പാക്കിസ്ഥാന്റെ ഒരു ആഗ്രഹം പോലെ അഭിഷേക് കളത്തിലിറങ്ങി, ആഗയുടെ ബോളിൽ തന്നെ പുറത്ത്!! റൺസെന്നുമെടുക്കാതെ പുറത്താകുന്നത് ഇത് രണ്ടാം തവണ, സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഇടംനേടിയില്ല

കൊളംബോ: ട്വന്റി20 ലോകകപ്പിൽ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഓപ്പണർ അഭിഷേക് ശർമ കളത്തിലിറങ്ങിയെങ്കിലും റൺസൊന്നുമെടുക്കാതെ പുറത്തായി. സൽമാൻ ആഗയുടെ ബോളിൽ ഷഹീൻ ഷാ അഫ്രീദിയുടെ കൈകളിൽ ഒതുങ്ങികയായിരുന്നു. ലോകകപ്പിൽ യുഎസിനെതിരായ മത്സരത്തിലും അഭിഷേക് ഗോൾഡൻ ഡക്കായിരുന്നു. നാലു ബോൾ നേരിട്ട താരത്തിന് റൺസൊന്നും എടുക്കാനായില്ല.
അതേസമയം അഭിഷേക് കളത്തിലിറങ്ങിയതോടെ മലയാളി താരം സഞ്ജു സാംസൺ പുറത്തിരിക്കും. കുൽദീപ് യാദവും വരുൺ ചക്രവർത്തിയുമാണ് സ്പിന്നർമാർ. ബോളിങ്ങിൽ ജസ്പ്രീത് ബുമ്ര– അർഷ്ദീപ് സിങ് പേസ് ജോടിയും ഇന്ന് അങ്കത്തിനിറങ്ങി
ഉസ്മാൻ താരിഖ്, സയിം അയൂബ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, അബ്രാർ അഹമ്മദ് എന്നിങ്ങനെ 5 സ്പിന്നർമാരുമായാണ് കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാൻ ഇറങ്ങിയത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
പാക്കിസ്ഥാൻ പ്ലേയിങ് ഇലവൻ– സഹിബ്സദ ഫർഹാൻ (വിക്കറ്റ് കീപ്പർ), സയിം അയൂബ്, സൽമാൻ ആഗ (ക്യാപ്റ്റൻ), ബാബർ അസം, ശതാബ് ഖാൻ, ഉസ്മാൻ ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷറഫ്, ഷഹീൻ ഷാ അഫ്രീദി, ഉസ്മാൻ താരിഖ്, അബ്രാർ അഹമ്മദ്.






