Breaking NewsKeralaNEWS

ബസിന്റെ വാതിൽ തുറന്നിട്ടു, വളവുതിരിഞ്ഞപ്പോൾ പുറത്തേക്ക് തെറിച്ചുവീണ് സ്പെഷ്യൽ സ്കൂൾ വിദ്യാർഥിക്കു ദാരുണാന്ത്യം

തൃശ്ശൂർ: എളനാട്ടിൽ സ്വകാര്യ ബസിൽ നിന്ന് വീണ് പരുക്കേറ്റ സ്പെഷ്യൽ സ്കൂൾ വിദ്യാർഥിയായ യുവാവിന് ദാരുണാന്ത്യം. എളനാട് തേക്കിൻകാട് വീട്ടിൽ അനൂജ്(27) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

ബസിന്റെ ഡോർ തുറന്നിട്ടിരിക്കുകയായിരുന്നുവെന്നാണ് വിവരം. സ്കൂളിലേക്ക് പോകുന്നതിനായി ബസിൽ കയറിയ യുവാവ് പുറത്തേക്ക് വീഴുകയായിരുന്നു. വളവുതിരിഞ്ഞപ്പോഴാണ് വിദ്യാർഥി തെറിച്ചുവീണത്. അനൂജിന് വീഴ്ചയിൽ തലയിൽ ​ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടനെ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു.

Back to top button
error: