Kerala
-
ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മുപ്പതംഗ സംഘം ഉടനെത്തും; പരിഹാരമായില്ലെങ്കില്‍ യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യും; അഞ്ചാം തലമുറ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കിട്ടില്ലെന്ന് ഉറപ്പിച്ച് ബ്രിട്ടീഷ് കരുതല്‍
തിരുവനന്തപുരം: അദാനി എയര്‍പോര്‍ട്ടിലുള്ള എഫ്-35 ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മുപ്പതംഗ സംഘം ഉടനെത്തും. സംഘത്തിനും തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനും പദ്ധതിയുണ്ട്. ഇതിനായി പ്രത്യേക വിമാനം തലസ്ഥാനത്ത് എത്തും. വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ അമേരിക്കന്‍ നിര്‍മിത വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതില്‍ സങ്കീര്‍ണ്ണത ഏറെയാണ്. അതുകൊണ്ടാണ് തിരിച്ചു കൊണ്ടു പോകുന്നത്. തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടീഷ് നേവിയുടെയും വിമാനത്തിന്റെ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി ലോക്ക്ഹീഡ് മാര്‍ട്ടിന്റെയും എന്‍ജിനിയര്‍മാരായിരിക്കും എത്തുക. ഇവര്‍ യാത്രയ്ക്കായി കേന്ദ്രാനുമതി തേടി. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകര്‍ന്നുവെന്നാണ് വിവരം. കടലില്‍ നൂറ് നോട്ടിക്കല്‍മൈല്‍ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന പടക്കപ്പലില്‍ നിന്ന് ബ്രിട്ടീഷ് എന്‍ജിനിയര്‍മാരെത്തി ശ്രമിച്ചിട്ടും തകരാര്‍ പരിഹരിക്കാനായില്ല. യുദ്ധവിമാനം ഇപ്പോഴും വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ബേ- 4ലാണ്. കഴിഞ്ഞ 15നാണ് ബ്രിട്ടീഷ് നാവികസേന ഉപയോഗിക്കുന്ന, അമേരിക്കന്‍നിര്‍മിത എഫ്-35ബി സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനം അടിയന്തരമായി നിലത്തിറക്കിയത്. അദാനി എയര്‍പോര്‍ട്ടിന് വന്‍ തുക…
Read More » -
അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു; സംസ്‌കാരം വൈകിട്ട്
തിരുവനന്തപുരം: അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി വി ശിവന്‍കുട്ടിയാണ് വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് രഞ്ജിത ജി നായരുടെ മൃതദേഹം സ്വദേശമായ പത്തനംതിട്ട പുല്ലാട്ടേക്ക് കൊണ്ടുപോയി. അഹമ്മദാബാദില്‍ നിന്നും പുലര്‍ച്ചെ എത്തിച്ച മൃതദേഹത്തെ ബന്ധുക്കള്‍ അനുഗമിച്ചിരുന്നു. നാട്ടില്‍ നിന്നും ബന്ധുക്കളടക്കം നിരവധി പേര്‍ മൃതദേഹം ഏറ്റുവാങ്ങാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി എത്തിയിരുന്നു. രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനം നടത്തും. ഇതിനുശേഷം ഉച്ചയ്ക്ക് 1.30 ന് വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് 4.30 ന് സംസ്‌കാരചടങ്ങുകള്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. അഹമ്മദാബാദ്…
Read More » -
ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 5 കുട്ടികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: ആലംകോട് സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആലങ്കോട് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിലാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പിറകില്‍ വന്നിടിച്ചത്. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. 11 കുട്ടികള്‍ ആശുപത്രിയിലുണ്ട്. അതില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് ചെറിയ പരിക്കുകള്‍ ഉള്ളത്. ആരുടെയും പരിക്ക്ഗുരുതരമല്ല
Read More » -
വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ പെട്രോളുമായി വിദ്യാര്‍ഥിനി; ആത്മഹത്യാ ഭീഷണി, പൊലീസെത്തി തടഞ്ഞു
പാലക്കാട്: പെട്രോള്‍ കുപ്പിയുമായി കുളപ്പുള്ളി അല്‍ അമീന്‍ ലോ കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ഭീഷണി. കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി ഹാജിറയാണ് ഇന്നലെ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോളജിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ടു സമരം ചെയ്ത വിദ്യാര്‍ഥികളില്‍ ഹാജിറ ഉള്‍പ്പെടെ നാലു പേരെ കഴിഞ്ഞ വെള്ളിയാഴ്ച കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ വീണ്ടും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വിദ്യാര്‍ഥികള്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ എത്തിയെങ്കിലും കോളജ് അധികൃതര്‍ ചര്‍ച്ചയ്ക്കു തയാറായില്ല. തുടര്‍ന്ന് ഹാജിറ കുപ്പിയില്‍ പെട്രോളുമായി വന്നു വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. കുപ്പിയില്‍ നിന്നു പെട്രോള്‍ ശരീരത്തിലേക്ക് ഒഴിക്കാന്‍ ശ്രമിക്കുന്നതു പൊലീസ് തടഞ്ഞതോടെ പെട്രോള്‍ ഓഫിസ് മുറിയില്‍ ഒഴിച്ചു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി എം. മനോജ് കുമാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. രവികുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയാണ് അനുനയിപ്പിച്ചത്. വിഷയം കലക്ടറുടെ മുന്നിലെത്തിയതോടെ റവന്യു…
Read More » -
ആവേശം ലേശം ഓവറായി! സിപിഎം ഓഫീസിന് മുന്നില്‍ പടക്കം പൊട്ടിച്ചു; കോണ്‍ഗ്രസുകാരെ കൊണ്ട് ക്ലീന്‍ ചെയ്യിപ്പിച്ചു
കണ്ണൂര്‍: തില്ലങ്കേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത്. ‘തോറ്റാലും ജയിച്ചാലും നമ്മക്ക് വിഷയമല്ല നിങ്ങക്ക് വലുതായിരിക്കും. ഓഫീസിനു മുന്‍പില്‍ കൊണ്ടുവന്ന് ഒലക്ക പൊട്ടിക്കലാണോ നിങ്ങളുടെ പരിപാടി’ എന്ന് സിപിഎം പ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ നീക്കം ചെയ്യിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നു.
Read More » -
ജയിച്ചെങ്കിലും തര്‍ക്കം തുടരും! അന്‍വറിന്റെ കാര്യത്തില്‍ സതീശന് തെറ്റുപറ്റിയോ? കോണ്‍ഗ്രസില്‍ പുതിയ വിവാദം
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച ജയം സ്വന്തമാക്കിയിട്ടും, പിവി അന്‍വര്‍ പിടിച്ച വോട്ടുകളെച്ചൊല്ലി കോണ്‍ഗ്രസില്‍ പുതിയ വിവാദത്തിനു വഴി തുറക്കുന്നു. ഇരുപതിനായിരത്തോളം വോട്ടുകള്‍ പിടിച്ച അന്‍വറിനെ കൂടെനിര്‍ത്തേണ്ടതായിരുന്നുവെന്ന വിലയിരുത്തലിലാണ് നല്ലൊരു വിഭാഗം നേതാക്കളും. ഇവരുടെ ഈ വിലയിരുത്തലിന്റെ വിമര്‍ശന മുന നീളുന്നതാവട്ടെ, പ്രതിപക്ഷ നേതാവ് വിഡി സതീശനു നേര്‍ക്കും. ഉപതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞുവീശുമെന്നും അതില്‍ വന്‍ വിജയം കരസ്ഥമാക്കുമെന്നും യു ഡി എഫ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്ന ഒന്നാണ്. സിറ്റിങ് എംഎല്‍എ ആയിരുന്ന പിവി അന്‍വര്‍ ഭരണകക്ഷിയുമായി തെറ്റി 2025 ജനുവരിയില്‍ രാജിവെച്ചു. അടുത്ത തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഒരുവര്‍ഷം തികച്ച് ഇല്ലാതിരിക്കെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പിവി അന്‍വര്‍, യുഡിഎഫിനൊപ്പം ഉറച്ചു നിന്ന് സര്‍ക്കാരിനെതിരെ പോരാടുകയായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരെ. എന്നാല്‍, അതിനു ശേഷം കാര്യങ്ങള്‍ പൊടുന്നനെ മാറിമറിഞ്ഞു. പി വി അന്‍വറിനെ യു ഡി എഫില്‍ അസോസിയേറ്റ് അംഗമാക്കാമെന്നുള്ള ഉറപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കം അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എത്തി. അന്‍വറിനെ…
Read More » -
അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ? നോ കമന്റ്സ്…., ക്രെഡിറ്റ് വേണ്ടെന്ന് സതീശന്‍
കൊച്ചി : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പി വി അന്‍വര്‍ നടത്തിയ പ്രസ്താവനയോട് നോ കമന്റ്സ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വി ഡി സതീശനോട് വിരോധമില്ലെന്നും, അദ്ദേഹത്തിന്റെ നിലപാടുകളാണ് വേദനയുണ്ടാക്കിയതെന്നും അന്‍വര്‍ പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സതീശന്റെ പ്രതികരണം. ഞാനൊന്നും ആരോടും പറയുന്നില്ല. ഞാനിതുവരെ ആരോടും മോശമായി ഒന്നും പറഞ്ഞിട്ടില്ല. പണ്ട് രണ്ടു വാചകം പറയാന്‍ യുഡിഎഫ് എന്നെ ചുമതലപ്പെടുത്തി. ആ വാചകം അല്ലാതെ വേറൊന്നും പറഞ്ഞിട്ടില്ല. എനിക്കെതിരെ മണിക്കൂറുകളോളം പറഞ്ഞത്, ഒരു ചോദ്യം പോലും ചോദിക്കാതെ മാധ്യമങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്തു. എട്ടുദിവസക്കാലമാണ് ഇങ്ങനെ ആഘോഷിച്ചത്. ഒരക്ഷരം അന്നും പറഞ്ഞിട്ടില്ല, ഇപ്പോഴും പറയുന്നില്ല. യുഡിഎഫ് രാഷ്ട്രീയമായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഎം നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫും യുഡിഎഫും തമ്മിലായിരുന്നു മത്സരം. വേറെ ഒന്നിനും ഞങ്ങളെ കിട്ടില്ല. പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോയെന്ന ചോദ്യത്തോട്, നോ കമന്റ്സ് എന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു. നിലമ്പൂരിലേത് ടീം…
Read More » -
പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ വീണ്ടും നിലമ്പൂര്‍ ജയിച്ചു കയറി ‘ആര്യാടന്‍’; സ്വരാജ് എത്തിയിട്ടും അഞ്ചക്കം കടന്ന് ഭൂരിപക്ഷം
മലപ്പുറം: മണ്ഡലരൂപീകരണത്തിന്റെ ആറാം പതിറ്റാണ്ട് പിന്നിടുന്ന വര്‍ഷമാണ് നിലമ്പൂരില്‍ ഇത്. പി വി അന്‍വര്‍ രാജിവച്ച ഒഴിവിലേക്ക് നടന്ന ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിലൂടെ സഭയിലേക്ക് വീണ്ടും ആര്യാടന്‍ ജയിച്ച് കയറിവരികയാണ്. നിലമ്പൂരിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം ജനപ്രതിനിധിയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ഷൗക്കത്ത് തന്റെ രണ്ടാമത് മത്സരത്തില്‍ നിലമ്പൂരില്‍ വിജയിച്ചിരിക്കുകയാണ്. പിതാവ് ജീവിച്ചിരുന്ന കാലത്ത് 2016ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിജയിക്കാനാകാത്തത് വലിയ വിഷമം അദ്ദേഹത്തിനുണ്ടാക്കി. അന്ന് ഇടത് സ്വതന്ത്രനായ പിവി അന്‍വറിനോട് 11,504 വോട്ടുകള്‍ക്കാണ് ഷൗക്കത്ത് പരാജയപ്പെട്ടത്. എന്നാല്‍, ഇത്തവണ 11,417 വോട്ടുകള്‍ക്ക് ഷൗക്കത്ത് മിന്നുന്ന വിജയം നേടിയപ്പോള്‍ അതുകാണാന്‍ പിതാവില്ല എന്ന ദുഃഖവും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി അന്‍വറിലൂടെ ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഎമ്മും കൈവശം വച്ച നിലമ്പൂര്‍ മണ്ഡലത്തില്‍ സിപിഎം സംസ്ഥാന സമിതിയംഗം സ്ഥാനാര്‍ത്ഥിയായിട്ടും അവര്‍ക്ക് പിടിച്ചുനിര്‍ത്താനായില്ല എന്ന വലിയ നാണക്കേട് ഉണ്ടായിരിക്കുകയാണ്. ഷൗക്കത്തിന്റെ പതിനൊന്നായിരം കടന്ന ഭൂരിപക്ഷവും രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പി.വി അന്‍വറിന് ലഭിച്ച 19,946 എന്ന…
Read More » -
നന്ദിയുണ്ട് മാഷേ..! നിലമ്പൂരിലെ തോല്‍വിക്കു പിന്നാലെ വിവാദ പരാമര്‍ശത്തില്‍ എം.വി. ഗോവിന്ദന് ഒളിയമ്പുമായി റെഡ് ആര്‍മി; വോട്ട് കൂടുതല്‍ കിട്ടിയത് എല്‍ഡിഎഫില്‍ നിന്നെന്ന് പി.വി. അന്‍വര്‍; ജയം വര്‍ഗീയ ശക്തികളുടെ വോട്ടുകൊണ്ടെന്ന് എം.വി. ഗോവിന്ദന്‍
കണ്ണൂര്‍: നിലമ്പൂരിലെ എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരെ ഒളിയമ്പെയ്ത് കണ്ണൂരിലെ റെഡ് ആര്‍മി ഫേസ്ബുക്ക് പേജ് . നന്ദിയുണ്ട് മാഷേ എന്നായിരുന്നു എഫ്ബി പോസ്റ്റ്. ആര്‍എസ്എസുമായി സഹകരിച്ചുവെന്ന എം.വി. ഗോവിന്ദന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് മുന്‍പ് പി.ജെ. ആര്‍മി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന റെഡ് ആര്‍മിയുടെ ഒളിയമ്പ്. അതേസമയം, ഭരണവിരുദ്ധവികാരമെന്ന് പറയാനാകില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പ്രതികരിച്ചു. സ്വന്തം പഞ്ചായത്തില്‍ ലീഡില്ലെന്ന വിമര്‍ശനം അരാഷ്ട്രീയം. പരാജയം ഉള്‍ക്കൊള്ളുന്നുവെന്നും വര്‍ഗീയവാദികളുടെ വോട്ട് കിട്ടാത്തതില്‍ സന്തോഷമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. നിലമ്പൂരില്‍ അതിശക്തമായ ഭരണവിരുദ്ധ വികാരമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താണ് ഉണ്ടായത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഇത് കണ്ടിട്ടെങ്കിലും പാഠം പഠിക്കണം. യുഡിഎഫ് വോട്ട് അന്‍വറിന് പോയോ എന്ന് പരിശോധിക്കുമെന്നും വാതില്‍ അടച്ചിട്ടില്ല എന്ന് പൊതുവായി പറഞ്ഞതാണെന്നും സണ്ണി ജോസഫ് കണ്ണൂരില്‍ പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നേടിയ…
Read More » -
‘ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഒരുകാലത്തും ആവശ്യമില്ല, അതിന്റെ പേരില്‍ ഇനിയുമെത്ര പരാജയപ്പെട്ടാലും നിലപാടില്‍ മാറ്റമില്ല’; തോല്‍വിയുടെ പാഠങ്ങളില്‍നിന്ന് ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും; എല്ലാ തെരഞ്ഞെടുപ്പിലും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ജനം ഉള്‍ക്കൊള്ളണമെന്നില്ല: എം. സ്വരാജ്
നിലമ്പൂര്‍: ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ മാത്രമാണ് നിലമ്പൂരില്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കരുത്തോടെ ഈ തെരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ഉയര്‍ന്ന ജനാധിപത്യ സംവാദം എന്നനിലയില്‍ മുന്നോട്ട് പോകാന്‍ സാധിച്ചു. അതില്‍ അഭിമാനമുണ്ട്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്നമാണ് എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. ഞങ്ങളെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ പിടികൊടുത്തില്ല. വികസനമാണ് ചര്‍ച്ചയാക്കിയത്. സ്വാഭാവികമായും വരും ദിവസങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തും. ഉള്‍കൊള്ളേണ്ടവ ഉള്‍ക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും. ഭരണത്തിന്റെ വിലയിരുത്തലായി തെരഞ്ഞെടുപ്പിനെ കാണാന്‍ കഴിയില്ല. അങ്ങനെയായാല്‍ സര്‍ക്കാരിന്റെ ഭരണ പരിഷ്‌കാരങ്ങളും നടപടികളുമെല്ലാം ജനം തള്ളിക്കളഞ്ഞെന്ന് പറയേണ്ടിവരും. അങ്ങനെയില്ല. എല്‍ഡിഎഫ് സര്‍ക്കാരാണ് ലോഡ്‌ഷെഡിങ് ഇല്ലാതാക്കിയത്. അത് തിരിച്ചുവരണമെന്ന് ജനങ്ങള്‍ ആ?ഗ്രഹിക്കില്ലല്ലോ. പെന്‍ഷന്‍ 1600 ആയി ഉയര്‍ത്തി വിതരണം ചെയ്യുന്നതിനും ജനം എതിരല്ലല്ലോ. ഇത്തരം കാര്യത്തെ വിലയിരുത്തിയാണോ…
Read More »