Kerala

    • ബ്രിട്ടീഷ് യുദ്ധവിമാനം ഉടന്‍ തിരുവനന്തപുരം വിടില്ല, കാരണം…

      തിരുവനന്തപുരം: അടിയന്തര സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കയാത്ര ഇനിയും വൈകുമെന്ന് വിവരം. അറബിക്കടലില്‍ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടര്‍ന്നായിരുന്നു അമേരിക്കന്‍ നിര്‍മ്മിത എഫ്-35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനാല്‍ അത് പരിഹരിച്ചതിനുശേഷമേ മടക്കയാത്ര സാധിക്കുകയുള്ളൂ. വിമാനത്തിന്റെ പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ദ്ധരും ചേര്‍ന്ന് തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സാങ്കേതിക തകരാര്‍ കണ്ടെത്തിയ വിവരം വ്യോമസേന ഉദ്യോഗസ്ഥര്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന ബ്രിട്ടീഷ് വിമാനവാഹിനി കപ്പലായ എച്ച് എം എസ് പ്രിന്‍സ് ഒഫ് വെയില്‍സ് അധികൃതരെ അറിയിച്ചിട്ടുണ്ട്. വ്യോമസേനാ എന്‍ജിനിയര്‍മാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും പരിഹരിക്കാനായിരുന്നില്ല. പുതിയ പൈലറ്റായ ഫ്രെഡിയെ വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഏല്‍പ്പിച്ച് ആദ്യ പൈലറ്റായ മൈക്കുമായി ഹെലികോപ്ടര്‍ എച്ച് എം എസ് പ്രിന്‍സ് ഒഫ് വെയില്‍സിലേയ്ക്ക് മടങ്ങി. ആദ്യഘട്ടത്തില്‍ മൈക്ക് വിമാനത്തിന് സമീപത്തുനിന്ന് മാറാന്‍ തയ്യാറായിരുന്നില്ല. അവിടെതന്നെ കസേരയിട്ടിരുന്ന അദ്ദേഹത്തിന് പിന്നീട്…

      Read More »
    • ആലപ്പുഴയില്‍ അജ്ഞാത മൃതദേഹം; ‘വാന്‍ ഹയി’ല്‍നിന്ന് കാണാതായ നാവികന്റേതെന്ന് സംശയം

      ആലപ്പുഴ: അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിനു സമീപം അജ്ഞാത മൃതദേഹം. അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹയി 503 കപ്പലില്‍ നിന്ന് കാണാതായ നാവികന്റേതാകാം മൃതദേഹം എന്നാണു സംശയം. കാണാതായ യമന്‍ പൗരന്റേതാണോ മൃതദേഹം എന്നും സംശയമുണ്ട്. രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്. മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ത്തുങ്കല്‍ പൊലീസ് കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചു. അടിവസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നടപടി തുടങ്ങി. ആലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് കണ്ടെയ്നര്‍ അടിഞ്ഞു; വാന്‍ഹായിലേതെന്ന് സൂചന അതേസമയം, വാന്‍ ഹയി കപ്പലില്‍ നിന്ന് ആലപ്പുഴയില്‍ അടിഞ്ഞ കണ്ടെയ്‌നര്‍ കൊല്ലം തുറമുഖത്തേക്കു മാറ്റും. കണ്ടെയ്‌നര്‍ കണ്ടെത്തിയ ഇടത്തെ കടല്‍വെള്ളം മലിനീകരണനിയന്ത്രണ ബോര്‍ഡ് ശേഖരിച്ചു.

      Read More »
    • കൊടുവള്ളിയില്‍ പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിച്ചു, പോലീസുകാരന് പരിക്ക്

      കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു, പോലീസുകാരന് പരിക്ക്. കൊടുവള്ളി പോലീസ് സ്റ്റേഷനില്‍ ആകെയുള്ള ഒരേ ഒരു വാഹനമാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. രാവിലെ ഏഴുമണിയോടെ ദേശീയ പാതയില്‍ വെണ്ണക്കാട് വെച്ചായിരുന്നു അപകടം. മൂന്നു ലക്ഷം കിലോമീറ്ററില്‍ അധികം ഓടിയ വാഹനം നിലവില്‍ ഓടിക്കാനുള്ള കണ്ടീഷനില്‍ അല്ല എന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ജിതിനെ പരുക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡിലെ വെള്ളക്കെട്ടിലൂടെ ജീപ്പ് ഓടുമ്പോഴാണ് നിയന്ത്രണം വിട്ടത്.

      Read More »
    • മകളെ കലാവഴിയിലെത്തിച്ച സുപ്രിയ ടെക്സ്റ്റൈല്‍സ് ഉടമ; വിവാഹമോചന പ്രതിസന്ധിയെ അതിജീവിച്ചതും ആ പിന്തുണയില്‍; രണ്ടാം വിവാഹവിവാദങ്ങളിലും ചേര്‍ത്ത് നിര്‍ത്തി; നീലേശ്വരത്തെ പി. മാധവന്‍ സിനിമാക്കാര്‍ക്കെല്ലാം മാധവേട്ടന്‍

      കൊച്ചി: കാവ്യാ മാധവനെ അറിയപ്പെടുന്ന നടിയാക്കിയത് അച്ഛന്‍ പി മാധവന്റെ ഉറച്ച പിന്തുണയുടെ ഫലമായിരുന്നു. മകളെ എന്നും ചേര്‍ത്ത് നിര്‍ത്തിയ അച്ഛന്‍. പ്രതിസന്ധികളില്‍ എല്ലാം കൂടെ നിന്ന രക്ഷകര്‍ത്താവ്. കാവ്യയെ അറിയുന്നവര്‍ക്കൊപ്പം മാധവന്‍, മാധവന്‍ ചേട്ടനായിരുന്നു. കലോത്സവ വേദികളില്‍ എല്ലാം മകള്‍ക്കൊപ്പം നിഴലായി എന്നും മാധവന്‍ ചേട്ടനും ഉണ്ടായിരുന്നു. എല്ലാം തിരക്കുകളും മാറ്റിവച്ചു മകള്‍ക്കൊപ്പം ചേര്‍ന്ന് നടക്കാന്‍ എപ്പോഴും മാധവന്‍ ഒപ്പം ഉണ്ടാകാറുണ്ടായിരുന്നു. കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോള്‍ അങ്ങോട്ടും മാറി. അമ്മ ശ്യാമളയും അച്ഛന്‍ മാധവനും ആണ് തന്റെ നട്ടെല്ല് എന്ന് കാവ്യയും പറഞ്ഞിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം സംഭവിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നും മകന്‍ മിഥുന്‍ എത്തുന്നത് വരെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നിരവധി ആളുകള്‍ ആണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുന്നത്. നടി കാവ്യ മാധവന്റെ പിതാവ് കാസര്‍കോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈല്‍സ് ഉടമയുമായിരുന്നു. 75-ാം വയസ്സിലാണ് അന്ത്യം. സംസ്‌കാരം കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള.…

      Read More »
    • യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! പുറപ്പെടും മുന്‍പ് അന്വേഷിക്കണം; കണ്ണൂരില്‍നിന്നുള്ള ദുബായ്, ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി

      കണ്ണൂര്‍: വ്യോമപാതകള്‍ അടച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ കാരണം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ നിന്ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയ അറിയിപ്പില്‍ പറയുന്നു. ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ വ്യോമപാത താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമപാതയില്‍ നേരത്തെ തന്നെ വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ പല വിമാനങ്ങളും ഒമാന്‍ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയില്‍ തിരക്കേറിയതോടെയാണ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമായത്. ഗള്‍ഫിലെ വേനല്‍ അവധി കൂടിയായതിനാല്‍ നാട്ടിലേക്ക് വരാന്‍ കാത്തിരുന്ന പ്രവാസികളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

      Read More »
    • ന​ഗ്ന ചിത്രങ്ങൾ അയച്ചില്ലെങ്കിൽ‍ കുടുംബത്തേയും കുട്ടികളേയും പൂജ ചെയ്ത് അപകടത്തിൽപ്പെടുത്തും!! പൂജാ രസീതിലെ നമ്പറിൽ വിളിച്ച് യുവതിക്കു ഭീഷണി, 25000 രൂപ ആവശ്യപ്പെട്ടു, കേരളത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം, കർണാടക സ്വദേശിനിയുടെ പരാതിയിൽ പൂജാരി അറസ്റ്റിൽ

      പെരിങ്ങോട്ടുകര: കർണാടക സ്വദേശിനിയുടെ പീഡന-ബ്ലാക്ക്മെയിൽ പരാതിയിൽ പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ. കർണാടക സ്വദേശിനിയുടെ പരാതിയിലാണ് പൂജാരി അരുൺ അറസ്റ്റിലായത്. ക്ഷേത്രത്തിൽ‌ പൂജയ്ക്കായി എത്തിയ യുവതിയെ നിരന്തരം വാട്സാപ്പിലൂടെ വീഡിയോ കോൾ ചെയ്യുകയും സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിച്ചതായുമാണ് പരാതി. തന്റെ ന​ഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തില്ലെങ്കിൽ കുടുംബത്തെയും കുട്ടികളെയും അപകടപ്പെടുത്തന്ന രീതിയിൽ പൂജ ചെയ്യുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ നഗ്ന വീഡിയോ അയച്ചു നൽകാനായി യുവതിയെ നിരന്തരം വിളിച്ചു ശല്യം ചെയ്തു. പൂജ ചെയ്യുന്നതിനായി 25000 രൂപ ആവശ്യപ്പെടുകയും ചെയ്തതായി പരാതി. കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ മുഖ്യപ്രതിയായ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ ഉണ്ണി ഒളിവിലാണ്. നഗ്ന വീഡിയോ അയച്ചില്ലെങ്കിൽ കുടുംബത്തെ അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിർബന്ധിച്ച് കേരളത്തിൽ എത്തിച്ച ശേഷം കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിൽ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോ കോൾ ചെയ്തതിന്റെ രേഖകൾ അടക്കമാണ്…

      Read More »
    • ബസിന്റെ വാതിൽ തുറന്നിട്ടു, വളവുതിരിഞ്ഞപ്പോൾ പുറത്തേക്ക് തെറിച്ചുവീണ് സ്പെഷ്യൽ സ്കൂൾ വിദ്യാർഥിക്കു ദാരുണാന്ത്യം

      തൃശ്ശൂർ: എളനാട്ടിൽ സ്വകാര്യ ബസിൽ നിന്ന് വീണ് പരുക്കേറ്റ സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയായ യുവാവിന് ദാരുണാന്ത്യം. എളനാട് തേക്കിൻകാട് വീട്ടിൽ അനൂജ്(27) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ബസിന്റെ ഡോർ തുറന്നിട്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം. സ്കൂളിലേക്ക് പോകുന്നതിനായി ബസിൽ കയറിയ യുവാവ് പുറത്തേക്ക് വീഴുകയായിരുന്നു. വളവുതിരിഞ്ഞപ്പോഴാണ് വിദ്യാർഥി തെറിച്ചുവീണത്. അനൂജിന് വീഴ്ചയിൽ തലയിൽ ​ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു.

      Read More »
    • പാലക്കാട്ട് മണ്ഡലം പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നു; കോണ്‍ഗ്രസ് ഓഫീസിന് ചുവന്ന പെയിന്റടിക്കാന്‍ ശ്രമം; സംഘര്‍ഷം, മുദ്രവച്ച് പോലീസ്

      പാലക്കാട്: കോട്ടായിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ചുവപ്പ് പെയിന്റ് അടിക്കാനുള്ള ശ്രമത്തിനിടെ സംഘര്‍ഷം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന കെ.മോഹന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി ഓഫീസ് ചുവന്ന പെയിന്റ് അടിക്കാനുള്ള നീക്കം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ഇത് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. നൂറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഓഫീസാണിതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ തന്റെ പേരിലാണ് ഓഫീസിന്റെ എഗ്രിമെന്റും മറ്റു കാര്യങ്ങളുമെന്നാണ് മോഹന്‍ കുമാര്‍ പറയുന്നത്. ഓഫീസിന്റെ വാടക കരാര്‍ പുതുക്കുമ്പോള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് മോഹന്‍ കുമാറിന് വാടകയ്ക്ക് നല്‍കുന്നുവെന്നാണ് പറയുന്നത്. ഏത് പാര്‍ട്ടിയാണെന്ന് കരാറിലില്ലെന്നും അതുകൊണ്ട് തന്നെ ഓഫീസ് തന്റെ ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നുമാണ് മോഹന്‍ കുമാറിന്റെ വാദം. എന്നാല്‍ മണ്ഡലം പ്രസിഡന്റുമാരുടെ പേരില്‍ തന്നെയാണ് സാധാരണ എഗ്രിമെന്റ് എഴുതാറുള്ളതെന്നും പാര്‍ട്ടി വിടുമ്പോള്‍ ഓഫീസ് വിട്ടുതരാനാകില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വാദിക്കുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകരെയും ഒഴിപ്പിച്ച് പോലീസ് ഓഫീസ് പൂട്ടി.    

      Read More »
    • ആലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് കണ്ടെയ്നര്‍ അടിഞ്ഞു; വാന്‍ഹായിലേതെന്ന് സൂചന

      ആലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് വളഞ്ഞവഴി കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു. പറവൂര്‍ അറപ്പപ്പൊഴി തീരത്ത് ഒരു ലൈഫ്ബോട്ടും അടിഞ്ഞിട്ടുണ്ട്. ഇതില്‍ വാന്‍ ഹായ് 503 എന്ന് എഴുതിയിട്ടുണ്ട്. അതിനാല്‍ തന്നെ തീപിടിച്ച കപ്പലില്‍ നിന്നുള്ളതാണെന്ന് ഉറപ്പാണ്. ആലപ്പുഴ ജില്ലയില്‍ അടിഞ്ഞ കണ്ടെയ്നര്‍ എവിടെനിന്നാണെന്ന് വ്യക്തമല്ല. ഇതും സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായില്‍ നിന്നുള്ളതാണെന്നാണ് കരുതുന്നത്. പ്രദേശവാസികളായ മത്സ്യതൊഴിലാളികള്‍ വിവരം അധികൃതരെ അറിയിച്ചു. ഇതുവരെ പരിശോധന ആരംഭിച്ചിട്ടില്ല. കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത് നിന്നും 44 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503ല്‍ പൊട്ടിത്തെറി ഉണ്ടായത്. കഴിഞ്ഞദിവസം കപ്പലിനെ കേരള തീരത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ആയിരം മീറ്ററിലധികം ആഴമുള്ള കടലില്‍ എത്തിച്ചതോടെ ആശങ്ക ഒഴിഞ്ഞു. കപ്പലിലെ കനത്ത പുക അടങ്ങിയിട്ടില്ലെങ്കിലും തീ നിയന്ത്രണ വിധേയമായി. രണ്ട് ടഗ്ഗുകള്‍ ഉപയോഗിച്ച് കപ്പലിനെ വലിച്ചുനീക്കുന്നതിനൊപ്പം തീകെടുത്തല്‍ ശ്രമവും തുടരുകയാണ്. കപ്പലില്‍ പരിശോധന നടത്തിയെങ്കിലും കാണാതായ നാലു…

      Read More »
    • രവാഡ ചന്ദ്രശേഖര്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷാ സെക്രട്ടറി; ഇനി ആരാകും പുതിയ പൊലീസ് മേധാവി

      തിരുവനന്തപുരം: ജൂണ്‍ 30 ന് വിരമിക്കുന്ന ഷെയ്ഖ് ദര്‍വേഷ് സാഹിബിന് പകരക്കാരനായി പുതിയ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ വഴിത്തിരിവിലേക്ക് നീങ്ങി. സാധ്യതാ പട്ടികയിലെ രണ്ടാമത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഡിജിപി രവാഡ എ ചന്ദ്രശേഖറിനെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സുരക്ഷ) ആയി നിയമിക്കാന്‍ തിരഞ്ഞെടുത്തു. 1991 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം, നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ (ഐബി) സ്‌പെഷ്യല്‍ ഡയറക്ടറാണ്. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഹരിനാഥ് മിശ്രയ്ക്ക് പകരക്കാരനായി ഓഗസ്റ്റ് ഒന്നിന് രവാഡ പുതിയ ചുമതലയേല്‍ക്കും. ശക്തമായ തസ്തികയാണെങ്കിലും, ഒരു വര്‍ഷം സേവനമുള്ള രവാഡയ്കക്് സെക്രട്ടറി (സുരക്ഷ) എന്ന നിലയില്‍ കാലാവധി നീട്ടല്‍ പ്രതീക്ഷിക്കാനാവില്ല. എന്നാല്‍, സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തിന്റെ കാര്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, രവാഡയ്ക്ക് ഒരു വര്‍ഷം കൂടി സര്‍വീസ് നീട്ടിക്കിട്ടുന്നതിന് അര്‍ഹത ലഭിക്കും. സുപ്രീം കോടതിയുടെ വിധി പ്രകാരം സംസ്ഥാന പോലീസ് മേധാവികള്‍ക്ക് കുറഞ്ഞത് രണ്ട് വര്‍ഷത്തെ കാലാവധി ലഭിക്കണം…

      Read More »
    Back to top button
    error: