Kerala
-
തമാശയ്ക്കു ചെയ്തതാണ്, തെറ്റാണെന്നു അറിയില്ലായിരുന്നു ആരും ദയവായി അനുകരിക്കരുത്!! ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് നൃത്തം ചെയ്യുന്ന റീൽസ്, വിവാദമായതോടെ മാപ്പുചോദിച്ച് യുവതി
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നൃത്തം ചെയ്യുന്നതിന്റെ റീൽസ് വിവാദമായതിനു പിന്നാലെ മാപ്പ് ചോദിച്ച് യുവതി. നാഗർകോവിൽ സ്വദേശി ഷക്കീല ബാനു ആണ് സംഭവം വിവാദമായതോടെ മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. ജീവൻ പോലും അപകടത്തിലാകുന്ന വിധം ഷക്കീല ചിത്രീകരിച്ച റീൽസ് കേരളത്തിലടക്കം വലിയ ചർച്ചയായതിനു പിന്നാലെയാണ് മാപ്പപേക്ഷയുമായെത്തിയത്. . റീൽസ് ഇത്രയും ചർച്ചയാകുമെന്നും കരുതിയില്ലെന്നും തമാശയ്ക്ക് ചെയ്തതാണെന്നും ഷക്കീല പറഞ്ഞു. തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല. ആരും ദയവായി തന്റെ വീഡിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും ഷക്കീല ബാനു പറഞ്ഞു. നാമക്കൽ – നാഗർകോവിൽ ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇറങ്ങി നിന്നാണ് ഷക്കീല ബാനു നൃത്തം ചെയ്തത്. യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് രംഗത്തെത്തിയത്.
Read More » -
മുടി വെട്ടിയതു ശരിയായില്ല, പ്രവേശനോത്സവ ദിവസം തന്നെ ഒമ്പതാംക്ലാസ് വിദ്യാർഥിയെ ക്ലാസിനു വെളിയിൽ നിർത്തി, ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി പിതാവ്
പത്തനംതിട്ട: മുടിവെട്ടിയത് ശരിയല്ലെന്ന പേരിൽ അടൂരിൽ ഒൻപതാം ക്ലാസിലെ വിദ്യാർഥിയെ പ്രവേശനോത്സവ ദിവസം തന്നെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി. കുട്ടിയേയും മറ്റു ചില വിദ്യാർഥികളേയും ക്ലാസിനു വെളിയിൽ നിർത്തിയ സ്കൂളിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാർഥിയുടെ പിതാവ് ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. തന്റെ മകൻ രാവിലെ വളരെ സന്തോഷത്തോടെ ആദ്യദിനം സ്കൂളിൽ പുത്തൻ ഉടുപ്പും ഇട്ട് ചെന്നതാണ്, എന്നാൽ മുടി വെട്ടിയത് ശരിയായില്ല എന്ന കാരണത്താൽ രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 മണി വരെ തന്റെ മകനേയും മറ്റു കുറച്ചു കുട്ടികളെയും സ്കൂളിനു വെളിയിൽ നിർത്തുകയായിരുന്നു എന്നാണ് പിതാവ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘‘രാവിലെ 8.45ന് രക്ഷിതാവ് ചെന്നാൽ മാത്രമേ ക്ലാസിൽ കയറ്റുകയുള്ളൂ എന്ന വിവരം എന്നെ അറിയിച്ചത് അനുസരിച്ച് ഞാൻ സ്കൂളിൽ ചെല്ലുകയും ഈ നടപടിക്കെതിരെ അതിശക്തമായി പ്രതിഷേധിക്കുകയും ചെയ്തതാണ്. ഇന്നലെ വൈകിട്ട് മകന്റെ മുടി വളരെ നല്ല രീതിയിൽ…
Read More » -
നിലമ്പൂരില്‍ യുഡിഎഫില്‍ കല്ലുകടി; തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; പകരം ആളെ വിടുന്ന പതിവു തെറ്റിച്ചു; ജില്ലയിലുണ്ടായിട്ടും എത്താതെ അബ്ബാസലി തങ്ങള്‍; ആര്യാടന്‍ ഷൗക്കത്ത് തോല്‍പ്പിച്ചെന്ന് ആരോപണം ഉയര്‍ത്തിയ വി.വി. പ്രകാശിന്റെ വീട്ടിലെത്തി അന്‍വറിന്റെ അപ്രതീക്ഷിത നീക്കം
നിലമ്പൂര്‍: യുഡിഎഫ് നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ കല്ലുകടിയായി പാണക്കാട് കുടുംബത്തിന്റെ അസാന്നിധ്യം. കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ മുസ്ലിം ലീഗിനെ നയിക്കുന്ന പാണക്കാടു കുടുംബത്തില്‍നിന്ന് ഒരാള്‍ പോലും പങ്കെടുത്തില്ല. സാദിഖ് അലി ശിഹാബ് തങ്ങള്‍ ഹജ്ജിനു പോയെന്ന വിശദീകരണം എത്തിയെങ്കിലും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത അബ്ബാസലി തങ്ങളും മുനവറലി തങ്ങളും യുഡിഎഫിന്റെ വേദിയില്‍ എത്തിയില്ല. സാധാരണ ഗതിയില്‍ എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കില്‍ പകരം ആളെ അയയ്ക്കാറുണ്ട് പാണക്കാട് കുടുംബം. ഇക്കുറി അതുമുണ്ടായില്ല എന്നതു ശ്രദ്ധേയമാണ്. അതേസമയം, പത്രിസ സമര്‍പ്പണത്തിനുശേഷം പി.വി. അന്‍വര്‍ പോയതു കഴിഞ്ഞവട്ടം യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.വി. പ്രകാശിന്റെ വീട്ടിലേക്കാണ് എന്നതും ശ്രദ്ധേയമാണ്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിക്കുന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍തന്നെ വി.വി. പ്രകാശിന്റെ മകള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മലപ്പുറം ഡിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന വി.വി. പ്രകാശ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെയായിരുന്നു വി.വി. പ്രകാശ്…
Read More » -
കടലിൽ കുളിക്കാനിറങ്ങിയ യെമൻ സ്വദേശികളായ രണ്ടു വിദ്യാർഥികളെ കാണാതായി, അപകടത്തിൽപ്പെട്ടത് കോയമ്പത്തൂരിൽനിന്ന് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥികൾ
കൊച്ചി: കടലിൽ കുളിക്കാനിറങ്ങിയ യെമൻ സ്വദേശികളായ രണ്ടു വിദ്യാർഥികളെ കാണാതായി. പുതുവൈപ്പിനിലെ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ അബ്ദുൾ സലാം (21), ജബ്രാൻ ഖലീൽ (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്. കോയമ്പത്തൂർ രത്തിനം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടവർ. കോസ്റ്റൽ പൊലീസ്, ഞാറയ്ക്കൽ പോലീസ്, വൈപ്പിൻ ഫയർ ഫോഴ്സ് തുടങ്ങിയവർ കടലിൽ തിരച്ചിൽ നടത്തുകയാണ്. അതേസമയം കടലിൽ ഇറങ്ങരുതെന്ന് വിദ്യാർഥികളോടു ആവർത്തിച്ചു പറഞ്ഞതാണെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഭാഷാപ്രശ്നമുള്ളതിനാൽ നാട്ടുകാർ പറഞ്ഞത് എന്താണെന്ന് കുട്ടികൾക്ക് മനസിലായില്ല എന്നാണ് കരുതുന്നത്. വിനോദസഞ്ചാരത്തിനായി കോയമ്പത്തൂരിൽനിന്ന് കാറിലാണ് ഒമ്പതംഗ കൊച്ചിയിലെത്തിയതെന്നാണ് വിവരം. 12 മണിയോടെ ബീച്ചിലെത്തിയ സംഘം നീന്താനായി കടലിൽ ഇറങ്ങി. തുടർന്ന് 2 പേരെ കാണാതാവുകയായിരുന്നു. സംഘത്തിലെ എട്ടുപേർ യെമൻ സ്വദേശികളും ഒരാൾ സുഡാൻ പൗരനുമാണ്. ഈ കടൽത്തീരത്ത് ലൈഫ് ഗാർഡുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ലെന്ന് നാട്ടുകാർ പറയുന്നു. ഏറെ അപകടം പിടിച്ച ഈ ബീച്ചിൽ കുളിക്കാനിറങ്ങി മുൻപും…
Read More » -
സുഹൃത്തിനൊപ്പം മീന്‍ പിടിക്കാന്‍ പോകവെ വള്ളം മറിഞ്ഞു; വലയില്‍ കാല്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: തിരുവല്ല വള്ളംകുളം കാവുങ്കലില്‍ വള്ളം മറിഞ്ഞ് മരിച്ചു. സുഹൃത്തുമൊത്ത് മീന്‍ പിടിക്കാന്‍ വള്ളത്തില്‍ പോയ വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രന്‍ (35 ) ആണ് മരിച്ചത്. മീന്‍ പിടിക്കാനായി ഇട്ടിരുന്ന വലയില്‍ കാല്‍ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കു ശമനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധ പുലര്‍ത്തണം.
Read More » -
അന്‍വര്‍ മനസ്സില്‍ കണ്ടത് കൊടുവള്ളി; യുഡിഎഫുമായി തെറ്റിയത് 2026 ലെ സീറ്റിന്റെ പേരിലോ? നിലമ്പൂരാനെ കാത്തിരിക്കുന്നത് രാഷ്ട്രീയ വെല്ലുവിളിയുടെ ദിനങ്ങള്‍
തിരുവനന്തപുരം: നിലമ്പൂരില്‍ എല്‍ഡിഎഫുമായി ഇടഞ്ഞ് എംഎല്‍എ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയ പിവി അന്‍വര്‍ യുഡിഎഫുമായി തെറ്റിയതിന് പിന്നില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തീരുമാനിച്ചതും തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഉറപ്പു നല്‍കാത്തതും നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അന്‍വറിനെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ മറ്റൊരു ഉള്ളറക്കഥ കൂടി വ്യക്തമാക്കുന്നതാണ്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റിനെച്ചൊല്ലിയായിരുന്നു അന്‍വറിന്റെ വിയോജിപ്പ്. ”മുസ്ലിം ലീഗ് സീറ്റായ കൊടുവള്ളിയാണ് അന്‍വര്‍ ആഗ്രഹിച്ചത്,” കെപിസിസി ഭാരവാഹിയായ നേതാവ് പറഞ്ഞു. ”എന്നാല്‍, കോണ്‍ഗ്രസുമായുള്ള കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ അന്‍വറിനോട് ലീഗ് ആവശ്യപ്പെട്ടു. ഇത് ഒരിടത്തും എത്തില്ലെന്ന് ഞങ്ങള്‍ക്ക് തോന്നി. ഒരു പാര്‍ട്ടി മുന്നണിയുടെ ഭാഗമാകുന്നതിന് മുമ്പ് തന്നെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാനോ രേഖാമൂലം ഉറപ്പ് നല്‍കാനോ യുഡിഎഫിന് എങ്ങനെ കഴിയും?” -അദ്ദേഹം ചോദിച്ചു. എന്നാല്‍, യുഡിഎഫിലെ ഉന്നത നേതാക്കളുടെ അഭിപ്രായത്തില്‍, സ്ഥിതി കൂടുതല്‍…
Read More » -
മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്റെ പരാക്രമം; മോന്‍സ് ജോസഫ് എംഎല്‍എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, നാട്ടുകാരായ രണ്ടുപേര്‍ക്ക് തട്ടുകിട്ടി
കോട്ടയം: മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്റെ പരാക്രമം. മോന്‍സ് ജോസഫ് എംഎല്‍എ അപകടത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ കടുത്തുരുത്തി അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തില്‍ എത്തിയ കാര്‍ റോഡരികില്‍ നാട്ടുകാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന മോന്‍സ് ജോസഫ് എംഎല്‍എയുടെ നേരെ പാഞ്ഞടുത്തു. നാട്ടുകാരില്‍ ചിലര്‍ എംഎല്‍എയെ പിടിച്ചുമാറ്റിയതിനാല്‍ അപകടം ഒഴിവായി. നിര്‍ത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുന്‍വശം റോഡില്‍ ഇറക്കിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചുനിന്നു. പിന്നോട്ടെടുത്ത കാര്‍ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി. നാട്ടുകാര്‍ കാര്‍ തടഞ്ഞ് ഡോര്‍ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യലഹരിയിലാണെന്നു മനസ്സിലായി. നാട്ടുകാരില്‍ പലര്‍ക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. സംഭവത്തില്‍ പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞു. വെള്ളൂര്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
Read More » -
നാട്ടറിവ് പ്രചാരകന്‍ മഹേഷ് മങ്ങാട്ട് വീട്ടില്‍ മരിച്ച നിലയില്‍; രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടത് അയല്‍ക്കാര്‍
കൊച്ചി: ഓച്ചന്തുരുത്ത് തപോവനം ഡയറക്ടറും നാട്ടറിവ് പ്രചാരകനും ചികിത്സകനുമായ മഹേഷ് മങ്ങാട്ട് (61) വീട്ടില്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ള നിലയിലാണ്. അവിവാഹിതനായ മഹേഷ് തനിച്ചായിരുന്നു താമസം. വീടിനു പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഓച്ചന്തുരുത്ത് പരേതരായ ദിവാകരന്‍ – ശീലാവതി ദമ്പതിമാരുടെ മകനാണ്. ദേശീയ യുവജന അവാര്‍ഡ് ജേതാവായ മഹേഷ് സാക്ഷരതാ ജില്ലാ കോഓര്‍ഡിനേറ്റര്‍, വനവത്കരണപദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്യംനിന്നു പോയിരുന്ന നാട്ടറിവുകള്‍ ശേഖരിച്ച് പുതിയ തലമുറയ്ക്ക് കൈമാറാന്‍ സംസ്ഥാന വ്യാപകമായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചുരുന്നു. ഇതിനായി നാട്ടിന്‍പുറങ്ങളില്‍ സഞ്ചരിച്ചു. തലവേദന ശമനത്തിനുള്ള ഒറ്റമൂലി ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സയ്ക്കായി ജില്ലകള്‍തോറും ക്യാമ്പുകള്‍ നടത്തി. കര്‍ക്കടക മാസത്തില്‍ പഴയതലമുറ ഉപയോഗിച്ചിരുന്ന മരുന്നു കഞ്ഞി പുനരവതരിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ 12 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഔഷധ സസ്യ പ്രദര്‍ശനങ്ങള്‍ അടക്കം സംഘടിപ്പിക്കാന്‍ മുന്നിട്ടു നിന്ന വ്യക്തിയായിരുന്നു മഹേഷ്. നിരവധി നാട്ടറിവുകള്‍ ശേഖരിച്ച മഹേഷിന്റെ…
Read More » -
തിരക്കുകള്‍ മാറ്റിവച്ച് പിണറായി വിജയന്‍ എം. സ്വരാജിനുവേണ്ടി വീണ്ടും നിലമ്പൂരിലേക്ക്; അഭിമാന പോരാട്ടമായി കണ്ട് സിപിഎം; ഷൗക്കത്തിന്റെ പ്രചാരണത്തിന് കെ.സി. വേണുഗോപാല്‍; അന്‍വറും ഇന്നുമുതല്‍ സജീവം; സജീവ പ്രചാരണ ചൂടിലേക്ക് മണ്ഡലം
നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടുമെത്തും. ഈ മാസം 13,14,15 തീയതികളിലാണ് മുഖ്യമന്ത്രി മണ്ഡലത്തിലെത്തുക. ഏഴു പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. സ്വരാജ് ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ഥിയാണെന്നും ആരുടെ മുന്നിലും തല ഉയര്‍ത്തി നിന്ന് വോട്ടുചോദിക്കാമെന്നും നിലമ്പൂരിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിലമ്പൂരിലൂടെ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും എല്‍ഡിഎഫ് അഴിമതി സംസ്‌കാരം വളര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എം. സ്വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. സിപിഎം നിലമ്പൂര്‍ ഏരിയ കമ്മറ്റി ഓഫിസില്‍നിന്ന് കാല്‍ നടയായാകും സ്വരാജ് പത്രിക സമര്‍പ്പണത്തിനെത്തുക. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കള്‍ സ്വരാജിനെ അനുഗമിക്കും. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായത് തന്നെ അന്‍വറിന്റെ വഞ്ചനയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. അന്‍വറുമായി ഒരു ബന്ധവുമില്ലെന്നും നിലവില്‍ നിലമ്പൂരിലെ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാണെന്നും എല്‍ഡിഎഫ് കണ്‍വീനല്‍ ടി.പി. രാമകൃഷ്ണനും പ്രതികരിച്ചിരുന്നു. അന്‍വറുമായി ഒരു ചങ്ങാത്തവും വേണ്ടെന്നാണ് പ്രാദേശിക നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.…
Read More » -
സതീശന്റേത് ഏകാധിപത്യ പ്രവണത; കോണ്‍ഗ്രസ് നിലപാടിനെ കടന്നാക്രമിച്ച് ലീഗ്, അന്‍വറിനും മാങ്കൂട്ടത്തിലിനും വിമര്‍ശനം
മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുസ്ലീം ലീഗ് യോഗത്തില്‍ വിമര്‍ശനം. സതീശന്റേത് ഏകാധിപത്യ പ്രവണതയാണെന്ന് ലീഗ് നേതാക്കള്‍ ഒന്നടങ്കം വിമര്‍ശിച്ചു. മലപ്പുറത്ത് ചേര്‍ന്ന ലീഗ് നേതൃയോഗത്തിലാണ് കോണ്‍ഗ്രസിനെ ഒന്നടങ്കം ആക്രമിച്ചത്. അന്‍വര്‍ വിഷയം നീട്ടിക്കൊണ്ടു പോയി വഷളാക്കി. ലീഗിന് ഒരു കാലത്തും ഇല്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നുമുണ്ടാകുന്നത്. ഇങ്ങനെ പോയാല്‍ പാര്‍ട്ടിക്ക് വേറെ വഴി നോക്കേണ്ടി വരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കെ എം ഷാജിയും എം കെ മുനീറും അടക്കമുള്ള നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. പ്രശ്ന പരിഹാരത്തിന് കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ വിളിക്കട്ടെയെന്നും ലീഗ് നിലപാടെടുത്തിരിക്കുകയാണ്. മുന്നണി മര്യാദകള്‍ പോലും വി ഡി സതീശന്‍ പാലിച്ചില്ല. പ്രശ്നങ്ങള്‍ ഇത്രയും നീണ്ടു പോകാന്‍ കാരണം സതീശനും അന്‍വറുമാണെന്നാണ് ലീഗ് വിലയിരുത്തല്‍. സതീശന്‍ അനാവശ്യ വാശി കാണിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലും ഈ യോഗത്തില്‍ വിമര്‍ശനം ഉണ്ടായി. നേതൃത്വം തീരുമാനമെടുത്തതിന് ശേഷം പി…
Read More »