Kerala

    • ‘വി.എസിനെ വഞ്ചിച്ചാണ് പിണറായി മുഖ്യമന്ത്രിയായത്; കേരളം കണ്ട ഏറ്റവും വലിയ വഞ്ചകന്‍’

      മലപ്പുറം: പിണറായി വിജയന്‍ ആദ്യം വഞ്ചിച്ചത് വി.എസ്.അച്യുതാനന്ദനെയെന്ന് പി.വി.അന്‍വര്‍. വി.എസിനെ വഞ്ചിച്ചാണ് പിണറായി ആദ്യം മുഖ്യമന്ത്രിയായത്. മലപ്പുറം ജില്ലയെ മുഴുവന്‍ വഞ്ചിച്ചവനാണ് പിണറായി. പിണറായി കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനാണ്. 2021ലെ തിരഞ്ഞെടുപ്പില്‍ പിണറായി അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയാണ്. ന്യൂനപക്ഷങ്ങളും കേരളത്തിലെ മതേതരവാദികളും ഒന്നും ആലോചിക്കാതെ അന്ന് പിണറായിക്ക് പിന്തുണ നല്‍കി. അന്ന് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. മുനമ്പത്തെ മനുഷ്യരെയും പിണറായി വഞ്ചിച്ചെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനിലെത്തിയ മുഖ്യമന്ത്രി ചതിയുടെ പരിണിതഫലമാണ് ഉപതിരഞ്ഞെടുപ്പെന്ന് പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കര്‍ഷകരോട് കൊടുംവഞ്ചന നടത്തിയ മുഖ്യമന്ത്രിയാണ് കേരളത്തിലേത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജപ്തി നടന്നത് നിലമ്പൂരിലാണ്. വഞ്ചകനായ മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും തിരിച്ചടി കൊടുക്കാനുള്ള സമയമാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും അന്‍വര്‍ പറഞ്ഞു.

      Read More »
    • നിരന്തരം ദ്വയാര്‍ഥ പ്രയോഗം നടത്തി; സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘത്തിന്റെ പക്കല്‍; ലൈംഗിക അധിക്ഷേപവും പിന്തുടര്‍ന്ന് അപമാനിക്കലും സ്ഥിരം ശൈലി; ബോബി ചെമ്മണൂരിന് എതിരായ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍

      കൊച്ചി: നടി നല്‍കിയ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബോബി ചെമ്മണ്ണൂര്‍ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്ന് കുറ്റപത്രത്തിലുള്ളത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് നിരന്തരം ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ പലര്‍ക്കുക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. രണ്ടു വകുപ്പുകള്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. അഭിമുഖങ്ങളുടെ വിഡിയോ ക്ലിപ്പുകളും നടിയുടെ രഹസ്യമൊഴിയും സാക്ഷി മൊഴികളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ലൈംഗിക അധിക്ഷേപത്തിനൊപ്പം പിന്തുടര്‍ന്ന് ശല്യം ചെയ്തതിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.നടിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കേസടുത്ത് അന്വേഷണം നടത്തിയത്. കേസില്‍ ബോബി ചെമ്മണ്ണൂര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ, നടി നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂര്‍…

      Read More »
    • എസ് സിപിഒ അടിച്ചുമാറ്റിയത് കോടതി സൂക്ഷിക്കാനേൽപിച്ച സ്പോർട്സ് സൈക്കിൾ, ഉടമയെത്തി തൊണ്ടിമുതൽ അന്വേഷിച്ചപ്പോൾ പിടിവീണു- സസ്പെൻഷൻ

      ഇടുക്കി: തൊടുപുഴ കാളിയാറിൽ തൊണ്ടിമുതൽ അടിച്ചുമാറ്റിക്കൊണ്ടുപോകാൻ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. കാളിയാർ പോലീസ് സ്റ്റേഷനിലെ എസ് സിപിഒ ജയ്മോനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സൂക്ഷിക്കുന്നതിനായി തൊടുപുഴ പോലീസിനെ ഏൽപ്പിച്ച സ്പോർട്സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പിന്നീട് ഉടമ സ്റ്റേഷനിലെത്തി സൈക്കിൾ തിരക്കിയപ്പോഴാണ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കാണാതായ വിവരം അറിയുന്നത്. തുടർന്നു സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൈക്കിൾ കടത്തിയത് എസ്.സി.പി.ഓ. ജയ്മോനാണെന്ന് തെളിഞ്ഞു. സംഭവം പുറത്തറിഞ്ഞതോടെ ഉദ്യോ​ഗസ്ഥൻ സൈക്കിൾ തിരികെ സ്റ്റേഷനിലെത്തിച്ചു. സ്പെഷ്യൽ ബ്രാഞ്ച് വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതോടെ ഇയാളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

      Read More »
    • ഇനി ഫെനി അടിക്കാൻ ​ഗോവയ്ക്കു പോകണ്ട, നല്ല സൊയമ്പൻ സാധനം കണ്ണൂരിലും കിട്ടും!! കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി, കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമിയിൽ ഡിസ്റ്റിലറി

      കണ്ണൂർ: കശുമാങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗോവൻ ഫെനിയ്ക്ക് മദ്യപർക്കിടയിൽ പ്രിയമേറെയാണ്. ഫെനിയടിക്കാൻ വേണ്ടി നേരെ ​ഗോവയ്ക്ക് വണ്ടി കയറുന്നവരുമുണ്ട്. എന്നാൽ ഗോവൻ ഫെനിക്ക് സംസ്ഥാനത്ത് നിന്ന് ഒരു എതിരാളി കൂടി വിപണിയിലെത്താനുള്ള ഒരുക്കത്തിലാണിപ്പോൾ. കണ്ണൂരിൽ നിന്നാണ് കശുമാങ്ങയിൽ നിന്ന് വാറ്റിയെടുത്ത കുറഞ്ഞ ആൽക്കഹോൾ ഉളള മദ്യം വിപണിയിലേക്കെത്താൻ തയ്യാറെടുക്കുന്നത്. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഉൽപ്പാദിപ്പിക്കുന്ന കുറഞ്ഞ ആൽക്കഹോൾ ഉള്ള കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി ലഭിച്ചുകഴി‍ഞ്ഞു.കണ്ണൂരിലെ പയ്യാവൂരിലും പരിസര പ്രദേശങ്ങളിലും കശുമാവ് കൃഷി വ്യാപകമാണ്. സമൃദ്ധമായ കശുമാങ്ങ കൃഷി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2016 ലാണ് സഹകരണ സംഘം ഈ ആശയവുമായി സംസ്ഥാന സർക്കാരിനെ സമീപിക്കുന്നത്. 2022ൽ സർക്കാർ പദ്ധതി അംഗീകരിച്ചിരുന്നു. ഇപ്പോൾ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി കൂടി ലഭിച്ചതോടെ തുടർനടപടികൾക്ക് തയ്യാറെടുക്കുകയാണ് പയ്യാവൂർ സഹകരണ സംഘം. കൂടാതെ ഡിസ്റ്റിലറിക്കായി കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമി സഹകരണ സംഘം കണ്ടെത്തുകയും ചെയ്തു. പ്രാദേശിക കർഷകരെ…

      Read More »
    • എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷണം കഴിക്കാതെ മരുന്നുകഴിച്ചതിനാലെന്ന് ഡിഎംഒ

      പത്തനംതിട്ട: എലിപ്പനിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട പെരുനാടാണ് സംഭവം. മരുന്നു കഴിച്ച അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇവർ ഭക്ഷണം കഴിക്കാതെ ഗുളിക കഴിച്ചത് കൊണ്ടാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ഡിഎംഒ അറിയിച്ചു.

      Read More »
    • കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അധിക്ഷേപിച്ചത് ആര്‍എസ്എസുകാരനെന്ന് പറഞ്ഞ്; കുടുംബത്തെ സ്വാധീനിക്കാനെത്തിയെങ്കിലും പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയെന്ന് പറഞ്ഞ് കുടുംബം കൈയോടെ തള്ളി; നിലമ്പൂരില്‍ ആര്‍ക്കും വേണ്ടാതായോ ‘അന്‍വറിസം’?

      മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി പ്രകാശിന്റെ പേര് പറഞ്ഞ് വോട്ടുപിടിക്കാന്‍ ഇറങ്ങിയ പി.വി അന്‍വര്‍, പ്രകാശിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നാണംകെട്ടു. എന്നും കോണ്‍ഗ്രസിനോടൊപ്പം എന്നു പറഞ്ഞ് പ്രകാശിന്റെ കുടുംബം യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് പ്രകാശിനെ തോല്‍പ്പിക്കാന്‍ അന്‍വര്‍ നടത്തിയ കുതന്ത്രങ്ങള്‍ അടക്കം ചര്‍ച്ചയില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രവര്‍ത്തകര്‍ പ്രകാശിനെ അന്‍വര്‍ അധിക്ഷേപിക്കുന്ന വാക്കുകള്‍ അടക്കം ചൂണ്ടിക്കാട്ടി രംഗത്തെത്തി. കഴിഞ്ഞ തവണ വര്‍ഗീയതയില്‍ ഊന്നിയ പ്രചരണങ്ങളായിരുന്നു അന്‍വര്‍ നടത്തിയതും. പ്രകാശിനെ ആര്‍എസ്എസുകാരനാണ് എന്ന അധിക്ഷേപമായിരുന്നു അന്‍വറിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിന് അന്ന് തന്നെ പ്രകാശ് മറുപടി നല്‍കിയതുമാണ്. അക്കാലത്ത് പ്രകാശിന്റെ ഫേസ്ബുക്ക് കുറിപ്പ് അടക്കം പ്രവര്‍ത്തകര്‍ പങ്കുവെച്ചാണ് തിരിച്ചടിച്ചത്. ഇന്നലെ പ്രകാശിന്റെ വീടു സന്ദര്‍ശിച്ചാണ് അന്‍വര്‍ പ്രചരണ രംഗത്ത് കുളംകലക്കാന്‍ ഇറങ്ങിയത്. എന്നാല്‍, പ്രകാശിന്റെ ഭാര്യ സ്മിതയുടെ നിലപാടില്‍ ആ നീക്കം അപ്പാടെ പാളുകയും ചെയ്തു. എന്നും…

      Read More »
    • ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്: പണമൊഴുകുന്നത് മുംബൈയിലേക്ക്; തെളിവുകള്‍ ശേഖരിച്ച് വിജിലന്‍സ്

      കൊച്ചി: എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. താനയിലെ ബോറാ കമോഡിറ്റിസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. ഇത് ഷെല്‍ കമ്പനിയയാണെന്ന് സ്ഥിരീകരിച്ചു. ഇഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന പണം എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമസ്ഥരായി കാണിച്ചിരിക്കുന്നത് രണ്ട് മുംബൈ സ്വദേശികളാണ്. എന്നാല്‍ ഇതില്‍ ഒരാള്‍ക്ക് കമ്പനിയെക്കുറിച്ച് അറിയില്ല, രണ്ടാമത്തെ മേല്‍വിലാസം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ,കഴിഞ്ഞദിവസം കൊച്ചി ഇഡി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ പ്രതിയായ കൈക്കൂലി കേസിലെ വിവരശേഖരണത്തിനാണ് പരിശോധനയെന്ന് വിജിലന്‍സ് അറിയിച്ചു. രേഖകളും സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാന്‍ വിജിലന്‍സ് നീക്കം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരനായ അനീഷ് ബാബുവിനെതിരേയുള്ള രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സ് ഇഡിക്ക് കത്ത് നല്‍കിയിരുന്നു. പക്ഷേ കത്തിന് കൃത്യമായൊരു മറുപടി നല്‍കാന്‍ ഇഡി തയാറായില്ല. വിവരങ്ങള്‍ കൈമാറാന്‍ ഇഡി തയാറാകാത്ത സാഹചര്യത്തിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇഡി…

      Read More »
    • ഗതാഗത നിയമലംഘനത്തിനുള്ള രണ്ടുവര്‍ഷത്തെ നോട്ടീസ് ഒന്നിച്ചയച്ച് എംവിഡി; പിഴത്തുക ഒരുലക്ഷം വരെ!

      കാസര്‍കോട്: 2023 മുതലുള്ള ഗതാഗത നിയമലംഘന നോട്ടീസുകള്‍ ഒന്നിച്ചയച്ച് മോട്ടോര്‍ വാഹന വകുപ്പ്. കാസര്‍കോട്ട് മുന്നൂറോളം പേര്‍ക്കാണ് രണ്ടുവര്‍ഷത്തെ പിഴ അടയ്ക്കാനുള്ള നോട്ടീസ് ഒന്നിച്ച് ലഭിച്ചത്. ചിലര്‍ക്ക് ഒരുലക്ഷത്തിന് മുകളിലാണ് പിഴ ലഭിച്ചത്. കുമ്പള-ബദിയടുക്ക റോഡില്‍ കുമ്പള ടൗണിന് സമീപം സ്ഥാപിച്ചിരിക്കുന്ന ക്യാമറയാണ് നാട്ടുകാര്‍ക്ക് പണി കൊടുത്തത്. 2023ലാണ് ഇവിടെ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ ഇതുവരെ ആര്‍ക്കും പിഴ ലഭിച്ചിരുന്നില്ല. ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന നിഗമനത്തിലായിരുന്നു പ്രദേശവാസികള്‍. ഇത് വിശ്വസിച്ച് നിയമലംഘനം നടത്തിയവര്‍ക്കാണ് വന്‍ പണി ലഭിച്ചിരിക്കുന്നത്. ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ ചുരുങ്ങിയത് 15 ദിവസത്തിനുള്ളില്‍ ചെല്ലാന്‍ അയയ്ക്കണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. 2023ല്‍ സമാന വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനെതിനെ കേരള ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

      Read More »
    • എന്താണ് സംഭവിക്കുന്നത് മുഖ്യമന്ത്രീ? വലിയ ധൃതിയൊന്നുമില്ല; അഞ്ചര വര്‍ഷമായല്ലോ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടെന്ന് പാര്‍വതി തിരുവോത്ത്

      കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവര്‍ക്ക് താല്‍പര്യമില്ലാത്ത കേസുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് തീരുമാനം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സ്റ്റോറിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മെന്‍ഷനും ചെയ്തിട്ടുണ്ട്. ‘നമ്മുക്ക് ഇനി കമ്മിറ്റി രൂപവത്കരിക്കാന്‍ കാരണമായ യഥാര്‍ത്ഥ കാര്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാമല്ലോ അല്ലേ? സിനിമാമേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നയങ്ങള്‍ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം? അതില്‍ എന്താണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ സംഭവിക്കുന്നത്. വലിയ ധൃതിയൊന്നുമില്ല, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചരവര്‍ഷമല്ലേ ആയുള്ളൂ’- എന്നായിരുന്നു പാര്‍വതിയുടെ കുറിപ്പ്. മൊഴി കൊടുത്തവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. 21 എണ്ണം നേരത്തെ ഒഴിവാക്കിയിരുന്നു. ബാക്കി വന്ന 14 കൂടി അവസാനിപ്പിച്ച് ഈ മാസം തന്നെ കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കും. കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ…

      Read More »
    • അതു ചെറിയേ ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്! ഉദ്ഘാടകനായി പാണക്കാട് അബ്ബാസ് അലി തങ്ങള്‍, ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് പര്യടനത്തിന് തുടക്കം

      മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മണ്ഡല പര്യാടനം മുസ്ലിം ലീഗ് നേതാവ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പോത്തുകല്‍ മുണ്ടേരിയില്‍ നിന്നാണ് പഞ്ചായത്ത് പര്യടനം ആരംഭിച്ചത്. ഇന്നലെ വേറെ പരിപാടികള്‍ ഉണ്ടായിരുന്നതിനാലാണ് യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതെന്നും, ഇനിയുള്ള പ്രചാരണ പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കുമെന്നും അബ്ബാസ് അലി പറഞ്ഞു. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ മറ്റൊരു വിഷയവുമില്ല. ചെറിയ കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടായി. ഇനിയുള്ള എല്ലാ പരിപാടികളും പങ്കെടുക്കും. ഇടതുപക്ഷ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാനുള്ള അവസരമാണ് ലഭിച്ചിട്ടുള്ളത്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കുമെന്നും പാണക്കാട് അബ്ബാസ് അലി തങ്ങള്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളായ പി കെ ബഷീര്‍ എംഎല്‍എ, എ പി അബ്ദുള്‍ വഹാബ് എംപി, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായാ എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഡിസിസി…

      Read More »
    Back to top button
    error: