Breaking NewsKeralaNEWS

വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ കാലത്ത് കടൽക്കൊള്ളയും ഇപ്പോൾ കടൽ വിപ്ലവവും!! 2026ൽ‍ യുഡിഎഫ് 100 സീറ്റോടെ തിരിച്ചെത്തും- വിഡി സതീശൻ

മലപ്പുറം: നിങ്ങൾ നോക്കിക്കോ, 2026ൽ 100 സീറ്റോടെ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും, നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷനായി തടിച്ചുകൂടിയ യുഡിഎഫ് പ്രവർത്തകരോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിനായുള്ള അന്തിമ പോരാട്ടത്തിന് മുഴുവൻ പേരും ഒന്നിച്ചു നിൽക്കണമെന്നും പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആര്യാടൻ മുഹമ്മദ് നിയമസഭയിൽ എന്റെ ഗുരുനാഥൻ. അഞ്ച് വർഷക്കാലം അദ്ദേഹത്തിന്റെ തൊട്ടടുത്താണ് ഇരുന്നത്. ഒരുപാട് കാര്യങ്ങൾ എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. മറ്റാർക്കും പറഞ്ഞ് കൊടുക്കാത്ത കാര്യങ്ങളാണെന്നും വി ഡി സതീശൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണോദ്ഘാടനം ഉമ്മൻ ചാണ്ടി നടത്തിയപ്പോൾ കടൽക്കൊള്ള എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം. ഉമ്മൻചാണ്ടിയുടെ കാലത്ത് കടൽ കൊള്ളയും ഇപ്പോൾ കടൽ വിപ്ലവവും എന്നാണ് പറയുന്നത്. തുറമുഖം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തപ്പോൾ കടൾക്കൊള്ള മാറി കടൽ വിപ്ലവം ആയിമാറി. ഓന്തിനെ പോലെ നിറം മാറുന്നവരാണ് ഇടതുപക്ഷമെന്നും വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: