Kerala
-
സ്വരാജ് അവാര്‍ഡിനായി പുസ്തകം അയച്ചിട്ടില്ല; വിശദീകരണവുമായി സാഹിത്യ അക്കാദമി
തൃശൂര്‍: സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് എം സ്വരാജിന്റെ പൂക്കളുടെ പുസ്തകം അയച്ചതാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍. എം സ്വരാജ് അക്കാദമി അവാര്‍ഡിന് പുസ്തകം അയച്ചിട്ടില്ലെന്നും ഇത്തവണത്തെ പതിനാറ് പുരസ്‌കാരങ്ങളില്‍ 11 എണ്ണവും പുസ്തകം അയച്ചുതരാത്തവര്‍ക്കാണെന്നും സിപി അബൂബക്കര്‍ പറഞ്ഞു. 2023ല്‍ കവിതയ്ക്ക് അവാഡ് ലഭിച്ച കല്‍പ്പറ്റ നാരായണന്‍, ആത്മകഥയ്ക്ക് അവാഡ് ലഭിച്ച കെ വേണു, വൈജ്ഞാനിക സാഹിത്യത്തിന് അവാഡ് ലഭിച്ച ബി രാജീവന്‍ എന്നിവരും അവാഡിനായി പുസ്തകം അയച്ചിരുന്നില്ലെന്നും സിപി അബൂബക്കറിന്റെ ഫെയ്സുബുക്ക് കുറിപ്പില്‍ പറയുന്നു. തനിക്ക് ലഭിച്ച അവാര്‍ഡ് എം സ്വരാജ് നിരസിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാവുകയും ചിലര്‍ പുസ്തകം സാഹിത്യ അക്കാദമിക്ക് അയച്ചുകൊടുക്കാതെ അവാര്‍ഡ് കിട്ടുമോ എന്ന തരത്തില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാഹിത്യ അക്കാദമിയുടെ വിശദീകരണം. സിപി അബൂബക്കറിന്റെ കുറിപ്പ് 2024ലെ കേരളസാഹിത്യ അക്കാദമി അവാഡുകളാണ് 2025 ജൂണ്‍ 26ന് പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ മാഷ് പ്രഖ്യാപിച്ചത്. പ്രഖ്യാപിക്കപ്പെട്ട…
Read More » -
ഒരു കോടിയുടെ ഭാഗ്യശാലി ആര്? സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സുവർണ കേരളം ലോട്ടറിയുടെ (Suvarna Keralam SK 9 lottery result) ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ RD 357932 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ മലപ്പുറത്ത് വിറ്റ RK 155897 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പട്ടാമ്പിയില്‍ വിറ്റ RF 955704 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. Cons Prize-Rs :5000/- RA 357932 RB 357932 RC 357932 RE 357932 RF 357932 RG 357932 RH 357932 RJ 357932 RK 357932 RL 357932 RM 357932 4th Prize-Rs :5000/- 0450 1071 1316 1745 2026 2059…
Read More » -
അന്‍വറിനെച്ചൊല്ലി ഭിന്നത തുടരുന്നു; യുഡിഎഫില്‍ എടുക്കണമെന്ന് സുധാകരന്‍, വേണ്ടെന്ന് രാഷ്ട്രീയകാര്യസമിതി
തിരുവനന്തപുരം: നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ ഭിന്നത. അന്‍വറിനെ യുഡിഎഫില്‍ എടുക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അന്‍വറിനെ എടുക്കേണ്ടതില്ലെന്ന നിലപാടാണ് യുവനേതാവായ റോജി എം ജോണ്‍ രാഷ്ട്രീയകാര്യ സമിതിയില്‍ അറിയിച്ചത്. അതിനെ ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചു. അന്‍വറിന്റെ സഹായമില്ലാതെയാണ് നിലമ്പൂരില്‍ ജയിച്ചതെന്നും അംഗങ്ങള്‍ പറഞ്ഞു. തുടര്‍ച്ചയായുള്ള മോദി സ്തുതിയില്‍ പാര്‍ട്ടി എം.പി ശശി തരൂരിന്റെ കാര്യത്തില്‍ തീരുമാനം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ഥിരം പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഷാനി മോള്‍ ഉസ്മാന്‍ പറഞ്ഞു. ജമാ അത്തെ ഇസ്സാമി ബന്ധത്തെ ചൊല്ലിയും യോഗത്തില്‍ ഭിന്നതയുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐക്യത്തോടെ മുന്നേറാന്‍ കഴിഞ്ഞാല്‍ കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനാകുമെന്നും രാഷ്ട്രീയകാര്യസമിതി വിലയിരുത്തി. അതിനൊപ്പം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നും അതിനുമുന്‍പായി പാര്‍ട്ടി പുനഃസംഘടയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായമുയര്‍ന്നു.
Read More » -
കനത്ത മഴയില്‍ കൊടകരയില്‍ കെട്ടിടം തകര്‍ന്നു; മൂന്ന് ഇതരസംസ്ഥാനതൊഴിലാളികള്‍ മരിച്ചു; മാറാടിയില്‍ കനാലില്‍ വീണ് ഒരു മരണം
തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മൂന്ന് ഇതരസംസ്ഥാനതൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍പ്പെട്ടുപോയ ബംഗാള്‍ സ്വദേശികളായ രൂപന്‍, രാഹുല്‍, അലീന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേരെയാണ് കാണാതായത്. രൂപനെയും രാഹുലിനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട മൂന്നാമത്തെയാളെയും കണ്ടെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഇന്ന് പുലര്‍ച്ചയാണ് അപകടം. ഇന്നലെ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെയാണ് കെട്ടിടം തകര്‍ന്നത്. ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. 70 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നത്. പതിനേഴ് പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെട്ടിടം പൂര്‍ണമായും പൊളിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്. അതേസമയം, എറണാകുളം കോതമംഗലം വെറ്റിലപ്പാറയില്‍ കനത്തമഴയില്‍വീട് തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. മാറാടിയില്‍ കനാലില്‍ വീണ് ഒരാള്‍ മരിച്ചു. മാറാടി സ്വദേശി അയ്യപ്പന്‍ ആണ് മരിച്ചത്. പൂയംകുട്ടി പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനായി തിരച്ചില്‍ തുടരുകയാണ്. കുട്ടമ്പുഴ മണികണ്ഠന്‍ ചാല്‍ സ്വദേശി ബിജുവിനെയാണ്…
Read More » -
ലഹരിയ്ക്കെതിരെ യുവ കേരളത്തിന്റെ പോരാട്ടം; ആസിഫ് അലി ഗുഡ്‌വിൽ അംബാസഡർ
കോഴിക്കോട്: കേരളത്തിൽ പിടിമുറുക്കുന്ന ലഹരിയുടെ വലയത്തിൽ നിന്ന് യുവതലമുറയെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ അഞ്ചാം ഘട്ട പരിപാടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി, ഡി-പോൾ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഡി-സ്റ്റാർട്ട് ഡി-പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കോളേജിന്റെ (DiST) നേതൃത്വത്തിൽ ഒരുവർഷം നീളുന്ന വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി’യും ഉന്നത വിദ്യാഭ്യാസ വകുപ്പും ഈ മഹത്തായ പദ്ധതിക്ക് സഹകരണം നൽകുന്നുണ്ട്. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പരിപാടി പ്രഖ്യാപിച്ചത്. യുവതലമുറയുടെ പ്രിയതാരം ആസിഫ് അലി ക്യാമ്പയിന്റെ ഗുഡ്‌വിൽ അംബാസഡറാകും. ആസിഫ് അലിയോടൊപ്പം മറ്റ് ചലച്ചിത്ര പ്രവർത്തകരും സംഗീത സംവിധായകരും സാമൂഹിക മാധ്യമങ്ങളിൽ ഏറെ സ്വാധീനമുള്ള ഇൻഫ്ലുവൻസേഴ്‌സും ഈ ഉദ്യമത്തിൽ പങ്കുചേരും. ഡി-പോൾ പ്രിൻസിപ്പൽ ഫാദർ ജോൺ മംഗലത്ത് ഡയറക്ടറായും, പ്രശസ്ത ചലച്ചിത്ര-പരസ്യചിത്ര സംവിധായകൻ സനിൽ കളത്തിൽ ക്രിയേറ്റീവ് പ്രോജക്ട് ഡയറക്ടറായും…
Read More » -
കണക്കുകൂട്ടലുകള്‍ പിഴച്ചു, ഗോവിന്ദന്റെ പരാമര്‍ശം തിരിച്ചടിയായി; വിമര്‍ശനവുമായി എളമരമും രാജീവും
തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധം സംബന്ധിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പരാമര്‍ശം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി ആയെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. വര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടെന്ന പ്രതീതി ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നു ഗോവിന്ദന്റെ പേരെടുത്തു പറയാതെ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം, പി.രാജീവ് തുടങ്ങിയവരാണ് ഇക്കാര്യം ഉന്നയിച്ചത്. പാര്‍ട്ടി വോട്ടില്‍ ചോര്‍ച്ചയുണ്ടായത് ഗൗരവമായി പരിശോധിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. മൈക്ക് കണ്ടാല്‍ എന്തും പറയുന്ന സ്ഥിതി ഉണ്ടാകരുതെന്നു മുഖ്യമന്ത്രി താക്കീത് നല്‍കിയതിനു പിന്നാലെയാണു സെക്രട്ടേറിയറ്റിലും സമാനമായ വിമര്‍ശനം ഉയര്‍ന്നത്. നിലമ്പൂരില്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്നും നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇക്കാര്യം ഗൗരവമായി പരിശോധിച്ചു മുന്നോട്ടുപോകണമെന്നും അംഗങ്ങള്‍ വ്യക്തമാക്കി. ഏതാണ്ടു പതിനായിരത്തോളം ഇടതുവോട്ടുകള്‍ പി.വി.അന്‍വറിന് ചോര്‍ന്നുവെന്നാണു ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ കൃത്യമായി മറുപടി നല്‍കാന്‍ തയാറാകാതിരുന്നത് തിരിച്ചടിയായെന്നും ജില്ലാ നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. സംസ്ഥാന സമിതി യോഗത്തിലും ഇതുസംബന്ധിച്ചു ചര്‍ച്ചയുണ്ടാകും.
Read More » -
ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം, ‘നിരാമയ’ ഇന്‍ഷുറന്‍സ് പുനഃസ്ഥാപിച്ചു
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി നടപ്പാക്കി വരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സ് പുനഃസ്ഥാപിച്ചു. നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് നിരാമയുടെ ഗുണം ലഭിക്കുക. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. എല്‍ഐസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കഴിഞ്ഞില്ലെന്ന സാഹചര്യം വിലയിരുത്തിയാണ് നടപടി. നിരാമയയ്ക്കുള്ള തുക സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിവിഹിതത്തില്‍ നിന്നും വിനിയോഗിക്കാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സാമൂഹ്യനീതി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ ആര്‍ ബിന്ദു നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയായി നിരാമയ ഇന്‍ഷുറന്‍സ് പദ്ധതി പുനരാരംഭിക്കാന്‍ തീരുമാനമായത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സാമൂഹ്യനീതി വകുപ്പിന് ലഭ്യമായിട്ടുള്ള തുകയില്‍നിന്നുള്ള പണം ഉപയോഗിച്ചാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ എ എല്‍ സി മുഖേന തുടരുന്നതിന് അനുമതി…
Read More » -
തട്ടിക്കൊണ്ടുപോയതിന് തെളിവില്ല; കൃഷ്ണകുമാറിനും ദിയയ്ക്കും മുന്‍കൂര്‍ ജാമ്യം, ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണനും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നു പരാതിക്കാര്‍ പറയുന്നതല്ലാതെ ഇതു സംബന്ധിച്ച് ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം, പണം തട്ടിച്ചുവെന്ന് ആരോപിച്ച് കൃഷ്ണകുമാര്‍ കൊടുത്ത കേസില്‍ ജീവനക്കാരികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്‍ക്ലിന്‍, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ദിയയുടെ സ്ഥാപനത്തിലെ ക്യുആര്‍ കോഡിനു പകരം സ്വന്തം അക്കൗണ്ടിന്റെ ക്യുആര്‍ കോഡ് നല്‍കി ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് കേസ്. അന്വേഷണത്തോട് സഹകരിക്കാന്‍ പോലും തയാറാകാത്ത പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ അത് കേസിനെ ബാധിക്കും എന്ന പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി അപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതി വിനീതയുടെ ഭര്‍ത്താവും നാലാം പ്രതിയുമായ ആദര്‍ശിന് കോടതി…
Read More » -
കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചു; സ്വകാര്യ ബസ് കയറി യുവാവിന് ദാരുണാന്ത്യം, അപകടം അമ്മയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍
തൃശ്ശൂര്‍: റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ച യുവാവ് ബസ് കയറി മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ പത്മിനിയെ ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ നഗരത്തിലെ ഫാര്‍മസിയിലെ ജീവനക്കാരനാണ് വിഷ്ണു. ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടം. തൃപ്രയാര്‍ റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടം. അപകടം നടന്ന റോഡില്‍ നിരവധി കുഴികളുണ്ട്. ഇത് അടക്കാന്‍ നാട്ടുകാരും കൗണ്‍സിലര്‍മാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ നടപടിയെടുത്തില്ലെന്നാണ് പരാതി. രാവിലെ 7:45 ഓടെയാണ് അപകടമുണ്ടായത്. കുഴിയില്‍പ്പെടാതിരിക്കാന്‍ വിഷ്ണുദത്ത് സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ റോഡില്‍ വീഴുകയായിരുന്നു. പിന്നാലെ എത്തിയ ബസ് വിഷ്ണുദത്തിനും അമ്മയ്ക്കും മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും നാട്ടുകാരും പ്രതിഷേധം നടത്തി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ റോഡില്‍ കിടന്ന് പ്രതിഷേധം നടത്തി. ഇതേ കുഴിയില്‍ വീണ് നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. സമീപത്തുള്ള മറ്റൊരു കുഴിയില്‍ വീണ് ഒരു സ്ത്രീയും അടുത്തിടെ മരിച്ചിരുന്നു.…
Read More »
