Breaking NewsKeralaNEWS

പാണക്കാട് കുടുംബത്തിനു ഷൗക്കത്തിനോട് പിണക്കമോ? തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് പാണക്കാട് കുടുംബം. കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരുംതന്നെ പങ്കെടുത്തില്ല. സമീപകാലത്തെ തെര‍ഞ്ഞെടുപ്പു ചരിത്രമെടുത്ത്നോക്കിയാൽ ഇതാദ്യമായാണ് പാണക്കാടുനിന്നു ആരും തെരഞ്ഞെടുപ്പ് കൺവെൻഷൻ പങ്കെടുക്കത്തത്.

അതേസമയം മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഹജ്ജിന് പോയതിനാൽ കൺവെൻഷനിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. പകരം പങ്കെടുക്കേണ്ട, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. ജില്ലയിൽ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങൾ കൺവെൻഷനിലേക്കെത്തിയില്ല. അതേ സമയം ജില്ലയിലെ മറ്റ് പരിപാടികളിൽ അബ്ബാസലി തങ്ങൾ പങ്കെടുത്തു.

Signature-ad

എന്നാൽ അബ്ബാസലി തങ്ങളെ കൺവെൻഷനിലേക്ക് ക്ഷണിച്ചതിൽ വീഴ്ച സംഭവിച്ചതായി ലീഗ് വൃത്തങ്ങളിൽ പരക്കെ ആക്ഷേപമുണ്ട്. അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ ക്ഷണിച്ചതെന്ന് അവർ പറഞ്ഞു. ഇതോടെയാണ് അബ്ബാസലി തങ്ങൾ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാതെ നേരത്തെ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുത്തത്. പക്ഷെ നേരത്തെ നിശ്ചയിച്ച പരിപാടികൾ ഉള്ളത് കൊണ്ടാണ് അബ്ബാസലി തങ്ങൾ കൺവെൻഷനിൽ പങ്കെടുക്കാതിരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം.

Back to top button
error: