KeralaNEWS

സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി, പിറവത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ കാണാനില്ല; അന്വേഷണം

എറണാകുളം: പിറവത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായി. പാമ്പാക്കുട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അര്‍ജുന്‍ വൈകിട്ട് തിരിച്ചെത്തിയില്ല. വീട്ടില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അര്‍ജുന്‍ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിനു ശേഷം അര്‍ജുന്‍ എവിടേക്കു പോയി എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകന്‍ വീട്ടിലെത്തിയില്ലെന്ന കാര്യം തിരിച്ചറിഞ്ഞത്. അന്വേഷണത്തില്‍ അര്‍ജുന്‍ സ്‌കൂളിലെത്തിയിരുന്നില്ലെന്നു ബോധ്യപ്പെട്ടു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അര്‍ജുനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

Signature-ad

അതേസമയം, അര്‍ജുന്‍ എന്തിനാണ് വീടുവിട്ടു പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വീട്ടില്‍ യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്നാണ് അന്വേഷണത്തില്‍ പൊലീസിനു വ്യക്തമായത്. പ്ലസ് വണ്‍ പരീക്ഷാഫലം വന്നതിനു പിന്നാലെ അര്‍ജുന്‍ അസ്വസ്ഥനായിരുന്നോ, അതുമൂലമാണോ മാറി നില്‍ക്കുന്നത് എന്നതു സംബന്ധിച്ചും സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: