Kerala

    • ആദ്യം നീന്തി കരയിലെത്തി, രണ്ടാമത്തെ ചാട്ടം പിഴച്ചു; ടാന്‍സാനിയന്‍ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

      കൊച്ചി: വെണ്ടുരുത്തി കപ്പല്‍ച്ചാലില്‍ കാണാതായ ടാന്‍സാനിയന്‍ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. വെണ്ടുരുത്തി പാലത്തിനു സമീപം കായലില്‍ നിന്നാണ് അബ്ദുല്‍ ഇബ്രാഹിം സാലിഹി (22) ന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വെണ്ടുരുത്തി പാലത്തില്‍നിന്നു ചാടിയെങ്കിലും ശക്തമായ അടിയൊഴുക്കില്‍പ്പെട്ടു എന്നാണ് കരുതുന്നത്. ഏഴിമല നാവിക അക്കാദമിയില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കി, പാസിങ് ഔട്ട് പരേഡിനു ശേഷം മറ്റുള്ളവര്‍ക്കൊപ്പം കൊച്ചിയില്‍ എത്തിയതായിരുന്നു അബ്ദുല്‍ ഇബ്രാഹിം. തിങ്കളാഴ്ച ടാന്‍സാനിയയിലേക്ക് തിരികെ പോകേണ്ടതായിരുന്നു. വൈകിട്ടോടെ മറ്റു നാവിക സേനാ കേഡറ്റുകള്‍ക്കൊപ്പം വെണ്ടുരുത്തി പാലത്തിലെത്തി. ഇതിനിടെ അബ്ദുല്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടുകയും നീന്തി കരയിലെത്തുകയും ചെയ്തു. രണ്ടാമത്തെ ചാട്ടം പക്ഷേ പിഴച്ചു. അബ്ദുല്‍ വെള്ളത്തില്‍നിന്ന് ഉയര്‍ന്നു വന്നില്ല. തുടര്‍ന്ന് ഞായറാഴ്ച രാത്രിയും ഇന്നലെ മുഴുവനും നടന്ന തിരച്ചിലിനൊടുവിലാണ് പാലത്തിന് അടിയില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. അതിനിടെ, കൊച്ചിയില്‍ വിനോദസഞ്ചാരത്തിന് എത്തി കടലില്‍ കാണാതായ 2 യെമന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇന്നലെയായിരുന്നു കോയമ്പത്തൂരില്‍നിന്ന് 9…

      Read More »
    • അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രിക തള്ളി; തൃണമൂല്‍ സ്ഥാനാഥിയാകാന്‍ കഴിയില്ല; സ്വതന്ത്രനായി മത്സരിക്കാം; സ്ഥിരീകരണം വൈകിട്ടോടെ; വിവാദമുണ്ടാക്കാനുള്ള നീക്കമെന്നു സംശയിച്ച് ഇടതുവലതു മുന്നണികള്‍; പത്തുപേരുടെ ഒപ്പില്ല എന്നതില്‍ സാങ്കേതിക തടസം

      നിലമ്പൂര്‍: പി.വി. അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രിക തള്ളി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കഴിയില്ലെന്നും സ്വതന്ത്ര സ്ഥനാര്‍ഥിയായി മത്സരിക്കാമെന്നും വരണാധികാരികള്‍ അറിയിച്ചതെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിനു ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടതിനാല്‍ പത്തുപേര്‍ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടേണ്ടതുണ്ട്. ഈ സാങ്കേതികത്വമാണ് സൂഷ്മപരിശോധനയില്‍ ചൂണ്ടിക്കാട്ടിയതെന്നാണു വിവരം. മൊത്തം രണ്ടു പത്രികയാണ് അന്‍വര്‍ സമര്‍പ്പിച്ചത്. ഇതില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാന്‍ തടസമുണ്ടാകില്ല. ഇതു സംബന്ധിച്ച സ്ഥിരീകരണം ഇന്നു വൈകീട്ടോടെ മാത്രമേ പുറത്തുവരൂ. എന്നാല്‍, ടിഎംസി എന്ന പേരില്‍ മത്സരിക്കുന്നതു തടയാനാകില്ലെന്നാണ് അന്‍വറിന്റെ നിലപാട്. അഭിഭാഷകരുമായി ബന്ധപ്പെടുന്നുണ്ടെന്നും വരണാധികാരിയുടെ നിലപാട് തെറ്റെന്നും അന്‍വര്‍ പറഞ്ഞു. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണു നാമ നിര്‍ദേശ പത്രിക നല്‍കിയത്. തൃണമൂല്‍ നേതാക്കളും സൂഷ്മതതോടെയാണു നടപടികള്‍ പൂര്‍ത്തിയാക്കിയത്. സാങ്കേതികപരമായ കാരണങ്ങളാല്‍ പത്രിക തള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ വ്യക്തതയില്ലാതെയാണോ ഒരാള്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇടയ്ക്കിടെ വിവാദങ്ങള്‍ അഴിച്ചുവിടുന്ന…

      Read More »
    • സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല നിരീക്ഷകന്‍; അടുത്ത 10 മാസം മന്ത്രിയാകുമെന്നും പ്രവചനം

      കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകന്റെ പ്രവചനം. മാധ്യമങ്ങളില്‍ ബിജെപിക്കു വേണ്ടി രംഗത്തു വരാറുള്ള ഷാബു പ്രസാദ് ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത പത്തു മാസം അയാള്‍ മന്ത്രിയുമാകും… നിലമ്പൂര്‍ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാകും എന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പില്‍ പ്രവചിക്കുന്നു. ‘കാലാകാലങ്ങളായി കോണ്‍ഗ്രസ്സിന് വോട്ട് ചെയ്ത് കൊണ്ടിരുന്ന ക്രിസ്ത്യാനികളിലെ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യും. അല്ലെങ്കില്‍ വിട്ട് നില്‍ക്കും. 2026 ലെ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ നടക്കാന്‍ പോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്പൂര്‍. മൂന്നാമൂഴത്തിലൂടെ സിപിഎമ്മിന്റെയും.’ ‘വാരരേ… എങ്ങും പോകല്ലേ… കോണ്‍ഗ്രസുകാരെ പറ്റിച്ച് മേടിച്ച കാശും ഗള്‍ഫീന്ന് കിട്ടിയ ഐ ഫോണുകള്‍ വിറ്റ കാശും ഒക്കെ സൂക്ഷിച്ചു വെച്ചോ… അടുത്ത ഇലക്ഷനില്‍ എടുത്ത് വീശാനുള്ളതാ… എന്നിട്ട് എട്ടു നിലയില്‍ പൊട്ടി പണ്ടാരമടങ്ങീട്ടു വേണം അച്ഛനുണ്ടാക്കിയ റബറു തോട്ടത്തിലെ റബര്‍ വെട്ടി സുഖമായിട്ടൊന്ന് ജീവിക്കാന്‍. ലേ അന്‍വര്‍… എന്നെക്കൊണ്ട് ഇത്രയൊക്കെയേ ചെയ്യാന്‍…

      Read More »
    • റിയാസ് ഫണ്ട് പിരിച്ചെങ്കില്‍ അന്‍വര്‍ തെളിവ് പുറത്തുവിടട്ടെ; പ്രതിപക്ഷ നേതാവ് 150 കോടി വാങ്ങിയെന്നു പറഞ്ഞതിനു മാപ്പു പറഞ്ഞയാളാണ് അന്‍വറെന്ന് എം.വി. ഗോവിന്ദന്‍; പാണക്കാട്ട് കുടുംബത്തിന്റെ പിന്തുണയെന്ന് ആര്യാടന്‍ ഷൗക്കത്ത്

      നിലമ്പൂര്‍: നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ ചരിത്രത്തിലില്ലാത്ത ആവേശമാണ് ജനങ്ങള്‍ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. യുഡിഎഫിനുള്ളില്‍ സംഘടര്‍ഷം തുടരുകയാണ്. പി.വി. അന്‍വറിനെ ഇപ്പോഴും നേതൃത്വത്തിനു തള്ളാന്‍ കഴിഞ്ഞിട്ടില്ല. എം. സ്വരാജ് കക്ഷിരാഷ്ട്രീയത്തിന് അതീതനായ പ്രഗത്ഭനായ നേതാവാണ്. ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയനേതൃത്വം എന്ന നിലയില്‍ സ്വരാജിന് ജനം അംഗീകാരം നല്‍കിവരുന്നു. സ്ഥാനാര്‍ഥി നിര്‍ണയംമുതല്‍ നിലമ്പൂരിന് പുറത്തും ഈ ആവേശം കാണാന്‍ കഴിയുന്നുണ്ട്. യുഡിഎഫിന്റെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേക വിഭാഗമായി നാമനിര്‍ദേശ പത്രിക നല്‍കിയതിനുശേഷവും അന്‍വറുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നുണ്ടെന്ന ധ്വനിയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്. യുഡിഎഫ് നേതൃത്വത്തിനും സ്ഥാനാര്‍ഥിക്കുമെതിരായി രൂക്ഷമായ വിമര്‍ശനമുന്നയിച്ച അന്‍വറിനെ തള്ളാന്‍ കോണ്‍ഗ്രസിനാകുന്നില്ല. ദയനീയമാണ് യുഡിഎഫിന്റെ അവസ്ഥ. അന്‍വറിന്റെ പേരില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ സംഘര്‍ഷമാണ്. കോണ്‍ഗ്രസിനകത്ത് ഓരോ വിഭാഗക്കാര്‍ക്കിടയിലും സംഘര്‍ഷമാണ്. ഇതു പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട് റിയാസ് ഫണ്ട് പിരിച്ചെന്ന പിവി അന്‍വറിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി…

      Read More »
    • സ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി; വിഷയത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; മുകേഷ് എം.നായര്‍ എത്തിയത് അപ്രതീക്ഷിതമായെന്ന് വിശദീകരണം

      തിരുവനന്തപുരം: ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി വിശിഷ്ടാതിഥി ആയി പങ്കെടുത്തത് വിവാദത്തില്‍. പോക്സോ കേസില്‍ പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം.നായരാണ് തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. വിഷയ്തില്‍ ഇടപെട്ട വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംഭവത്തില്‍ വിശദീകരണം തേടി. അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായര്‍ ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്. മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നെന്നും സ്‌കൂളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയില്‍ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്‍ പ്രതികരിച്ചത്. പരിപാടി പകുതി ആയപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി എത്തിയതെന്നും പ്രധാന അധ്യാപകന്‍ പറഞ്ഞു. തിങ്കളാഴ്ച…

      Read More »
    • സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി, പിറവത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ കാണാനില്ല; അന്വേഷണം

      എറണാകുളം: പിറവത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായി. പാമ്പാക്കുട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അര്‍ജുന്‍ വൈകിട്ട് തിരിച്ചെത്തിയില്ല. വീട്ടില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അര്‍ജുന്‍ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിനു ശേഷം അര്‍ജുന്‍ എവിടേക്കു പോയി എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകന്‍ വീട്ടിലെത്തിയില്ലെന്ന കാര്യം തിരിച്ചറിഞ്ഞത്. അന്വേഷണത്തില്‍ അര്‍ജുന്‍ സ്‌കൂളിലെത്തിയിരുന്നില്ലെന്നു ബോധ്യപ്പെട്ടു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അര്‍ജുനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. അതേസമയം, അര്‍ജുന്‍ എന്തിനാണ് വീടുവിട്ടു പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വീട്ടില്‍ യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്നാണ് അന്വേഷണത്തില്‍ പൊലീസിനു വ്യക്തമായത്. പ്ലസ് വണ്‍ പരീക്ഷാഫലം വന്നതിനു പിന്നാലെ അര്‍ജുന്‍ അസ്വസ്ഥനായിരുന്നോ, അതുമൂലമാണോ മാറി നില്‍ക്കുന്നത് എന്നതു സംബന്ധിച്ചും സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.  

      Read More »
    • നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് മുഖ്യമന്ത്രി ഡല്‍ഹിക്ക്; നിതിന്‍ ഗഡ്കരിയും റെയില്‍വേ മന്ത്രിയുമായും ചര്‍ച്ച; സില്‍വര്‍ ലൈന്‍ അനുമതിക്ക് നീക്കം; ഇ. ശ്രീധരന്‍ മുന്നോട്ടു വച്ച പദ്ധതി മുന്നോട്ടു വയ്ക്കും; ഭൂമി ഏറ്റെടുക്കലിന്റെ തോത് കുറയ്ക്കും

      ഡല്‍ഹി: കേന്ദ്രമന്ത്രിമാരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകള്‍ അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും. സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാണ് നടക്കുക. നാളെ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി, മറ്റന്നാള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെയും കാണും. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫീസില്‍ നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ആദ്യത്തെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. അതിനായുള്ള ചര്‍ച്ചകളാണ് നാളെ റെയില്‍വെ മന്ത്രിയുമായി നടത്തുകയെന്ന് അറിയുന്നു. പദ്ധതിക്ക് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ അനുമതി മുഖ്യമന്ത്രി വീണ്ടും തേടും. സില്‍വര്‍ ലൈനിന് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിക്കാണ് മുഖ്യമന്ത്രി അനുമതി തേടാന്‍ ശ്രമിക്കുന്നത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കെ റെയിലും റെയില്‍വെ മന്ത്രാലയവും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ നേരത്തെ ഉടക്കിപ്പിരിഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പുതിയ…

      Read More »
    • വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ കാലത്ത് കടൽക്കൊള്ളയും ഇപ്പോൾ കടൽ വിപ്ലവവും!! 2026ൽ‍ യുഡിഎഫ് 100 സീറ്റോടെ തിരിച്ചെത്തും- വിഡി സതീശൻ

      മലപ്പുറം: നിങ്ങൾ നോക്കിക്കോ, 2026ൽ 100 സീറ്റോടെ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും, നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷനായി തടിച്ചുകൂടിയ യുഡിഎഫ് പ്രവർത്തകരോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിനായുള്ള അന്തിമ പോരാട്ടത്തിന് മുഴുവൻ പേരും ഒന്നിച്ചു നിൽക്കണമെന്നും പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആര്യാടൻ മുഹമ്മദ് നിയമസഭയിൽ എന്റെ ഗുരുനാഥൻ. അഞ്ച് വർഷക്കാലം അദ്ദേഹത്തിന്റെ തൊട്ടടുത്താണ് ഇരുന്നത്. ഒരുപാട് കാര്യങ്ങൾ എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. മറ്റാർക്കും പറഞ്ഞ് കൊടുക്കാത്ത കാര്യങ്ങളാണെന്നും വി ഡി സതീശൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണോദ്ഘാടനം ഉമ്മൻ ചാണ്ടി നടത്തിയപ്പോൾ കടൽക്കൊള്ള എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം. ഉമ്മൻചാണ്ടിയുടെ കാലത്ത് കടൽ കൊള്ളയും ഇപ്പോൾ കടൽ വിപ്ലവവും എന്നാണ് പറയുന്നത്. തുറമുഖം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തപ്പോൾ കടൾക്കൊള്ള മാറി കടൽ വിപ്ലവം ആയിമാറി. ഓന്തിനെ പോലെ നിറം മാറുന്നവരാണ് ഇടതുപക്ഷമെന്നും വി ഡി സതീശൻ പറഞ്ഞു.

      Read More »
    • പാണക്കാട് കുടുംബത്തിനു ഷൗക്കത്തിനോട് പിണക്കമോ? തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ

      മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് പാണക്കാട് കുടുംബം. കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരുംതന്നെ പങ്കെടുത്തില്ല. സമീപകാലത്തെ തെര‍ഞ്ഞെടുപ്പു ചരിത്രമെടുത്ത്നോക്കിയാൽ ഇതാദ്യമായാണ് പാണക്കാടുനിന്നു ആരും തെരഞ്ഞെടുപ്പ് കൺവെൻഷൻ പങ്കെടുക്കത്തത്. അതേസമയം മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഹജ്ജിന് പോയതിനാൽ കൺവെൻഷനിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. പകരം പങ്കെടുക്കേണ്ട, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. ജില്ലയിൽ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങൾ കൺവെൻഷനിലേക്കെത്തിയില്ല. അതേ സമയം ജില്ലയിലെ മറ്റ് പരിപാടികളിൽ അബ്ബാസലി തങ്ങൾ പങ്കെടുത്തു. എന്നാൽ അബ്ബാസലി തങ്ങളെ കൺവെൻഷനിലേക്ക് ക്ഷണിച്ചതിൽ വീഴ്ച സംഭവിച്ചതായി ലീഗ് വൃത്തങ്ങളിൽ പരക്കെ ആക്ഷേപമുണ്ട്. അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ ക്ഷണിച്ചതെന്ന് അവർ പറഞ്ഞു. ഇതോടെയാണ് അബ്ബാസലി തങ്ങൾ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാതെ നേരത്തെ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുത്തത്.…

      Read More »
    • പൂരം കലക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ‌ സഹായിച്ചത് മുഖ്യമന്ത്രി, സുനിൽ കുമാറിനെ തൃശൂരിൽ ചതിച്ചു, അറേബ്യൻ നാടുകളിലെ എല്ലാ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്നാലും പിണറായിയുടെ കൈയ്യിലെ പാപക്കറ കഴുകി കളയാനാകില്ല- കെസി വേണുഗോപാൽ

      മലപ്പുറം: നിലമ്പൂരിൽ തിരഞ്ഞെടുപ്പ് വന്നതിനു തന്നെ കാരണം വെറുക്കപ്പെട്ട സർക്കാരിന്റെ പരിണതഫലമാണ്. വഞ്ചനയുടെയും ചതിയുടെയും കഥകൾ പുറത്തുപറയാൻ തുടങ്ങിയാൽ പാർട്ടി സഖാക്കൾക്കു മുഖ്യമന്ത്രിയെപ്പറ്റി പലതും പറയാൻ കാണുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിലമ്പൂരിലേത് ഈ സർക്കാരിനെതിരായ കാഹളം മുഴക്കേണ്ട തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂരം കലക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ‌ സഹായിച്ചത് മുഖ്യമന്ത്രിയാണ്. സ്വന്തം മന്ത്രിസഭയിലുണ്ടായിരുന്നു വിഎസ് സുനിൽ കുമാറിനെ പോലും തൃശൂരിൽ മുഖ്യമന്ത്രി ചതിച്ചു. ദേശീയപാതയിലുണ്ടായ തകർച്ചയിൽ കേരളം അപമാനം കാരണം തലകുനിച്ചു, മലപ്പുറം ജില്ലയെ അപമാനിച്ച ആളാണ് പിണറായി വിജയൻ. ഈ ജില്ലയ്‌ക്കെതിരെ ഏറ്റവും വലിയ ചതി ചെയ്തു. മറ്റു ജില്ലകളുടെ കാര്യം മറച്ചുവച്ച് മലപ്പുറത്തെ ഒറ്റപ്പെടുത്തി ആക്രമിച്ചു. അറേബ്യൻ നാടുകളിലെ എല്ലാ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്നാലും പിണറായിയുടെ കൈയ്യിലെ പാപക്കറ കഴുകി കളയാനാകില്ലെന്നും വേണുഗോപാൽ പറഞ്ഞു. അതുപോലെ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുകിട്ടാൻ ഉപയോഗിക്കുന്ന കൈക്കൂലി ആയാണ് പിണറായി…

      Read More »
    Back to top button
    error: