Kerala

    • നിലമ്പൂരിലെ പരാജയം: കൃത്യമായി വിലയിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടിയെന്ന് മന്ത്രി പി. രാജീവ്; താളപ്പിഴകള്‍ ഉണ്ടായെന്ന് സെക്രട്ടേറിയറ്റിന്റെ സ്വയം വിമര്‍ശനം; എം.വി. ഗോവിന്ദനും അംഗങ്ങളുടെ ഒളിയമ്പ്

      തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം ശരിക്ക് വിലയിരുത്തിയില്ലെങ്കില്‍ വലിയ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രി പി. രാജീവ്. നിലമ്പൂര്‍ പരാജയം ചര്‍ച്ച ചെയ്യുന്ന സംസ്ഥാന സമിതിക്ക് മുന്നോടിയായുള്ള സെക്രട്ടറിയേറ്റ് യോഗത്തിലാണ് രാജീവ് ശരിയായ വിലയിരുത്തല്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിക്ക് നിലമ്പൂരില്‍ ചില താളപ്പിഴകള്‍ ഉണ്ടായി എന്നും സെക്രട്ടറിയേറ്റില്‍ സ്വയം വിമര്‍ശനം ഉയര്‍ന്നു. നിലമ്പൂരില്‍ യുഡിഎഫ് വിജയച്ചത് വര്‍ഗീയ കൂട്ടുകെട്ടിലാണ് എന്ന് പരസ്യമായി പറയുമ്പോഴും അകത്തുള്ള ചര്‍ച്ചകള്‍ ഗൗരവമേറിയതാണ്. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായി എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. സ്വരാജ് വ്യക്തിപരമായി പതിനായിരത്തിലധികം വോട്ട് നേടിയിട്ടുണ്ട് പ്രാദേശികവാദങ്ങളും തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് ഗുണമായിട്ടുണ്ട്. പതിവ് വിലിയിരുത്തല്‍ പോരാ, ഗൗരവമായ വിലയിരുത്തല്‍ വേണമെന്നാണ് പി രാജീവ് ആവശ്യപ്പെട്ടത്. വലിയ തിരിച്ചടി ഒഴിവാക്കാന്‍ ഉചിതമായ പരിശോധനയാണ് രാജീവ് നിര്‍ദേശിച്ചത്. സംഘടനപരമായി പാര്‍ട്ടിക്ക് ചില വീഴ്ചകള്‍ ഉണ്ടായി എന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉയര്‍ന്നു. നിലമ്പൂരില്‍ കണക്ക്കൂട്ടലുകള്‍ തെറ്റിയെന്നാണ് വിലയിരുത്തലുണ്ടായിരിക്കുന്നത്. വര്‍ഗീയ ശക്തികളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടായിരന്നുവന്ന…

      Read More »
    • ചില കാര്യങ്ങള്‍ പറയാതെവയ്യ; ആരോപണങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറഞ്ഞ് എം. സ്വരാജ്; ജമാഅത്തെ ഇസ്ലാമിയുടെ ചാനല്‍ നടത്തിയത് കള്ള പ്രചാരണം; ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ക്ക് എതിരേ സംഘടിതമായ ആക്രമണമെന്നും സ്വരാജ്

      തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തനിക്കും ഇടതുപക്ഷത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി എം സ്വരാജ്. സ്ഥാനാര്‍ഥിയായി വന്നതുമുതല്‍ തന്നെ പിന്തുണച്ചവരെ ഹീനമായി വേട്ടയാടി. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് നിശബ്ദമായി നേരിടേണ്ടതാണോ എന്നകാര്യം പരിശോധിക്കപ്പെടണമെന്ന് സ്വരാജ് പറഞ്ഞു. കേരളം ആദരവോടെ കാണുന്ന, 90 വയസായ നാടകപ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയെ ഇടതുപക്ഷത്തെ പിന്തുണച്ചതിന് ഹീനമായി വേട്ടയാടി. എഴുത്തുകാരി കെ.ആര്‍. മീരയും ഹരിത സാവിത്രിയും ആക്രമിക്കപ്പെട്ടു. അവരെ അശ്ലീലം പറഞ്ഞും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നവമാധ്യമങ്ങളില്‍ അരങ്ങ് തകര്‍ത്തു. അധിക്ഷേപങ്ങള്‍ കേട്ടാല്‍ ഇവരൊക്കെ ഭയന്നുപോകും എന്ന് കരുതുന്നില്ല. എന്നാല്‍ സാംസ്‌കാരിക രംഗത്തുള്ള മറ്റുചിലര്‍ ഈ ആക്രമണത്തെ ശക്തിപ്പെടുത്തുംവിധം വലതുപക്ഷത്തിനനുകൂലമായി അഭിപ്രായപ്പെട്ടു. എഴുത്തുകാര്‍ കക്ഷിരാഷ്ട്രീയ നിലപാട് സ്വീകരിക്കരുത് എന്ന സിദ്ധാന്തമൊക്കെ അവര്‍ അവതരിപ്പിച്ചു. അക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിലമ്പൂരില്‍ വന്നു. മറ്റൊരാള്‍ റോഡ്‌ഷോയിലും പങ്കെടുത്തു. പക്ഷേ അവര്‍ക്കൊന്നും ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടിവന്നില്ല. യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന…

      Read More »
    • നിലമ്പൂരല്ല കേരളം; 2026ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യുഡിഎഫിനു മുസ്ലിം വോട്ടുകള്‍ പോര; കോലീബി മുതല്‍ കു-കു-കു മുന്നണിവരെയുള്ള ആരോപണം തിരിച്ചടിച്ചത് കോണ്‍ഗ്രസിനെ; ജമാഅത്തിന്റെ രഹസ്യ അജന്‍ഡയില്‍ വീണ് മുസ്ലിം ലീഗും; തിരുത്തയില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ധ്രുവീകരണം

      തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ഉണര്‍വിലാണു കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ്. കേരളത്തിന് പുതിയൊരു ക്യാപ്റ്റനെയും ലഭിച്ചു- വി.ഡി. സതീശന്‍. നിര്‍ണായക തെരഞ്ഞെടുപ്പില്‍ വിജയം നേടിയതില്‍ മാധ്യമങ്ങളുടെ പ്രശംസയും സതീശന് ആവോളം ലഭിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ അദ്ദേഹം സ്വീകരിച്ച കര്‍ക്കശ നിലപാടുകളും മുസ്ലിം വോട്ടര്‍മാരെ കൂടെനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങളും മുസ്ലിംലീഗ് ഇറങ്ങി പണിയെടുത്തതും പരമ്പരാഗതമായ യുഡിഎഫ് മണ്ഡലത്തിലെ വോട്ടിംഗിലും പ്രതിഫലിച്ചു. തെരഞ്ഞെടുപ്പു ഫലംവന്ന ജൂണ്‍ 23ന് എറണാകുളത്തെ ഡിസിസി ഓഫീസില്‍നിന്നാണു സതീശന്‍ നടപടികള്‍ വീക്ഷിച്ചത്. ഫലം വന്നതിനു പിന്നാലെ ഹൈബി ഈഡന്‍ അടക്കം എംപിമാരും നേതാക്കളും സതീശനെ അകമഴിഞ്ഞു പ്രശംസിച്ചു രംഗത്തുവന്നു. മുന്‍ നിലമ്പൂര്‍ എംഎല്‍എയായ പി.വി. അന്‍വറിന്റെ ആജ്ഞകള്‍ക്കു വഴങ്ങാതെയും അദ്ദേഹം മത്സരത്തിനു വന്നിട്ടും വിജയം ഉറപ്പാക്കിയ സതീശനോടുള്ള നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിധി വന്ന ജൂണ്‍ 23 ന്, എറണാകുളത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസില്‍ നിന്ന് സതീശന്‍ നടപടികള്‍ വീക്ഷിച്ചു. യു ഡി എഫ്…

      Read More »
    • ഗവര്‍ണറോട് അനാദരവ്, ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി; കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വിസി മോഹനന്‍ കുന്നുമ്മല്‍; കീറക്കടലാസിന്റെ വിലയെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് കടുക്കും

      തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വി.സി. ഡോ. മോഹന്‍ കുന്നുമ്മല്‍, റജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചടങ്ങിനിടെയുണ്ടായ സംഭവവികാസങ്ങളില്‍ റജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. സീനിയര്‍ ജോയിന്റ് റജിസ്ട്രാര്‍ പി. ഹരികുമാറിന് റജിസ്ട്രാറുടെ ചുമതല നല്‍കി. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ അപ്പോഴേക്കും ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായി മതചിഹ്നങ്ങള്‍ പരിപാടിയില്‍ ഉപയോഗിച്ചുവെന്നാണ് റജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന്…

      Read More »
    • ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തി; അച്ഛനുമായി വഴക്ക്; മകളെ കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തി; ആലപ്പുഴയെ ഞെട്ടിച്ച കൊലപാതകം പുറത്തറിഞ്ഞത് പോലീസിന്റെ ചോദ്യം ചെയ്യലില്‍

      ആലപ്പുഴ: ഓമനപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി. എയ്ഞ്ചല്‍ ജാസ്മിന്‍ (29) ആണ് മരിച്ചത്. പിതാവ് ജോസാണ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. ആത്മഹത്യ എന്നാണ് ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് ജോസിനെ ചോദ്യം ചെയ്തു. പിന്നാലെയാണ് പിതാവ് കുറ്റസമ്മതം നടത്തിയത്. ഭര്‍ത്താവുമായി വഴക്കിട്ട് ജാസ്മിന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത് പതിവായിരുന്നു. ഇത് ജോസ് ചോദ്യം ചെയ്തത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും കഴുത്തില്‍ തോര്‍ത്ത് മുറുക്കുകയുമായിരുന്നു എന്നാണ് വിവരം.

      Read More »
    • സ്റ്റെതസ്കോപ്പും സൂചിയും വാങ്ങാൻ പണമില്ല, ‘കേരള മോഡൽ’ വെറും പ്രഹസനമോ? പ്രശ്നം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമോ?

      സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ സർക്കാർ ഏറ്റവും അഭിമാനത്തോടെ അവതരിപ്പിച്ച നേട്ടങ്ങളിലൊന്നാണ് ആരോഗ്യമേഖലയിലെ വളർച്ച. നിപ പ്രതിരോധവും കോവിഡ് പ്രതിരോധവുമൊക്കെ ആയതോടെ കേരളത്തിലെ ആരോ​ഗ്യവകുപ്പ് രാജ്യത്തിനല്ല ലോകത്തിനാകെ മാതൃകയാണെന്നാണെന്ന രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക്. മാത്രമല്ല ഒന്നാം ആരോഗ്യമന്ത്രിയെ മഗ്‌സസെ പുരസ്‌കാരത്തിന് പരിഗണിച്ചപ്പോൾ രണ്ടാം ആരോഗ്യമന്ത്രിയെ വിക്ടോറിയൻ പാർലമെൻറ് പോലും ആദരിച്ച കാഴ്ച്ചയും പിന്നീട് കാണാനായി. ഇങ്ങനെയെല്ലാക്കാരങ്ങൾ കൊണ്ടും കേരളത്തിലെ ആരോ​ഗ്യ മേഖല ഔന്നത്യത്തിൽ നിൽക്കുന്ന ആരോഗ്യ വകുപ്പിൻ്റെ തലയിലേക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവിയുടെ ആരോപണം ഇടിത്തീപോലെ വന്നു പതിച്ചത്. അതോടെ ലോകസമാധാനത്തിന് രണ്ടു കോടി മാറ്റി വയ്ക്കുന്ന സർക്കാരിന് സ്റ്റെതസ്കോപ്പും സൂചിയും പോലും വാങ്ങാൻ അത്താഴപ്പട്ടിണിക്കാരനെ ഞെക്കിപ്പിഴിയണമെന്ന സത്യം പുറത്തുവന്നു. എല്ലാം സിസ്റ്റത്തിൻ്റെ പ്രശ്നമാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി പക്ഷേ ഈ സിസ്റ്റത്തെ നയിക്കുന്നത് താനാണെന്ന് മിണ്ടിയില്ല. അപ്പോൾ സത്യത്തിൽ കേരള മോഡൽ ആരോഗ്യരംഗത്തിന്റെ യഥാർത്ഥ ചിത്രം എന്താണ്…നമുക്ക് പരിശോധിക്കാം!! ഒരുകാലത്ത് അഖിലേന്ത്യാ…

      Read More »
    • ബിജെപിയില്‍ വീണ്ടും വിഭാഗീയത; സുരേന്ദ്രനും മുരളീധരനും നേതൃത്വവുമായി അകല്‍ച്ചയില്‍, തെരഞ്ഞെടുപ്പുകള്‍ രാജീവ് ചന്ദ്രശേഖറിന് പരീക്ഷണം

      തിരുവനന്തപുരം: ബിജെപി കേരള ഘടകത്തില്‍ വീണ്ടും ഗൂപ്പിസം ശക്തമാകുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായുള്ള ഒരുവിഭാഗം നേതാക്കളുടെ വിയോജിപ്പാണ് ബിജെപിക്ക് വീണ്ടും തലവേദന സൃഷ്ടിക്കുന്നത്. പുതിയ അധ്യക്ഷന്റെ വരവോടെ അപ്രസക്തരായിമാറിയ നേതാക്കളാണ് നിസ്സഹകരണവുമായി രംഗത്തെത്തിയത്. മുന്‍അധ്യക്ഷന്‍മാരായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവരുമായി കൂടിയാലോചനകള്‍ക്ക് നിലവിലുള്ള സംസ്ഥാന അധ്യക്ഷന്‍ താത്പര്യം കാട്ടുന്നില്ലെന്നും, കൃഷ്ണദാസ് പക്ഷം നേതാക്കളുടെ നിര്‍ദേശങ്ങളാണ് രാജീവ് ചന്ദ്രശേഖര്‍ നടപ്പാക്കുന്നതെന്നുമാണ് എതിര്‍പക്ഷത്തിന്റെ പ്രധാന ആരോപണം. നേതൃത്വവുമായി ആലോചിക്കാതെ പരസ്യപ്രതികരണം പാടില്ലെന്ന സംസ്ഥാന അധ്യക്ഷന്റെ നിലപാടും നേതാക്കള്‍ക്ക് വിനയായി. പത്രസമ്മേളനങ്ങള്‍ വിളിച്ച് ഒരോ നേതാക്കളും വ്യത്യസ്ഥമായ ആഭിപ്രായങ്ങള്‍ പറയുന്നതും ചാനലുകളില്‍ സ്വന്തം നിലയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും അവസാനിപ്പിച്ചതില്‍ ചില നേതാക്കള്‍ക്ക് കടുത്ത വിയോജിപ്പാണ്. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയ വിരോധവും ഇരുനേതാക്കളുടേയും സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു. പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തിയതും ഇരുനേതാക്കള്‍ക്കും വിനയായി മാറുകയായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഉടലെടുത്ത ആഭ്യന്തര തര്‍ക്കം പരിഹരിക്കാന്‍ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പുതിയ…

      Read More »
    • ഒരിക്കല്‍ വന്നാല്‍ പിന്നെ… ബ്രിട്ടീഷ് യുദ്ധ വിമാനത്തെ പരസ്യമാക്കി കേരള ടൂറിസം

      തിരുവനന്തപുരം: യന്ത്രതകരാറിനെ തുടര്‍ന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തെ ടൂറിസം പരസ്യത്തിന് വിഷയമാക്കി വിനോദ സഞ്ചാര വകുപ്പ്. ഒരിക്കല്‍ വന്നാല്‍ തിരിച്ച് പോകാന്‍ തോന്നില്ലെന്ന ക്യാപ്ഷനൊപ്പം ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35 ന്റെതിന് സമാനമായ ചിത്രം ഉള്‍പ്പെടുത്തിയാണ് കേരള ടൂറിസത്തിന്റെ പുതിയ പരസ്യം. ”കേരളം സുന്ദരമായ പ്രദേശമാണ്. എനിക്ക് തിരിച്ച് പോകേണ്ട. തീര്‍ച്ചയായും ശുപാര്‍ശ ചെയ്യുന്നു”. എന്ന് അഞ്ച് സ്റ്റാറുകളും കൊടുക്കുന്ന നിലയിലാണ് കേരള ടൂറിസം പങ്കുവച്ച പോസ്റ്ററില്‍ ഉള്ളത്. കേരള ടൂറിസം വകുപ്പിന്റെ പരസ്യത്തെ പിന്തുണച്ച് നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തിന് ആയുര്‍വേദ ചികിത്സാ രീതികള്‍ അനുസരിച്ച് ഉഴിച്ചിലും തിരുമ്മലും നടത്തി തിരിച്ചയക്കണം എന്നാണ് കമന്റുകളില്‍ ഒന്ന് പറയുന്നത്. ഓണം കൂടി വള്ളം കളി കണ്ടിട്ട് പോകാമെന്നും ചിലര്‍ നിര്‍ദേശിക്കുന്നു. നോക്ക് കൂലി വാങ്ങാതെ വിടരുതെന്ന് പറയുന്നവരും കുറവല്ല. അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35,…

      Read More »
    • ചെല്ലാനം ഹാര്‍ബറില്‍ ചെറുമീനുകളുടെ ചാകര; നത്തോലി, പൂവാലന്‍ ചെമ്മീന്‍…

      കൊച്ചി: ചെല്ലാനം ഹാര്‍ബറില്‍ നിന്നു പ്രതീക്ഷയോടെ കടലില്‍ പോയ വള്ളങ്ങള്‍ക്ക് എല്ലാം തന്നെ വന്‍തോതില്‍ നത്തോലി ലഭിച്ചു. കാലാവസ്ഥ അനുകൂലമായതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടലില്‍ പോയ വള്ളക്കാര്‍ക്കു നത്തോലിയും പൂവാലന്‍ ചെമ്മീനും ചെറുമീനുകളും ലഭിച്ചു. ആലപ്പുഴ അര്‍ത്തുങ്കല്‍ മുതല്‍ ഏതാണ്ട് പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള അഞ്ഞൂറിലധികം വള്ളങ്ങള്‍ മത്സ്യബന്ധനത്തിന് പോകുന്നത് ചെല്ലാനം ഹാര്‍ബറില്‍ നിന്നാണ്. ഇന്നലെ പോയ ഒട്ടേറെ വള്ളങ്ങള്‍ക്കും ചെറുമത്സ്യങ്ങളുടെ ചാകരയായിരുന്നു. ഇന്നലെ കടലില്‍ പോയ ഭൂരിഭാഗം വള്ളങ്ങള്‍ക്കും നത്തോലിയാണ് കൂടുതലും ലഭിച്ചത്. രാവിലെ ഹാര്‍ബറില്‍ അടുത്ത വള്ളങ്ങള്‍ക്കു കിട്ടിയ നത്തോലിക്കു കിലോഗ്രാമിനു 30 രൂപ വരെ വിറ്റു പിന്നീട് വില 20 രൂപയായി കുറഞ്ഞു. കൂടുതല്‍ മീനുകള്‍ ലഭിക്കുമ്പോള്‍ വില ഇടിയുന്നത് ഹാര്‍ബറില്‍ പതിവാണ്. എന്നാല്‍, മത്സ്യങ്ങള്‍ ഇങ്ങനെ കൂടുതല്‍ കിട്ടുന്ന സമയങ്ങളില്‍ സംഭരിക്കുന്നതിനുള്ള കോള്‍ഡ് സ്റ്റോറേജുകള്‍ ഇല്ലാത്തതാണ് മത്സ്യത്തിനു വില ഇത്തരത്തില്‍ ഇടിയാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍, ഹാര്‍ബറില്‍ നിന്നു കൊണ്ടുപോകുന്ന മത്സ്യത്തിനു പൊതുമാര്‍ക്കറ്റുകളില്‍…

      Read More »
    • സണ്ണിജോസഫിൻ്റെ പുതിയ തന്ത്രം, കളിമാറ്റി പിടിച്ച് യുഡിഎഫ്; എൽഡിഎഫ് ഇത്തവണ വെള്ളം കുടിക്കും!! മൂന്നാം പിണറായി സർക്കാർ എന്നത് വെറും സ്വപ്നം, നിലമ്പൂരിൽ കണ്ടത് സാമ്പിൾ, വെടിക്കെട്ട് വരുന്നതേയുള്ളു…

      സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭരണപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അതി ശക്തമാണ് എന്നത് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാണ്. കേരളീയർ ഇപ്പോൾ ഒരേ സ്വരത്തിൽ ആഗ്രഹിക്കുന്നത് യുഡിഎഫ് ഭരണത്തിൽ തിരിച്ചു വരുന്നതിനെ കുറിച്ചാണ്… അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും കടം എടുത്ത് മുടിയലും എല്ലാം കൊണ്ടും മലയാളികൾ പിണറായി ഭരണത്തെ മടുത്തു എന്നുതന്നെ പറയാം.. അതു കൊണ്ടു തന്നെ കിറുകൃത്യമായ നിലപാടുകളെടുത്തും അണിയറയിൽ തന്ത്രങ്ങളൊരുക്കിയും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ പ്രചാരണം കൊഴുപ്പിച്ചും പ്രതിപക്ഷം വമ്പൻ നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലായിരുന്നു തുടക്കം. പിന്നെ പുതുപ്പള്ളി. അതിന് ശേഷം പാലക്കാട് ഉപതിരഞ്ഞെടുപ്പുകളൊക്കെയും കൈയിലൊതുക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. ചേലക്കരയിൽ പരാജയപ്പെട്ടെങ്കിലും ജയിച്ച മൂന്ന് സീറ്റും ഐക്യജനാധിപത്യ മുന്നണിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു എന്നത് ശരി തന്നെ. തുടർച്ചയായി രണ്ടാം തവണയും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷത്തെ മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുന്നതാണ് പ്രധാനം. ഉപതിരഞ്ഞെടുപ്പുകളിൽ സർക്കാരിന്റെ സർവ സ്വാധീനവും ഉപയോഗിക്കാനാകുമെന്നതും പ്രചാരണത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ കേന്ദ്രീകരിക്കുന്നുവെന്നതും രാഷ്ട്രീയമായി…

      Read More »
    Back to top button
    error: