരുടെ പണം ബിനാമി വായ്പകള്‍ ആയി അനുവദിപ്പിച്ച് കമ്മീഷന്‍ തട്ടിയെടുത്തു. ഈ തുക പാര്‍ട്ടിയുടെ അഞ്ചു രഹസ്യ അക്കൗണ്ടുകളില്‍ സൂക്ഷിച്ചു, ഈ പണം…

      Read More »
    • മഞ്ചേരി നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി!! മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീനാ ജോസഫ് ബിജെപി സ്വതന്ത്ര സ്ഥാനാർഥി? കൂടിക്കാഴ്ച നടത്തി, എംടി രമേശുമായി കക്ഷി- വക്കീൽ ബന്ധം മാത്രം: ബീനാ ജോസഫ്

      മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എൻഡിഎ തീരുമാനം എങ്ങുനെത്താതെ നീളുന്നതിനിടെ മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീനാ ജോസഫും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ബീനയെ മത്സരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യ ബീനയും എംടി രമേശും നിഷേധിച്ചു. അഭിഭാഷക എന്ന നിലയിൽ ഒരു കേസുമായി ബന്ധപ്പെട്ടാണ് രമേശ് കാണാൻ വന്നത്, നിലവിൽ യുഡിഎഫിന്റെ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നതെന്നും ബീനാ ജോസഫ് പറഞ്ഞു. ‘‘ഒരു വക്കീൽ എന്ന നിലയ്ക്ക് കാണാൻ വന്നതാണ്. അതിന്റെ വിശദാംശങ്ങൾ പുറത്തു പറയുന്നത് ശരിയല്ല. നിലവിൽ യുഡിഎഫിന്റെ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നയാളാണ്. സ്ഥാനാർഥിയാകാൻ താൽപര്യമില്ല.’’– ബീനാ ജോസഫ് പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിയായ ഒരാളെ എങ്ങനെ ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുമെന്ന് എംടി രമേശ് ചോദിച്ചു. നിലമ്പൂരിനെ സംബന്ധിച്ച് ഒരു തീരുമാനവും…

      Read More »
    Back to top button
    error: