Kerala
-
മഴ തുടരും; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലയില്‍ കനത്ത ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവില്‍ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലനില്‍ക്കുന്നു. കേരളത്തില്‍ ഞായറാഴ്ച രാവിലെ വരെ മഴ ശക്തമായി തുടരുമെന്നാണ് വിലയിരുത്തല്‍. വടക്കന്‍ ജില്ലകളില്‍ കണ്ണൂര്‍ കാസര്‍ഗോഡ് വയനാട് ജില്ലകളിലും കോഴിക്കോട് മലപ്പുറം പാലക്കാട് ജില്ലകളുടെ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീരിച്ചും മഴ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വയനാട് ഇന്നലെ രാത്രിയുള്‍പ്പെടെ മഴ ശക്തമായി തുടരുകയാണ്. ജില്ലയിലെ…
Read More » -
വാല്‍പ്പാറയില്‍ നാലരവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടിലായി
തൃശൂര്‍: തമിഴ്‌നാട് വാല്‍പ്പാറയില്‍ ഝാര്‍ഖണ്ഡ് സ്വദേശിയായ നാലരവയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടില്‍ കുടുങ്ങി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെയാണ് പുലിയെ കൂട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തോട്ടം മേഖലയില്‍ നിന്ന് പുലിയെ മാറ്റി ഉള്‍വനത്തിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടംതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റുസിനിയ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്. വീടിനു മുന്നില്‍ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തില്‍നിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവെച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. കുട്ടിയെ കാണാതായതിനു പിന്നാലെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെല്ലാം ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തിരച്ചില്‍ പുലര്‍ച്ചെ മൂന്നുമണിവരെ തുടര്‍ന്നിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെ ആറുമണിക്ക് തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. പോലീസിന്റെ കഡാവര്‍ നായയെ ഉള്‍പ്പെടെ എത്തിച്ചായിരുന്നു തിരച്ചില്‍. മുഴുവന്‍ തോട്ടം തൊഴിലാളികളും അവധിയെടുത്ത് തിരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു.…
Read More » -
മകൻ്റെ കണ്ണീരോർമകളിൽ ഉള്ളുരുകി 18 വർഷം: ഈ സ്നേഹത്തിന് മുന്നിൽ ലോകം തലകുനിക്കും!
കാലം ഉണക്കാത്ത ചില മുറിവുകളുണ്ട്. വാഹനാപകടത്തിൽ മകൻ മരിച്ചിട്ട് നീണ്ട18 വർഷങ്ങൾ പിന്നിട്ടിട്ടും ഹൃദയത്തിൽ ചോര പൊടിയുന്ന ഓർമ്മകളുമായി ജീവിക്കുകയാണ് ആ അച്ഛനും അമ്മയും. ഓരോ വർഷവും മകൻ്റെ ചരമവാർഷിക പരസ്യം നൽകാൻ പത്രമാപ്പീസിൻ്റെ പടി കയറുകയാണ് കുമാരൻ എന്ന 64 കാരനായപിതാവ്. എല്ലാ വർഷവും ജൂൺ 27ന് നെഞ്ചിലെ നോവ് അക്ഷരങ്ങളിലൂടെ ലോകത്തെ അറിയിക്കുകയാണ് ആ പാവം പിതാവ്. അത് വെറും പരസ്യമല്ല. 19-ാം വയസ്സിൽ അകാലത്തിൽ പൊലിഞ്ഞുപോയ മകൻ്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിതാവ് കത്തിക്കുന്ന അണയാത്ത ദീപമാണ്. 2006 ജൂൺ 27. ചെർക്കള പാടിയിലെ മാടത്തിങ്കൽ കുമാരൻ്റെയും കാർത്യായനിയുടെയും ജീവിതത്തിൽ ഇരുട്ട് പരത്തിയ ദിനം. നാല് മക്കളിൽ ഏക ആൺതരിയായ ശ്രീജിത്ത് (19), കാഞ്ഞങ്ങാട് ഐങ്ങോത്ത് വെച്ച് മിനിവാനും കെഎസ്ആർടിസി ബസും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ മരണത്തിന് കീഴടങ്ങി. കാസർകോടു നിന്ന് പാംഓയിൽ നീലേശ്വരത്തേക്ക് എത്തിച്ച് വാൻ ഓടിച്ചു പോകുമ്പോഴായിരുന്നു വിധി ക്രൂരമായി ഇടപെട്ടത്.…
Read More » -
ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം; സെനറ്റ് ഹാളില്‍ കൂട്ടത്തല്ല്; മതചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയ പരിപാടികള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമെന്നു രജിസ്ട്രാര്‍
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിന് പിന്നാലെ എസ്.എഫ്.ഐ പ്രതിഷേധം. ചിത്രം മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ തടയുമെന്നാണ് എസ്.എഫ്.ഐ നിലപാട്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെ സെനറ്റ് ഹാളില്‍ കൂട്ടത്തല്ലായി. മുദ്രാവാക്യ വിളിയുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ഇതിനിടെ പ്രതിഷേധവുമായി കെഎസ്‌യുവും രംഗത്തെത്തി. മതചിഹ്നങ്ങള്‍ സര്‍വകലാശാലയില്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. മതചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് റജിസ്ട്രാറും മാധ്യമങ്ങളോട് പറഞ്ഞു. ഭാരതാംബ ചിത്രംവച്ച ്പരിപാടി നടത്തുമെന്ന നിലപാടില്‍ സംഘാടകര്‍ ഉറച്ചു നിന്നു. ഇതിനിടെ പങ്കെടുക്കാന്‍ ഗവര്‍ണര്‍ എത്തി. തടയാന്‍ ശ്രമിച്ച് എസ്എഫ്ഐ പ്രവര്‍ത്തര്‍ ശ്രമിച്ചെങ്കിലും വന്‍ പൊലീസ് സുരക്ഷയില്‍ ഗവര്‍ണര്‍ വേദിയിലെത്തി. ശ്രീപത്മനാഭ സേവാസമതി ഭാരവാഹികളാണ് സംഘാടകര്‍. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
Read More » -
കേരളത്തിലെ സ്വർണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനവും ആഭരണ പ്രദർശനവും ജൂൺ 27 മുതൽ
കൊച്ചി: കേരളത്തിലെ സ്വർണ്ണം, വെള്ളി, ഡയമണ്ട് വ്യാപാരികളുടെ സമ്പൂർണ സംസ്ഥാന സമ്മേളനം ജൂൺ 29-ന് അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (AKGSMA) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജൂൺ 27, 28, 29 തീയതികളിൽ ‘കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ 2025’ എന്ന പേരിൽ ആഭരണ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. ജൂൺ 27 ന് രാവിലെ 10 മണിക്ക് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളും, ജം ആൻഡ് ജ്വല്ലറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ പ്രമോദ് ദേരാവാല, ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ രാജേഷ് റോക്ക്‌ടെ, ടി.എസ്. കല്യാണരാമൻ, എം.പി. അഹമ്മദ്, ജോയ് ആലുക്കാസ്, ജോസ് ആലുക്കാസ് തുടങ്ങി പ്രമുഖരായ 300-ഓളം സ്വർണ വ്യാപാരികളും ചേർന്ന് റിമോട്ട് ബട്ടൺ അമർത്തി പ്രദർശനം…
Read More » -
സിപിഐ യുഡിഎഫില്‍ വരണം; അന്‍വര്‍ ഉണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം കൂടില്ല, ചെന്നിത്തലയെ തള്ളി അടൂര്‍ പ്രകാശ്
ന്യൂഡല്‍ഹി: സിപിഐ യുഡിഎഫില്‍ വരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കോണ്‍ഗ്രസുമായി സിപിഐ നേരത്തെയും സഹകരിച്ചിട്ടുണ്ടെന്നും സിപിഐയുടെ മനസ് മാറുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ നേടിയവോട്ട് കരുത്തായി എങ്ങനെ കാണുമെന്ന് അടൂര്‍ പ്രകാശ് ചോദിച്ചു. അന്‍വര്‍ കൂടിയുണ്ടായിരുന്നെങ്കില്‍ 25,000 വോട്ട് കിട്ടുമെന്നത് രമേശ് ചെന്നിത്തലയുടെ വാദം തള്ളിയാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. അത് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടാണെന്നും അടൂര്‍പ്രകാശ് പ്രതികരിച്ചു. ദേശീയ നേതൃത്വം അംഗീകരിച്ചാല്‍ എംപിമാരും നിയമസഭയിലേക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ മത്സരിക്കാന്‍ തനിക്ക് തടസ്സമില്ലെന്നും രേവന്ത് റെഡ്ഡി എംപിയായിരിക്കേയാണ് നിയമസഭയിലേക്ക് മത്സരിച്ചതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. പി.വ അന്‍വറിനെ അവഗണിച്ച് മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. അന്‍വര്‍ വേണ്ടെന്ന വി.ഡി. സതീശന്‍ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നുണ്ട്. അന്‍വറിനെ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ഘടകകക്ഷികള്‍ക്കും നിലപാട്. അതുകൊണ്ട് മുന്നണി പ്രവേശനത്തിന് നിലപാടുകള്‍ തിരുത്തി അന്‍വര്‍ തന്നെ മുന്‍കൈയെടുക്കേണ്ടി വരും.
Read More » -
മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ വീഴ്ച; 30,000 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയത് തെറ്റായ സര്‍ട്ടിഫിക്കറ്റ്
തിരുവനന്തപുരം: മുപ്പതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളില്‍ പിഴവ്. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗത്തിന്റെ വീഴ്ച കണ്ടെത്തിയത്. മൊത്തം 2.47 ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. അതിലെ 30,000 സര്‍ട്ടിഫിക്കറ്റുകളിലെ മാര്‍ക്കിലാണ് പിശക് സംഭവിച്ചത്. മാര്‍ക്ക് തിരുത്തി അച്ചടിച്ച് വീണ്ടും വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. സര്‍ട്ടിഫിക്കറ്റ് അച്ചടിക്കാന്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗം നല്‍കിയ ഉള്ളടക്കം പ്രസ്സിലെ സോഫ്ട് വെയറില്‍ മാപ്പ് ചെയ്തപ്പോഴുള്ള പിഴവാണ് പ്രശ്‌നത്തിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. സര്‍ട്ടിഫിക്കറ്റ് വീണ്ടും അച്ചടിച്ച് ഉടന്‍ വിതരണം ചെയ്യുമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗം ജോ.ഡയറക്ടര്‍ ഡോ.മാണിക്കരാജ് അറിയിച്ചു. സംഭവം ഗൗരവമായി അന്വേഷിക്കാനാണ് സര്‍ക്കാര്‍ നീക്കം. കോളേജ് പ്രവേശനം നടക്കുന്ന വേളയില്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തില്‍ പിഴവ് വരുത്തിയവര്‍ക്കെതിരെ അദ്ധ്യാപക സംഘടനകള്‍ രംഗത്തെത്തി. മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എ.എച്ച്. എസ്.ടി. എ പ്രസിഡന്റ് ആര്‍. അരുണ്‍ കുമാറും ജനറല്‍…
Read More » -
പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ 950 പേരുടെ ഹിറ്റ് ലിസ്റ്റ്, പട്ടികയില്‍ മുന്‍ ജില്ലാ ജഡ്ജിയും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എന്‍ഐഎ
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 950-ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ. പ്രതികളുടെ പക്കല്‍ നിന്നും ഈ ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, അന്‍സാര്‍ കെ പി, സഹീര്‍ കെ വി എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തു. കേസിലെ 51-ാം പ്രതി സിറാജുദ്ദീനില്‍ നിന്ന് പിടിച്ചെടുത്ത എട്ട് രേഖകളില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുള്ള 240 പേരുടെ പട്ടികയാണുള്ളതെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആലുവയിലെ പെരിയാര്‍ വാലി കാമ്പസില്‍ നടത്തിയ പരിശോധനയില്‍, നിലവില്‍ ഒളിവില്‍ കഴിയുന്ന 15-ാം പ്രതി അബ്ദുള്‍ വഹാദിന്റെ പഴ്‌സില്‍ നിന്ന് ലക്ഷ്യമിട്ട അഞ്ച് പേരുടെ വിവരങ്ങള്‍ കണ്ടെടുത്തു. ഈ പട്ടികയില്‍ ഒരു മുന്‍ ജില്ലാ ജഡ്ജിയുടെ പേരും ഉള്‍പ്പെടുന്നു. പ്രതികളില്‍ ഒരാളില്‍ നിന്ന് പിടിച്ചെടുത്ത രേഖയില്‍ 232 പേരുടെ പേരുകള്‍…
Read More » -
തലവേദന ഒഴിവാക്കാന്‍ കീപ്പ് അമ്പുക്ക എവേ!!! അന്‍വര്‍ വേണ്ടെന്ന സതീശന്‍ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നു
തിരുവനന്തപുരം: പി.വി അന്‍വര്‍ വേണ്ടെന്ന വി.ഡി. സതീശന്‍ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നു. അന്‍വറിനെ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ഘടകകക്ഷികള്‍ക്കും നിലപാട്. അന്‍വര്‍ സ്വയം കീഴടങ്ങിയാല്‍ മാത്രം ചര്‍ച്ചമതിയെന്നാണ് ഘടകകക്ഷികളുടെ നിലപാട്. മുന്നണി പ്രവേശനത്തിന് നിലപാടുകള്‍ തിരുത്തി അന്‍വര്‍ തന്നെ മുന്‍കൈയെടുക്കേണ്ടി വരും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 20,000ത്തോളം വോട്ട് നേടി അന്‍വര്‍ കരുത്തുകാട്ടിയിരുന്നു. എന്നാല്‍, അതുകൊണ്ട് മാത്രം അദ്ദേഹത്തിന്റെ യുഡിഎഫ് പ്രവേശം സാധ്യമാകില്ലെന്നാണ് സൂചനകള്‍. യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയാണ് അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വയം മത്സരിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. കൂടാതെ വി.ഡി സതീശനു നേരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും അന്‍വര്‍ ഉയര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ അന്‍വര്‍ വേണ്ട എന്ന് ശക്തമായ നിലപാടിലേക്ക് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആളുകള്‍ പറയുന്നത്. അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിന് പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്‌തെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് അഭിപ്രയപ്പെട്ടു. ശക്തി കേന്ദ്രങ്ങളില്‍പ്പോലും…
Read More » -
ക്ലച്ച് പിടിച്ചപ്പോള്‍ വഴുവഴുപ്പ്, ഹാന്‍ഡിലില്‍ പാമ്പ് ചുറ്റിയത് അറിയാതെ യുവാവും കുടുംബവും സഞ്ചരിച്ചത് അഞ്ചുകിലോമീറ്റര്‍! അടിമാലിയില്‍നിന്നൊരു അത്ഭുത രക്ഷപ്പെടല്‍ കഥ…
ഇടുക്കി: അടിമാലിയില്‍ പാമ്പിന്റെ കടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവും കുടുംബവും. ബൈക്കില്‍ പാമ്പ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് അഞ്ചുകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറില്‍ കയറ്റിവിട്ടശേഷം വീട്ടിലേക്കു വരുംവഴി ബൈക്കിന്റെ ക്ലച്ചിലാണ് പാമ്പിനെ കണ്ടത്. അടിമാലി അമ്പലപ്പടി എസ്എച്ച് കോണ്‍വന്റിനു സമീപം താമസിക്കുന്ന ബിനീഷാണു പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ബൈക്ക് ഓടിക്കുന്നതിനിടെ ക്ലച്ചില്‍ പിടിച്ചപ്പോള്‍ വഴുവഴുപ്പ് തോന്നി. തുടര്‍ന്ന് കൈ മാറ്റി നോക്കുമ്പോഴാണ് ഹാന്‍ഡിലില്‍ പാമ്പ് നീളത്തില്‍ കിടക്കുന്നത് കണ്ടത്. വിഷമുള്ള വളവളപ്പന്‍ പാമ്പാണ് ഹാന്‍ഡിലില്‍ കിടന്നിരുന്നത്. തിങ്കളാഴ്ച രാത്രി എട്ടിനാണു ഭാര്യ ഹര്‍ഷ, മകള്‍ പാര്‍വണ എന്നിവരുമായി യുവാവ് അടിമാലി ടൗണിലേക്കു പോയത്. തിരികെപ്പോകാന്‍ ഒരുങ്ങുമ്പോഴാണ് ശക്തമായ മഴ പെയ്തത്. തുടര്‍ന്നു ഭാര്യയെയും മകളെയും ഭാര്യാപിതാവിന്റെ കാറില്‍ വീട്ടിലേക്കു വിട്ടു. പിന്നീടു വീട്ടിലേക്കു വരുമ്പോഴാണു ബൈക്കില്‍ പാമ്പിനെ കണ്ട് ബിനീഷ് ഞെട്ടിയത്. ഉടന്‍ ബൈക്കില്‍നിന്നു ചാടിയിറങ്ങി. ഇതോടെ സമീപവാസികളും എത്തി. അതിനിടെ പാമ്പ്…
Read More »