Kerala

    • ഒറ്റയടിക്ക് 100 രൂപ വര്‍ധന; അമ്പലപ്പുഴ പാല്‍പായസത്തിന്റെ വില കൂട്ടുന്നു; പുതുക്കിയ വില ചിങ്ങം ഒന്നു മുതല്‍

      ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യനിവേദ്യമായ അമ്പലപ്പുഴ പാല്‍പായസത്തിന്റെ വിലയും തയാറാക്കുന്ന അളവും വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ചിങ്ങം ഒന്നു മുതല്‍ വില ലീറ്ററിന് 260 രൂപയാകും. നിലവില്‍ 160 രൂപയാണ് വില. 2011നു ശേഷം ആദ്യമായാണ് പാല്‍പായസത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. തയാറാക്കുന്ന പായസത്തിന്റെ അളവ് വ്യാഴം, ഞായര്‍ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും 350 ലീറ്ററായും മറ്റു ദിവസങ്ങളില്‍ 300 ലീറ്ററായും വര്‍ധിപ്പിക്കാനും തീരുമാനിച്ചു. നിലവില്‍ 260 ലീറ്റര്‍ പായസമാണ് തയാറാക്കുന്നത്. പാല്‍പായസം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതിന് സോഫ്റ്റ്‌വെയര്‍ ഒരുക്കാന്‍ ദേവസ്വം ഡപ്യുട്ടി കമ്മിഷണറെ ചുമതലപ്പെടുത്തി.

      Read More »
    • ചാലക്കുടിയില്‍ വന്‍തീ പിടിത്തം; തീ പിടിച്ചത് പെയിന്റ് കടയ്ക്ക്, ഗതാഗത നിയന്ത്രണം

      തൃശൂര്‍: ചാലക്കുടിയില്‍ വന്‍ തീ പിടിത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തം ഉണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ് തീ പിടിത്തമുണ്ടായത്. സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സ്റ്റോക്കിന് തീപിടിച്ച് വലിയ നിലയില്‍ തീ പടരുകയായിരുന്നു. അഗ്‌നിശമന അംഗങ്ങള്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്താണ് തീ പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. തീ പിടിത്തത്തെ തുടര്‍ന്ന് ചാലക്കുടി നോര്‍ത്ത് ജങ്ഷനില്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ് ഇതിലൂടെ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. വിവിധ ഇടങ്ങളില്‍ സ്ഥലത്തേക്ക് ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ എത്തുകയാണ്. ചാലക്കുടിയിലെ തിരക്കേറിയ ഇടമായതിനാല്‍ അപകട സാധ്യത ഏറെയാണ്.  

      Read More »
    • ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; അമ്മയുടെ കയ്യിലിരുന്ന കുഞ്ഞ് തെറിച്ച് റോഡിലേക്ക് വീണു; ദാരുണാന്ത്യം

      തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരു വയസ്സുകാരന് ദാരുണാന്ത്യം. വിതുര സ്വദേശി ഷിജാദ്‌ന്റെ മകൻ ആബിസ് മിൽഹാനാണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് വച്ചായിരുന്നു അപകടമുണ്ടായത്. ഓട്ടോയിലായിരുന്നു മാതാവ് നൗഷിമയുടെ കയ്യില്‍ ആബിസ് മിൽഹാനുണ്ടായിരുന്നത്. വിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്ത് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും വിതുരയിലേക്ക് പോയ ബുള്ളറ്റമാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റ് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇതോടെ ഓട്ടോ മറിഞ്ഞു. ഓട്ടോറിക്ഷയിൽ ഷിജാദും ഭാര്യ നൗഷിതയും മൂന്ന് മക്കളുമുണ്ടായിരുന്നു. നൗഷിമയുടെ കയ്യില്‍ നിന്ന് ആബിസ് മിൽഹാന്‍ തെറിച്ച് റോഡിലേക്ക് വീണു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തില്‍ നൗഷിമക്കും പരുക്കേറ്റിട്ടുണ്ട്. തോളെല്ലിനും കാലിലുമാണ് നൗഷിമയ്ക്ക് പരുക്കേറ്റത്. മെഡിക്കൽ കോളെജിലെ ഹൗസ് സർജൻ ഡോക്ടറും പി.ജി വിദ്യാർത്ഥിനിയും സഞ്ചരിച്ച ബുള്ളറ്റാണ് ഓട്ടോറിക്ഷയില്‍ ഇടിച്ചതെന്നാണ് വിവരം.

      Read More »
    • പ്രിയങ്ക ഗാന്ധിയുടെ പരിപാടിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് അവഗണന; കുഞ്ഞാലിക്കുട്ടിക്കും സാദിഖലി തങ്ങള്‍ക്കും ക്ഷണമില്ല; കരിപ്പൂരില്‍ സ്വീകരിക്കാന്‍ എത്താതെ പ്രതിഷേധിച്ച് നേതാക്കള്‍; കോണ്‍ഗ്രസും ലീഗുമായുള്ള ശീതയുദ്ധം മുറുകുന്നോ?

      കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്ലിം ലീഗ് നേതാക്കളെ അവഗണിച്ചെന്നു പരാതി. പ്രിയങ്കയുടെ പരിപാടിയുടെ വിവരങ്ങള്‍ ലീഗിനെ അറിയില്ലെന്നാണ് ആക്ഷേപം. പരിപാടിയിലേക്ക് മുതിര്‍ന്ന നേതാക്കളെ ആരെയും ക്ഷണിച്ചില്ലെന്നും മുസ്‌ലിം ലീഗ് ആരോപിക്കുന്നു. ലോക്സഭയിലേക്ക് വന്‍ വിജയം നേടിയ ശേഷം ആദ്യമായാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇന്നും നാളെയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും. ഇതിനിടെയാണ് പ്രിയങ്കയുടെ പരിപാടിയില്‍ അവഗണിച്ചുവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തിയത്. സാധാരണ പ്രിയങ്കയും രാഹുലും എത്തുമ്പോള്‍ ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, കൊണ്ടോട്ടി എംഎല്‍എ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇതാണ് വിമര്‍ശനത്തിനിടയാക്കിയത്. യുഡിഎഫ് വയനാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസലി തങ്ങളെ പോലും പ്രിയങ്കയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരം അറിയിച്ചില്ലെന്നും ലീഗ് നേതൃത്വം ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രിയങ്കയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ലീഗ് പ്രതിനിധികള്‍ എത്തിയില്ല. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും…

      Read More »
    • ലിവിയ ജോസ് റിമാന്‍ഡില്‍; ഷീല സണ്ണിയെ കേസില്‍ കുടുക്കിയത് സ്വഭാവദൂഷ്യം ആരോപിച്ചതിലെ വിരോധം; ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ ഫ്രിഡ്ജും വാഷിംഗ് മെഷീനും വാങ്ങിയത് എങ്ങനെയെന്ന ശബ്ദ സന്ദേശം അപമാനകരമായി; കൂടുതല്‍ ബന്ധുക്കള്‍ പ്രതിയായേക്കുമെന്നും പോലീസ്

      തൃശൂര്‍/കൊടുങ്ങല്ലൂര്‍: ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കാന്‍ ഒന്നാം പ്രതി നാരായണദാസുമായി ചേര്‍ന്ന് ആസൂത്രണം നടത്തിയെന്നു ലിവിയ ജോസ് (22) മൊഴി നല്‍കിയെന്നു പോലീസ്. തനിക്കെതിരേ സ്വഭാവദൂഷ്യം ആരോപിച്ചതാണു ഷീല സണ്ണിയോടുള്ള വിരോധത്തിനു കാരണം. ബാഗിലും സ്‌കൂട്ടറിലും നിക്ഷേപിച്ചത് യഥാര്‍ഥ ലഹരിയായിരുന്നെന്നും ലഹരി കൈമാറിയ ആഫ്രിക്കന്‍ വംശജന്‍ ചതിച്ചെന്നും ലിവിയ പറഞ്ഞതായി പോലീസ് പറഞ്ഞു. ലിവിയയുടെ മൊഴി പൂര്‍ണമായും വിശ്വസിച്ചിട്ടില്ലെന്നും മറ്റു ബന്ധുക്കളും പ്രതിയാകാന്‍ സാധ്യതയുണ്ടെന്നും ബംഗളുരുവില്‍നിന്നു ലഹരിയെത്തിക്കാന്‍ മറ്റു ചിലവുടെ സഹായം ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ എസ്പി വി.കെ. രാജു പറഞ്ഞു. ഇന്നലെ വൈകീട്ടു നാലിനു കൊടുങ്ങല്ലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആര്‍.എ. ഷെറിനുമുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഷീല സണ്ണിയുടെ മകന്റെ ഭാര്യ ലില്‍ജിയുടെ സഹോദരിയാണു ലിവിയ. കുറ്റകൃത്യത്തില്‍ സഹോദരിക്കു പങ്കില്ലെന്നും ഷീലയും ഭര്‍ത്താവ് സണ്ണിയും ബംഗളുരുവില്‍ താന്‍ മോശം ജീവിതമാണു നയിക്കുന്നതെന്നു പറഞ്ഞു പരത്തിയെന്നും ലിവിയ മൊഴി നല്‍കി. ബംഗളുരുവില്‍ പഠിക്കാന്‍ പോയ ലിവിയ…

      Read More »
    • റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് നെയ്യാറില്‍ ഒഴുക്കില്‍പ്പെട്ടു; ചാഞ്ഞുകിടന്ന ആല്‍മരക്കൊമ്പില്‍ പിടിച്ചു നിന്നത് തുണയായി; 18കാരനെ കരയ്ക്കെത്തിച്ച് അഗ്‌നിരക്ഷാസേന

      തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവ് നെയ്യാറിലെ കുത്തൊഴുക്കില്‍പ്പെട്ടു. ആറിലേക്കു ചാഞ്ഞുകിടന്ന ആല്‍മരക്കൊമ്പില്‍ പിടിച്ചുകിടന്ന യുവാവിനെ അഗ്‌നിരക്ഷാസേന കരയ്‌ക്കെത്തിച്ചു. ഉച്ചയോടെ മൂന്നു സുഹൃത്തുക്കളുമൊത്ത് അരുവിപ്പുറത്തെത്തി റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് ബാലരാമപുരം സ്വദേശി ഷഹബാസ് ശക്തമായ ഒഴുക്കില്‍പ്പെട്ടത്. വഴിമുക്ക് സ്വദേശി ഷഹബാസ്(18) ആണ് അരുവിപ്പുറം ക്ഷേത്രത്തിനു സമീപത്തെ കടവില്‍വെച്ച് നെയ്യാറില്‍ വീണത്. ശനിയാഴ്ച ഉച്ചയ്ക്ക് നാലു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷഹബാസ് അരുവിപ്പുറത്തെത്തിയത്. കനത്ത മഴയും ഡാം തുറന്നുവിട്ടിരിക്കുന്നതും കാരണം ആറ്റില്‍ കുത്തൊഴുക്കുണ്ടായിരുന്നു. റീലുകള്‍ ചിത്രീകരിക്കുന്നതിനിടെ ഷഹബാസ് കാല്‍വഴുതി ആറ്റില്‍ വീഴുകയും കുത്തൊഴുക്കില്‍പ്പെടുകയുമായിരുന്നു. ആറിലേക്കു ചാഞ്ഞുകിടന്ന മരക്കൊമ്പില്‍ പിടിത്തംകിട്ടിയതിനാല്‍ ഷഹബാസ് ഒഴുകിപ്പോയില്ല. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍തന്നെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിജയന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളെത്തി കരയില്‍നിന്ന് വടം വലിച്ചുകെട്ടിയ ശേഷം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ശീതള്‍ നെയ്യാറിലിറങ്ങി സാഹസികമായി ഷഹബാസിന് റെസ്‌ക്യൂ ട്യൂബും വടവും നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. ധനേഷ്, രമേഷ് കുമാര്‍, രജിത് കുമാര്‍, പ്രശോഭ്, നിഷാദ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

      Read More »
    • വിദ്യാര്‍ത്ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; പ്രാകൃത ശിക്ഷാരീതികള്‍ ഒഴിവാക്കണമെന്ന് മന്ത്രി

      തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ഏത്തമിടീച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപികയ്ക്കാണ് ഡിഇഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് അധ്യാപിക വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് ഏത്തം ഇടീച്ചത്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയതിനായിരുന്നു അധ്യാപികയുടെ ശിക്ഷാനടപടി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബസ് കിട്ടാതെ വരികയും സ്വകാര്യബസില്‍ കയറി വീട്ടിലെത്തുകയായിരുന്നു. വീട്ടിലെത്താന്‍ വൈകിയതിനെക്കുറിച്ച് രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടികള്‍ നടന്ന സംഭവം പറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ വാട്ട്സാപ്പിലൂടെ ഇക്കാര്യം അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് ഡിഇഒക്ക് പരാതി നല്‍കുകയും ചെയ്തത്. അധ്യാപികയുടെ മറുപടിക്ക് ശേഷമാകും തുടര്‍നടപടിയില്‍ തീരുമാനമെടുക്കുക. ഇത്തരം പ്രാകൃത ശിക്ഷാരീതികള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണണെന്നും മന്ത്രി നിര്‍ദേശിച്ചു.

      Read More »
    • കെനിയയിലെ വാഹനാപകടം: അഞ്ചു മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

      കൊച്ചി: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്. മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൃതദേഹങ്ങളോടൊപ്പം മരിച്ചവരുടെ ബന്ധുക്കളും വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നു. നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങള്‍ വീടുകളിലേക്കു കൊണ്ടുപോയി. ജൂണ്‍ ഒന്‍പതാം തീയതിയാണ് ഖത്തറില്‍നിന്ന് വിനോദസഞ്ചാരത്തിന് കെനിയയിലേക്ക് പോയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ടത്. ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍നിന്നും 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്മേല്‍ മറിയുകയായിരുന്നു.  

      Read More »
    • ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേ കാര്‍ തോട്ടില്‍ വീണു; യുവാവിന് ദാരുണാന്ത്യം, രണ്ടുപേര്‍ രക്ഷപ്പെട്ടു

      ആലപ്പുഴ: കാര്‍ തോട്ടില്‍ വീണുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. തത്തംപള്ളി സ്വദേശി ബിജോയി ആന്റണി (32) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. മാരുതി സ്വിഫ്ട് കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പുന്നമട ഭാഗത്തുനിന്ന് ആലപ്പുഴയിലേയ്ക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ആലപ്പുഴയിലെ രാജീവ് ബോട്ടുജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണംവിട്ട് കാര്‍ വെള്ളത്തിലേയ്ക്ക് പതിക്കുകയായിരുന്നു. കാറില്‍ നിന്ന് രക്ഷപ്പെട്ട രണ്ടുപേര്‍ പുറത്തിറങ്ങി വിവരം നാട്ടുകാരെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ബിജോയിയെ കാറില്‍ നിന്ന് പുറത്തെത്തിച്ചത്. തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്തിന് സമീപമാണ് ബിജോയിയുടെ വീട്.

      Read More »
    • അതിശക്തമായ മഴ: വെള്ളപ്പൊക്ക സാധ്യത, നദി തീരങ്ങളില്‍ ജാഗ്രത മുന്നറിയിപ്പ്

      തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, കാസര്‍കോട് ജില്ലയിലെ കരിയങ്കോട്, നീലേശ്വരം, മൊഗ്രാല്‍ എന്നീ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ വിവിധ നദികളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട- അച്ചന്‍കോവില്‍ (കോന്നി ജിഡി സ്റ്റേഷന്‍), കാസര്‍കോട് – കരിയങ്കോട് (ഭീമനദി സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്. യാതൊരു കാരണവശാലും ഈ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കണമെന്നുമാണ് നിര്‍ദേശം. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം സംസ്ഥാനത്തെ ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് (ഓറഞ്ച് അലര്‍ട്ട്: അടുത്ത മൂന്നു മണിക്കൂര്‍ മാത്രം) ജില്ലകളില്‍ ഇടത്തരം മഴയ്ക്കും…

      Read More »
    Back to top button
    error: