KeralaNEWS

ആദ്യം നീന്തി കരയിലെത്തി, രണ്ടാമത്തെ ചാട്ടം പിഴച്ചു; ടാന്‍സാനിയന്‍ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: വെണ്ടുരുത്തി കപ്പല്‍ച്ചാലില്‍ കാണാതായ ടാന്‍സാനിയന്‍ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. വെണ്ടുരുത്തി പാലത്തിനു സമീപം കായലില്‍ നിന്നാണ് അബ്ദുല്‍ ഇബ്രാഹിം സാലിഹി (22) ന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വെണ്ടുരുത്തി പാലത്തില്‍നിന്നു ചാടിയെങ്കിലും ശക്തമായ അടിയൊഴുക്കില്‍പ്പെട്ടു എന്നാണ് കരുതുന്നത്.

ഏഴിമല നാവിക അക്കാദമിയില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കി, പാസിങ് ഔട്ട് പരേഡിനു ശേഷം മറ്റുള്ളവര്‍ക്കൊപ്പം കൊച്ചിയില്‍ എത്തിയതായിരുന്നു അബ്ദുല്‍ ഇബ്രാഹിം. തിങ്കളാഴ്ച ടാന്‍സാനിയയിലേക്ക് തിരികെ പോകേണ്ടതായിരുന്നു. വൈകിട്ടോടെ മറ്റു നാവിക സേനാ കേഡറ്റുകള്‍ക്കൊപ്പം വെണ്ടുരുത്തി പാലത്തിലെത്തി. ഇതിനിടെ അബ്ദുല്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടുകയും നീന്തി കരയിലെത്തുകയും ചെയ്തു. രണ്ടാമത്തെ ചാട്ടം പക്ഷേ പിഴച്ചു. അബ്ദുല്‍ വെള്ളത്തില്‍നിന്ന് ഉയര്‍ന്നു വന്നില്ല. തുടര്‍ന്ന് ഞായറാഴ്ച രാത്രിയും ഇന്നലെ മുഴുവനും നടന്ന തിരച്ചിലിനൊടുവിലാണ് പാലത്തിന് അടിയില്‍നിന്നു മൃതദേഹം കണ്ടെത്തിയത്.

Signature-ad

അതിനിടെ, കൊച്ചിയില്‍ വിനോദസഞ്ചാരത്തിന് എത്തി കടലില്‍ കാണാതായ 2 യെമന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇന്നലെയായിരുന്നു കോയമ്പത്തൂരില്‍നിന്ന് 9 അംഗ വിദ്യാര്‍ഥി സംഘം പുതുവൈപ്പ് വളവ് ബീച്ചിലെത്തിയതും കുളിക്കുന്നതിനിടെ 2 പേരെ കാണാതാകുന്നതും.

 

Back to top button
error: