Kerala
-
അമ്മ സ്മാർട് വാച്ചുമായി കുവൈറ്റ് ജയിലിൽ നിന്നും എത്തിയപ്പോൾ മകൻ്റെ ജീവനറ്റ ശരീരം, ഒടുവിൽ കണ്ണീരോടെ യാത്രാമൊഴി
കഴിഞ്ഞ ചൊവ്വാഴ്ച ഇടുക്കി ചെല്ലാർ കോവിലിൽ ബൈക്കപകടത്തിൽ മരിച്ച ഷാനറ്റ് ഷൈജു എന്ന 18 കാരന് അണക്കര ഒലിവുമല സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ യാത്രാമൊഴി. കൂട്ടുകാരും വിദ്യാർഥികളുമായ ഷാനറ്റ് ഷൈജുവും അലനും ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഒരാഴ്ച മുമ്പ്. തൊട്ടടുത്ത ദിവസം അലന്റെ സംസ്കാരം നടത്തി. കുവൈറ്റിൽ ജോലിക്ക് പോയി തടങ്കലിലായ അമ്മ ജിനു തിരികെ എത്താൻ വൈകിയതു കൊണ്ട് ഷാനറ്റിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. രണ്ടര മാസം മുമ്പാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. പക്ഷേ വാഗ്ദാനം ചെയ്ത ശമ്പളം ലഭിക്കാതെ വരികയും ജോലിഭാരവും മൂലം തുടരാൻ കഴിയാത്ത സ്ഥിതി സംജാതമായി. ഏജൻസിയുടെ ചതിയിൽ തുടർന്ന് ജിനുവിനെ കുവൈറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒടുവിൽ മലയാളി അസോസിയേഷൻ്റെ സഹായത്തോടെ താൽക്കാലിക പാസ്‌പോർട്ട് എടുത്താണ് ജിനുവിനെ നാട്ടിലെത്തിച്ചത്. അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങിയാണ് ഷാനറ്റ് യാത്രയായത്. അമ്മ…
Read More » -
നിലമ്പൂര്‍ പാഠമായി; സമഗ്രമായ അഴിച്ചുപണിക്ക് സര്‍ക്കാര്‍; പ്രകടനം മോശമായ മന്ത്രിമാരെ മാറ്റും? എ.കെ. ശശീന്ദ്രന്‍ തെറിക്കും; വനംവകുപ്പ് സിപിഎം ഏറ്റെടുത്തേക്കും; കേരള കോണ്‍ഗ്രസിന് നല്‍കാനും ആലോചന; കെ.കെ. ശൈലജയും മന്ത്രിസഭയിലേക്ക്
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നു സൂചന. കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിലൂടെ അന്‍വറിന്റെ കൈയില്‍നിന്നു പാര്‍ട്ടി ഘടകങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സിപിഎമ്മിന്റെ കൈകളിലേക്ക് എത്തിയെങ്കിലും ഭരണവിരുദ്ധ വികാരമെന്ന പ്രചാരണം തണുപ്പിക്കാന്‍ സമഗ്രമായ മാറ്റം ആവശ്യമാണെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഭരണവിരുദ്ധ വികാരവും തോല്‍വിക്കു കാരണമായെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. ഇക്കാര്യം സിപിഎം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്. ഭരണവിരുദ്ധ വികാരം പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ തിരുത്തലുണ്ടാകുമെന്ന് ഇരുവരും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയിലടക്കം അഴിച്ചുപണിയുമായി മുന്നോട്ടുപോകാന്‍ ആലോചന നടക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനുള്ള എല്‍ഡിഎഫ് യോഗത്തിനുശേഷമാകും തീരുമാനമെങ്കിലും വനംവകുപ്പ് മന്ത്രിയെയടക്കം മാറ്റുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. വനംവകുപ്പ് സിപിഎം ഏറ്റെടുക്കാനോ കേരള കോണ്‍ഗ്രസിനു കൈമാറാനോ ആലോചനയുണ്ട്. പ്രകടനം മോശമാക്കുന്ന സിപിഎം മന്ത്രിമാരിലും മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്. കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും ഭരണത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാരുടെ പ്രകടനമാണ് ഏറ്റവുംകൂടുതല്‍ വിലയിരുത്തിയത്.…
Read More » -
അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നതും പരിഗണിച്ചില്ല; അമ്പതാം വാര്‍ഷിക പരിപാടിയില്‍ ജി സുധാകരന് ക്ഷണമില്ല
ആലപ്പുഴ: അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന പരിപാടിയില്‍ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന് ക്ഷണമില്ല. ജില്ലാ കമ്മറ്റിയുടെ ഭാഗമായി സുശീല ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന, ജില്ലയിലെത്തന്നെ പ്രധാനപ്പെട്ട നേതാവായ സുധാകരന് ക്ഷണമില്ലാത്തത്. സുധാകരന്റെ വീടിന് സമീപം തന്നെയാണ് പരിപാടി നടക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാര്‍, ആര്‍ നാസര്‍, അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം എന്നിവര്‍ക്കാണ് ക്ഷണമുള്ളത്. പാര്‍ട്ടിയിലെ ഒരു വിഭാഗം സുധാകരനെ പരിപാടിക്ക് ക്ഷണിക്കണം എന്ന അഭിപ്രായമുള്ളവരാണ്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമര്‍ശങ്ങളുടെയും മറ്റും പേരിലാണ് സുധാകരനെ ഒഴിവാക്കിയത് എന്നാണ് സൂചന. സുധാകരനൊപ്പം ജില്ലയിലെത്തന്നെ മറ്റൊരു നേതാവായ എസ് രാമചന്ദ്രന്‍ പിള്ളയും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലാക്കപ്പെട്ടിരുന്നു. അദ്ദേഹവും പരിപാടിക്കില്ല. സമീപകാലത്തായി പാര്‍ട്ടിക്ക് തലവേദനയായ നിരവധി പരാമര്‍ശങ്ങളാണ് സുധാകരന്‍ നടത്തിയത്. 36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലാണ് അതില്‍…
Read More » -
ഷൗക്കത്തിന്റെ വിജയത്തിന് അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്തു; പ്രതികരിച്ച് ഡിസിസി പ്രസിഡന്റ്
മലപ്പുറം: ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്തെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്. ശക്തി കേന്ദ്രങ്ങളില്‍പ്പോലും എല്‍ ഡി എഫിന് തിരിച്ചടിയുണ്ടാകാന്‍ കാരണം അന്‍വറിന്റെ സാന്നിദ്ധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ നല്ല രീതിയില്‍ വോട്ട് പിടിക്കുമെന്ന് നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. യുഡിഎഫിന്റെ വോട്ടല്ല ചോര്‍ന്നത്. പ്രതിഫലിച്ചത് ഭരണവിരുദ്ധവികാരമാണ്. നിലമ്പൂരിലെ ജനങ്ങള്‍ക്ക് ആര്യാടന്‍ ഷൗക്കത്തിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഒമ്പത് വര്‍ഷത്തിനുശേഷം ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂരില്‍ നേടിയ വിജയം യു ഡി എഫിന് രാഷ്ട്രീയ കരുത്തായി. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്നത് ആദ്യമാണ്. ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ മിന്നുംജയമാണ് നേടിയത്. ഷൗക്കത്തിന് 77,737 വോട്ടും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിന് 66,660 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി…
Read More » -
കുവൈത്തിലെ ദുരിതപര്‍വം താണ്ടി അമ്മയെത്തി; ഷാനറ്റ് ഇന്ന് യാത്രയാകും, മടക്കമില്ലാ യാത്രയ്ക്കായി…
കുമളി: കുവൈത്തിലെ ദുരിതപര്‍വം താണ്ടി നാടണഞ്ഞപ്പോള്‍ ജിനു ആശ്വസിച്ചുകാണും. പൊന്നുമക്കളെ പെട്ടെന്ന് കാണാന്‍ അത്രയധികം ആഗ്രഹിച്ചും കാണും. എന്നാല്‍, ആ അമ്മ കേട്ടത് മകന്റെ വിയോഗവാര്‍ത്ത. കുവൈത്തില്‍ തൊഴില്‍ തട്ടിപ്പിനിരയായ ജിനു തിങ്കളാഴ്ച ഉച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഇടുക്കി അണക്കരയിലെ വീട്ടിലെത്തിയപ്പോഴാണ്, ഒരാഴ്ച മുന്‍പ് മകന്‍ ഷാനറ്റ് ബൈക്ക് അപകടത്തില്‍ മരിച്ചത് ജിനു അറിഞ്ഞത്. മകന്റെ വിയോഗവാര്‍ത്ത താങ്ങാനാകാതെ ജിനു നെഞ്ചുപൊട്ടിക്കരഞ്ഞു. കണ്ടുനിന്നവര്‍ക്കും കണ്ണീരടക്കാനായില്ല. രണ്ടരമാസംമുമ്പ് കുവൈത്തിലെ ഒരു വീട്ടില്‍ ജോലിക്ക് പോയതാണ് ജിനു. ജോലിഭാരവും ആരോഗ്യപ്രശ്നങ്ങളുംമൂലം തുടരാന്‍ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനംചെയ്ത ശമ്പളവും കിട്ടിയില്ല. ഏജന്‍സിയെ അറിയിച്ചപ്പോള്‍ ജീവനക്കാരെത്തി മറ്റൊരുസ്ഥലത്ത് തടവിലാക്കി. കുവൈത്ത് മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ ഏജന്‍സിയുടെ തടങ്കലില്‍നിന്ന് രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. കോടതി നടപടികള്‍ക്കുശേഷം തടങ്കലിലായിരുന്നു. ജൂണ്‍ 17-ന് ജിനുവിന്റെ മകന്‍ ഷാനറ്റും സുഹൃത്ത് കൊടുവേലിക്കുളത്ത് അലനും ബൈക്കപകടത്തില്‍ മരിച്ചു. രണ്ടുദിവസത്തിനകം അലന്റെ സംസ്‌കാരം നടന്നു. എന്നാല്‍, അമ്മ എത്താത്തതിനാല്‍ ഷാനറ്റിന്റെ…
Read More » -
സ്വര്‍ണവില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയാണ്. 73,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്നലെ മുതലാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
Read More » -
വിഎസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും മുഖ്യമന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിഎസിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ചികിത്സയില്‍ തുടരുന്ന പട്ടം എസ്യുടി ആശുപത്രിയിലാണ് വി എസ് ചികിത്സയിലുള്ളത്. രാവിലെ 11.15 ഓടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു ‘ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ് യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്‍ഡിയോളജിസ്്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്’- മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, എളമരം…
Read More » -
ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മുപ്പതംഗ സംഘം ഉടനെത്തും; പരിഹാരമായില്ലെങ്കില്‍ യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യും; അഞ്ചാം തലമുറ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കിട്ടില്ലെന്ന് ഉറപ്പിച്ച് ബ്രിട്ടീഷ് കരുതല്‍
തിരുവനന്തപുരം: അദാനി എയര്‍പോര്‍ട്ടിലുള്ള എഫ്-35 ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മുപ്പതംഗ സംഘം ഉടനെത്തും. സംഘത്തിനും തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനും പദ്ധതിയുണ്ട്. ഇതിനായി പ്രത്യേക വിമാനം തലസ്ഥാനത്ത് എത്തും. വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ അമേരിക്കന്‍ നിര്‍മിത വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതില്‍ സങ്കീര്‍ണ്ണത ഏറെയാണ്. അതുകൊണ്ടാണ് തിരിച്ചു കൊണ്ടു പോകുന്നത്. തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടീഷ് നേവിയുടെയും വിമാനത്തിന്റെ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി ലോക്ക്ഹീഡ് മാര്‍ട്ടിന്റെയും എന്‍ജിനിയര്‍മാരായിരിക്കും എത്തുക. ഇവര്‍ യാത്രയ്ക്കായി കേന്ദ്രാനുമതി തേടി. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകര്‍ന്നുവെന്നാണ് വിവരം. കടലില്‍ നൂറ് നോട്ടിക്കല്‍മൈല്‍ അകലെ നങ്കൂരമിട്ട എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന പടക്കപ്പലില്‍ നിന്ന് ബ്രിട്ടീഷ് എന്‍ജിനിയര്‍മാരെത്തി ശ്രമിച്ചിട്ടും തകരാര്‍ പരിഹരിക്കാനായില്ല. യുദ്ധവിമാനം ഇപ്പോഴും വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ബേ- 4ലാണ്. കഴിഞ്ഞ 15നാണ് ബ്രിട്ടീഷ് നാവികസേന ഉപയോഗിക്കുന്ന, അമേരിക്കന്‍നിര്‍മിത എഫ്-35ബി സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനം അടിയന്തരമായി നിലത്തിറക്കിയത്. അദാനി എയര്‍പോര്‍ട്ടിന് വന്‍ തുക…
Read More » -
അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു; സംസ്‌കാരം വൈകിട്ട്
തിരുവനന്തപുരം: അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി വി ശിവന്‍കുട്ടിയാണ് വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് രഞ്ജിത ജി നായരുടെ മൃതദേഹം സ്വദേശമായ പത്തനംതിട്ട പുല്ലാട്ടേക്ക് കൊണ്ടുപോയി. അഹമ്മദാബാദില്‍ നിന്നും പുലര്‍ച്ചെ എത്തിച്ച മൃതദേഹത്തെ ബന്ധുക്കള്‍ അനുഗമിച്ചിരുന്നു. നാട്ടില്‍ നിന്നും ബന്ധുക്കളടക്കം നിരവധി പേര്‍ മൃതദേഹം ഏറ്റുവാങ്ങാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി എത്തിയിരുന്നു. രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനം നടത്തും. ഇതിനുശേഷം ഉച്ചയ്ക്ക് 1.30 ന് വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് 4.30 ന് സംസ്‌കാരചടങ്ങുകള്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. അഹമ്മദാബാദ്…
Read More » -
ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 5 കുട്ടികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: ആലംകോട് സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആലങ്കോട് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിലാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പിറകില്‍ വന്നിടിച്ചത്. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. 11 കുട്ടികള്‍ ആശുപത്രിയിലുണ്ട്. അതില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് ചെറിയ പരിക്കുകള്‍ ഉള്ളത്. ആരുടെയും പരിക്ക്ഗുരുതരമല്ല
Read More »