Breaking NewsKeralaLead NewsNEWS

ആലപ്പുഴയില്‍ അജ്ഞാത മൃതദേഹം; ‘വാന്‍ ഹയി’ല്‍നിന്ന് കാണാതായ നാവികന്റേതെന്ന് സംശയം

ആലപ്പുഴ: അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിനു സമീപം അജ്ഞാത മൃതദേഹം. അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹയി 503 കപ്പലില്‍ നിന്ന് കാണാതായ നാവികന്റേതാകാം മൃതദേഹം എന്നാണു സംശയം. കാണാതായ യമന്‍ പൗരന്റേതാണോ മൃതദേഹം എന്നും സംശയമുണ്ട്. രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്.

മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ത്തുങ്കല്‍ പൊലീസ് കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചു. അടിവസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നടപടി തുടങ്ങി.

ആലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് കണ്ടെയ്നര്‍ അടിഞ്ഞു; വാന്‍ഹായിലേതെന്ന് സൂചന

Signature-ad

അതേസമയം, വാന്‍ ഹയി കപ്പലില്‍ നിന്ന് ആലപ്പുഴയില്‍ അടിഞ്ഞ കണ്ടെയ്‌നര്‍ കൊല്ലം തുറമുഖത്തേക്കു മാറ്റും. കണ്ടെയ്‌നര്‍ കണ്ടെത്തിയ ഇടത്തെ കടല്‍വെള്ളം മലിനീകരണനിയന്ത്രണ ബോര്‍ഡ് ശേഖരിച്ചു.

Back to top button
error: