നഗ്ന ചിത്രങ്ങൾ അയച്ചില്ലെങ്കിൽ കുടുംബത്തേയും കുട്ടികളേയും പൂജ ചെയ്ത് അപകടത്തിൽപ്പെടുത്തും!! പൂജാ രസീതിലെ നമ്പറിൽ വിളിച്ച് യുവതിക്കു ഭീഷണി, 25000 രൂപ ആവശ്യപ്പെട്ടു, കേരളത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം, കർണാടക സ്വദേശിനിയുടെ പരാതിയിൽ പൂജാരി അറസ്റ്റിൽ

പെരിങ്ങോട്ടുകര: കർണാടക സ്വദേശിനിയുടെ പീഡന-ബ്ലാക്ക്മെയിൽ പരാതിയിൽ പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ. കർണാടക സ്വദേശിനിയുടെ പരാതിയിലാണ് പൂജാരി അരുൺ അറസ്റ്റിലായത്. ക്ഷേത്രത്തിൽ പൂജയ്ക്കായി എത്തിയ യുവതിയെ നിരന്തരം വാട്സാപ്പിലൂടെ വീഡിയോ കോൾ ചെയ്യുകയും സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാൻ ശ്രമിച്ചതായുമാണ് പരാതി.
തന്റെ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്തില്ലെങ്കിൽ കുടുംബത്തെയും കുട്ടികളെയും അപകടപ്പെടുത്തന്ന രീതിയിൽ പൂജ ചെയ്യുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ നഗ്ന വീഡിയോ അയച്ചു നൽകാനായി യുവതിയെ നിരന്തരം വിളിച്ചു ശല്യം ചെയ്തു. പൂജ ചെയ്യുന്നതിനായി 25000 രൂപ ആവശ്യപ്പെടുകയും ചെയ്തതായി പരാതി. കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലാണ് സംഭവം.

സംഭവത്തിൽ മുഖ്യപ്രതിയായ ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ ഉണ്ണി ഒളിവിലാണ്. നഗ്ന വീഡിയോ അയച്ചില്ലെങ്കിൽ കുടുംബത്തെ അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിർബന്ധിച്ച് കേരളത്തിൽ എത്തിച്ച ശേഷം കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിൽ കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോ കോൾ ചെയ്തതിന്റെ രേഖകൾ അടക്കമാണ് യുവതി പരാതി നൽകിയിരിക്കുന്നത്. അതേസമയം ക്ഷേത്ര ഭാരവാഹികൾ കേസ് നിഷേധിച്ചു.