Kerala

    • നന്ദിയുണ്ട് മാഷേ..! നിലമ്പൂരിലെ തോല്‍വിക്കു പിന്നാലെ വിവാദ പരാമര്‍ശത്തില്‍ എം.വി. ഗോവിന്ദന് ഒളിയമ്പുമായി റെഡ് ആര്‍മി; വോട്ട് കൂടുതല്‍ കിട്ടിയത് എല്‍ഡിഎഫില്‍ നിന്നെന്ന് പി.വി. അന്‍വര്‍; ജയം വര്‍ഗീയ ശക്തികളുടെ വോട്ടുകൊണ്ടെന്ന് എം.വി. ഗോവിന്ദന്‍

      കണ്ണൂര്‍: നിലമ്പൂരിലെ എല്‍ഡിഎഫ് തോല്‍വിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരെ ഒളിയമ്പെയ്ത് കണ്ണൂരിലെ റെഡ് ആര്‍മി ഫേസ്ബുക്ക് പേജ് . നന്ദിയുണ്ട് മാഷേ എന്നായിരുന്നു എഫ്ബി പോസ്റ്റ്. ആര്‍എസ്എസുമായി സഹകരിച്ചുവെന്ന എം.വി. ഗോവിന്ദന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് മുന്‍പ് പി.ജെ. ആര്‍മി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന റെഡ് ആര്‍മിയുടെ ഒളിയമ്പ്. അതേസമയം, ഭരണവിരുദ്ധവികാരമെന്ന് പറയാനാകില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പ്രതികരിച്ചു. സ്വന്തം പഞ്ചായത്തില്‍ ലീഡില്ലെന്ന വിമര്‍ശനം അരാഷ്ട്രീയം. പരാജയം ഉള്‍ക്കൊള്ളുന്നുവെന്നും വര്‍ഗീയവാദികളുടെ വോട്ട് കിട്ടാത്തതില്‍ സന്തോഷമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു. നിലമ്പൂരില്‍ അതിശക്തമായ ഭരണവിരുദ്ധ വികാരമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ വിധിയെഴുത്താണ് ഉണ്ടായത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഇത് കണ്ടിട്ടെങ്കിലും പാഠം പഠിക്കണം. യുഡിഎഫ് വോട്ട് അന്‍വറിന് പോയോ എന്ന് പരിശോധിക്കുമെന്നും വാതില്‍ അടച്ചിട്ടില്ല എന്ന് പൊതുവായി പറഞ്ഞതാണെന്നും സണ്ണി ജോസഫ് കണ്ണൂരില്‍ പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നേടിയ…

      Read More »
    • ‘ഒരു വര്‍ഗീയവാദിയുടെയും പിന്തുണ ഒരുകാലത്തും ആവശ്യമില്ല, അതിന്റെ പേരില്‍ ഇനിയുമെത്ര പരാജയപ്പെട്ടാലും നിലപാടില്‍ മാറ്റമില്ല’; തോല്‍വിയുടെ പാഠങ്ങളില്‍നിന്ന് ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും; എല്ലാ തെരഞ്ഞെടുപ്പിലും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ജനം ഉള്‍ക്കൊള്ളണമെന്നില്ല: എം. സ്വരാജ്

      നിലമ്പൂര്‍: ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ മാത്രമാണ് നിലമ്പൂരില്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കരുത്തോടെ ഈ തെരഞ്ഞെടുപ്പില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമായി വികസിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ഉയര്‍ന്ന ജനാധിപത്യ സംവാദം എന്നനിലയില്‍ മുന്നോട്ട് പോകാന്‍ സാധിച്ചു. അതില്‍ അഭിമാനമുണ്ട്. ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്നമാണ് എല്ലായ്‌പ്പോഴും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത്. ഞങ്ങളെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ പിടികൊടുത്തില്ല. വികസനമാണ് ചര്‍ച്ചയാക്കിയത്. സ്വാഭാവികമായും വരും ദിവസങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തും. ഉള്‍കൊള്ളേണ്ടവ ഉള്‍ക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും. ഭരണത്തിന്റെ വിലയിരുത്തലായി തെരഞ്ഞെടുപ്പിനെ കാണാന്‍ കഴിയില്ല. അങ്ങനെയായാല്‍ സര്‍ക്കാരിന്റെ ഭരണ പരിഷ്‌കാരങ്ങളും നടപടികളുമെല്ലാം ജനം തള്ളിക്കളഞ്ഞെന്ന് പറയേണ്ടിവരും. അങ്ങനെയില്ല. എല്‍ഡിഎഫ് സര്‍ക്കാരാണ് ലോഡ്‌ഷെഡിങ് ഇല്ലാതാക്കിയത്. അത് തിരിച്ചുവരണമെന്ന് ജനങ്ങള്‍ ആ?ഗ്രഹിക്കില്ലല്ലോ. പെന്‍ഷന്‍ 1600 ആയി ഉയര്‍ത്തി വിതരണം ചെയ്യുന്നതിനും ജനം എതിരല്ലല്ലോ. ഇത്തരം കാര്യത്തെ വിലയിരുത്തിയാണോ…

      Read More »
    • ‘കണ്ണടച്ച് ഇരുട്ടാക്കാതെ കണ്ണു തുറന്ന് കാണാന്‍ യുഡിഎഫ് തയാറാകണം; പിടിച്ചത് എല്‍ഡിഎഫ് വോട്ടുകള്‍’

      മലപ്പുറം: പിണറായിസത്തിനെതിരായ വോട്ടാണ് താന്‍ പിടിക്കുന്നതെന്ന് പി.വി. അന്‍വര്‍. എല്‍ഡിഎഫ് ക്യാംപില്‍ നിന്നാണ് വോട്ട് പിടിക്കുന്നത്. യുഡിഎഫ് വോട്ടാണ് താന്‍ പിടിക്കുന്നതെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അന്‍വര്‍ പറഞ്ഞു. വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ 2026 ല്‍ ആര്‍ക്കും എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാല്‍ മലയോര സംഘടനകളെ കൂട്ടി ശക്തമായ ഇടപെടല്‍ നടത്തും. 130 കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാരും എംപിമാരും തലകുത്തി മറിഞ്ഞ് അയ്യായിരത്തിന് അപ്പുറം വോട്ട് അന്‍വര്‍ പിടിക്കില്ലെന്നാണ് പറഞ്ഞത്. മലയോര ജനതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറുപതോളം മണ്ഡലങ്ങളില്‍ സജീവമാണെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫിനൊപ്പം മുന്നോട്ടുപോകാനുള്ള സാഹചര്യമുണ്ടായാല്‍ അവരുമായി മുന്നോട്ടുപോകും. ഒരുപാട് സാമൂഹിക സംഘടനകള്‍ പിന്തുണ അറിയിച്ചു കൊണ്ടിരിക്കുകയാണ്. കണ്ണടച്ച് ഇരുട്ടാക്കാതെ കണ്ണു തുറന്നു കാണാന്‍ യുഡിഎഫ് നേതൃത്വം തയാറാകണം. യുഡിഎഫ് പ്രവേശനം ആലോചിക്കാന്‍ സമയമുണ്ട്. പിണറായിസത്തിനെതിരെയും ജനകീയസത്തിനെതിരെയുമുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

      Read More »
    • നിലമ്പൂരിൽ ‘ആര്യാടൻ’ തന്നെ: സ്വരാജ് രണ്ടാമത്, പിന്നിൽ അൻവർ

      നിലമ്പൂർ യുഡിഎഫിന്. ആര്യാടൻ ഷൗക്കത്ത്  11,077 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു.. യുഡിഎഫ് സ്ഥാനാർഥി ഷൗക്കത്തിന് 69,932 വോട്ടും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 59,140 വോട്ടും അൻവറിന് 17,873 വോട്ടും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടും ലഭിച്ചു. 2016നുശേഷം ഇപ്പോഴാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്. എൽഡിഎഫിന് മണ്ഡലത്തിൽ വീണ്ടും അടിതെറ്റി. സ്വതന്ത്രനും സിറ്റിങ് എംഎൽഎയുമായിരുന്ന പി.വി.അൻവറിനും വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു. നിലമ്പൂർ നഗരസഭയിലും യുഡിഎഫിന് ലീഡ് കിട്ടി. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലിൽ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്തെങ്കിലും അവസാനം യുഡിഎഫ് പിടിച്ചു. എം.സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലിൽ യുഡിഎഫിനു 800 വോട്ട് ലീഡ്. കഴിഞ്ഞ തവണ 506 വോട്ടിനു എൽഡിഎഫ് ലീഡ് ചെയ്തിരുന്നു. പഞ്ചായത്ത് ഭരിക്കുന്നതും എൽഡിഎഫാണ്. വഴിക്കടവിൽ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകൾ യുഡിഎഫിന് ലഭിക്കാത്തത്. ലീഡ് പതിനായിരം കഴിഞ്ഞതോടെ…

      Read More »
    • പ്രതീക്ഷയോടെ വിദേശത്തേക്ക്; ഏജന്‍സിയുടെ ചതിയില്‍ ജയിലില്‍; മലയാളി അസോസിയേഷന്റെ ഇടപെടലില്‍ മോചനം; നാട്ടിലേക്ക് എത്താനിരിക്കേ മകന്റെ അപ്രതീക്ഷിത മരണം; ഷാനറ്റിന്റെ മാതാവ് ജിനു ഇന്നു നാട്ടിലെത്തും

      ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്‍റെ മാതാവ് ജിനു ഇന്ന് നാട്ടിലെത്തും. മകന്‍റെ മരണവാര്‍ത്തയറിഞ്ഞിട്ടും നാട്ടിലെത്താന്‍ കഴിയാതെ കുവൈറ്റില്‍ കുടുങ്ങിയ അമ്മയുടെ വാര്‍ത്ത നാടിന് വേദനയായിരുന്നു. ജനപ്രതിനിധികളുടെ സമയോചിതമായ ഇടപെടല്‍ അവസാനമായി ആ അമ്മയ്ക്ക് മകനെ ഒന്ന് കാണാന്‍ വഴിയൊരുക്കി. ഇന്നുരാവിലെ 11.15-ന് ജിനു നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് ഷാനറ്റിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 11 മണിയോടെ മൃതദേഹം വീട്ടിൽ കൊണ്ടുവരുമെന്നാണ് വിവരം. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ തമിഴ്നാട്ടില്‍ നിന്ന് ഏലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി വരുന്ന വാഹനമിടിച്ചാണ് ഷാനറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അലനും അപകടത്തില്‍ മരണപ്പെട്ടിരുന്നു. അലന്‍റെ അമ്മയും വിദേശത്തായിരുന്നു. അവര്‍ നാട്ടിലെത്തിയ പിന്നാലെ അലന്‍റെ സംസ്കാരം നടത്തി. എന്നാല്‍ ഷാനറ്റിന്‍റെ അമ്മ കുവൈറ്റില്‍ കുടുങ്ങി. രണ്ടരമാസം മുമ്പാണ് ജിനു കുവൈറ്റിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. എന്നാൽ ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം അവിടെ തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനം ചെയ്ത ശമ്പളവും…

      Read More »
    • വഴിതെളിച്ച് വഴിക്കടവ്; നിലമ്പൂരില്‍ യുഡിഎഫ് വിജയത്തിലേക്ക്? ആര്യാടന്‍ ഷൗക്കത്തിന് 5500 വോട്ടുകള്‍ക്കു മുകളില്‍ ലീഡ്; ആദ്യഘട്ടത്തില്‍ അന്‍വറിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌

      നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് 5000 ലേറെ വോട്ടിന്റെ ഭൂരിപക്ഷം. എം സ്വരാജ് രണ്ടും പി.വി. അന്‍വര്‍ മൂന്നും സ്ഥാനങ്ങളിലാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഷൗക്കത്തായിരുന്നു മുന്നില്‍. ആദ്യം എണ്ണിയത് വഴിക്കടവിലെ വോട്ടാണ്. യു‍ഡിഎഫിന് ആധിപത്യമുള്ള മേഖലയായിട്ടും പ്രതീക്ഷിച്ച മുന്‍തൂക്കം കിട്ടിയില്ല. മൂത്തേടത്തെ നിലയും സമാനമായിരുന്നു. യുഡിഎഫിന് ഭീഷണിയായി പിവി അന്‍വര്‍ വോട്ട് പിടിച്ചതും അല്‍പം ക്ഷീണമായി. ഇതോടെ ആദ്യ റൗണ്ടില്‍ യുഡിഎഫിന് പ്രതീക്ഷിച്ചത്ര വോട്ട് കിട്ടിയില്ല. അന്‍വര്‍ നേടിയ വോട്ടുകളാണ് യുഡിഎഫിന് വെല്ലുവിളിയാകുന്നത്. വഴിക്കടവിലെ 14 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 419 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്തിന്‍റെ ലീഡ്. ഷൗക്കത്ത്- 3,614, സ്വരാജ്- 3,195, അന്‍വര്‍– 1588, മോഹന്‍ ജോര്‍ജ്– 401 എന്നിങ്ങനെയാണ് വോട്ടുനില. ആദ്യ റൗണ്ടില്‍ അന്‍വര്‍ കരുത്തുകാട്ടിയെന്ന് വ്യക്തം. 263 ബൂത്തുകളില്‍ 19 റൗണ്ട് വോട്ടുകളാണ് എണ്ണുന്നത്. നാലു ടേബിളുകളിലായി പോസ്റ്റല്‍ വോട്ടെണ്ണല്‍ ക്രമീകരിച്ചു. അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റും എണ്ണും.…

      Read More »
    • മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്, അവസാനിപ്പിക്കുന്നതാണ് നല്ലത്; ഗോവിന്ദന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം

      തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ തലേദിവസം ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത് നിറഞ്ഞ വിമര്‍ശനം. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചും പറയുന്ന രീതി നല്ലതല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അത്തരത്തിലുള്ള രീതി അവസാനിപ്പിക്കുന്നതാണ് നല്ലത്. ജയമോ തോല്‍വിയോ പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എകെജി സെന്ററില്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വരെ പങ്കെടുത്ത ശില്‍പശാലയില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. നിലമ്പൂരില്‍ വോട്ടെടുപ്പിനു തൊട്ടുമുന്‍പായിരുന്നു സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എം.വി. ഗോവിന്ദന്റെ പ്രതികരണം. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു എന്നായിരുന്നു പ്രതികരണം. ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി എം.വി.ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് ആര്‍എസ്എസ് കൂട്ടുകെട്ട് അന്നും ഇന്നുമില്ലെന്നും താന്‍ പറഞ്ഞത് അന്‍പത് കൊല്ലം മുന്‍പത്തെ കാര്യമാണെന്നുമായിരുന്നു ഗോവിന്ദന്‍ വിശദീകരിച്ചത്. ഗോവിന്ദനെ തിരുത്തി മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

      Read More »
    • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 335 കോടികൂടി അനുവദിച്ചു

      തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 335 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിന് ധനകമ്മീഷന്‍ ശുപാര്‍ശയിലുള്ള ഗ്രാന്റാണ് അനുവദിച്ചത്. പഞ്ചായത്തുകളുടെ ചുമതലയിലുള്ള സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമായി 199 കോടി രൂപയുണ്ട്. അര്‍ബന്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ക്കായി 136 കോടി രൂപയും ലഭ്യമാക്കി. ഈ സാമ്പത്തിക ഇതിനകം 4386 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട് 78 കോടി രൂപ, മെയിന്റനന്‍സ് ഫണ്ടിന്റെ ആദ്യഗഡു 1396 കോടി രൂപ, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ രണ്ടു ഗഡുക്കള്‍ 427 കോടി രൂപയും നേരത്തെ നല്‍കിയിരുന്നു.

      Read More »
    • ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ശരാശരി ഡൗൺലോഡ് വേഗത കാഴ്ചവെച്ച് ജിയോ

      പാലക്കാട്: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റ് (IDT) ഫലങ്ങൾ അനുസരിച്ച്, റിലയൻസ് ജിയോ പാലക്കാട് മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രായി യുടെ പതിവ് ക്വാളിറ്റി ഓഫ് സർവീസ് (QoS) ഓഡിറ്റുകളുടെ ഭാഗമായി നടത്തുന്ന ഈ ഡ്രൈവ് ടെസ്റ്റുകൾ കേരളത്തിലെ പ്രധാന സേവന മേഖലകളിലെ (LSA) നഗരങ്ങളിലും ഹൈവേകളിലുമായി തത്സമയ നെറ്റ് വർക്ക് പ്രകടനം വിലയിരുത്തി. ഡാറ്റാ സേവനങ്ങളിൽ ജിയോ ഏറ്റവും ഉയർന്ന 249.54 എം ബി പി എസ് ശരാശരി ഡൗൺലോഡ് വേഗതയും 19.18 എം ബി പി എസ് അപ് ലോഡ് വേഗതയും രേഖപ്പെടുത്തി. തിരക്കേറിയ ഹോട്ട്സ്പോട്ടുകളിൽ പോലും, ജിയോയുടെ 5G ഡൗൺലോഡ് വേഗത 88.38 എം ബി പി എസ്-ൽ നിലനിർത്തി, ഇത് സ്ട്രീമിംഗ്, വീഡിയോ കോൺഫറൻസിംഗ്, തത്സമയ ആപ്ലിക്കേഷനുകൾ എന്നിവക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. അതിവേഗതയുള്ള കോൾ സെറ്റപ്പ് സമയത്തിൽ ജിയോ വേറിട്ടുനിന്നു, വെറും 0.60…

      Read More »
    • മോഷണം മറച്ചുവയ്ക്കാൻ അധികൃതരുടെ ഭാ​ഗത്തുനിന്ന് ശ്രമമെന്ന് ആരോപണം!! ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 25 ലിറ്റർ പാൽ കടത്തിയ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ വിജിലൻസ് പിടിയിൽ

      തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ക്ഷേത്രം ജീവനക്കാരൻ പിടിയിൽ. മോഷണത്തിനിടെ അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്ന് ആരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റന്റ് സ്റ്റോർ കീപ്പർ പാൽ കടത്തുന്നതായി കണ്ടെത്തിയത്. അതേസമയം കഴിഞ്ഞമാസം ക്ഷേത്രത്തിൽ നിന്ന് 13 പവന്റെ സ്വർണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലിൽ പൊതിഞ്ഞനിലയിൽ സ്വർണദണ്ഡ് കണ്ടെത്തി. ഇതിനുപിന്നാലെയാണ് പുതിയ മോഷണവും പുറത്തുവരുന്നത്. അതിനിടെ മോഷണം മറച്ചുവയ്ക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും ശ്രമം നടന്നതായും ആരോപണമുണ്ട്.

      Read More »
    Back to top button
    error: