ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം; സെനറ്റ് ഹാളില്‍ കൂട്ടത്തല്ല്; മതചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയ പരിപാടികള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമെന്നു രജിസ്ട്രാര്‍

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിന് പിന്നാലെ എസ്.എഫ്.ഐ പ്രതിഷേധം. ചിത്രം മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ തടയുമെന്നാണ് എസ്.എഫ്.ഐ നിലപാട്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെ സെനറ്റ് ഹാളില്‍ കൂട്ടത്തല്ലായി. മുദ്രാവാക്യ വിളിയുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി.
ഇതിനിടെ പ്രതിഷേധവുമായി കെഎസ്‌യുവും രംഗത്തെത്തി. മതചിഹ്നങ്ങള്‍ സര്‍വകലാശാലയില്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. മതചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് റജിസ്ട്രാറും മാധ്യമങ്ങളോട് പറഞ്ഞു.

ഭാരതാംബ ചിത്രംവച്ച ്പരിപാടി നടത്തുമെന്ന നിലപാടില്‍ സംഘാടകര്‍ ഉറച്ചു നിന്നു. ഇതിനിടെ പങ്കെടുക്കാന്‍ ഗവര്‍ണര്‍ എത്തി. തടയാന്‍ ശ്രമിച്ച് എസ്എഫ്ഐ പ്രവര്‍ത്തര്‍ ശ്രമിച്ചെങ്കിലും വന്‍ പൊലീസ് സുരക്ഷയില്‍ ഗവര്‍ണര്‍ വേദിയിലെത്തി. ശ്രീപത്മനാഭ സേവാസമതി ഭാരവാഹികളാണ് സംഘാടകര്‍. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.