Kerala

    • വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്; കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതിയായി; പൊതുമരാമത്ത്, കിഫ്ബി, കൊങ്കണ്‍ എന്നിവ സംയുക്തമായി നിര്‍മിക്കും; പദ്ധതി ചെലവ് 2134 കോടി; നിര്‍മാണ ഉദ്ഘാടനം ജൂലൈയില്‍

      കോഴിക്കോട്: വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാത പദ്ധതി യാഥാർഥ്യത്തിലേക്ക്‌. കേരളത്തിന്റെ സ്വപ്‍ന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് സമാന്തരമായി നിർമിക്കുന്ന തുരങ്കപാതയുടെ നിർമാണത്തിനാണ് പാരിസ്ഥിതിക അനുമതിയായത്. മെയ് 14– 15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു. നേരത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്‌ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്‌ധസമിതിയുടെ പരിഗണനയ്ക്കു വിട്ടത്. വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി നൽകിയിരിക്കുന്നത്. ഇതോടെ കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ പ്രവൃത്തി ആരംഭിക്കാനാവും. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത…

      Read More »
    • ഇനി വെറും ചേരയല്ല, ചേര സാര്‍! സംസ്ഥാന പദവിയിലേക്ക്, ഔദ്യോഗിക ഉരഗമായി പരിഗണിക്കുന്നു

      തിരുവനന്തപുരം: ജനവാസമേഖലയില്‍ സര്‍വസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന്‍ റാറ്റ് സ്‌നേക്ക്) സംരക്ഷിക്കാന്‍ വന്യജീവി വകുപ്പ്. കര്‍ഷക മിത്രം എന്നറിയപ്പെടുന്ന ചേരയ്ക്ക് സംസ്ഥാനപാമ്പ് (ഔദ്യോഗിക ഉരഗം) എന്ന പദവി നല്‍കാന്‍ വനം വകുപ്പിന്റെ ശുപാര്‍ശ. ഇന്ന് നടക്കുന്ന, മുഖ്യമന്ത്രി ചെയര്‍മാനായ വന്യജീവി ബോര്‍ഡിന്റെ യോഗത്തില്‍ ശുപാര്‍ശയില്‍ തീരുമാനം ഉണ്ടായേക്കും. നിലവില്‍ 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ചേര ഉള്‍പ്പെടുന്നത്. കര്‍ഷകരുടെ മിത്രം എന്ന് പൊതുവെ അറിയപ്പെടുന്ന ചേര കൃഷിയിടങ്ങളിലെ എലികളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്. ഇന്ത്യന്‍ റാറ്റ് സ്നേക് എന്ന പേര് ലഭിച്ചതും ചേരയുടെ ഈ സ്വഭാവം കൊണ്ടാണ്. ചേരയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മറ്റ് വിഷ പാമ്പുകള്‍ കുറവാകുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങളെയും ചേര ഭക്ഷിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ ഉണ്ടായ വര്‍ധനയും ഇത്തരം ഒരു ശുപാര്‍ശയ്ക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. സംസ്ഥാന പക്ഷി, മൃഗം, മീന്‍ എന്നിവയ്‌ക്കൊപ്പം ഇനി സംസ്ഥാന…

      Read More »
    • മുട്ട പൊട്ടിച്ചപ്പോള്‍ പ്ലാസ്റ്റിക്കും റബറും! ചിലത് പൊട്ടിച്ചപ്പോള്‍ ജെല്ലി രൂപത്തില്‍; മറ്റുചിലത് റബര്‍ പന്ത് പോലെ

      വയനാട്: തമിഴ്‌നാട് സ്വദേശികള്‍ ഇരുചക്രവാഹനത്തില്‍ എത്തിച്ച് കുറഞ്ഞ വിലയില്‍ വിറ്റ താറാവ് മുട്ട വാങ്ങിയവര്‍ വഞ്ചിതരായി. വാങ്ങിയ മുട്ടകളെല്ലാം ഉപയോഗശൂന്യമായിരുന്നെന്നാണ് പരാതി. കഴിഞ്ഞദിവസം കണിയാമ്പറ്റ, മില്ലുമുക്ക് പ്രദേശങ്ങളില്‍ മുട്ട ചൂടാക്കിയപ്പോള്‍ പ്ലാസ്റ്റിക്കിനും റബറിനും സമാനമായ രീതിയിലുള്ള വസ്തുവാണ് ലഭിച്ചതെന്ന് മുട്ട വാങ്ങിയവര്‍ പറയുന്നു. 100 രൂപയ്ക്ക് 11 താറാവ് മുട്ടകളാണ് ഇവര്‍ വിറ്റത്. വിലക്കുറവ് കണ്ട് പ്രദേശത്തെ ഒട്ടേറെ പേര്‍ മുട്ടകള്‍ വാങ്ങിയിരുന്നു. വീട്ടിലെത്തിയ ശേഷം പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളിലെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. മുട്ടയുടെ മഞ്ഞക്കരുവിന് പകരം മഞ്ഞനിറത്തോട് സാമ്യമുള്ള കൊഴുത്ത ദ്രാവകമാണു കണ്ടത്. സമയം കഴിയുംതോറും ദ്രാവകത്തിന്റെ നിറം മാറിക്കൊണ്ടിരുന്നു. ചിലത് പൊട്ടിച്ചപ്പോള്‍ ജെല്ലി രൂപത്തിലും കാണപ്പെട്ടു. മുട്ടകള്‍ തമ്മില്‍ കൂട്ടിമുട്ടിയാലും നിലത്ത് വീണാലും പെട്ടെന്ന് പൊട്ടുന്നില്ലെന്നും മുട്ട വാങ്ങിയവര്‍ പറയുന്നു. ചിലര്‍ പുഴുങ്ങിയ ശേഷം തോട് പൊട്ടിച്ചപ്പോള്‍ ഉള്ളില്‍ വെളുത്ത നിറത്തിലുള്ള റബര്‍ പന്തിന് സമാനമായ വസ്തുവാണ് ലഭിച്ചത്. ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കാനും പരിശോധന നടത്താനുമായി മുട്ടകള്‍ സൂക്ഷിച്ചു…

      Read More »
    • വിവാഹ ചടങ്ങുകളിലും സര്‍ക്കാര്‍ പരിപാടികളിലും പ്ലാസ്റ്റിക് വേണ്ട; ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്

      കൊച്ചി: വിവാഹ ചടങ്ങുകളിലും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പ്, സ്ട്രോ, കവറുകള്‍, ബേക്കറി ബോക്സുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനം. വിവാഹം അടക്കമുള്ള ചടങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ എന്നിവയില്‍ അഞ്ച് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍, രണ്ട് ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ശീതള പാനീയ കുപ്പികള്‍, പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റുകള്‍, കപ്പ്, സ്പൂണ്‍, കത്തി മുതലായവ ഉപയോഗിക്കുന്നതും ഡിവിഷന്‍ ബെഞ്ച് നിരോധിച്ചു. ഇത് ഹോട്ടലുകളുടെ ലൈസന്‍സ് വ്യവസ്ഥകളുടെ ഭാഗമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് നടക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ഈ നിരോധനം ബാധകമായിരിക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ നിരോധനം പ്രാബല്യത്തിലാക്കാന്‍ ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മതിയായ നടപടികള്‍…

      Read More »
    • നഴ്സറിയിലേക്ക് പോകാന്‍ ഇറങ്ങവെ കളിപ്പാട്ടത്തില്‍ തെന്നി പിതാവ് വീണു; ഒക്കത്തിരുന്ന നാലു വയസുകാരന് ദാരുണാന്ത്യം

      തിരുവനനന്തപുരം: കളിപ്പാട്ടത്തില്‍ തെന്നി താഴെ വീണ പിതാവിന്റെ കയ്യില്‍ നിന്നും തെറിചത്ചു വീണ നാലു വയസ്സുകാരന്‍ മരിച്ചു. പാറശ്ശാല പരശുവക്കലില്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യ ദമ്പതികളുടെ മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്സറിയില്‍ പോകാനിറങ്ങുമ്പോഴാണ് അപകടം. കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങുമ്പോള്‍ താഴെ കിടന്ന കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് താഴേക്ക് വീണു. ഈ സമയം പിതാവിനൊപ്പം താഴേയ്ക്ക് വീണ കുട്ടിയുടെ തലയ്ക്ക് പരുക്കേല്‍ക്കുക ആയിരുന്നു. താഴെ വീണ് പരുക്കേറ്റ ഇമാനെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.      

      Read More »
    • കണ്ണൂരില്‍ വീണ്ടും തെരുവ് നായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു, 56 പേരെ കടിച്ച നായ ചത്തനിലയില്‍

      കണ്ണൂര്‍: നഗരത്തില്‍ ഭീതി പടര്‍ത്തി വീണ്ടും തെരുവ് നായ ആക്രമണം. പതിനൊന്ന് പേര്‍ക്ക് കടിയേറ്റു. പുതിയ ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് തെരുവ് നായ ആളുകളെ ആക്രമിച്ചത്. രാവിലെ ആറ് മണിയോടെ ആയിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഇന്നലെ 56 പേരെ തെരുവ് നായ ആക്രമിച്ചിരുന്നു. താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പ്രഭാത് ജങ്ഷന്‍, എസ് ബി ഐ ബാങ്ക് റോഡ് പരിസരം, പഴയ ബസ് സ്റ്റാന്‍ഡ് പ്രദേശം എന്നിവിടങ്ങളില്‍ ആയിരുന്നു ചൊവാഴ്ച തെരുവ് നായ ആളുകളെ ആക്രമിച്ചത്. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ വഴി യാത്രക്കാര്‍ക്കാണ് കടിയേറ്റത്. വിദ്യാര്‍ഥിനിയെ നായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഈ നായയെ ചത്തനിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും നായയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

      Read More »
    • 7787 പുതിയ വോട്ടര്‍മാര്‍ ആര്‍ക്കു ചെയ്യും? ആദ്യം സ്വരാജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ഇന്റലിജന്‍സ് നിലപാടു മാറ്റി; ശക്തമായ മത- സാമുദായിക അടിയൊഴുക്കെന്നും പ്രവചനാതീതമെന്നും പുതിയ റിപ്പോര്‍ട്ട്; നിലമ്പൂരില്‍ മുള്‍മുനയില്‍ മുന്നണികള്‍

      നിലമ്പൂര്‍: പോളിംഗ് ബൂത്തിലേക്കു നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ സ്ഥിതി പ്രവചനാതീതമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആദ്യം സ്വരാജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ഇന്റലിജന്‍സാണ് അവസാന ലാപ്പില്‍ ഒന്നും പറയാനാകില്ലെന്നു മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയത്. ആര്യാടന്‍ ഷൗക്കത്ത്, എം. സ്വരാജ് എന്നിവര്‍ക്കിടയിലാണു ശക്തമായ പോര്. എന്നാല്‍, പി.വി. അന്‍വറും ബിജെപി സ്ഥാനാര്‍ഥിയും പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. വ്യക്തികേന്ദ്രീകൃതമായും മത-സാമുദായികമായും അടിയൊഴുക്കുണ്ടെന്നാണു വിലയിരുത്തല്‍. 2,32 ലക്ഷം വോട്ടര്‍മാരുള്ളതില്‍ 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍ സ്ജെന്‍ഡര്‍ വ്യക്തികളുമുണ്ട്. ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. 373 പ്രവാസി വോട്ടര്‍മാരും 324 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. പുതിയ വോട്ടര്‍മാരും രാഷ്ട്രീയ സാഹചര്യവും ഏത് സ്ഥാനാര്‍ഥികള്‍ക്കൊപ്പമാകും നില്‍ക്കുകയെന്ന് തീര്‍ച്ചയില്ല. സമൂഹമാധ്യമങ്ങളില്‍ ഇടത്-വലത് സ്ഥാനാര്‍ഥികള്‍ക്കുമൊപ്പം അന്‍വറിനും ഏറെ ആരാധാകരുണ്ട്. ഇവരില്‍ ആരാണ് നിലമ്പൂരിന്റെ മനസിനെ സ്വീകാര്യമാകുക യെന്ന് വോട്ടെണ്ണലിലേ അറിയാനാകൂ. തെരഞ്ഞെടുപ്പുകളിലെല്ലാം സാധാരണയായി നടക്കുന്ന പ്രവര്‍ത്തനങ്ങളുണ്ട്. എന്നാല്‍ നിലമ്പൂര്‍ ഉപതെര ഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ യും ഇടതുമുന്നണിയുടെയും…

      Read More »
    • മൃതദേഹം ബന്ധുക്കള്‍ക്ക് പോലും വേണ്ട; പടിയൂര്‍ ഇരട്ട കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരില്ല; ഉത്തരാഖണ്ഡില്‍ തന്നെ സംസ്‌കരിക്കും

      തൃശൂര്‍: പടിയൂര്‍ ഇരട്ട കൊലപാതക കേസ് പ്രതിയായ പ്രേംകുമാറിന്റെ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരേണ്ട ആവശ്യമില്ലെന്ന് കാട്ടൂര്‍ പോലീസ്. ഭാര്യ രേഖയെയും അമ്മ മണിയേയും കൊന്ന ശേഷം പ്രേംകുമാര്‍ ഉത്തരാഖണ്ഡിലേക്കാണ് പോയത്. ഇവിടെ വെച്ചാണ് മരണപ്പെടുന്നത്. മരിച്ചത് പ്രേംകുമാര്‍ ആണെന്ന് സ്ഥിരീകരിക്കാന്‍ കാട്ടൂര്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനായി ഭാര്യ ബന്ധുക്കള്‍ക്കടക്കം മൃതദേഹത്തിന്റെ ചിത്രങ്ങള്‍ കാട്ടിയിരുന്നു. മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. ഇതിനാല്‍ പ്രേംകുമാറിന്റെ മൃതദേഹം കേദാര്‍നാഥില്‍ത്തന്നെ സംസ്‌കരിക്കും. പോസ്‌റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ പ്രേം കുമാറിന്റെ മരണ കാരണം വ്യക്തമാകുകയുള്ളു. പ്രേംകുമാറിന് രണ്ട് മക്കളാണുള്ളത്. മകന്‍ പത്താം ക്ലാസ് കഴിഞ്ഞു. മകള്‍ ജര്‍മന്‍ ഭാഷ അധ്യാപികയാണെന്നാണ് വിവരം. മക്കള്‍ പോലും പ്രേംകുമാറിന്റെ മൃതദേഹം സ്വീകരിക്കാന്‍ തായാറാട്ടില്ലെന്നാണ് സൂചന. ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ വിശ്രമകേന്ദ്രത്തില്‍ മരിച്ചനിലയിലാണ് പ്രേംകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണ് മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജൂണ്‍ നാലിന് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് പടിയൂരില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന…

      Read More »
    • കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

      കണ്ണൂര്‍: കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ (40) മൃതദേഹമാണിതെന്നാണ് പ്രാഥമിക വിവരം. ഞായാറാഴ്ച വൈകിട്ടാണ് ഇയാളെ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായത്. ക്ഷേത്രത്തില്‍ നിന്നും 10 കിലോമീറ്റര്‍ അപ്പുറം മണത്തണ അണുങ്ങോട് പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് കാണാതായ മറ്റൊരാളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ല. കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി അഭിജിത്തിനെ (28) കുറിച്ചാണ് വിവരമില്ലാത്തത്. ഒപ്പമെത്തിയവര്‍ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാന്‍ വിളിച്ചപ്പോഴാണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ പുഴയിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.  

      Read More »
    • പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്; പരസ്യപ്രചാരണം അവസാനിച്ചാല്‍ പുറത്തു നിന്നുള്ളവര്‍ നിലമ്പൂരില്‍ പാടില്ല

      മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ച ഉടന്‍ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ആവശ്യപ്പെട്ടു. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. പ്രചാരണ സമയം അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗണ്‍സ്മെന്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവയ്ക്ക് വിലക്കുണ്ട്. പോളിങ് ബൂത്തുകളില്‍ മൊബൈല്‍ഫോണിനും വിലക്കുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. അതിനാല്‍ വോട്ടര്‍മാര്‍ ബൂത്തുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി…

      Read More »
    Back to top button
    error: