Breaking NewsKeralaNEWS

മദ്രസയിലേക്കെന്നു വീട്ടിൽ നിന്നിറങ്ങി കൂട്ടുകാർക്കൊപ്പം പോയത് വെള്ളച്ചാട്ടം കാണാൻ, വെള്ളക്കെട്ടിലേക്കിറങ്ങുന്നതിനിടെ 11 കാരൻ വീണത് 50 അടി താഴ്ചയിലേക്ക്, ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ബാലുശ്ശേരിയിൽ വെള്ളച്ചാട്ടം കാണുന്നതിനിടെ ഒഴുകിപ്പോയ പതിനൊന്നുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരിക്ക് സമീപത്തുള്ള കാരിപ്പാറ മലയിലെ വെള്ളച്ചാട്ടത്തിൽ നിന്ന് അൻപതടി താഴ്ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിൻ (11)എന്ന കുട്ടിയാണ് വെള്ളത്തിലേക്കു ചാഞ്ഞുനിന്ന മരച്ചില്ലകളിൽ കുടുങ്ങിക്കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുട്ടി ഒഴുക്കിൽപ്പെട്ടതോടെ മറ്റ് കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ട കുട്ടിയെ പിടിച്ച് കരകയറ്റിയത്.

ശനിയാഴ്ച രാവിലെ പൂനത്ത് നെല്ലിശ്ശേരി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ മാസിനും മറ്റ് നാലുകുട്ടികളും മദ്രസയിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. അവധിദിവസമായതിനാൽ കുട്ടികൾ കാരിപ്പാറ മലയിലെ വെള്ളക്കെട്ടിൽ കുളിക്കാൻ പോവുകയായിരുന്നു. വെള്ളക്കെട്ടിലേക്ക് ഇറങ്ങുന്നതിനിടെ മാസിൻ കാൽവഴുതി വീഴുകയായിരുന്നു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: